Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    6 - കയീനും ഹാബേലും അവരുടെ വഴിപാടും

    (ഉല്പത്തി 4:1 -15)

    ആദാമിന്‍റെ പുത്രൻമാരായ കയീനും ഹാബേലും സ്വഭാവത്തിൽ ഒരുപോലെയല്ലായിരുന്നു. ഹാബേൽ ദൈവത്തെ ഭയപ്പെട്ടു. ആദാമിന്‍റെ പാപം നിമിത്തം ദൈവം അവനെയും ഭൂമിയെയും ശപിക്കയാൽ കയീൻ ദൈവത്തോടു മറുതലിക്കുകയും പിറുപിറുക്കുകയും ചെയ്യുവാൻ ഇഷ്ടപ്പെട്ടു. മനുഷ്യവർഗ്ഗത്തിന്‍റെ രക്ഷയ്ക്കുവേണ്ടി ദൈവം ഒരുക്കിയിട്ടുള്ള പദ്ധതിയെക്കുറിച്ചു ഈ സഹോദരന്മാർക്കുവേണ്ട നിർദ്ദേശങ്ങൾ നല്കിയിരുന്നു. അവരോടാവശ്യപ്പെട്ടിരുന്നത് എളിയ അനുസരണാപദ്ധതി നടപ്പാക്കാനായിരുന്നു. ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലിനെ കൊന്ന് അതിന്‍റെ രക്തം ദഹനയാഗമായി വിശുദ്ധിയോടുകൂടെ ദൈവത്തിനു സമർപ്പിക്കുന്നതിലൂടെ വാഗ്ദത്തം ചെയ്യപ്പെട്ട വീണ്ടെടുപ്പുകാരനിൽ ഉള്ള ആശയവും വിശ്വാസവും ദൈവത്തോടുള്ള ഭക്തിയെ കാണിക്കുന്നു. ഈ യാഗം തുടർച്ചയായി അവരുടെ പാപത്തെക്കുറിച്ചും വരുവാനുള്ള വീണ്ടെടുപ്പുകാരനെക്കുറിച്ചും ഓർപ്പിക്കയും അതു മനുഷ്യന്‍റെ വലിയ യാഗമായിത്തീരുകയും ചെയ്യണം.വീച 54.1

    കയീൻ അവന്‍റെ ഹൃദയത്തിൽ ഈശ്വരനിന്ദയോടും പിറുപിറുപ്പോടും കൂടെ വാഗ്ദത്തം ചെയ്യപ്പെട്ട യാഗത്തിനുവേണ്ടി വഴിപാടു കൊണ്ടു വന്നു. കൃത്യമായ അനുസരണത്തിന്‍റെ പദ്ധതി അനുകരിപ്പാൻ അവനു മനസ്സില്ലായിരുന്നു. നിലത്തിലെ അനുഭവത്തോടുകൂടെ അവൻ ഒരു ആട്ടിൻ കുട്ടിയെക്കൂടെ അർപ്പിക്കണമായിരുന്നു. അവൻ ദൈവം ആവശ്യപ്പെട്ടിരുന്നതിനെ അവഗണിച്ച് നിലത്തിലെ അനുഭവത്തിൽനിന്നു മാത്രം വഴിപാട് കൊണ്ടുവന്നു. രക്തച്ചൊരിച്ചിൽ കൂടാതെ പാപമോചനമില്ലെന്നു ദൈവം ആദാമിനോടു കല്പിച്ചിരുന്നു. കയീൻ നിലത്തിലെ അനുഭവത്തിൽനിന്നും ഉത്തമമായതുമാത്രം കൊണ്ടുവരാൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ ദൈവമുമ്പാകെ ബലിവഴിപാടിന്‍റെ രക്തം കൂടാതെ പോകാൻ പാടില്ലെന്ന് ഹാബേൽ സഹോദരനോട് പറയുകയുണ്ടായി. കയീൻ ജ്യേഷ്ഠനാകയാൽ തന്‍റെ സഹോദരന്‍റെ വാക്ക് അനുസരിച്ചില്ല. അവന്‍റെ ഉപദേശത്തെ അവൻ നിന്ദിക്കുകയും ആചാരപരമായ വഴിപാടിന്‍റെ ആവശ്യത്തെക്കുറിച്ച് പിറുപിറുത്തുകൊണ്ട് അവന്‍റെ സ്വന്തവഴിപാട് അർപ്പിക്കുകയും ചെയ്തു. ദൈവം അത് അംഗീകരിച്ചില്ല.വീച 54.2

