Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    3 - മത്സരത്തിന്‍റെ പരിണിതഫലം

    തോട്ടത്തിന്‍റെ നടുവിൽ ജീവവൃക്ഷവും അതിനരികിൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷവും നിന്നിരുന്നു. ഈ വൃക്ഷം ദൈവം പ്രത്യേകം സംവിധാനം ചെയ്തിരുന്നത് ദൈവത്തോടുള്ള അവരുടെ അനുസരണം, വിശ്വാസം, സ്നേഹം ഇവയെ പരീക്ഷിക്കാനായിരുന്നു. നമ്മുടെ ആദിമാതാപിതാക്കളോട്, അവർ മരിക്കാതിരിക്കേണ്ടതിന് ഈ വ്യക്ഷഫലം തിന്നുകയോ സ്പർശിക്കയോ ചെയ്യരുതെന്നു ദൈവം കല്പിച്ചു. ദൈവം അവരോടു പറഞ്ഞത് തോട്ടത്തിലുള്ള എല്ലാ വൃക്ഷത്തിന്‍റെയും ഫലങ്ങൾ അവർക്കു ഭക്ഷിക്കാമെന്നും ഈ ഒരു വൃക്ഷത്തിന്‍റെ ഫലം ഭക്ഷിക്കരുതെന്നുമത്രേ; എന്നാൽ ആ വൃക്ഷഫലം തിന്നാൽ അവർ സുനിശ്ചിതമായി മരിക്കണം.വീച 21.1

    ആദാമിനെയും ഹൗവ്വയെയും മനോഹരമായ തോട്ടത്തിലാക്കിയപ്പോൾ അവരുടെ സന്തോഷത്തിന് അവർ ആഗ്രഹിക്കുന്നതൊക്കെയും അവിടെ ഉണ്ടായിരുന്നു. എന്നാൽ നിത്യസുരക്ഷിതത്വം നൽകുന്നതിനു മുൻപ് അവരുടെ ഭക്തി പരീക്ഷിപ്പാൻ സർവ്വജ്ഞാനിയായ ദൈവം തീരുമാനിച്ചു. അവർക്കു ദൈവസഹായം ഉണ്ടായിരുന്നു. ദൈവം അവരോടും അവർ ദൈവത്തോടും സംസാരിക്കുമായിരുന്നു. എങ്കിലും തിന്മ അല്ലെങ്കിൽ പാപം അവർക്ക് അപ്രാപ്യം അല്ലായിരുന്നു. അവരെ പരീക്ഷിക്കുവാൻ സാത്താനെ അനുവദിച്ചിരുന്നു. പരീക്ഷയിൽ ഉറച്ചു നിന്നാൽ ദൈവത്തിന്‍റെയും ദൈവദൂതന്മാരുടെയും സഹായം അവർക്കു തുടർന്ന് ഉണ്ടായിരിക്കുമായിരുന്നു.വീച 21.2

    തന്‍റെ പുതിയ അവസ്ഥയിൽ സാത്താൻ അതിശയിച്ചു. അവന്‍റെ സന്തോഷം നഷ്ടമായി. ഒരിക്കൽ സന്തുഷ്ടരായിരുന്നവരും തന്‍റെ അനുയായികളായിത്തീർന്നവരുമായ ദൂതന്മാരെ അവൻ നോക്കി; അവരും സ്വർഗ്ഗത്തിൽനിന്നും അവനോടുകൂടെ ബഹിഷ്കൃതരായിരുന്നു. അവരുടെ വീഴ്ചയ്ക്കുമുമ്പ് ഒരു അസംതൃപ്തിയുടെ നിഴൽ അവരുടെ പൂർണ്ണ അനുഗ്രഹത്തെ കളങ്കപ്പെടുത്തി. ഇപ്പോൾ എല്ലാം വ്യത്യസ്തമായെന്ന് തോന്നി. തങ്ങളുടെ സ്രഷ്ടാവിന്‍റെ സാദൃശ്യം പ്രതിഫലിപ്പിച്ചിരുന്ന മുഖം വിഷാദമൂകവും നൈരാശ്യം ഉള്ളതുമായി. അവരുടെ ഇടയിൽ കിടമത്സരവും ഭിന്നതയും തിക്തമായ കുറ്റം പറച്ചിലും നിലനിന്നിരുന്നു. അവരുടെ മത്സരത്തിനുമുമ്പ് ഇതൊന്നും സ്വർഗ്ഗത്തിൽ അറിയപ്പെട്ടിരുന്നില്ല. ഇവയുടെയെല്ലാം പര്യവസാനം എന്തായിരിക്കുമെന്ന് ചിന്തിച്ചുകൊണ്ട് ഭാവിയെ അഭിമുഖീകരിക്കുന്നതിൽ അവൻ ഭയചകിതനായി കാണപ്പെട്ടു.വീച 22.1

