Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ചെങ്കടലില്‍നിന്നുള്ള മോചനം

    “അപ്പോൾ യഹോവ മോശെയോട് അരുളിചെയ്തത്; നീ എന്നോട് നിലവിളിക്കുന്നതെന്ത്? മുമ്പോട്ടു പോകുവാൻ യിസ്രായേൽ മക്കളോടു പറയുക . വടി എടുത്തു നിന്‍റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്ക, യിസ്രായേൽ മക്കൾ കടലിന്‍റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നു പോകും.” ദൈവം തന്‍റെ ജനത്തിനുവേണ്ടി പ്രവർത്തിക്കുമെന്നുള്ളതു മോശെ അറിയണമെന്നു ദൈവം ആഗ്രഹിച്ചു. അവരുടെ ആവശ്യം ദൈവത്തിന്‍റെ തക്ക അവസരമായിരുന്നു. അവർക്കു പോകാവുന്നത്രയും അവർ പോകുമ്പോൾ വെള്ളം വിഭജിക്കുവാൻ ദൈവം കൊടുത്ത വടി ഉപയോഗിക്കുന്നത് അവർ കാണത്തക്കവണ്ണം അവർ വീണ്ടും മുന്നോട്ടു പോകുന്നതിന് മോശെ അവരോട് ആവശ്യപ്പെട്ടു.വീച 133.1

    “ഞാൻ മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും; അവർ ഇവരുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്‍റെ സകല സൈന്യത്തിലും അവരുടെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തും. ഇങ്ങനെ ഞാൻ ഫറവോനിലും അവന്‍റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവയാകുന്നു എന്ന് മിസ്രയീമ്യർ അറിയും. അനന്തരം യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പാകെ നടന്ന ദൈവദൂതൻ അവിടെനിന്നും മാറി അവരുടെ പിന്നാലെ നടന്നു. മേഘസ്തംഭവും അവരുടെ മുമ്പിൽനിന്നു മാറി പിമ്പിൽ പോയി നിന്നു. രാത്രി മുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാതവണ്ണം അത് അവയുടെ മദ്ധ്യേവന്നു. അവർക്ക് മേഘവും അന്ധകാരവും ആയിരുന്നു. ഇവർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു. അങ്ങനെ രാത്രി മുഴുവനും അവർക്ക് അടുക്കുവാൻ കഴിഞ്ഞില്ല”വീച 133.2

    മിസ്രയീമ്യർക്കു യിസ്രായേല്യരെ കാണാൻ കഴിഞ്ഞില്ല; കാരണം അവർക്ക് മുമ്പിൽ കട്ടിയുള്ള കറുത്ത മേഘമായിരുന്നു. അത് യിസ്രായേല്യർക്കു വെളിച്ചം നല്കി. അവർക്കു അപ്രകാരമുള്ള തന്‍റെ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും അടയാളം ദൈവം നല്കി. അങ്ങനെ ദൈവശക്തി തന്‍റെ ജനത്തിന് തെളിയിക്കയും അവരുടെ അവിശ്വാസത്തിനും പിറുപിറുപ്പിനും ശാസിക്കുകയും ചെയ്തു. “മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാതി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ട് കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലമാക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു. യിസ്രായേൽ മക്കൾ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി. അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.”വീച 133.3

    യിസ്രായേൽ മക്കൾ വീണ്ടും അവരുടെ സ്വന്തം ശക്തിയിലായിരുന്നതുകൊണ്ട്, മിസ്രയീമ്യസൈന്യം രാത്രിയിൽ മുന്നേറുകയായിരുന്നു. അവർക്ക് രക്ഷപെടാൻ സാദ്ധ്യമല്ലെന്ന് അവർ കരുതി. അവർക്കുമുമ്പിൽ ചെങ്കടൽ കിടക്കുന്നു. ഒരു വലിയ സൈന്യം അവരുടെ തൊട്ടു പുറകിലെത്തി. അതിരാവിലെ അവർ കടലിനടുത്ത് വന്നപ്പോൾ ഒരു ഉണങ്ങിയ പാത അതാ അവരുടെ മുമ്പിൽ, വെള്ളം രണ്ടു പാർശ്വങ്ങളിലും വിഭാഗിച്ച മതിൽപോലെ നിൽക്കുന്നു. യിസ്രായേൽ മക്കൾ അതിലെ പകുതിവഴി പോയപ്പോൾ ഇനി ഏതുമാർഗ്ഗം ഉപയോഗിക്കണമെന്നു മിസ്രയീമ്യർ ചിന്തിച്ച് അല്പസമയം നിന്നു. അപ്രതീക്ഷിതമായി യിസ്രായേൽ മക്കൾക്കു കടലിൽകൂടെ ഒരു വഴി തുറന്നുകിട്ടുകയാൽ മിസ്രയീമ്യർക്കു നിരാശയും കോപവുമാണുണ്ടായത്. അവരെ പിന്തുടരുവാൻ അവർ തീരുമാനിച്ചുവീച 134.1