    ദൈവം കല്പ്പിച്ചതുപോലെ ഹാബേൽ ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു തടിച്ചതിനെ, വരുവാനുള്ള മശീഹയിൽ പൂർണ്ണവിശ്വാസം അർപ്പിച്ചുകൊണ്ട് വിനയത്തോടും ഭക്തിയോടുംകൂടെ വഴിപാടായി സമർപ്പിച്ചു. ദൈവം അതിനെ മാനിച്ചു. സ്വർഗ്ഗത്തിൽനിന്ന് ഒരു വെളിച്ചം അതിന്മേൽ മിന്നി അതിനെ ദഹിപ്പിച്ചു. കയീന്‍റെ വഴിപാട് സ്വീകരിച്ചതായ യാതൊരു പ്രകടനവും ഉണ്ടായില്ല. അവൻ ദൈവത്തോടും അവന്‍റെ സഹോദരനോടും കോപിച്ചു. അവനോടു സംസാരിപ്പാൻ ദൈവം ഒരു ദൂതനെ അയച്ചു.വീച 55.1

    അവന്‍റെ കോപത്തിന്‍റെ കാരണം എന്തെന്നു ദൂതൻ അവനോടു ചോദിച്ചു. ദൈവത്തിന്‍റെ നിർദ്ദേശം പാലിച്ചാൽ അവന്‍റെ വഴിപാടും ദൈവം അംഗീകരിക്കുമെന്ന് ദൂതൻ അവനെ അറിയിച്ചു. എന്നാൽ ദൈവത്തിന്‍റെ ക്രമീകരണപ്രകാരം വിനയപൂർവ്വം അതു സ്വീകരിക്കുകയും ദൈവത്തെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നില്ല എങ്കിൽ ദൈവത്തിന് അവന്‍റെ വഴിപാട് സ്വീകരിക്കാൻ കഴികയില്ല. ദൈവത്തിന്‍റെ പക്ഷത്ത് അനീതിയോ, ഹാബേലിനോട് പക്ഷപാദമോ ഉണ്ടായിട്ടില്ല എന്നു ദൂതൻ അവനോടു പറഞ്ഞു. അവന്‍റെ പാപവും ദൈവത്തിന്‍റെ കല്പ്പന ലംഘിച്ചതും മൂലമാണ് ദൈവം അവന്‍റെ വഴിപാട് സ്വീകരിക്കാഞ്ഞത് - അവൻ നന്മ ചെയ്യുന്നെങ്കിൽ ദൈവം അവനെ സ്വീകരിക്കുമെന്നും അവൻ ജ്യേഷ്ഠനാകയാൽ അവന്‍റെ സഹോദരൻ അവനെ അനുസരിക്കുമെന്നും നേതൃത്വം അവനു എടുക്കാമെന്നും ദൂതൻ പറഞ്ഞു.വീച 55.2

    ഇങ്ങനെ വിശ്വസ്തതയോടെ ദൈവദൂതൻ നിർദ്ദേശം നൽകിയെങ്കിലും കയീനു മാനസാന്തരം ഉണ്ടായില്ല. തന്‍റെ അവിശ്വാസത്തിൽ കുറ്റബോധമോ പുനഃപരിശോധനയോ നടത്താതെ അവൻ ദൈവത്തിന്‍റെ അനീതിയേയും പക്ഷപാതത്തേയുംകുറിച്ച് പരാതിപ്പെട്ടു. അവന്‍റെ അസൂയയിലും വെറുപ്പിലും ഹാബോലിനെ ശകാരിക്കയും കുറ്റം പറകയും ചെയ്തു. ഹാബേൽ സൗമ്യതയോടെ തന്‍റെ സഹോദരന്‍റെ തെറ്റ് ചൂണ്ടിക്കാട്ടുകയും തെറ്റ് അവന്‍റെ പക്ഷത്താണെന്നു കാണിക്കയും ചെയ്തു. എന്നാൽ ദൈവം ഹാബേലിന്‍റെ വഴിപാടു സ്വീകരിച്ചതിന്‍റെ അടയാളം ദർശിച്ചപ്പോൾ മുതൽ കയീൻ തന്‍റെ സഹോദരനെ വെറുത്തു. സഹോദരനായ ഹാബേൽ അവന്‍റെ കോപം ശമിപ്പിക്കാൻ അവരുടെ മാതാപിതാക്കന്മാർക്ക് ഉടനടി മരണശിക്ഷ നടപ്പാക്കാഞ്ഞത് ദൈവത്തിന്‍റെ കരുണയും സ്നേഹവും മൂലമാണെന്ന് കയീനോടു പറഞ്ഞു. ദൈവം അവരെ സ്നേഹിക്കുന്നതു മൂലമാണ് വിശുദ്ധനും നിർദ്ദോഷിയുമായ മനുഷ്യപുത്രനെ മനുഷ്യന്‍റെ അനുസരണക്കേടിന്‍റെ ശിക്ഷാവിധി ഏല്ക്കുവാൻ അനുവദിച്ചിരിക്കുന്നത്.വീച 56.1

    Larger font
    Smaller font
    Copy
    Print
    Contents