Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    യിസ്രായേൽ അവരുടെ ചുറ്റുപാടുകളാൽ പ്രേരിതരായി

    മിസ്രയീമ്യർ യീസ്രായേൽ ജനങ്ങളുടെ പ്രതീക്ഷ ഗ്രഹിക്കുകയും അവരുടെ വിടുതലിന്‍റെ പ്രത്യാശയെ പരിഹസിച്ച് അവരുടെ ദൈവത്തിന്‍റെ ശക്തിയെ ധിക്കരിച്ച് സംസാരിക്കുകയും ചെയ്തു. അവർ വെറും അടിമകളായി കഴിയുന്ന ഒരു സമൂഹമാണെന്നും അവരുടെ ദൈവം നീതിമാനും കാരുണ്യവാനും മിസ്രയീമ്യ ദൈവങ്ങളെക്കാൾ ശക്തനുമാണെങ്കിൽ അവരെ എന്തുകൊണ്ടു സ്വതന്ത്രരാക്കുന്നില്ല എന്നും കൊള്ളിവാക്കുപറഞ്ഞു. എന്തുകൊണ്ട് അവന്‍റെ ശക്തിയെയും മഹിമയെയും പ്രകടമാക്കി അവരെ ഉയർത്തുന്നില്ല എന്നും ചോദിച്ചു. അവരുടെ ദൈവങ്ങളാണ് അവർക്കു ആഹാരവും വസ്ത്രവും നല്കുന്നതെന്നും അവരെ സമൃദ്ധിയിലേക്കും വലിയ സമ്പത്തുകളിലേക്കും നയിക്കുന്നതെന്നും മാത്രമല്ല, യിസ്രായേല്യരെ തങ്ങളുടെ പണികൾ ചെയ്യിക്കാൻ അവരുടെ പക്കൽ ഏല്പിച്ചതെന്നും വിജയാഹ്ലാദത്തോടെ പറഞ്ഞു. അവർ ഒരു ജനമായിരിക്കാതെ അവരെ പീഡിപ്പിച്ചു നശിപ്പിക്കാനുള്ള ശക്തി ദേവന്മാർക്കുണ്ടെന്ന് അവർ പറഞ്ഞു. എബ്രായർ എന്നെങ്കിലും അടിമത്ത്വത്തിൽനിന്ന് വിടുവിക്കപ്പെടുമെന്നുള്ള ആശയത്തെ അവർ അവഹേളിച്ചു.വീച 123.1

    അവരുടെ ദൈവം തന്‍റെ കയ്യിൽനിന്ന് എങ്ങനെ വീടുവിക്കുമെന്ന് തനിക്കു കാണണമെന്ന് ഫറവോൻ അഹങ്കാരത്തോടെ പറഞ്ഞു. ഈ വാക്കുകൾ യീസ്രായേൽ മക്കളിൽ പലരുടേയും പ്രത്യാശയെ നശിപ്പിച്ചു രാജാവും തന്‍റെ ഉപദേഷ്ടാക്കന്മാരും തങ്ങളോട് ഇതു പറഞ്ഞപ്പോൾ അവർക്കു വളരെ പ്രയാസം തോന്നി. അവർ അടിമകളായി പരിഗണിക്കപ്പെട്ടിരുന്നു എന്ന് അവർക്ക് അറിയാം. അവരുടെ ഊഴിയ വിചാരകന്മാരും ഭരണകർത്താക്കളും അവരുടെമേൽ ഏല്പ്പിക്കുന്ന പീഡനങ്ങൾ അവർക്കു സഹിക്കണമായിരുന്നു. അവരുടെ ആൺകുഞ്ഞുങ്ങളെ എല്ലാം കൊല്ലുവാൻ അവർ തിരിഞ്ഞു. അവരുടെ സ്വന്തം ജീവിതം തന്നെയും ഒരു ഭാരമായിരിക്കുന്നു എന്ന് അവർ വിശ്വസിക്കയും സ്വർഗ്ഗത്തിലെ ദൈവത്തെ ആരാധിക്കുകയും ചെയ്തു.വീച 123.2

    തങ്ങളുടെ സ്വന്തം അവസ്ഥയെ അവർ മിസ്രയീമ്യരുടേതുമായി താരതമ്യപ്പെടുത്തി. ജീവനുള്ള ദൈവത്തിന് അവരെ രക്ഷിക്കാനോ നശിപ്പിക്കാനോ ശക്തി ഉണ്ടെന്ന് അവർ വിശ്വസിച്ചില്ല. മിസ്രയീമ്യരിൽ ചിലർ തടിയും കല്ലുംകൊണ്ടുള്ള വിഗ്രഹങ്ങളെയും മറ്റു ചിലർ സൂര്യചന്ദ്രനക്ഷത്രാദികളെയും ആരാധിച്ചു; എങ്കിലും അവർ സമൃദ്ധിക്കും സമ്പത്തിനും ഉടമകളായി ദൈവം മറ്റെല്ലാ ദൈവങ്ങൾക്കും മീതെയാണെങ്കിൽ അവർ വിഗ്രഹാരാധികളായ ഒരു ജനത്തിന്‍റെ അടിമകൾ ആകേണ്ടിവരികയില്ലായിരുന്നു എന്ന് ചില എബ്രായർ ചിന്തിച്ചു.വീച 124.1

