Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    65 - ക്രിസ്തുവിന്‍റെ കിരീടധാരണം

    ക്രിസ്തു ഇപ്പോൾ വീണ്ടും തന്‍റെ ശത്രുക്കൾക്ക് കാണത്തക്കവണ്ണം പ്രത്യക്ഷപ്പെടുന്നു. പട്ടണത്തിനു വളരെ മുകളിൽ തേച്ചുമിനുക്കിയ സ്വർണ്ണം കൊണ്ടുള്ള അടിസ്ഥാനത്തിന്മേൽ ഉയർന്നും പൊങ്ങിയുമുള്ള ഒരു സിംഹാസനം കാണപ്പെട്ടു. ഈ സിംഹാസനത്തിൽ ദൈവപുത്രൻ ഇരിന്നിരുന്നു; അവനുചുറ്റും അവന്‍റെ രാജ്യത്തിലെ പ്രജകളുമുണ്ട്. ഒരു ഭാഷയ്ക്കും വിവരിക്കാൻ കഴിയാത്തതും ഒരു തൂലികയ്ക്കും ഛായാചിത്രം വരയ്ക്കാൻ കഴിയാത്തതുമായിരുന്നു ക്രിസ്തുവിന്‍റെ ശക്തിയും പ്രതാപവും. നിത്യപിതാവിന്‍റെ മഹത്വംകൊണ്ടു തന്‍റെ പുത്രനെ ആവരണം ചെയ്തിരുന്നു. അവന്‍റെ സാന്നിദ്ധ്യത്തിന്‍റെ പ്രകാശത്താൽ ദൈവനഗരം നിറയുകയും വാതിലിനു വെളിയിലേക്ക് ഒഴുകി ഭൂമി മുഴുവനും അതിന്‍റെ ശോഭയാൽ പ്രഭാപൂരിതമാകയും ചെയ്തു.വീച 475.1

    ഒരിക്കൽ സാത്താന്‍റെ പ്രവൃത്തികളിൽ തീക്ഷ്ണതയുള്ളവരായിരുന്നു എങ്കിലും എരിയുന്ന തീയിൽനിന്ന് കൊള്ളിപോലെ വലിച്ചെടുക്കപ്പെട്ട വിശുദ്ധന്മാർ തങ്ങളുടെ രക്ഷകൻ പോകുന്നിടത്തെല്ലാം തീക്ഷ്ണമായ ഭക്തിയോടെ അവനെ അനുഗമിച്ചുകൊണ്ട് സിംഹാസനത്തിന് അടുത്ത് നില്ക്കുകയായിരുന്നു. വിശ്വാസ വഞ്ചനകളുടെയും ദൈവനിന്ദകളുടെയും നടുവിൽ ക്രിസ്തീയ സ്വഭാവം പരിപൂർണ്ണമാക്കിയവരും ദൈവത്തിന്‍റെ ന്യായപ്രമാണം മാറ്റപ്പെട്ടെന്ന് ക്രിസ്തീയലോകം പ്രസ്താവിച്ചപ്പോൾ ആ ന്യായപ്രമാണത്തെ മാനിച്ചവരും എല്ലാക്കാലത്തും തങ്ങളുടെ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷി മരണം പ്രാപിച്ച ലക്ഷങ്ങളുമായിരുന്നു അതിനടുത്തുണ്ടായിരുന്നവർ. അതിദൂരത്തായി, “ആർക്കും എണ്ണിക്കുടാത്ത ഒരു മഹാപുരുഷാരം വെള്ള നിലയങ്കി ധരിച്ച കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നത് ഞാൻ കണ്ടു.” വെളി. 7:9. അവരുടെ യുദ്ധം അവസാനിച്ചു, അവർ വിജയിക്കയും ചെയ്തു. അവരുടെ കയ്യിലുണ്ടായിരുന്ന ഒരു കുരുത്തോല അവരുടെ വിജയത്തിന്‍റെ അടയാളവും വെള്ളവസ്ത്രം ക്രിസ്തുവിന്‍റെ കളങ്കമില്ലാത്ത നീതിയുടെ അടയാളവും ആയിരുന്നു. അതിപ്പോൾ അവരുടേതായിത്തീർന്നു.വീച 475.2

