Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    കാറ്റടിക്കുന്നു

    ഏഴാം ദിവസം ആകാശം ഇരുണ്ട് മിന്നലും ഇടിയുമുണ്ടായപ്പോൾ മനുഷ്യരും മൃഗങ്ങളും ഭയന്നു. മീതെ മേഘങ്ങളിൽനിന്ന് മഴപെയ്തു. ഇതിനുമുമ്പൊരിക്കലും ഇത് അവർ ദർശിച്ചിട്ടില്ല. അവരുടെ ഹൃദയം ഭയചകിതമായി, മൃഗങ്ങൾ ഭയന്ന് ചുറ്റിനടന്നു. അവയുടെ അലർച്ചയുടെ ശബ്ദം കേട്ടാൽ അവയുടെയും മനുഷ്യന്‍റെയും ദുർവ്വിധിയെക്കുറിച്ച് അവ വിലപിക്കയാണോ എന്നു തോന്നുമായിരുന്നു.വീച 71.2

    കാറ്റ് ശക്തിയായി വീശി; വലിയ വെള്ളച്ചാട്ടംപോലെ ആകാശത്തു നിന്നും മഴയുണ്ടായി. വെള്ളം താഴ്വരകളിൽകൂടെ ഒഴുകി നദികളുടെ അതിരുകളെല്ലാം കവിഞ്ഞു. ആഴിയുടെ ഉറവകളും പിളർന്നു. ഭൂമിയിൽനിന്നുള്ള ജലപ്രവാഹത്തിന്‍റെ ശക്തി അവർണ്ണനീയമായിരുന്നു. വലിയ പാറകളും മറ്റും വായുവിൽ വളരെ ഉയരത്തിൽ തെറിക്കുകയും അതു ഭൂമിയിൽ വീണ് മൂടപ്പെടുകയും ചെയ്തു.വീച 71.3

    ജനം ആദ്യമായിട്ടാണ് അവരുടെ കൈകളുടെ പ്രവർത്തനങ്ങളാൽ ഉണ്ടാക്കപ്പെട്ടവയൊക്കെ നശിക്കുന്നത് കാണുന്നത്. അവരുടെ അതിവിശിഷ്ടമായ കെട്ടിടങ്ങളും മനോഹരമായി ക്രമീകരിച്ചിരുന്ന പൂന്തോട്ടങ്ങളിൽ സ്ഥാപിച്ചിരുന്ന വിഗ്രഹങ്ങളും ഇടിമിന്നലാൽ നശിച്ചു. അവയുടെ അവശിഷ്ടങ്ങൾ എല്ലായിടത്തും ചിതറി. അവർ ബലിപീഠങ്ങളും പൂന്തോട്ടങ്ങളിൽ വിഗ്രഹങ്ങളും സ്ഥാപിച്ചിരുന്നു. അവിടെ അവർ മനുഷ്യരെ ബലികഴിച്ചിരുന്നു. ദൈവത്തിന് വെറുപ്പായിരുന്ന അവയെ തന്‍റെ കോപത്തിൽ അവരുടെ മുമ്പിൽവച്ചുതന്നെ ഇടിച്ചുനിരത്തി. സ്വർഗ്ഗത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവിന്‍റെ ശക്തിയാൽ അവർ ഭയപ്പെടുകയും ദൈവത്തിന് വെറുപ്പായിട്ടുള്ള ഈ നരബലി അവരുടെ നാശത്തിനിടയാക്കുകയും ചെയ്തു.വീച 71.4

    കാറ്റിന്‍റെ ഉഗ്രത കൂടുകയും പ്രകൃതിമൂലകങ്ങൾ തമ്മിൽ സംഘട്ടനം നടക്കുകയും ദൈവാധികാരത്തെ നിന്ദിച്ചവരുടെ മുറവിളി ഉയരുകയും ചെയ്തു. വൃക്ഷങ്ങളും കെട്ടിടങ്ങളും പാറകളും മണ്ണും എല്ലാ ദിക്കിലേക്കും ചുഴറ്റി എറിയപ്പെടുകയും ചെയ്തു. മനുഷ്യരുടെയും മൃഗങ്ങളുടെയും ഭയം വർണ്ണനാതീതമായിത്തീർന്നു. സാത്താൻതന്നെയും പ്രകൃതിയുടെ മൂലകങ്ങൾ തമ്മിലുള്ള സംഘട്ടനത്തിങ്കൽ തന്‍റെ നിലനിൽപ്പിനെ ഭയന്നു. ശക്തിയേറിയ മനുഷ്യവർഗ്ഗത്തെ നിയന്ത്രിക്കുന്നതിൽ അവൻ രസിച്ചിരുന്നു. ദൈവത്തിന് വെറുപ്പുള്ള കാര്യങ്ങൾ അവർ ചെയ്യണമെന്നും സ്വർഗ്ഗീയ ദൈവത്തോടുള്ള മത്സരം വർദ്ധിപ്പിക്കണമെന്നും അവൻ ആഗ്രഹിച്ചിരുന്നു. അവൻ ദൈവത്തിനെതിരായി ശാപവാക്കുകൾ അട്ടഹസിക്കുകയും ദൈവം അനീതിയും കഠിനതയുമാണ് കാട്ടുന്നതെന്ന് പറയുകയും ചെയ്തു. സാത്താനെപ്പോലെ അനേകരും ദൈവദൂഷണം പറയുകയും അവരുടെ മത്സരം തുടരാൻ കഴിഞ്ഞാൽ ദൈവത്തെ തന്‍റെ നീതിയുള്ള സിംഹാസനത്തിൽനിന്നു കീറിക്കളയാമെന്നു പറയുകയും ചെയ്തു.വീച 72.1

