Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    രണ്ട് മുറികള്‍

    സമാഗമനകൂടാരത്തിന് രണ്ട് മുറികൾ ഉണ്ടായിരുന്നു, അവയെ തമ്മിൽ വേർതിരിക്കാൻ രണ്ടിനും ഇടയിൽ ഒരു തിരശ്ശീല ഉണ്ടായിരുന്നു. സമാഗമനകൂടാരത്തിലെ ഉപകരണങ്ങൾ ഒക്കെയും കൂട്ടി സ്വർണ്ണംകൊണ്ട് നിർമ്മിച്ചതോ സ്വർണ്ണം പൂശിയതോ ആയിരുന്നു. തിശ്ശീല വിവിധ നിറങ്ങളോടുകൂടിയതും വളരെ മനോഹരമായി സ്വർണ്ണനൂലുകളാലും വെള്ളി നൂലുകളാലും കെരുബുകളെ മനോഹരമായി നെയ്തു ചേർത്തിരുന്നതും ആയിരുന്നു. അത് ഭൂമിയിൽ വിശുദ്ധന്മാരെ ശുശ്രൂഷിക്കുന്ന സ്വർഗ്ഗീയ സൈന്യത്തെ പ്രതിനിധീകരിക്കുന്നു.വീച 167.2

    രണ്ടാം തിരശ്ശീലയ്ക്കുള്ളിൽ സാക്ഷ്യപ്പെട്ടകം വെച്ചിരുന്നു. വിലയേറിയതും മനോഹരമായതും ആയിരുന്നു വിശുദ്ധ പെട്ടകത്തിനു മുമ്പിൽ ഉണ്ടായിരുന്ന തിരശ്ശീല. അത് കൂടാരത്തിന്‍റെ മുകളിൽവരെ എത്തിയിരുന്നില്ല. കൃപാസനത്തിനുമീതെയുള്ള ദൈവമഹത്വം രണ്ട് മുറിയിൽനിന്നും കാണാമായിരുന്നു; എന്നാൽ ഒന്നാമത്തെ മുറിയിൽനിന്ന് നോക്കുമ്പോൾ രണ്ടാം മുറിയിൽനിന്ന് കാണുന്ന അത്രെയും വ്യക്തമല്ലായിരുന്നു.വീച 168.1

    പെട്ടകത്തിനുമുമ്പിൽ വെച്ചിരുന്ന സ്വർണ്ണ ധൂപപീഠത്തിനും പെട്ടകത്തിനും മദ്ധ്യേ തിരശ്ശീല ഉണ്ടായിരുന്നു. ഈ ധൂപപീഠത്തിൽ ആദ്യം തീ കത്തിച്ചത് ദൈവംതന്നെയായിരുന്നു; അത് വിശുദ്ധമായ സുഗന്ധവർഗ്ഗം കൊണ്ട് രാപ്പകൽ പുകച്ചുകൊണ്ടിരുന്നതിനാൽ അതിന്‍റെ സുഗന്ധം എപ്പോഴും സമാഗമനകൂടാരത്തിൽ നിറഞ്ഞിരുന്നു. ആ സുഗന്ധം വളരെ വ്യാപിച്ച് മൈലുകളോളം എത്തിയിരുന്നു. പുരോഹിതൻ ദൈവമുമ്പാകെ ധൂപവർഗ്ഗം ഇടുമ്പോൾ അവൻ കൃപാസനത്തിലേക്കു നോക്കുമായിരുന്നു. അതു കാണാൻ കഴിഞ്ഞില്ലെങ്കിലും അത് അവിടെ ഉണ്ടെന്ന് അവന് അറിയാമായിരുന്നു, ധൂപം ഒരു മേഘംപോലെ ഉയർന്നിരുന്നു; ദൈവമഹത്വം കൃപാസനത്തിന്മേൽ താണിറങ്ങിവരികയും അത് പരിശുദ്ധസ്ഥലം മുഴുവനും നിറയുകയും ചെയ്യുമ്പോൾ വിശുദ്ധസ്ഥലത്തും അത് ദൃശ്യമായിരിക്കും. ആ മഹത്വം വിശുദ്ധ സ്ഥലത്തും അതിപരിശുദ്ധ സ്ഥലത്തും നിറഞ്ഞിരിക്കുമ്പോൾ പുരോഹിതന് ശുശ്രൂഷിപ്പാൻ കഴിയാതെവരും. അപ്പോൾ അവന് സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ നിൽക്കാനേ കഴിഞ്ഞിരുന്നുള്ളൂ.വീച 168.2

    പുരോഹിതൻ വിശുദ്ധസ്ഥലത്ത് ഇരുന്നുകൊണ്ട് വിശ്വാസത്തോടു കൂടെ തന്‍റെ പ്രാർത്ഥന തിരശ്ശീലകൊണ്ടു മറച്ചിരിക്കുന്ന കൃപാസനത്തിലേക്ക് അർപ്പിക്കുന്നത് ദൈവജനം തങ്ങളുടെ പ്രാർത്ഥന സ്വർഗ്ഗീയ കൂടാരത്തിൽ കൃപാസനത്തിനുമുമ്പിൽ ക്രിസ്തുവിന്‍റെ സന്നിധിയിൽ അർപ്പിക്കുന്നതിനെ പ്രതിനിധീകരിക്കുന്നു. അവർക്ക് തങ്ങളുടെ മദ്ധ്യസ്ഥനെ നേരിട്ടുകാണാൻ കഴിയുന്നില്ലെങ്കിലും വിശ്വാസക്കണ്ണുകളാൽ ക്രിസ്തു സ്വർഗ്ഗത്തിൽ കൃപാസനത്തിന് മുമ്പിൽ തങ്ങളുടെ പ്രാർത്ഥന സ്വീകരിക്കുന്നത് കാണുകയും തന്‍റെ മദ്ധ്യസ്ഥതയുടെ മേന്മയുടെ ഉറപ്പും അവർ അവകാശപ്പെടുകയും ചെയ്യുന്നു.വീച 168.3

