Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ബാധകള്‍

    വടി സർപ്പമായതും നദിയിലെ വെള്ളം രക്തമായതും ഫറവോന്‍റെ ഹൃദയ കാഠിന്യം മാറ്റാതെ യിസ്രായേല്യരോടുള്ള വെറുപ്പ് വർദ്ധിപ്പിക്ക മാത്രമേ ചെയ്തുള്ളൂ. മന്ത്രവാദികളുടെ പ്രവൃത്തികൾമൂലം ഫറവോൻ വിശ്വസിച്ചത് ഇതും മന്ത്രവാദത്താൽ സംഭവിച്ചതെന്നത്രേ. എന്നാൽ തവളകളെക്കൊണ്ടുള്ള ബാധ നീക്കിയത് മന്ത്രവാദത്താൽ അല്ലെന്നു തെളിവായി ഗ്രഹിക്കാൻ ഫറവോനു കഴിഞ്ഞു. ദൈവത്തിന് അവയെ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാക്കുകയും പൊടിയിലേക്കു ചേർക്കുകയും ചെയ്യുവാൻ കഴിയുമായിരുന്നു. എന്നാൽ ദൈവം അങ്ങനെ ചെയ്തില്ല. അവയെ അങ്ങനെ നീക്കം ചെയ്തിരുന്നു എങ്കിൽ അതും മന്ത്രവാദത്താൽ ആണെന്നു ഫറവോനും മിസ്രയീമ്യരും പറയുമായിരുന്നു. അവ ചാകുകയും അനന്തരം അവയെല്ലാംകൂടെ കൂട്ടിയിടുകയും ചെയ്തു. അവയുടെ ശവം അവർ നേരത്തെ കാണുകയും അവ അന്തരീക്ഷത്തെ മലിനമാക്കുകയും ചെയ്തിരുന്നു. ഇവിടെ രാജാവിനോ മിസ്രയീമ്യർക്കോ അവരുടെ അർത്ഥശൂന്യമായ തത്വജ്ഞാനത്താൽ നീക്കിക്കളയുവാൻ കഴിയാത്ത തെളിവുകൾ ഉണ്ട്. അവ മന്തവാദത്താലുളവായതല്ല എന്നും സ്വർഗ്ഗീയ ദൈവത്തിന്‍റെ ന്യായവിധി ആയിരുന്നു എന്നും ഗ്രഹിച്ചു.വീച 125.3

    മന്ത്രവാദികൾക്കു പേനിനെ ഉല്പാദിപ്പിക്കുവാൻ കഴിഞ്ഞില്ല. അത് അവരുടെ നേത്രങ്ങൾക്കു പ്രത്യക്ഷപ്പെടുവാൻ ദൈവം അനുവദിച്ചില്ല. അതു കൊണ്ട് പേനിന്‍റെ ബാധയും അവർക്കു ഉളവാക്കാൻ കഴിഞ്ഞില്ല. ഫറവോന്‍റെ അവിശ്വാസത്തിനുള്ള ഒഴികഴിവുകളെല്ലാം ദൈവം നീക്കം ചെയ്തു. മിസ്രയീമ്യ മന്ത്രവാദികൾതന്നെയും “ഇതു ദൈവത്തിന്‍റെ കരമാണെന്നു” പറയുവാൻ പ്രേരിതരായി.വീച 126.1

    അടുത്ത ബാധ നായീച്ചക്കുട്ടമായിരുന്നു. ചില സമയത്തു സാധാരണ ഉപദ്രവം ഉണ്ടാക്കാത്ത ഈച്ചക്കുട്ടമല്ലായിരുന്നു അവ. എന്നാൽ മിസ്രയീമ്യരുടെമേൽ വന്ന് നായീച്ചക്കൂട്ടം വലിപ്പമുള്ളവയും വിഷമുള്ളവയും ആയിരുന്നു. അവയുടെ കുത്തു മനുഷ്യർക്കും മൃഗങ്ങൾക്കും വേദനപ്രദം ആയിരുന്നു. തന്‍റെ ജനത്തെ മിസ്രയീമ്യരിൽനിന്നും വേർതിരിച്ചതുമൂലം അവർക്കതു ബാധിച്ചില്ല.വീച 126.2