    അനേകരും തങ്ങളുടെ സ്രഷ്ടാവിനെ ശപിക്കുകയും ദൈവദൂഷണം പറയുകയും ചെയ്തപ്പോൾ മറ്റുള്ളവർ പെട്ടകത്തിലേക്ക് കൈനീട്ടി ഭയന്ന്‍ വിറച്ചുകൊണ്ട് തങ്ങൾക്കും അതിൽ കയറാൻ അനുവാദം കേണപേക്ഷിച്ചു. എന്നാൽ അത് അസാദ്ധ്യമായിരുന്നു. നോഹയെ അകത്തും ദുഷ്ടന്മാരെ പുറത്തുമായിട്ടു പെട്ടകത്തിന്‍റെ ഏക കവാടം അടച്ചതു ദൈവം ആയിരുന്നു. ദൈവത്തിനു മാത്രമെ അതു തുറക്കുവാനും പറ്റുകയുള്ളൂ. അവരുടെ ഭയവും മാനസാന്തരവും ഉണ്ടാകുവാൻ വൈകിപ്പോയി. മനുഷ്യനെക്കാൾ ശക്തനായ ഒരു ജീവനുള്ള ദൈവം ഉണ്ടെന്നു ഗ്രഹിപ്പാൻ അവർ നിർബ്ബന്ധിതരായി. ആ ദൈവത്തെയാണ് അവർ ദുഷിച്ചതും വെല്ലുവിളിച്ചതും. അവർ ആത്മാർത്ഥമായി ദൈവത്തെ വിളിച്ചു. എന്നാൽ അവരുടെ നിലവിളിക്കു ദൈവം ചെവി തുറന്നില്ല. ചിലർ തങ്ങളുടെ കഠിന നൈരാശ്യത്തിൽ പെട്ടകം ഭേദിച്ച് അകത്ത് കടക്കാൻ ശ്രമിച്ചു. എന്നാൽ ബലവത്തായ അതിന്‍റെ നിർമ്മാണത്തെ ഭേദിക്കുവാൻ ആർക്കും കഴിഞ്ഞില്ല. ചിലർ വെള്ളത്തിന്‍റെ ഒഴുക്കിലും ഒഴുക്കിൽപെട്ട മരങ്ങളോ പാറകളോ വന്നലച്ചും പിടി വിട്ടു പോകുന്നതുവരെ പെട്ടകത്തിൽ തൂങ്ങിക്കിടന്നു.വീച 72.2

    നോഹയുടെ മുന്നറിയിപ്പുകളെ നിസ്സാരമാക്കിക്കളഞ്ഞവരും വിശ്വസ്ത നീതിപ്രസംഗിയായ നോഹയെ കളിയാക്കിയവരും തങ്ങളുടെ അവിശ്വാസത്തിൽ മാനസാന്തരപ്പെടാൻ വൈകിപ്പോയി. പെട്ടകം കഠിനമായി ചാഞ്ചാടുകയും പൊന്തിയും താണും ഉലയുകയും ചെയ്തു. അകമെയുള്ള മൃഗങ്ങൾ ഭയംമൂലം വിവിധ ഇനം ശബ്ദങ്ങൾ പുറപ്പെടുവിച്ചു. മൂലപദാർത്ഥങ്ങളുടെ സംഘട്ടനങ്ങളുടെ മദ്ധ്യേ വെള്ളപ്പൊക്കത്തിന്‍റെ ക്ഷോഭത്താൽ വൃക്ഷങ്ങളും പാറകളും പിഴുതെറിയുമ്പോൾ പെട്ടകത്തെ സുരക്ഷിതമായി ദൈവം കാത്തു സൂക്ഷിച്ചു. നാൽപതു രാവും നാൽപതു പകലും ഉണ്ടായ ഭയങ്കര കാറ്റിൽനിന്നും പെട്ടകത്തെ സുരക്ഷിതമായി കാത്തത് സർവ്വശക്തന്‍റെ അത്ഭുതശക്തിയത്രെ.വീച 73.1

