Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    നമ്മുടെ കാലത്തേക്കുള്ള ഒരു പാഠം

    യിസ്രായേൽ ജനങ്ങളുടെ അവിശ്വാസവും പിറുപിറുപ്പും ഇന്നു ഭൂമുഖത്തു ജീവിച്ചിരിക്കുന്ന ദൈവജനത്തിന്‍റെ വിശദീകരണമാണ്. ദൈവം തുടർച്ചയായി അവർക്കു നൽകിയ സ്നേഹത്തിന്‍റെയും കരുതലിന്‍റെയും തെളിവുകൾക്കുശേഷവും അവരുടെ അവിശ്വാസത്തിലും പിറുപിറുപ്പിലും ഇന്ന് അനേകരും പിന്നോട്ടു നോക്കി അതിശയിക്കുന്നു. അവർ നന്ദിയില്ലാത്തവരായിരിപ്പാൻ പാടില്ലായിരുന്നു എന്നും പലരും ചിന്തിക്കുന്നു. എന്നാൽ അങ്ങനെ ചിന്തിക്കുന്നവരിൽ ചിലർ വലിയ പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ പിറുപിറുക്കുകയും സ്വദുരിതങ്ങളെക്കുറിച്ച് ആധിപ്പെടുകയും ചെയ്യുന്നു. അത് അവർതന്നെ അറിയുന്നുമില്ല. ദൈവം പലപ്പോഴും അവരുടെ വിശ്വാസത്തെ ചെറിയ കാര്യങ്ങളിൽ ശോധന ചെയ്യുന്നു; എന്നാൽ അവർ പുരാതന യിസ്രായേലിനെക്കാൾ മെച്ചമായി ശോധനകളെ സഹിക്കുന്നില്ല.വീച 138.3

    അനേകരുടെയും താല്ക്കാലിക ആവശ്യങ്ങളെല്ലാം ദൈവം നിറവേറ്റിയെങ്കിലും ഭാവിയിൽ അവർ ദൈവത്തിൽ ആശ്രയിക്കുന്നില്ല. അവർ അവിശ്വാസം പ്രകടിപ്പിക്കുകയും അധൈര്യത്തിൽ മുഴുകുകയും പ്രതീക്ഷ സാധിക്കാത്തതിൽ വിഷാദത്തിൽ മുഴുകുകയും ചെയ്യുന്നു. ഇല്ലായ്മയിൽ കുട്ടികൾ കഷ്ടം അനുഭവിക്കയും തുടർച്ചയായി കുഴപ്പത്തിലാവുകയും ചെയ്യുമെന്ന് ചിന്തിക്കുന്നു. പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ അഥവാ ദുർഘട പാതയിൽ കൊണ്ടുവരുമ്പോൾ അവരുടെ വിശ്വാസവും ദൈവസ്നേഹവും പരിശോധിക്കുമ്പോൾ അതിൽനിന്നു പിൻതിരിഞ്ഞു അവരെ നിർമ്മലീകരിപ്പാൻ ദൈവം തിരഞ്ഞെടുത്ത പരിപാടിയെപ്പറ്റി പിറുപിറുക്കുകയും ചെയ്യുന്നു. എല്ലാം സഹിക്കുവാൻ തക്കവണ്ണം അവരുടെ സ്നേഹം നിർമ്മലവും പരിപൂർണ്ണവുമല്ല.വീച 139.1

    ദൈവജനത്തിന്‍റെ വിശ്വാസം ശക്തവും സജീവവും സഹിഷ്ണതയുള്ളതുമായിരിക്കണം - കാണാത്ത കാര്യങ്ങളുടെ നിശ്ചയം. അപ്പോൾ അവരുടെ ഭാഷ “എന്‍ മനമേ യഹോവയെ വാഴ്ത്തക, എന്‍റെ സർവ്വാന്തരം ഗവുമെ അവന്‍റെ വിശുദ്ധനാമത്തെ വാഴ്ത്തുക” എന്നുള്ളതായിരിക്കും. കാരണം അവൻ ലോഭമില്ലാതെ എന്നെ അനുഗ്രഹിച്ചിരിക്കുന്നു.വീച 139.2

    നിസ്വാർത്ഥത യഥാർത്ഥ കഷ്ടതയായി ചിലർ കരുതുന്നു. ദുഷിച്ച രുചിയിൽ മുഴുകുന്നു. അനാരോഗ്യകരമായ രുചിയുടെ മേലുള്ള വിലക്ക് ഇഷ്ടപ്പെടാതെ ഇപ്പോൾ ക്രിസ്ത്യാനികളെന്നഭിമാനിക്കുന്ന അനേകരും പിമ്പോട്ടുപോകയും കേവലം ലഘുവായ ഭക്ഷണത്തിന്‍റെ ഫലം പട്ടിണി ആയിരിക്കുമെന്ന് അവർ കരുതുകയും ചെയ്യുന്നു. യിസ്രായേൽ മക്കളെപ്പോലെ ഇറച്ചിക്കലങ്ങളെ ഉപേക്ഷിക്കുന്നതിനെക്കാൾ മെച്ചം അടിമത്തവും, രോഗവും മരണവും ആണെന്ന് അവർ കരുതുന്നു. ഉപദ്രവകാലത്ത് ജനത്തിന് വാഗ്ദത്തം ചെയ്തിരിക്കുന്നത് അപ്പവും വെള്ളവുമാണ്.വീച 139.3

    Larger font
    Smaller font
    Copy
    Print
    Contents