    അടുത്തതായി ദൈവം അയച്ച് ബാധ കന്നുകാലികൾക്കുള്ള പകർച്ചവ്യാധി ആയിരുന്നു. അങ്ങനെ അവരുടെ കന്നുകാലികളെല്ലാം ചത്തു. യിസ്രായേൽമക്കളുടെ കന്നുകാലികൾ ഒന്നും ചത്തില്ല. അടുത്തുണ്ടായ ബാധ മനുഷ്യർക്കും മൃഗങ്ങൾക്കും പരുക്കൾ പൊങ്ങുക എന്നുള്ളതായിരുന്നു. മന്ത്രവാദികൾക്കും അതിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞില്ല.വീച 126.3

    അനന്തരം ദൈവം മിസ്രയീം ദേശത്തു അയച്ച ബാധ തീ കലർന്ന ഇടിയും കൽമഴയും ആയിരുന്നു. ഈ ബാധകളൊക്കെയും ആകസ്മികമായി ഉണ്ടായതാണെന്നു പറയാതിരിപ്പാൻ ഒന്നു കഴിഞ്ഞു. അല്പസമയത്തിനുശേഷമാണ് മറ്റൊന്നുണ്ടായത്. ഈ ലോകം മുഴുവൻ എബ്രായരുടെ ദൈവത്തിന്‍റെ അധികാരത്തിൻകീഴിലാണ് എന്നു മിസ്രയീമ്യരുടെ മുമ്പിൽ പ്രകടമാക്കി. ഇടിയും കൽമഴയും കാറ്റും അവനെ അനുസരിച്ചു “ഞാൻ യഹോവയുടെ ശബ്ദം അനുസരിക്കേണ്ടതിനു അവൻ ആരാകുന്നു?” എന്നു ചോദിച്ച അഹങ്കാരിയായ ഫറവോൻരാജാവു സ്വയം താഴ്മയുള്ളവനായി പറഞ്ഞു. “ഈ പ്രാവശ്യം ഞാൻ പാപം ചെയ്തു. യഹോവ നീതിയുള്ളവൻ, ഞാനും എന്‍റെ ജനവും ദുഷ്ടന്മാർ.” അതിനാൽ ഈ ഭയങ്കര ഇടിയും കൽമഴയും നില്പാൻ യഹോവയോടു പ്രാർത്ഥിക്കണമെന്നു മോശെയോട് അപേക്ഷിച്ചു.വീച 127.1

    അടുത്തു ദൈവം അയച്ച് ബാധ ഭയജനകമായ വെട്ടുക്കിളിയായിരരുന്നു. ദൈവത്തെ അനുസരിക്കുന്നതിനുപരകം ബാധകളുണ്ടാകുവാനാണു രാജാവു തിരഞ്ഞെടുത്തത്. തന്‍റെ രാജ്യമെല്ലാം ഈ ബാധകളുടെ ഭയങ്കര ന്യായവിധി ഉണ്ടായതിൽ രാജാവിനു മനസ്സാക്ഷിക്കുത്ത് ഉണ്ടായില്ല. അനന്തരം മിസ്രയീമിൽ ദൈവം കൂരിരുട്ടുണ്ടാക്കി. ജനങ്ങൾക്കു വെളിച്ചം ഇല്ലാതായതു മാത്രമല്ല, പ്രത്യുത അന്തരീക്ഷം ശ്വാസം മുട്ടിക്കുന്നതാകയാൽ ശ്വാസോച്ഛ്വാസം വരെ പ്രയാസമായി. എങ്കിലും എബ്രായർക്കു ശുദ്ധമായ അന്തരീക്ഷവും വെളിച്ചവും ഉണ്ടായിരുന്നുവീച 127.2

