Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    കരാനിലേക്കുള്ള തിരിച്ചുവരവ്

    ലാബാന്‍റെ അസാന്നിദ്ധ്യത്തിൽ യാക്കോബു തന്‍റെ കുടുംബത്തേയും തനിക്കുള്ളതൊക്കെയും എടുത്തുകൊണ്ട് ലാബാന്‍റെ ദേശത്തുനിന്നും പോയി. മൂന്നു ദിവസം കഴിഞ്ഞാണ് ലാബാൻ വിവരം അറിഞ്ഞത്. അതിങ്കൽ അവൻ കുപിതനായി അവനെ ശക്തി പ്രയോഗിച്ചു മടക്കിക്കൊണ്ടുവരുവാൻ തീരുമാനിച്ചു. എന്നാൽ ദൈവത്തിന് യാക്കോബിനോട് ദയതോന്നി, ലാബാൻ അവനോടൊപ്പം എത്തിയപ്പോൾ ദൈവം അവന് ഒരു സ്വപ്നം നൽകി, യാക്കോബിനോട് നന്മയെങ്കിലും തിന്മയെങ്കിലും ഒന്നും പറയരുത്. അവൻ മടങ്ങിവരാൻ നിർബ്ബന്ധിക്കുകയോ പുകഴ്ത്തിപ്പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്.വീച 98.1

    ലാബാൻ യാക്കോബിനോടൊപ്പം എത്തിയപ്പോൾ ലാബാൻ ചോദിച്ചു. “നീ എന്തുകൊണ്ട് എന്‍റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ എന്നോടു ചോദിക്കാതെ മോഷ്ടിച്ചുകൊണ്ടുപോയി? നിന്നെ തോല്പിക്കാൻ എനിക്കു ശക്തിയുണ്ടെന്ന് നിനക്ക് അറിയാമല്ലോ, എന്നാൽ നിന്‍റെ പിതാവിന്‍റെ ദൈവം എന്നോടു കഴിഞ്ഞ രാത്രി സംസാരിച്ചു. യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും സംസാരിക്കരുത്.” അപ്പോൾ യാക്കോബ് ലാബാനോടു അവന്‍റെ ദയാപൂർവ്വമല്ലാത്ത പ്രവൃത്തികളും സ്വന്തമേന്മ മാത്രം നോക്കിയ ലാബാന്‍റെ പ്രവർത്തനങ്ങളേയും വിവരിച്ചു “ദുഷ്ടമൃഗങ്ങൾ കടിച്ചുകീറിപ്പോയതിനെ ഞാൻ നിന്‍റെ അടുക്കൽ കൊണ്ടുവന്നിട്ടുണ്ടോ? അതിന്‍റെ നഷ്ടം ഞാൻ സഹിച്ചു. രാത്രിയിലോ പകലോ മോഷ്ടിക്കപ്പെട്ടതിനെ നീ എന്നോട് ആവശ്യപ്പെട്ടു. പകൽ വെയിൽകൊണ്ടും രാത്രി മഞ്ഞുകൊണ്ടും ഞാൻ ക്ഷീണിച്ചു. ഉറക്കം എനിക്കില്ലാതെയായി.”വീച 98.2

    യാക്കോബു പറഞ്ഞു. “ഇങ്ങനെ ഞാൻ ഇരുപതു വർഷം നിന്‍റെ ഭവനത്തിൽ ആയിരുന്നു; പതിനാലുവർഷം നിന്‍റെ പുത്രിമാർക്കായും ആറു വർഷം നിന്‍റെ കന്നുകാലികൾക്കായും സേവനം അർപ്പിച്ചു. പത്തു പ്രാവശ്യം നീ എന്‍റെ പ്രതിഫലം മാറ്റി. എന്‍റെ പിതാവിന്‍റെ ദൈവമായി, അബ്രഹാമിന്‍റെ ദൈവവും, യിസഹാക്കിന്‍റെ ഭയവുമായവൻ എനിക്കു ഇല്ലായിരുന്നു എങ്കിൽ നീ എന്നെ വെറുങ്കയ്യോടെ അയയ്ക്കുമായിരുന്നു. ദൈവം എന്‍റെ കഷ്ടത കാണുകയും എന്‍റെ കൈകളുടെ പ്രവൃത്തിയെ കാണുകയും ചെയ്കകൊണ്ട് കഴിഞ്ഞ രാത്രി നിന്നോടു സംസാരിച്ചു.”വീച 99.1

    ലാബാൻ യാക്കോബിന് ഉറപ്പുകൊടുത്തു. അവൻ തന്‍റെ പുത്രിമാരോടും അവരുടെ മക്കളോടും താല്പര്യം ഉള്ളതിനാൽ അവർക്ക് ഉപദ്രവം ചെയ്യാൻ കഴിഞ്ഞില്ല. അവനുമായി ഒരു ഉടമ്പടി ചെയ്യാൻ നിർദ്ദേശിച്ചു. ലാബാൻ പറഞ്ഞു “നീയും ഞാനുമായി ഒരു ഉടമ്പടി ചെയ്യുക, അതു എനിക്കും നിനക്കും ഇടയിൽ ഒരു സാക്ഷ്യമായിരിക്കട്ടെ. യാക്കോബ് ഒരു കല്ലെടുത്ത് തൂണായി നിർത്തി. യാക്കോബു സഹോദരന്മാരോടു കല്ലുകൂട്ടുവാൻ പറഞ്ഞു. അവർ ഒരു കൽക്കുമ്പാരം ഉണ്ടാക്കി. അവിടെവച്ച് അവർ ആഹാരം കഴിച്ചു.വീച 99.2

