Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    വിഗ്രഹാരാധനയുടെ അപകടം

    വീണ്ടും ദൈവം തന്‍റെ ജനത്തെ വിഗ്രഹാരാധനയിൽനിന്ന് കാത്തു സൂക്ഷിക്കുന്നു. ദൈവം അവരോട് കല്പിച്ചത്. “എന്‍റെ സന്നിധിയിൽ വെള്ളി കൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ ഉണ്ടാക്കരുത്.” അവർ മിസ്രയീമ്യരുടെ മാതൃക അനുകരിച്ച ദൈവത്തെ പ്രതിനിധീകരിക്കുന്ന വിഗ്രഹങ്ങൾ തങ്ങൾക്കായി ഉണ്ടാക്കുന്ന അപകടത്തിലായിരുന്നു. യഹോവ മോശെയോടു കല്പിച്ചു.വീച 154.1

    “ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിനും ഞാൻ ഒരു ദൂതനെ നിന്‍റെ മുമ്പിൽ അയയ്ക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്‍റെ വാക്കുകൾ കേൾക്കേണം; അവനോട് വികടിക്കരുത്; അവൻ നിങ്ങളുടെ അകൃത്യങ്ങളെ ക്ഷമിക്കയില്ല; എന്‍റെ നാമം അവനിൽ ഉണ്ട്. എന്നാൽ നീ അവന്‍റെ വാക്ക് ശ്രദ്ധയോടെ കേട്ടു ഞാൻ കല്പിച്ചതൊക്കെയും ചെയ്താൽ നിന്നെ പകെക്കുന്നവരെ ഞാൻ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും; എന്‍റെ ദൂതൻ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യർ, ഹിത്യർ, പെരീസ്യർ, ക്നാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാൻ നിർമ്മമൂലമാക്കും’ യിസ്രായേല്യർക്കു മുമ്പായി പോയ ദൂതൻ കർത്താവായ യേശുക്രിസ്തു ആയിരുന്നു. “അവരുടെ ദേവന്മാരെ നമസ്കരിക്കരുത്, അവയെ സേവിക്കരുത്, അവരുടെ പ്രവൃത്തികൾ പോലെ പ്രവർത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയേണം. നിങ്ങളുടെ ദൈവമായ യഹോവയെത്തന്നെ സേവിപ്പിൻ, എന്നാൽ നിന്‍റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്‍റെ നടുവിൽനിന്ന് അകറ്റിക്കളയും” പുറ. 23:24,25,വീച 154.2

    തന്നെമാത്രമാണ് ആരാധിക്കേണ്ടതെന്ന് ദൈവം അവരെ അറിയിക്കുന്നു; അവർക്ക് ചുറ്റുമുള്ള വിഗ്രഹാരാധികളായ ജാതികളെ, നശിപ്പിക്കു മ്പോൾ അവർ ആരാധിച്ചിരുന്ന വിഗ്രഹങ്ങളൊന്നും സംരംക്ഷിക്കപ്പെടാതെ അവയെ പരിപൂർണ്ണമായി നശിപ്പിക്കണമായിരുന്നു. ജാതികളുടെ ദേവന്മാരുടെ വിഗ്രഹങ്ങൾ വിലയേറിയതും മനോഹര ചിത്രപ്പണികളോടുകൂടിയതും ആയിരുന്നു. മിസ്രയീമ്യർ സർവ്വസാധാരണമായി ഊമ വിഗ്രഹങ്ങളുടെ മുമ്പിൽ ഭക്തിപുരസരം ആരാധിക്കുന്നത് അവർ കണ്ടിട്ടുണ്ട്. ഈ ജാതികളുടെ വിഗ്രഹാരാധന സകലവിധ അധാർമ്മിക പ്രവർത്തനങ്ങളിലേക്കും അവരെ നയിക്കുകയും ദൈവം യീസ്രായേലിനെ തന്‍റെ ആയുധമാക്കി അവരെ ശിക്ഷിക്കുകയും അവരുടെ വിഗ്രഹങ്ങളെ നശിപ്പിക്കുകയും ചെയ്തു.വീച 154.3