    ഒരു ഭയങ്കരമായ ബാധ കൂടെ ദൈവം മിസ്രയീമിൽ വരുത്തി. അതു മുമ്പുണ്ടായ എല്ലാറ്റിനേക്കാളും ഭയങ്കരമായിരുന്നു. രാജാവും വിഗ്രഹാരാധികളുമായ പുരോഹിതന്മാരും ആയിരുന്നു മോശെയുടെ ആവശ്യങ്ങളെ എതിർത്തത്. ജനങ്ങൾ ആഗ്രഹിച്ചത് എബ്രായർ മിസ്രയീം വിട്ടുപോകാൻ അനുവദിക്കണം എന്നായിരുന്നു. മോശെ ഫറവോനോടും മിസ്രയീമ്യരോടും യിസ്രായേൽ മക്കളോടും അവസാനത്തെ ബാധയുടെ ഫലത്തെക്കുറിച്ച് വിവരിച്ച് പറഞ്ഞു. അന്നു രാത്രി മിസ്രയീമ്യർക്കു വളരെ ഭയങ്കരമായിരുന്നു. ദൈവജനങ്ങൾക്ക് അത് വളരെ മഹത്വകരമായിരുന്നു, വിശുദ്ധ പെസഹ അവർക്കു സ്ഥാപിച്ചുകൊടുത്തു.വീച 127.3

    സ്വർഗ്ഗത്തിലെ ദൈവത്തിന്‍റെ ആവശ്യങ്ങൾക്കു കീഴ്ചപ്പെടുവാൻ വിഗ്രഹാരാധികളായ ജനങ്ങൾക്കും മിസ്രയീമിലെ രാജാവിനും വളരെ പ്രയാസമായിരുന്നു. കഠിനമായ കഷ്ടതകൾ നേരിടുമ്പോൾ അല്പം കീഴ്ചപ്പെടുകയും ബാധ മാറുമ്പോൾ അവർക്കു നല്കിയതെല്ലാം പിന്‍റെലിക്കുകയും പതിവായി. അങ്ങനെ ബാധകൾ ഒന്നിനു പുറകെ മറ്റൊന്നായി മിസ്രയീമിൻമേൽ വരുത്തി. ആദ്യം മിസ്രയീമിൽ വച്ചു അവരുടെ ദൈവത്തിനു യാഗം അർപ്പിച്ചുകൊള്ളാൻ അനുവദിച്ചു. അനന്തരം ദൈവകോപം അവരുടെ മേൽ ചൊരിഞ്ഞപ്പോൾ അവരുടെ പുരുഷന്മാർ മാത്രം പോയിവരുവാൻ അനുവദിച്ചു. അവരുടെ ദേശം വെട്ടുക്കിളി ബാധയാൽ നശിച്ചപ്പോൾ അവരുടെ കുട്ടികളും ഭാര്യമാരും പൊയ്ക്കൊള്ളാൻ അനുവദിച്ചു. എന്നാൽ അവരുടെ കന്നുകാലികളെ കൊണ്ടുപോകാൻ അനുവദിച്ചില്ല. അപ്പോൾ ദൈവദൂതൻ അവരുടെ കടിഞ്ഞൂലുകളെയെല്ലാം സംഹരിക്കുമെന്ന് മോശെ പറഞ്ഞു.വീച 128.1

    ഓരോ ബാധ വരുമ്പോഴും അത് മുമ്പുണ്ടായിരുന്നതിനേക്കാൾ കഠിനമായിരുന്നു. എന്നാൽ അഹങ്കാരിയായ രാജാവ് സ്വയം താഴ്ത്താതെ കൂടുതൽ കോപിഷ്ഠനായി. മിസ്രയീമ്യർ യിസ്രായേല്യരുടെ ഇടയിലെ ഭയങ്കരമായ രാത്രിക്കുവേണ്ട വലിയ ഒരുക്കങ്ങളും കട്ടിളപ്പടിമേൽ രക്തം തളിച്ചതും കണ്ട് അവരെ കളിയാക്കി.വീച 128.2