Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    പ്രബലമായ വിശ്വാസം

    യാക്കോബിന്‍റെ സ്ഥിരോത്സാഹത്തോടുകൂടിയ വിശ്വാസം വിജയിച്ചു. അവൻ ദൂതനെ താൻ ആഗ്രഹിച്ച അനുഗ്രഹം ലഭിക്കുന്നതുവരെ വിട്ടില്ല. തന്‍റെ പാപങ്ങളുടെ ക്ഷമയ്ക്ക് ഉറപ്പു ലഭിച്ചു. അവന്‍റെ യാക്കോബ് എന്ന് പേർ മാറ്റി യിസ്രായേൽ എന്നാക്കി. അതു സൂചിപ്പിക്കുന്നത് രാജകുമാരൻ എന്നാണ്. “യാക്കോബ് അവനോട് ഇപ്രകാരം ആവശ്യപ്പെട്ടു. “നിന്‍റെ പേരെന്തെന്ന് എന്നോടു പറയേണം.” എന്‍റെ പേരു ചോദിക്കുന്നതെന്ത്? എന്നുപറഞ്ഞിട്ട് അവനെ ദൂതൻ അനുഗ്രഹിച്ചു. ആ സ്ഥലത്തിന് യാക്കോബ് പെനീയേൽ എന്ന് പേരിട്ടു. “ഞാൻ ദൈവത്തെ നേരിട്ടു കണ്ടിട്ടും ജീവിക്കുന്നു” എന്ന് അവൻ പറഞ്ഞു. അന്നു രാത്രി യാക്കോബിനോടുകൂടെ ഉണ്ടായിരുന്നത് ക്രിസ്തു ആയിരുന്നു. അവനുമായി സ്ഥിരോത്സാഹത്തോടെ മൽപിടിത്തം നടത്തുകയും അനുഗ്രഹം ലഭിക്കുന്നതുവരെ വിടാതിരിക്കുകയും ചെയ്തു.വീച 102.2

    ദൈവം യാക്കോബിന്‍റെ പ്രാർത്ഥന കേട്ടു. ഏശാവിന്‍റെ ഹൃദയത്തിനു മാറ്റം ഉണ്ടാക്കി. യാക്കോബ് ചെയ്ത തെറ്റിനെ ദൈവം ന്യായീകരിച്ചില്ല. അവന്‍റെ തെറ്റിന് അവൻ സങ്കടവും അമ്പരപ്പും, മനസ്സാക്ഷിക്കുത്തും ഉള്ളവനായി ആത്മാർത്ഥമായ മൽപിടുത്തം നടത്തി. ദൈവം അവന്‍റെ പാപം ക്ഷമിച്ചുകൊടുത്തു എന്നു അവിടെവെച്ചു ഉറപ്പു നല്കി.വീച 103.1

    “അവൻ ദൂതനോടു പൊരുതി വിജയിച്ചു. അവൻ കരഞ്ഞ് അവനോട് അപേക്ഷിച്ചു; അവൻ ബീഥേലിൽവച്ച് അവനെ കണ്ടെത്തി അവിടെവെച്ച് അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു. യഹോവ എന്നാകുന്നു അവന്‍റെ നാമം”, ഹോശേയ 12:4,5.വീച 103.2

    ഏശാവു യാക്കോബിനെ കൊല്ലാൻ ഒരു സൈന്യവുമായി മുമ്പോട്ടു വന്നു. യാക്കോബ് ദൂതനുമായി അന്നു രാത്രി പൊരുതുമ്പോൾ ഏശാവ് ഉറങ്ങുകയായിരുന്നു. മറ്റൊരു ദൂതനെ ദൈവം അവന്‍റെ അരികിലേക്ക് അയച്ചു. സഹോദരനെ ഭയന്ന് അപ്പന്‍റെ ഭവനത്തിൽനിന്നും അകലെയായി ഇരുപതു വർഷം അവൻ പ്രദേശവാസം ചെയ്തിരുന്നു. സ്വപ്നത്തിൽ ഏശാവിനു അവന്‍റെ അവസ്ഥ ദൂതൻ കാട്ടിക്കൊടുത്തു. മാതാവിന്‍റെ മരണം കാണാൻ അവനു കഴിഞ്ഞില്ല. യാക്കോബിന്‍റെ താഴ്മയും അവന്‍റെ ചുറ്റും ദൈവദൂതസംഘം ഉള്ളതും ഏശാവ് കണ്ടു. അവർ തമ്മിൽ കണ്ടപ്പോൾ അവനെ ഉപദ്രവിപ്പാൻ മനസ്സുവന്നില്ല. ഏശാവ് ഉറക്കം ഉണർന്നപ്പോൾ തന്‍റെ സ്വപ്നത്തെക്കുറിച്ച് തന്നോടുകൂടെ ഉണ്ടായിരുന്ന നാനൂറു പേരോടും പറഞ്ഞു. യാക്കോബിന് യാതൊരു ദ്രോഹവും ചെയ്യരുതെന്ന് അവൻ പറഞ്ഞു. കാരണം അവന്‍റെ പിതാവിന്‍റെ ദൈവം അവനോടുകൂടെയുണ്ട്. അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ ആരും ഒരു ഉപദ്രവവും അവനെ ചെയ്യരുതെന്ന് ഏശാവ് തീരുമാനിച്ചു.വീച 103.3

    യാക്കോബ് തല പൊക്കി നോക്കിയപ്പോൾ ഏശാവ് നാനൂറാളുമായി വരുന്നത് കണ്ടു. അവൻ മുമ്പെ നടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്ക്കരിച്ചുകൊണ്ട് തന്‍റെ സഹോദരനോട് അടുത്തുചെന്നു. ഏശാവ് ഓടി വന്ന് അവനെ എതിരേറ്റുകൊണ്ട് ആലിംഗനം ചെയ്തു. അവർ ഇരുവരും കരഞ്ഞു. “യാക്കോബ് സഹോദരനോട് അവന്‍റെ സമ്മാനം വാങ്ങണമെന്നു പറഞ്ഞു. ഏശാവ് അതു നിരസിച്ചു. എന്നാൽ യാക്കോബ് അവനെ നിർബന്ധിക്കയാൽ അവൻ അതു സ്വീകരിച്ചു.”വീച 104.1

    Larger font
    Smaller font
    Copy
    Print
    Contents