    പിതാവിനും തന്‍റെ പ്രിയ പുത്രനും സ്തുതിഗീതങ്ങൾക്കുള്ള സമയമായി. സ്വർഗ്ഗീയ ഗായകസംഘത്തെ നയിച്ചിരുന്നത് സാത്താൻ ആയിരുന്നു. അവൻ ആരംഭിക്കുകയും സ്വർഗ്ഗീയ സൈന്യം മുഴുവനും അവനോടു യോജിക്കുകയും ഈ മഹത്വമുള്ള സംഗീതശബ്ദം പിതാവിനെയും തന്‍റെ പ്രിയപുത്രനെയും ബഹുമാനിക്കാൻ സ്വർഗ്ഗം മുഴുവൻ മുഴങ്ങുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഇമ്പഗാനത്തിനു പകരം അപസ്വരവും കോപവചനങ്ങളുമാണ് വലിയ മത്സരിയുടെ കാതുകളിൽ പതിക്കുന്നത്. അവൻ എവിടെ? ഇതെല്ലാം ഒരു ഭയങ്കര സ്വപ്നമാണോ? അവൻ സ്വർഗ്ഗത്തിൽനിന്ന് ബഹിഷ്കൃതനായോ? അവനെ പ്രവേശിപ്പിക്കാൻ സ്വർഗ്ഗീയ കവാടം ഇനി ഒരിക്കലും തുറക്കുകയില്ലെ? വിശുദ്ധരും പ്രശോഭിതരുമായ ദൂതന്മാർ പിതാവിന്‍റെ മുമ്പിൽ നമിക്കുന്നതിനുള്ള സമയമായി. സ്വർഗ്ഗീയ സംഗീതത്തിൽ അവൻ ഇനി ഒരിക്കലും യോജിക്കയില്ല. നിത്യപിതാവിന്‍റെ സന്നിധിയിൽ ഭയഭക്തിയോടെ ഇനി ഒരിക്കലും അവൻ നമിക്കയില്ല.വീച 22.2

    അവൻ നിർമ്മലനും സത്യസന്ധനും ദൈവഭക്തിയുള്ളവനുമായിരുന്നപ്പോഴത്തെപ്പോലെ സന്തോഷത്തോടെ തന്‍റെ അധികാര അവകാശവാദത്തെ ഉപേക്ഷിക്കുമോ? എന്നാൽ അവന്‍റെ സാഹസികമായ മത്സരത്താൽ വീണ്ടെടുപ്പിനതീതമായി അവൻ നഷ്ടപ്പെട്ടുപോയി. അതു മാത്രമല്ല, അവനെപ്പോലെതന്നെ അതു നഷ്ടപ്പെട്ട അവസ്ഥയിലേയ്ക്കു മറ്റു ദൂതന്മാരെയും അവൻ നയിച്ചു. അവർ ദൈവേഷ്ടത്തെ ചോദ്യം ചെയ്യാനോ അഥവാ ദൈവിക കല്പനകളെ അനുസരിക്കാതിരിപ്പാനോ ഒരിക്കലും ചിന്തിച്ചിരുന്നില്ല, അവർക്കു മുമ്പിൽ വെച്ചിരുന്നത് അവരുടെ വലിയ നന്മ അനുഭവിക്കാനും ഉന്നതവും മഹത്വകരവുമായ സ്വാതന്ത്ര്യം സ്വായത്തമാക്കാനുമുള്ള പദവി ആയിരുന്നു. അവരെ വഞ്ചിക്കുവാൻ ഉപയോഗിച്ച കള്ളന്യായം ഇതായിരുന്നു. ഇപ്പോഴത്തെ അവന്‍റെ ഉത്തരവാദിത്വത്തിൽനിന്ന് അവൻ ഒഴിവാക്ക്പ്പെടുന്നതിൽ സംതൃപ്തനാവാൻ നിർബ്ബന്ധിതനായി.വീച 22.3

    ഈ ആത്മാക്കൾ തങ്ങളുടെ പ്രത്യാശാഭാഗത്തിൽ പ്രക്ഷബുരായി. കൂടുതൽ നന്മയ്ക്കുപകരം അനുസരണക്കേടിന്‍റെയും ദൈവിക നിയമം അവഗണിക്കപ്പെടുന്നതിന്‍റെയും ശോചനീയ ഫലം അനുഭവിച്ചു. ഈ അസന്തുഷ്ടരായ ദൂതന്മാർ ഇനി ഒരിക്കലും യേശുക്രിസ്തുവിന്‍റെ സൗമ്യ ഭരണത്തിലേയ്ക്കു ചായുകയില്ല. യേശുക്രിസ്തുവിന്‍റെ സാന്നിധ്യത്തിൽ മുമ്പുണ്ടായിരുന്ന ആഴമാർന്ന ആത്മാർത്ഥ സ്നേഹം, സമാധാനം, സന്തോഷം ഇവയിലേയ്ക്കു മടങ്ങിവരാനും സന്തോഷത്തോടെ അനുസരി ക്കാനും ഭയഭക്തി, ബഹുമാനം ഇവ നൽകുവാനും അവരുടെ ആത്മാക്കൾ പ്രചോദിപ്പിക്കപ്പെടുകയില്ല.വീച 23.1