Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ദൈവത്തിന്‍റെ നിത്യനിയമം

    ദൈവകല്പനകൾ മനുഷ്യ സൃഷ്ടിപ്പിനുമുമ്പുതന്നെ നിലനിന്നിരുന്നു. ദൈവദൂതന്മാർ അവയാൽ നയിക്കപ്പെട്ടിരുന്നു. ദൈവത്തിന്‍റെ ഭരണകൂടത്തിന്‍റെ തത്വങ്ങൾ ലംഘിക്കയാൽ സാത്താൻ വീണുപോയി. ആദാമും ഹൗവ്വയും സൃഷ്ടിക്കപ്പെട്ടശേഷം ദൈവത്തിന്‍റെ നിയമം അവരെ അറിയിച്ചു. അപ്പോൾ അത് എഴുതപ്പെട്ടിരുന്നില്ല. എന്നാൽ യഹോവ തന്നെ അത് അവരെ കേൾപ്പിച്ചു.വീച 156.3

    ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക എന്ന നാലാം കല്പന ദൈവം ലോകത്തെ സൃഷ്ടിച്ചശേഷം ഏദെൻ തോട്ടത്തിൽ വച്ച് അവർക്കു നല്കി. ആദാമിന്‍റെ പാപത്തിനും വീഴ്ചയ്ക്കും ശേഷം ദൈവകല്പനയിൽ മാറ്റം വരുത്തിയില്ല. പത്തു കല്പനയുടെ തത്വം പാപത്തിനുമുമ്പു നിലനിന്നിരുന്നതു വിശുദ്ധ ദൂതന്മാരുടെ സ്വഭാവത്തിനും ക്രമത്തിനുംവേണ്ടി ആയിരുന്നു. എന്നാൽ മനുഷ്യന്‍റെ നിപതിച്ച അവസ്ഥയ്ക്കനുസരിച്ച കൂടുതൽ കല്പനകൾ നല്കേണ്ടിവന്നു.വീച 157.1

    മൃഗങ്ങളെ ബലി കഴിക്കുന്ന ഒരു പദ്ധതി അപ്പോൾ സ്ഥാപിതമായത ഹൗവ്വ ദൈവത്തെ അവിശ്വസിക്കുവാൻ സർപ്പം ഇടയാക്കിയതിനാൽ പാപി യായ മനുഷ്യന്‍റെ മുമ്പിൽ അനുസരണക്കേടിന്‍റെ ശിക്ഷ മരണമാണെന്നു കാട്ടുവാനാണ്. ദൈവത്തിന്‍റെ നിയമലംഘനംമൂലം ക്രിസ്തു ഒരു യാഗമായി മരിക്കേണ്ടിവന്നു. അങ്ങനെ ദൈവത്തിന്‍റെ നിയമം മാനിക്കപ്പെടണം. ബലികർമ്മാദികൾ സ്ഥാപിച്ചതു മനുഷ്യന്‍റെ നിപതിച്ച അവസ്ഥയിൽ അവനെ താഴ്മ പഠിപ്പിക്കാനാണ്. അങ്ങനെ അവനെ മാനസാന്തരത്തിലേക്കും വാഗ്ദത്തം ചെയ്യപ്പെട്ട വീണ്ടെടുപ്പുകാരനിലുള്ള വിശ്വാസത്തി ലേക്കും നിയമ ലംഘനത്തിന്‍റെ ശിക്ഷയ്ക്കു പരിഹാരം ലഭിക്കുന്നതിലേക്കും നയിക്കുവാനായിരുന്നു മൃഗബലി ഏർപ്പെടുത്തിയിരുന്നത്. ദൈവനിയമം ലംഘിച്ചില്ലായിരുന്നെങ്കിൽ മരണം സംഭവിക്കയില്ലായിരുന്നു. നിപതിച്ച നിലയിൽ അതിന് അനുസരണമായ മറ്റു നിയമങ്ങളും ഉണ്ടാക്കേണ്ടിവരികയില്ലായിരുന്നു.വീച 157.2