    ലാബാൻ പറഞ്ഞു: “നാം തമ്മിൽ പിരിയുമ്പോൾ ദൈവം നമെ സൂക്ഷിക്കട്ടെ. നീ എന്‍റെ പുത്രിമാരെ ഉപദ്രവിക്കുകയോ മറ്റു സ്ത്രീകളെ ഭാര്യമാരായി എടുക്കുകയോ ചെയ്യരുത്; മറ്റാരും നമ്മോടുകൂടെ ഇല്ല. നമുക്കു തമ്മിൽ ദൈവം സാക്ഷിയായിരിക്കട്ടെ.”വീച 99.3

    യാക്കോബു മറ്റു ഭാര്യമാരെ എടുക്കുകയില്ലെന്നു ദൈവമുമ്പാകെ ഒരു ഉടമ്പടി ചെയ്തു. “ലാബാൻ യാക്കോബിനോടു പറഞ്ഞു. ഈ കൽകൂ മ്പാരവും കൽത്തുണും നമുക്കു നടുവിൽ സാക്ഷിയായിരിക്കട്ടെ. ഞാൻ ഇതുകടന്ന് നിന്‍റെ അടുക്കൽ വരികയോ നീ ഈ കൽക്കൂമ്പാരവും തൂണും കടന്ന് എന്‍റെ അടുക്കൽ വരികയോ ഉപദ്രവിക്കുകയോ ചെയ്യരുത്. അബ്രഹാമിന്‍റെയും നാഹോരിന്റേയും അവരുടെ പിതാക്കന്മാരുടേയും ദൈവം നമുക്കിടയിൽ ന്യായാധിപനായിരിക്കട്ടെ, തന്‍റെ പിതാവായ യിസഹാക്കിന്‍റെ ദൈവമായവനെച്ചൊല്ലി സത്യം ചെയ്തു.”വീച 99.4

    യാക്കോബു തന്‍റെ വഴിക്കുപോയി. അവൻ ദൈവദൂതന്മാരെ കണ്ടപ്പോൾ പറഞ്ഞു. “ഇതു ദൈവത്തിന്‍റെ സൈന്യം.” അവൻ ഒരു സ്വപ്നത്തിൽ ദൈവദൂതന്മാർ അവനുചുറ്റും പാളയം അടിച്ചിരിക്കുന്നതു കണ്ടു. യാക്കോബു തന്‍റെ സഹോദരന്മാരായ ഏശാവിന്‍റെ അടുക്കലേയ്ക്ക് ഒരു അനുരഞ്ജനദൂത് അയച്ചു ദൂതന്മാർ മടങ്ങിവന്ന് യാക്കോബിനെ അറിയിച്ചത്. ഏശാവു നാനൂറാളുമായി തന്നെ കാണാൻ വരുന്നു എന്നായിരുന്നു. അപ്പോൾ യാക്കോബ് വളരെ ഭയപ്പെട്ടു തന്നോടുകൂടെയുള്ള ആളുകളെ അവൻ രണ്ടു കൂട്ടമായി വിഭാഗിച്ചു. തന്‍റെ കന്നുകാലികളേയും രണ്ടുകൂട്ടമായി നിർത്തി. ഏശാവ് ഒരു കൂട്ടത്തെ ആക്രമിച്ചാൽ മറ്റുവർ ഓടി രക്ഷപെടണം എന്ന് യാക്കോബു പറഞ്ഞു.വീച 100.1

    പിന്നെ യാക്കോബു പ്രാർത്ഥിച്ചു: “എന്‍റെ പിതാവായ അബ്രഹാമിന്‍റെ ദൈവവും എന്‍റെ പിതാവായ യിസഹക്കിന്‍റെ ദൈവവുമായുള്ളോവേ, നിന്‍റെ ദേശത്തേക്കും നിന്‍റെ ചാർച്ചക്കാരുടെ അടുക്കലേയ്ക്കും മടങ്ങപ്പോക; നിനക്കു നന്മ ചെയ്യുമെന്നരുളിചെയ്ത യഹോവേ, അടിയനോടു കാണിച്ചിരിക്കുന്ന സകല ദയയ്ക്കും സകല വിശ്വസ്തതയ്ക്കും ഞാൻ അപാത്രമത്രേ. ഒരു വടിയോടുകൂടെയല്ലയോ ഞാൻ ഈ യോർദ്ദാൻ കടന്നത്. ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായിത്തീർന്നിരിക്കുന്നു. എന്‍റെ സഹോദരനായ ഏശാവിന്‍റെ കയ്യിൽനിന്ന് എന്നെ രക്ഷിക്കേണമേ. പക്ഷെ അവൻ വന്ന് എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കുമെന്നു ഞാൻ ഭയപ്പെടുന്നു. നീയോ എന്നോടു നന്മ ചെയ്യും; നിന്‍റെ സന്തതിയെ പെരുപ്പംകൊണ്ട് എണ്ണിക്കൂടാത്ത കടൽക്കരയിലെ മണൽപോലെ ആക്കുമെന്ന് അരുളിചെയ്തുവല്ലോ.”വീച 100.2

    Larger font
    Smaller font
    Copy
    Print
    Contents