    കൊടുങ്കാറ്റാഞ്ഞടിച്ചപ്പോൾ മൃഗങ്ങൾ മനുഷ്യരിൽനിന്നു സഹായം ലഭിക്കുമെന്നു കരുതി അവരുടെ അടുക്കലേക്കോടി. വെള്ളത്തിൽനിന്ന് രക്ഷപെടുവാൻ ചിലർ കുട്ടികളെയും തങ്ങളോടു ബന്ധിച്ച് നല്ല ബലമുള്ള മൃഗങ്ങളുടെ പുറത്തുകയറി ഉയർന്ന മലകളിലേക്കുപോയി. കാറ്റിന്‍റെ വേഗത കുറഞ്ഞില്ല; വെള്ളം കൂടുതൽ വേഗത്തിൽ ഉയർന്നുകൊണ്ടിരുന്നു. ഉയർന്ന സ്ഥലത്തുള്ള വൻ വൃക്ഷങ്ങളുടെ മുകളിൽ കയറി ചിലർ തങ്ങളെത്തന്നെ അവിടെ ബന്ധിച്ച് ഉറപ്പിച്ചു. എന്നാൽ ഈ വൃക്ഷങ്ങൾ കാറ്റിന്‍റെ ശക്തിയാൽ വേരോടെ പിഴുതു മണ്ണും പാറകളുമായി തിരമാലകളിൽ ചെന്നുവീണു. ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റം ഉയരംകൂടിയ ഭാഗത്തു കയറി രക്ഷപെടാൻ മനുഷ്യരും മൃഗങ്ങളും ശ്രമിച്ചെങ്കിലും അവിടമെല്ലാം വെള്ളംപൊങ്ങി. എല്ലാം അതിൽ മുങ്ങി മനുഷ്യനും മൃഗവും ഒരുപോലെ മൃത്യുവിനിരയായി.വീച 73.2

    നോഹയും കുടുംബവും വെള്ളം കുറയുന്നത് ഉൽക്കണ്ഠയോടെ നോക്കിക്കൊണ്ടിരുന്നു. അവൻ വീണ്ടും ഭൂമിയിൽ ഇറങ്ങാൻ ആഗ്രഹിച്ചു. അവൻ പെട്ടകത്തിൽനിന്ന് ഒരു മലങ്കാക്കയെ പുറത്തുവിട്ടു. അതു പോയും വന്നുംകൊണ്ടിരുന്നു. അവൻ ആഗ്രഹിച്ച വിവരങ്ങളൊന്നും അതു കൊണ്ടു വന്നില്ല. അവൻ ഒരു പ്രാവിനെ അയച്ചു. അതു ഇരിക്കാൻ ഒരിടവും കിട്ടാതെ മടങ്ങി വന്നു. ഏഴു ദിവസം കഴിഞ്ഞിട്ട് അവൻ വീണ്ടും പ്രാവിനെ അയച്ചു അതും മടങ്ങിവന്നപ്പോൾ ഒരു ഒലിവു വൃക്ഷത്തിന്‍റെ തളിരില കൊത്തിക്കൊണ്ടുവന്നു. ഇതുവരെ പെട്ടകത്തിനകത്ത് കഴിഞ്ഞുകൂടിയ കുടുംബം മുഴുവനും അതിൽ ആഹ്ലാദിച്ചു.വീച 74.1

    വീണ്ടും ഒരു ദൈവദൂതൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന് പെട്ടകത്തിന്‍വാതിൽ തുറന്നു. നോഹയ്ക്കു മേൽത്തട്ടു മാറ്റാമായിരുന്നെങ്കിലും വാതിൽ തുറക്കാൻ സാധിക്കയില്ലായിരുന്നു. കാരണം അത് അടച്ചതു ദൈവം ആയിരുന്നു. വാതിൽ തുറന്ന ദൈവദൂതനിൽകൂടെ ദൈവം നോഹയോടു സംസാരിച്ചു. നോഹയും കുടുംബവും അവരോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്ന പക്ഷിമൃഗാദികളെല്ലാം പുറത്തുവരാൻ ആവശ്യപ്പെട്ടു.വീച 74.2