    ഒരു ജനമായി അവർ അവിശ്വസ്തരാകയാലാണ് ഇങ്ങനെ ഒരു സ്ഥിതിവിശേഷം ഉണ്ടായതെന്ന് വിശ്വസ്തരായ ദൈവദാസന്മാർ വിശ്വസിച്ചു. അവർ മറ്റു ജാതികളുമായുള്ള മിശ്രവിവാഹത്താലാണ് വിഗ്രഹാരാധനയിലേക്കു പോയതും മിസ്രയീമിലേക്ക് പോകാൻ ദൈവം അനുവദിച്ചതും. ദൈവം പെട്ടെന്ന് അവരെ അടിമനുകത്തിൽനിന്ന് മോചിതരാക്കി മിസ്രയീമിനു പുറത്തുകൊണ്ടുവരും എന്നും അവർ സഹോദരന്മാരോടു തറപ്പിച്ചു വറഞ്ഞു.വീച 124.2

    പീഡിപ്പിക്കപ്പെട്ട തന്‍റെ ജനത്തിന്‍റെ പ്രാർത്ഥന കേട്ട് ഉത്തരമരുളി, അവരെ മിസ്രയീമിൽനിന്നു വിടുവിപ്പാനുള്ള സമയമായി. മിസ്രയീമ്യർ നിന്ദിച്ച എബ്രായരുടെ ദൈവം തന്‍റെ വൻശക്തി പ്രകടനത്തോടെ അവരെ വിടുവിക്കുമ്പോൾ മറ്റെല്ലാ ദൈവങ്ങളെക്കാളും ശക്തനാണെന്ന് അവർ അംഗീകരിപ്പാൻ നിർബന്ധിതരായിത്തീരും. അവരുടെ ജീവനില്ലാത്ത ദൈവങ്ങൾ അവരെ അനുഗ്രഹിച്ചെന്നുള്ള ആത്മപ്രശംസയ്ക്കും വിഗ്രഹാരാധനയ്ക്കും അവരെ ശിക്ഷിക്കും. ദൈവം തന്‍റെ നാമം മഹത്വപ്പെടുത്തും. അങ്ങനെ മറ്റു ജാതികൾ തന്‍റെ ശക്തിയെക്കുറിച്ചു കേൾക്കുകയും അത്ഭുത പ്രവൃത്തികൾക്കു സാക്ഷ്യം വഹിച്ച് തങ്ങളുടെ വിഗ്രഹാരാധന ഉപേക്ഷിച്ച് ദൈവത്തിനുള്ള വിശുദ്ധ ആരാധന പൂർണ്ണമായി അംഗീകരിക്കുകയും ചെയ്യണമായിരുന്നു.വീച 124.3

    യിസ്രായേല്യരെ മിസ്രയീമിൽനിന്നു വിടുവിക്കുന്നതിൽ അവരുടെ മുമ്പിൽ അവർക്കു പ്രത്യേക അനുഗ്രഹങ്ങൾ നല്കുന്നതു മിസ്രയീമ്യർ കണ്ടു. ഫറവോന്‍റെമേൽ തന്‍റെ ന്യായവിധി നടത്തുന്നത് ഉചിതമെന്നു ദൈവം കണ്ടു. അങ്ങനെ തന്‍റെ ശക്തി മറ്റെല്ലാറ്റിനേക്കാളും മെച്ചമെന്നു സങ്കടകരമായ അനുഭവത്തിലൂടെ ഫറവോൻ അറിയും. ലോകം മുഴുവനും അവന്‍റെ നാമം പ്രസ്താവിക്കപ്പെടെണം, തന്‍റെ ദിവ്യശക്തിയും ന്യായ വിധിയും സകലയിടത്തും സകലരെയും ബോദ്ധ്യപ്പെടുത്തുന്നതിനുള്ള തെളിവുകൾ ദൈവം നല്കും. ഈ ശക്തിപ്രകടനം തന്‍റെ ജനത്തിന്‍റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമെന്നുള്ളതായിരുന്നു ദൈവത്തിന്‍റെ പദ്ധതി. അതിനാൽ അവരുടെ പിൻഗാമികൾ സ്ഥിരമായി തങ്ങൾക്കു വേണ്ടി കരുണയോടെ അത്ഭുതങ്ങൾ പ്രവർത്തിച്ച ദൈവത്തെ മാത്രം ആരാധിക്കണം.വീച 125.1

    വൈയ്ക്കോൽ നൽകാതെ ഇഷ്ടിക നിർമ്മിക്കാൻ ഫറവോൻ കല്പിച്ച ശേഷം മോശെയുടെ ദൈവത്തെ താൻ അറിയുകയില്ലെന്നു നടിച്ച അവൻ രാജാധിരാജാവായ ആ ദൈവത്തിന്‍റെ ശക്തി അംഗീകരിപ്പാനും ദൈവത്തിന്‍റെ അവകാശത്തിനു കീഴ്ചപ്പെടാനും നിർബന്ധിതനായി.വീച 125.2

    Larger font
    Smaller font
    Copy
    Print
    Contents