    ആദാം ദൈവകല്പനകൾ തന്‍റെ പിൻഗാമികളെ പഠിപ്പിച്ചു; അത്വീച 157.3

    വിശ്വസ്തരായിട്ടുള്ള പിൻതലമുറകളിലേക്കു പകർന്നു. ദൈവകല്പനകളുടെ തുടർച്ചയായുള്ള ലംഘനം ഭൂമിയിൽ ഒരു ജലപ്രളയം വരുത്തി. നോഹയും കുടുംബവും കല്പനപ്രകാരം ശരിയായിട്ടുള്ളതു ചെയ്കയാൽ ദൈവം അത്ഭുതകരമായി അവരെ പെട്ടകത്തിൽകൂടെ രക്ഷിച്ചു. ആദാമിന്‍റെ കാലം മുതൽ ദൈവകല്പനകൾ അനുസരിച്ച ഒരു ജനം ഉണ്ടായിരുന്നു. അവരുടെ ഹൃദയത്തിൽ ദൈവകല്പനകൾ ഉണ്ടായിരുന്നു. അബ്രഹാമിനെക്കുറിച്ചു ദൈവം പറഞ്ഞിരിക്കുന്നു: “അബ്രഹാം എന്‍റെ വാക്കു കേട്ടു എന്‍റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചു” ഉല്പ. 26:5. വീച 157.4

    ദൈവം അബ്രഹാമിനു പ്രത്യക്ഷമായി അവനോട് ഇപ്രകാരം പറഞ്ഞു.വീച 158.1

    “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്‍റെ മുമ്പാകെ നടന്നു നിഷ്ക്കളങ്കനായിരിക്ക, എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്‍റെ നിയമം സ്ഥാപിക്കും; നിന്നെ അധികമായി വർദ്ധിപ്പിക്കും” ഉല്പ, 17:12, “ഞാൻ നിനക്കും നിന്‍റെശേഷം നിന്‍റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിനു ഞാൻ എനിക്കും നിനക്കും നിന്‍റെശേഷം തലമുറതലമുറയായി നിന്‍റെ സന്തതിക്കും മദ്ധ്യേ എന്‍റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും” ഉല്പ. 17:7വീച 158.2

    അബ്രഹാമും അവന്‍റെ സന്തതിയും പരിച്ഛേദന ഏൽക്കുവാൻ ദൈവം കല്പിച്ചു. ദൈവം അവരെ സകല ജാതികളുടെയും ഇടയിൽനിന്നു വേർതിരിച്ചിരിക്കുന്നതിന്‍റെ ഒരു അടയാളമായി അവരുടെ ലിംഗത്തിന്‍റെ അഗ്രത്തിലുള്ള ചർമ്മം വട്ടത്തിൽ മുറിച്ചുകളയുന്നതാണ് പരിച്ഛേദന എന്നു പറയുന്നത്. ഈ അടയാളംമൂലം അവർ മറ്റു ജാതികളുമായി മിശ്രവിവാഹം ചെയ്യുകയില്ല എന്നു ദൈവവുമായി ഒരു ഉടമ്പടി ചെയ്യുന്നു. അങ്ങനെയുള്ള വിവാഹംമൂലം അവർക്ക് ദൈവത്തോടും അവന്‍റെ വിശുദ്ധ കല്പനകളോടുമുള്ള ഭയഭക്തി നഷ്ടപ്പെട്ട ചുറ്റുമുള്ള വിഗ്രഹാരാധികളായ ജാതികളെപ്പോലെ ആയിത്തീരുവാനിടയാകുമെന്നുള്ളതിനാലാണ് ഈ നിയമം ഉണ്ടാക്കിയത്.വീച 158.3

