Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    നോഹയുടെ യാഗവും ദൈവിക വാഗ്ദത്തവും

    ദൈവം തന്‍റെ കരുണയാൽ നോഹയേയും കുടുംബത്തെയും പരീക്ഷിച്ചതു നോഹ മറന്നുകളഞ്ഞില്ല; പെട്ടകത്തിനകത്തുനിന്നും പുറത്തുവന്നയുടനെ അവൻ ഒരു യാഗപീഠം ഉണ്ടാക്കി. ശുദ്ധിയുള്ള മൃഗങ്ങളിലും പക്ഷികളിലുംനിന്നു ഓരോന്നിനെ യാഗപീഠത്തിൽ ഹോമയാഗം കഴിച്ചു. അതു കാട്ടിയതു ക്രിസ്തുവിന്‍റെ വലിയ ത്യാഗത്തിലുള്ള വിശ്വാസവും ദൈവം അത്ഭുതകരമായി അവരെ പരിരക്ഷിച്ചതിന്‍റെ നന്ദിയുമാണ്. ദൈവം അത് സൗരഭ്യവാസനയായി സ്വീകരിച്ചു. ദൈവത്തിന് അവരോടുള്ള സ്നേഹത്തിനും കരുണയ്ക്കും അവർ നന്ദിയുള്ളവരായി താഴ്മയോടെ ദൈവത്തെ ആരാധിക്കണമെന്നു സകല ഭൂവാസികളേയും ഇതു പഠിപ്പിക്കുന്നു.വീച 74.3

    അന്തരീക്ഷം മേഘാവൃതമാവുകയും മഴപെയ്യുകയും ചെയ്യുമ്പോഴൊക്കെയും മനുഷ്യൻ മറ്റൊരു ജലപ്രളയത്തെക്കുറിച്ച് ഭയപ്പെടാതിരിപ്പാൻ നോഹയുടെ കുടുംബത്തെ ദൈവം തന്‍റെ കരുണയിൽ ഒരു വാഗ്ദത്തത്താൽ പ്രോത്സാഹിപ്പിക്കുന്നു. “ഞാൻ നിങ്ങളോട് ഒരു നിയമം ചെയ്യുന്നു. ഞാനും നിങ്ങളും നിങ്ങളോടുകൂടെയുള്ള സകല ജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്‍റെ അടയാളം ആവിതു: ഞാൻ എന്‍റെ വില്ല് മേഘത്തിൽ വെയ്ക്കുന്നു. അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്‍റെ അടയാളമായിരിക്കും. ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ലു കാണും. അപ്പോൾ ഞാനും നിങ്ങളും സർവ്വ ജഡവുമായ സകല ജീവജന്തുക്കളും തമ്മിലുള്ള എന്‍റെ നിയമം ഞാൻ ഓർക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായിത്തീരുകയുമില്ല. വില്ലു മേഘത്തിലുണ്ടാകും; ദൈവവും ഭൂമിയിലെ സർവ്വ ജഡവുമായ സകല ജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓർക്കേണ്ടതിനു ഞാൻ അതിനെ നോക്കും. ഞാൻ ഭൂമിയിലുള്ള സർവ്വ ജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന് ഇത് അടയാളം എന്നും ദൈവം നോഹയോട് അരുളിചെയ്തു.”വീച 75.1

    പാപം ചെയ്യുന്ന മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്‍റെ അപാരകരുണയുടെ പ്രതീകമായിട്ടാണ് മേഘത്തിന്‍മേൽ മഴവില്ല് വെച്ചിട്ടുള്ളത്. വലിയവനായ ദൈവത്തിന്‍റെ നിയമത്തിന്‍റെ ഒരു അടയാളവുമാണ് ഇത്. മനുഷ്യവർഗ്ഗത്തിന്‍റെ വലിയ ദുഷ്ടതയുടെ ഫലമായി ഭൂമിയിൽ ജീവിച്ചിരിക്കുന്ന സകലത്തെയും ഒരു ജലപ്രളയത്താൽ നശിപ്പിച്ചു എന്നുള്ളതിന്‍റെ തെളിവും കൂടെയാണിത്. വരുംതലമുറകളിലെ കുട്ടികൾ മേഘത്തിൽ കാണുന്ന വില്ല് എന്താണെന്ന് അന്വേഷിക്കുമ്പോൾ ഈ മഹത്വമേറിയ മഴവില്ല് ദൈവമാണ് വളച്ചു മേഘത്തിന്മേൽ വച്ചിരിക്കുന്നതെന്നും പഴയലോകത്തെ അവരുടെ മഹാപാപങ്ങൾക്കായി ഒരു ജലപ്രളയത്താൽ ദൈവം നശിപ്പിച്ചു എന്നും ഇനി ഒരിക്കലും അങ്ങനെ ദൈവം ചെയ്യുകയില്ലെന്നും ഉള്ളതിന്‍റെ ഒരു തെളിവായിട്ടാണ് അതു സ്ഥാപിച്ചിരിക്കുന്നത് എന്നും അവർ മക്കളോടു വിവരിച്ചുകൊടുക്കണമെന്നുമുള്ളതായിരുന്നു ദൈവത്തിന്‍റെ പദ്ധതി.വീച 75.2

    മേഘത്തിലുള്ള ഈ അടയാളം എല്ലാവരുടെയും ദൈവത്തിലുള്ള വിശ്വാസം ഉറപ്പിക്കുന്നതിനാണ്, കാരണം അത് മനുഷ്യനോടുള്ള ദിവ്യ കാരുണ്യത്തിന്‍റെയും നന്മയുടെയും അടയാളമാണ്; ഒരു ജലപ്രളയത്താൽ ലോകത്തെ നശിപ്പിക്കുവാൻ ദൈവത്തെ പ്രകോപിപ്പിച്ചെങ്കിലും ദൈവത്തിന്‍റെ കരുണ അതിനെ ചുറ്റിയിരിക്കും. മേഘത്തിന്മേൽ വില്ല് കാണുമ്പോൾ ഓർക്കുമെന്നു ദൈവം അരുളിചെയ്യുന്നു. ദൈവം ഒരിക്കലും വിസ്മരിക്കയില്ലെങ്കിലും മനുഷ്യനോട് സംസാരിക്കുമ്പോൾ അവന്‍റെ ഭാഷയിൽവീച 76.1

    സംസാരിക്കുന്നത് മനുഷ്യൻ ദൈവത്തെ കൂടുതലായി ഗ്രഹിപ്പാനാണ്.വീച 76.2

    Larger font
    Smaller font
    Copy
    Print
    Contents