    “എന്‍റെ ഭീതിയെ നിന്‍റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കുകയും നിന്‍റെ സകല ശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്നു ഓടിക്കയും ചെയ്യും. നിന്‍റെ മുമ്പിൽനിന്ന് ഹിവൃനെയും കനാന്യനെയും ഓടിച്ചുകളവാന്‍ ഞാൻ നിനക്കു മുമ്പായി കടന്നലിനെ അയയ്ക്കും. ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിനകത്തു നിന്‍റെ മുമ്പിൽനിന്നു ഓടിച്ചുകളകയില്ല. നീ സന്താനസമ്പന്നനായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ കുറേശ്ശ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയും. ഞാൻ നിന്‍റെ ദേശം ചെങ്കടൽ തുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമി തുടങ്ങി നദിവരെയും ആക്കും. ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്‍റെ മുമ്പിൽനിന്നു ഓടിച്ചുകളയേണം. അവരോടെങ്കിലും അവരുടെ ദേവന്മാരോടെങ്കിലും നീ ഒരു ഉടമ്പടി ചെയ്യരുത്. നീ എന്നോട് പാപം ചെയ്യുവാൻ അവർ ഹേതുവായിത്തീരാതിരിക്കേണ്ടതിനു അവർ നിന്‍റെ ദേശത്തു വസിക്കരുത്. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അതു നിനക്കു കണിയായിത്തീരും. പുറ.23;27-33. തന്‍റെ ജനത്തോടുള്ള ദൈവത്തിന്‍റെ ഈ വാഗ്ദത്തങ്ങൾ വ്യവസ്ഥാപിതമത്രെ, അവർ ദൈവത്തെ പൂർണ്ണമായി സേവിച്ചാൽ അവർക്കുവേണ്ടി താൻ വൻകാര്യങ്ങൾ ചെയ്യും.വീച 155.1

    മോശെയ്ക്കു ദൈവത്തിന്‍റെ ന്യായപ്രമാണം ലഭിച്ചശേഷം അവൻ അത് അവർക്കുവേണ്ടി എഴുതി, അനുസരണ വ്യവസ്ഥയിൽ വാഗ്ദത്തങ്ങളും നല്കി, ദൈവം അവനോട് കല്പിച്ചു. “നീയും അഹരോനും നാദാബും അബീഹൂവും യസ്രായേൽ മൂപ്പന്മാരിൽ എഴുപതുപേരും യഹോവയുടെ അടുക്കൽ കയറിവന്ന് ദൂരത്തുനിന്ന് നമസ്കരിപ്പിൻ, മോശെ മാത്രം യഹോവയ്ക്കടുത്തുവരട്ടെ. അവർ അടുത്തു വരരുത്. ജനം അവനോടു കൂടി കയറി വരികയുമരുത് എന്നു കല്പിച്ചു. എന്നാൽ മോശെ വന്ന് യഹോവയുടെ വചനങ്ങളും ന്യായങ്ങളുമെല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യുമെന്നു ജനമൊക്കെയും ഏക ശബ്ദത്തോടെ ഉത്തരം പറഞ്ഞു.” പുറ. 241-3.വീച 156.1

    മോശെ എഴുതിയതു പത്തു കല്പനകളല്ല, പ്രത്യുത അവർ അനുസരിച്ച വാഗ്ദത്തം പ്രാപിക്കാനുള്ള ന്യായപ്രമാണങ്ങളന്‍റെത്. അവൻ അത് ജനത്തെ വായിച്ച കേൾപ്പിക്കയും ദൈവം കല്പിച്ച വാചനങ്ങളെല്ലാം അവർ അനുസരിച്ചുകൊള്ളാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു. അനന്തരം മോശെ അവരുടെ വിശുദ്ധ ഉറപ്പ് ഒരു പുസ്തകത്തിൽ എഴുതുകയും ജനങ്ങൾക്കുവേണ്ടി യാഗം കഴിക്കയും ചെയ്തു. “അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചുനടക്കുമെന്നു അവർ പറഞ്ഞു. അപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകല വചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്‍റെ രക്തം ഇതാ എന്നു പറഞ്ഞു.” ദൈവം അരുളിച്ചെയ്തതൊക്കെയും അനുസരിച്ചുകൊള്ളാമെന്നു അവർ ഉറപ്പിച്ചുപറകയും ചെയ്തു. പുറ. 24-7,8.വീച 156.2