    വീണ്ടെടുക്കപ്പെട്ടവർ ഒരു സ്തുതിഗീതം ആലപിച്ചതിന്‍റെ മാറ്റൊലി സ്വർഗ്ഗം മുഴുവനും പ്രതിധ്വനിച്ചു. “രക്ഷ സിംഹാസനത്തിലിരിക്കുന്ന നമ്മുടെ ദൈവത്തിനും കുഞ്ഞാടിനും” എന്ന് അവർ പാടി. ദൂതന്മാരും സാറാഫുകളും ഭയഭക്തിയോടെ തങ്ങളുടെ ശബ്ദം ഉയർത്തി. വീണ്ടെടുക്ക പ്പെട്ടവർ സാത്താന്‍റെ ശക്തിയും വിദ്വേഷവും കണ്ടപ്പോൾ ക്രിസ്തുവിന്‍റെ ശക്തിക്കല്ലാതെ മറ്റൊന്നിനും അവരെ വിജയിപ്പിക്കുവാൻ കഴികയില്ലെന്നു ഗ്രഹിച്ചു. പ്രകാശിതരായവരുടെ കൂട്ടത്തിൽ ആരുംതന്നെ സ്വന്തശക്തി യാലും നന്മയാലും രക്ഷ അവരുടെ സ്വന്തമെന്ന് അവകാശപ്പെടുകയില്ല. അവർ ചെയ്തതിനെയോ അനുഭവിച്ച കഷ്ടതയെക്കുറിച്ചോ ഒന്നും പറയാതെ അവരുടെ പാട്ടിന്‍റെ കേന്ദ്രം ക്രിസ്തുവിനുള്ള സ്തുതിഗീതം മാത്രമായിരുന്നു. “രക്ഷ നമ്മുടെ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ദാനം,” വെളി. 7:10 എന്ന് അവർ ആർത്തു പാടി.വീച 476.1

    ഭൂമിയിലെ നിവാസികളും സ്വർഗ്ഗീയരും ഒരുമിച്ചു കൂടിവന്നപ്പോൾ അവരുടെ സാന്നിദ്ധ്യത്തിലാണ് ദൈവപുത്രന്‍റെ അന്തിമ കിരീടധാരണം നടന്നത്. ഇപ്പോൾ ശക്തിയും പരമാധികാരവും പ്രാപിച്ച രാജാധിരാജാവ് തന്‍റെ ഭരണകൂടത്തോട് മത്സരിച്ചവർക്ക് ശിക്ഷ വിധിക്കുകയും തന്‍റെ നിയമം ലംഘിക്കുകയും തന്‍റെ ജനത്തെ പീഡിപ്പിക്കുകയും ചെയ്തവർക്ക് ന്യായവിധി നടത്തുകയും ചെയ്യുന്നു. ദൈവത്തിന്‍റെ പ്രവാചകൻ പറയുന്നു: “ഞാൻ വലിയൊരു വെള്ള സിംഹാസനവും അതിലൊരുവൻ ഇരിക്കുന്നതും കണ്ടു; അവന്‍റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല, മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിന്‍റെ മുമ്പിൽ നിൽക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു, ജീവന്‍റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നതിനൊത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.” വെളി. 20:11,12.വീച 476.2

    രേഖാപുസ്തകങ്ങൾ തുറന്ന ഉടനെ യേശു ദുഷ്ടന്മാരെ നോക്കുകയും അവർ ചെയ്തിട്ടുള്ള പാപങ്ങൾ എല്ലാം അവർക്കു ഓർമ്മയിൽ വരികയും ചെയ്തു. വിശുദ്ധിയുടെയും നിർമ്മലതയുടെയും പാതവിട്ട് അകന്നുപോയത് എവിടെയാണെന്ന് അവർ കാണുകയും, അഹങ്കാരവും, മത്സരവും, ദൈവകല്പനകൾ ലംഘിക്കുവാൻ അവരെ എത്രദൂരം നയിച്ചു എന്നും അവർ ഗ്രഹിക്കുകയും ചെയ്തു. വഴിപിഴപ്പിക്കുന്ന പരീക്ഷകൾ പാപത്തിൽ രസിക്കുവാൻ അവരെ പ്രേരിപ്പിക്കുകയും അനുഗ്രഹങ്ങളെ മറച്ചുകളയുകയും കരുണയുടെ തിരമാലകൾ മാനസാന്തരപ്പെടാത്ത ദുർവ്വാശിയുള്ള ഹൃദയങ്ങളാൽ തിരസ്ക്കരിക്കപ്പെടുകയും ചെയ്തു. ഇതെല്ലാം അഗ്നികൊണ്ടുള്ള അക്ഷ രങ്ങളാൽ എഴുതിയിരിക്കുന്നതുപോലെ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.വീച 477.1