    “മിസ്രയീമ്യർ അവരുടെ പിന്നാലെ പുറപ്പെട്ടു. ഫറവോന്‍റെ കുതിരയും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്‍റെ നടുവിലേക്കു ചെന്നു. പ്രഭാതയാമത്തിൽ യഹോവ അഗ്നിസ്തംഭത്തിൽ നിന്നു മിസ്രയീമ്യ സൈന്യത്തെ നോക്കി, മിസ്രയീമ്യ സൈന്യത്തെ താറുമാറാക്കി. അവരുടെ രഥചകങ്ങളെ തെറ്റിച്ചു ഓട്ടം പ്രയാസമാക്കി. അതുകൊണ്ട് മിസ്രയീമ്യർ നാം യിസ്രായേലിനെ വിട്ടോടിപ്പോക; യഹോവ അവർക്കു വേണ്ടി യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞു.”വീച 134.2

    ദൈവം തന്‍റെ ജനത്തിനുവേണ്ടി ഒരുക്കിയ പാതയിലൂടെ മുമ്പോട്ടു പോകാൻ മിസ്രയീമ്യർ മടിച്ചു. യഹോവയുടെ ദൂതൻ അവരുടെ സൈന്യത്തിൽകൂടി നടന്നു അവരുടെ രഥചക്രങ്ങൾ നീക്കം ചെയ്തു. അവരുടെ മേൽ ദൈവശിക്ഷയുണ്ടായി. അവരുടെ പുരോഗമനം വളരെ മന്ദീഭവിച്ചു. അവർ കഷ്ടപ്പെടാൻ തുടങ്ങി. എബ്രായരുടെ ദൈവം അവരുടെമേൽ അയച്ച് ന്യായ വിധിയും അവർ മിസ്ര യീമിൽനിന്നു പൊയ്ക്കൊള്ളാൻ നിർബ്ബന്ധിച്ചതും അവർ ഓർത്തു. ആ ദൈവം മിസ്രയീമ്യരെ യിസ്രയേല്യരുടെ കയ്യിൽ ഏല്പിക്കുമെന്നും അവർ ചിന്തിച്ചു. ആ ദൈവം അവർക്കു വേണ്ടി യുദ്ധം ചെയ്യുന്നു എന്നു കണ്ട് മിസ്രയീമ്യർ വളരെ ഭയന്നു മടങ്ങിപ്പോയി രക്ഷപ്പെടാൻ തീരുമാനിച്ചു. ദൈവം മോശെയോടു കൈ കടലിന്മീതെ നീട്ടുവാൻ കല്പിച്ചപ്പോൾ വെള്ളം മിസ്രയീമ്യരുടെമേലും രഥങ്ങളുടെമേലും കുതിരപ്പടമേലും വന്നു.വീച 135.1

    “മോശെ കടലിന്മേൽ കൈനീട്ടി, പുലർച്ചയ്ക്കു കടൽ അതിന്‍റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. അവരുടെ പിന്നാലെ കടലിലേക്ക് ചെന്നിരുന്ന രഥങ്ങളെയും കുതുരപ്പടയെയും ഫറവോന്‍റെ സൈന്യത്തെയുമെല്ലാം മുക്കിക്കളഞ്ഞു. അവരിൽ ഒരുത്തൻപോലും ശേഷിച്ചില്ല. യിസ്രായേൽ മക്കൾ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടെ കടന്നുപോയി. വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു. ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കയ്യിൽനിന്നും രക്ഷിച്ചു മിസ്രയീമ്യർ കടലക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നത് യിസ്രായേല്യർ കാണുകയും ചെയ്തു. യഹോവ മിസ്രയീമ്യരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു. യഹോവയിലും അവന്‍റെ ദാസനായ മോശെയിലും വിശ്വസിച്ചു.”വീച 135.2

    ദൈവത്തിന്‍റെ അത്ഭുതകരമായ പ്രവൃത്തിയിൽ മിസ്രയീമ്യരെ സംഹരിക്കുന്നതിന് എബ്രായർ സാക്ഷ്യം വഹിച്ചപ്പോൾ അവരെല്ലാം ഒത്തു ചേർന്ന് ദൈവത്തിന് ആത്മപ്രചോദിതമായ ഒരു ഉന്നത സ്തുതിഗീതം ആലപിച്ചു.വീച 135.3

    Larger font
    Smaller font
    Copy
    Print
    Contents