    ഈ വിശുദ്ധ മുറികളിൽ വെളിച്ചം കടക്കുവാൻ ജനാലകളില്ലായിരുന്നു. ഏറ്റം ശുദ്ധമായ പൊന്നുകൊണ്ടു നിലവിളക്ക് ഉണ്ടാക്കിയിരുന്നു. അതു രാത്രിയും പകലും കത്തിക്കൊണ്ടിരുന്നതിനാൽ രണ്ടു മുറികളിലും വെളിച്ചം പ്രസരിച്ചുകൊണ്ടിരുന്നു. സ്വർണ്ണം പൂശിയ പാർശ്വത്തിലെ പ്രതല ങ്ങളിൽ പ്രകാശം പതിച്ചപ്പോഴുള്ള പ്രതിഫലനവും വിവിധ മനോഹര വർണ്ണ ങ്ങളുള്ള തിരശ്ശീലയിലെ പൊന്നും വെള്ളിയുംകൊണ്ടുള്ള നൂലുകളാൽ നെയ്തുണ്ടാക്കിയ കെരുബുകളുടെ രൂപത്തിൽനിന്നുള്ള പ്രതിഫലനവും വർണ്ണനാതീതമായി മഹത്വകരവും മനോഹരവും ആയിരുന്നു. ഈ മുറികളിൽനിന്നുള്ള വിശുദ്ധ മഹത്വവും മനോഹാരിത്വവും വർണ്ണിക്കുവാൻ ഒരു ഭാഷയ്ക്കും കഴിയുമായിരുന്നില്ല. സമാഗമനകൂടാരത്തിലെ സ്വർണ്ണം തിരശ്ശീലയിലെ വർണ്ണങ്ങളെ പ്രതിഫലിപ്പിച്ചപ്പോൾ മഴവില്ലിലെ വിവിധ വർണ്ണങ്ങൾപോലെ തോന്നിയിരുന്നു.വീച 169.1

    ഏറ്റവും വിശുദ്ധവും സൂക്ഷ്മതയോടെയുമുള്ള ഒരുക്കത്തിനുശേഷം ആണ്ടിലൊരിക്കൽ മാത്രമെ അതിപരിശുദ്ധസ്ഥലത്തു പ്രവേശിക്കാൻ മഹാ പുരോഹിതന് കഴിയുമായിരുന്നുള്ളൂ. മഹാപുരോഹിതൻ അല്ലാതെ മറ്റാർക്കും ദൈവത്തിന്‍റെ മഹത്വപ്രകാശമുള്ള അതിപരിശുദ്ധ സ്ഥലത്തെ പ്രഭാവം കാണാൻ കഴിയുകയില്ല. മഹാപുരോഹിതൻ എപ്പോഴും അവിടെ പ്രവേശിക്കുന്നത് ഭയത്തോടും വിറയലോടുംകൂടിയാണ്; അപ്പോൾ ജനങ്ങൾ അവന്‍റെ മടങ്ങിവരവിനായി ശാന്തരായി കാത്തിരിക്കുമായിരുന്നു. അവരുടെ ആത്മാർത്ഥമായ ആഗ്രഹങ്ങൾ ദൈവത്തിന്‍റെ അനുഗ്രഹങ്ങളാണ്. കൃപാസനത്തിനുമുമ്പിൽ ദൈവം മഹാപുരോഹിതനുമായി സംസാരിക്കുന്നു. അതിപരിശുദ്ധ സ്ഥലത്തു മഹാപുരോഹിതൻ അസാധാരണമായി വൈകിയാൽ ജനമെല്ലാം ഭയപ്പെടുന്നത് അവരുടെ പാപത്താലോ മഹാപുരോഹിതന്‍റെ ഏതോ പാപത്താലോ ദൈവത്തിന്‍റെ മഹത്വം അവനെ സംഹരിച്ചിരിക്കുമെന്നാണ്. എന്നാൽ മഹാപുരോഹിന്‍റെ വിശേഷ വസ്ത്രത്തിലുള്ള മണിനാദം കേൾക്കുമ്പോൾ അവർക്ക് വലിയ ആശ്വാസമായിരുന്നു. അപ്പോൾ അവൻ പുറത്തുവന്നു ജനത്തെ അനുഗ്രഹിക്കുന്നു.വീച 169.2

    സമാഗമനകൂടാരത്തിന്‍റെ പണി പൂർത്തിയായശേഷം കൂടാരത്തിനു മീതെ ഒരു മേഘം നിന്നു; ദൈവത്തിന്‍റെ മഹത്വം സമാഗമനകൂടാരത്തെ നിറച്ചു. അപ്പോൾ മോശെയ്ക്ക് അതിനുള്ളിൽ കടപ്പാൻ കഴിഞ്ഞില്ല. പകൽ ദൈവത്തിന്‍റെ മേഘം അതിന്മീതെ ഉണ്ടായിരിക്കയും രാത്രിയിൽ അഗ്നി അവിടെ അവരുടെ യാത്രയിൽ കാണപ്പെടുകയും ചെയ്തിരുന്നു.വീച 170.1

    അവരുടെ യാത്രയിലെല്ലാം അത് അവർ വഹിച്ചു കൊണ്ടു പോകത്തക്കവണ്ണം ചെറുഭാഗങ്ങളായിട്ടായിരുന്നു പണിചെയ്തിരുന്നത്.വീച 170.2

    Larger font
    Smaller font
    Copy
    Print
    Contents