Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    കല്പലകളില്‍ എഴുതപ്പെട്ടു

    അവർക്ക് ഒഴികഴിവ് ഉണ്ടാകാതിരിപ്പാൻ ദൈവം തന്‍റെ ഉന്നതി വെടിഞ്ഞ് സീനായി മലയിലേക്ക് തന്‍റെ മഹത്വത്തെ മുഴുവനായി മറച്ച ദൂതസംഘത്താൽ ചുറ്റപ്പെട്ട ശ്രേഷ്ഠവും ഭയങ്കരവുമായ രീതിയിൽ കടന്നുവന്നു. പത്തു കല്പനകളായ തന്‍റെ നിയമം വെളിപ്പെടുത്തി. അവരെ പഠിപ്പിക്കുവാൻ താൻ ദൂതന്മാരെയോ മറ്റാരെയെങ്കിലുമോ ആശ്രയിക്കാതെ എല്ലാവർക്കും കേൾക്കുവാൻ തക്കവണ്ണമുള്ള ശബ്ദത്തിൽ തന്‍റെ നിയമം അറിയിച്ചു. ഓർമ്മക്കുറവുമൂലം പെട്ടെന്ന് തന്‍റെ നിർദ്ദേശങ്ങൾ വിസ്മരിക്കുമെന്നുള്ളതിനാൽ ദൈവം അവരെ ആശ്രയിക്കാതെ അവയെ കല്പലകകളിൽ തന്‍റെ സ്വന്തം വിശുദ്ധ വിരൽകൊണ്ട് എഴുതി. തന്‍റെ കല്പനകളിലൊന്നും പാരമ്പര്യവുമായി ഇടകലരാതെയിരിപ്പാനും മനുഷ്യരുടെ പരിചയങ്ങൾമൂലം അവയുടെമേൽ ചിന്താക്കുഴപ്പം ഉണ്ടാകാനുള്ള സകല സാദ്ധ്യതകളും ഒഴിവാക്കുവാനുമായി ദൈവം തന്‍റെ സ്വന്തവിരലുകളാൽ അത് എഴുതി.വീച 160.1

    തന്‍റെ ജനം പെട്ടെന്നു വഴിതെറ്റിക്കപ്പെടാവുന്നവരാണെങ്കിലും ദൈവം അവരോടു കൂടുതൽ അടുത്തു വന്നു. അവരെ പത്തു കല്പനകൾ മാത്രം ഉള്ളവരായി വിട്ടുകളഞ്ഞില്ല. താൻ കല്പിക്കുന്നതുപോലെ അവർ ചെയ്യേണ്ടതായ ഏറ്റം നല്ല നിർദ്ദേശങ്ങൾ മോശെയിൽകൂടെ അവർക്കു നല്കി. അവർ അത് പാലിച്ചാൽ ദൈവം കല്പലകകളിൽ സ്വന്തം വിരലുകൾ കൊണ്ട് എഴുതിക്കൊടുത്ത പത്ത് കല്പനകളെ അവർ സംരക്ഷിക്കും. ഈ പ്രത്യേക നിർദ്ദേശങ്ങളും ആവശ്യങ്ങളും നല്കിയത് തെറ്റിലേക്ക് പെട്ടെന്ന് പോകാൻ സാധ്യതയുള്ള മനുഷ്യനെ പത്ത് കല്പനകളായ സന്മാർഗ്ഗിക ന്യായപ്രമാണത്തിലേക്ക് തിരിച്ചു വിടുന്നതിനുവേണ്ടിയായിരുന്നു.വീച 160.2

    ആദാമിന്‍റെ വീഴ്ചയ്ക്കുശേഷം അവന് നല്കപ്പെട്ടതും നോഹയുടെ പെട്ടകത്തിൽ സംരംക്ഷിക്കപ്പെട്ടതും അബ്രഹാം അനുസരിച്ചതുമായ ദൈവ കല്പന മനുഷ്യൻ അനുസരിച്ചിരുന്നെങ്കിൽ പരിച്ഛേദനാനിയമം നൽകേണ്ടിവരികയില്ലായിരുന്നു. അബ്രഹാമിന്‍റെ പിൻഗാമികൾ ഉഭയ സമ്മതം പാലിക്കുമെന്നുള്ളതിന്‍റെ ഒരു അടയാളം ആയിരുന്നു പരിച്ഛേദന, അവർ വിഗ്രഹാരാധനയിൽ പോകാതിരുന്നെങ്കിൽ മിസ്രയീമിലേക്കു അവർ പോയി കഷ്ടപ്പെടേണ്ടിവരികയോ ദൈവം സീനായി മലയിൽവച്ചു തന്‍റെ കല്പനകൾ പ്രഖ്യാപിക്കേണ്ടിവരികയോ കല്പലകകളിൽ എഴുതിക്കൊടുക്കേണ്ടതായിവരികയോ അതിന്‍റെ സംരക്ഷണത്തിനായി മോശെയുടെ ന്യായപ്രമാണവും കല്പനകളും നല്കേണ്ടിവരികയോ ഇല്ലായിരുന്നു.വീച 161.1

    Larger font
    Smaller font
    Copy
    Print
    Contents