    ചുറ്റുമുള്ള ജാതികളിൽനിന്ന് വേർപെട്ട് പരിപൂർണ്ണരായിരിപ്പാൻ അബ്രഹാം ദൈവവുമായി ചെയ്ത് ഉഭയസമ്മതത്തിലെ വ്യവസ്ഥ അവരും സമ്മതിക്കുന്നതാണ് ഈ പരിച്ഛേദന, അബ്രഹാമിന്‍റെ പിൻഗാമികൾ മറ്റു ജാതികളിൽനിന്നു വേർപെട്ടിരുന്നെങ്കിൽ അവരുടെ പാപപരിചയങ്ങളിൽ പങ്കാളികളാകാതെയും ദൈവത്തോടു മത്സരിക്കാതെയും ഒരു വലിയ പരീക്ഷ ഒഴിവാക്കാമായിരുന്നു. ചുറ്റുമുള്ള ജാതികളുമായി ഇടപഴകി അവരുടെ വിശുദ്ധ സ്വഭാവവും പ്രത്യേക ജനമെന്നുള്ള സ്ഥിതിയും വളരെയധികം നഷ്ടമായി. അവരെ ശിക്ഷിപ്പാനായി ദൈവം ദേശത്തു ക്ഷാമം വരുത്തിയതിനാൽ അവർ ജീവരക്ഷയ്ക്കായി മിസ്രയീമിലേക്കു പോകുവാൻ നിർബ്ബന്ധിതരായി. അവർ മിസ്രയീമിലായിരുന്നപ്പോൾ അബ്രഹാമുമായുള്ള ഉടമ്പടിയാൽ ദൈവം അവരെ ഉപേക്ഷിച്ചില്ല. മിസ്രയീമ്യരാൽ പീഡിപ്പിക്കപ്പെടുവാൻ ദൈവം അനുവദിച്ചു. അങ്ങനെ അവരുടെ കഷ്ടതയിൽ അവർ ദൈവത്തിങ്കലേക്കു തിരിയുവാനും തന്‍റെ നിർദ്ദേശങ്ങൾ അനുസരിക്കുവാനും ദൈവത്തിന്‍റെ നീതിയും കരുണയുമുള്ള ഭരണം തിരഞ്ഞെടുക്കുവാനും ഇടയായേക്കാമായിരുന്നു.വീച 159.1

    വളരെ കുറച്ച് കുടുംബങ്ങളേ മിസ്രയീമിലേക്കു പോയുള്ളൂ. അവർ ഒരു വലിയ പുരുഷാരമായി വർദ്ധിച്ചു. ചിലർ വളരെ സൂക്ഷ്മതയോടെ തങ്ങളുടെ കുട്ടികൾക്കു ദൈവകല്പനകളെക്കുറിച്ച് പഠിപ്പിച്ചു. എന്നാൽ യിസ്രായേല്യരിൽ പലരും വിഗ്രഹാരാധനയ്ക്കു സാക്ഷികളായിട്ടു ദൈവകല്പനകളെക്കുറിച്ചു ആശയക്കുഴപ്പം ഉള്ളവരായി. ദൈവഭയമുള്ളവർ തങ്ങളുടെ അടിമനുകത്തിൻ കീഴിൽനിന്ന് അവരെ വിടുവിപ്പാൻ യഹോവയോട് നിലവിളിക്കുകയും അവരെ ദൈവത്തെ ആരാധിപ്പാൻ സ്വാതന്ത്ര്യമുള്ളിടത്തേക്കു നയിക്കണമെന്നു പ്രാർത്ഥിക്കുകയും ചെയ്തു. ദൈവം അവരുടെ കരച്ചിൽ കേട്ടു. തന്‍റെ ജനത്തിന്‍റെ വിടുതലിനുവേണ്ടി ദൈവകരങ്ങളിലെ ഉപകരണമായി മോശെയെ എഴുന്നേൽപ്പിച്ചു. അവർ മിസ്രയീം വിട്ടശേഷം ചെങ്കടൽ അവരുടെ മുമ്പിൽ രണ്ടായി വിഭാഗിച്ച് ഒരു രാഷ്ട്രത്തിൽനിന്നും മറ്റൊരു ജാതിയായി അത്ഭുതങ്ങളാലും അടയാളങ്ങളാലും പ്രലോഭനങ്ങളാലും അവർ തന്നിൽ ആശ്രയിക്കുമോ എന്നു ദൈവം അവരെ പരീക്ഷിച്ചു. എന്നാൽ ശോധന വന്നപ്പോൾ അവർ ഉറച്ചുനിൽക്കുന്നതിൽ പരാജയപ്പെട്ടു. അവരുടെ വഴിയിൽ ഉണ്ടായ പ്രയാസങ്ങളിൽ അവർ ദൈവത്തിനെതിരായി മുറുമുറുത്തു. മിസ്രയീമിലേക്കു തിരിച്ചുപോകാൻ അവർ ആഗ്രഹിച്ചു.വീച 159.2

    Larger font
    Smaller font
    Copy
    Print
    Contents