Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    യിസ്രായേല്‍ വീണ്ടും പിറുപിറുക്കുന്നു

    “അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു. ജനം ആ രാത്രി മുഴുവനും കരഞ്ഞു. യിസ്രായേൽ മക്കൾ എല്ലാവരും മോശെയ്ക്കും അഹരോനും നേരെ പിറുപിറുത്തു സഭയൊക്കെയും അവരോട്, മിസ്രയീം ദേശത്തുവച്ച് ഞങ്ങൾ മരിച്ചുപോയിരുന്നെങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽ വെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നെങ്കിൽ കൊള്ളാ യിരുന്നു. വാളാൽ വീഴേണ്ടതിനു യഹോവ ആ ദേശത്തേക്കു കൊണ്ടുപോകുന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായി പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങൾക്കു നല്ലത് എന്നു പറഞ്ഞു. നമുക്ക് ഒരു തലവനെ നിശ്ചയിച്ച മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവർ തമ്മിൽ തമ്മിൽ പറഞ്ഞു. അപ്പോൾ മോശെയും അഹരോനും യിസ്രായേൽ സഭയുടെ സർവ്വസംഘത്തിന്‍റെയും മുമ്പാകെ കവിണ്ണുവീണു.”വീച 173.3

    യിസ്രായേല്യർ തങ്ങളുടെ പരാതി മോശെയ്ക്കക്കെതിരായി പ്രകാശിപ്പിക്കമാത്രമല്ല ചെയ്തത്; പ്രത്യുത, തങ്ങൾക്കു കൈവശപ്പെടുത്താൻ കഴിയാത്ത ദേശത്തേക്കു വഞ്ചനാപരമായ രീതിയിൽ അവരെ കൊണ്ടു വന്നു വെന്ന് ദൈവത്തെ കുറ്റംപറയുകകൂടെ ചെയ്തു. അവരുടെ മത്സരത്തിന്‍റെ ആത്മാവു ഏറ്റവും ഉയർന്നു; മിസ്രയീമിൽ അടിമകളും കഷ്ടതകൾ അനുഭവിച്ചിരുന്നവരും ആയ യിസ്രായേലിനെ സർവ്വശക്തന്‍റെ ബലമേറിയ കയ്യാൽ കൊണ്ടുവരികയും പല അത്ഭുതങ്ങളാൽ ഇതുവരെ നടത്തിയെന്നുള്ളതും വിസ്മരിച്ച് മിസ്രയീമിലേക്കു തിരിച്ചുപോകാൻ അവർ തീരുമാനിച്ചു. വാസ്തവത്തിൽ ഒരു തലവനെയും നിയമിച്ചു; അങ്ങനെ ക്ഷമാശീലനും കഷ്ടപ്പെടുന്നവനുമായ മോശെയെ അവഗണിച്ച ദൈവത്തിനെതിരായി അവർ കയ്ക്കപ്പോടെ പിറുപിറുത്തു.വീച 174.1

    മോശെയും അഹരോനും യിസ്രായേലിന്‍റെ സർവ്വസഭയുടെയും സാന്നിദ്ധ്യത്തിൽ ഈ മത്സരികൾക്കുവേണ്ടി ദൈവത്തിന്‍റെ കരുണയ്ക്കായി യാചിക്കുന്നതിന് ദൈവമുമ്പാകെ കമഴ്ന്നു വീണു. എന്നാൽ അവരുടെ തീവദുഃഖത്തിൽ അവർക്കൊന്നും ഉച്ചരിപ്പാൻ കഴിഞ്ഞില്ല. അവർ നിശ്ശബ്ദരായി ദൈവമുമ്പാകെ കമഴ്ന്നു കിടന്നു. വലിയ സങ്കടത്തിന്‍റെ അടയാളമായി കാലേബും യോശുവയും തങ്ങളുടെ വസ്ത്രം കീറി. “അവർ യിസ്രായേൽ മക്കളുടെ സർവ്വസഭയോടും പറഞ്ഞത് എന്തെന്നാൽ, ഞങ്ങൾ സഞ്ചരിച്ചു ഒറ്റു നോക്കിയ ദേശം എത്രയും നല്ല ദേശമാകുന്നു. യഹോവ നമ്മിൽ പ്രസാദിക്കുന്നുവെങ്കിൽ അവൻ പാലും തേനും ഒഴുകുന്ന ആ ദേശം നമുക്ക് തരും. യഹോവയോടു നിങ്ങൾ മത്സരിക്ക മാത്രം അരുത്, ആ ദേശത്തിലെ ജനത്തെ ഭയപ്പെടുകയുമരുത്. അവർ നമുക്ക് ഇരയാവുന്നു, അവരുടെ ശരണം പോയ്പോയിരിക്കുന്നു. യഹോവ നമ്മോടുകൂടെ ഉള്ളതിനാൽ അവരെ ഭയപ്പെടരുത്.”വീച 174.2

    “അവരുടെ ശരണം അവരെ വിട്ടുപോയിരിക്കുന്നു.” അതായത് കനാന്യർ അവരുടെ അകൃത്യത്തിന്‍റെ അളവ് പൂർത്തിയാക്കിയതിനാൽ ദിവ്യ സംരക്ഷണം അവരെ വിട്ടുപോയി. അവർ പരിപൂർണ്ണമായി സുരക്ഷിതരാണ്ടെന്ന് അവർ കരുതിയിരുന്നതിനാൽ യുദ്ധത്തിന് അവർ ഒരുക്കമല്ലായിരുന്നു. ദൈവവാഗ്ദത്തങ്ങൾ പ്രകാരം ദേശം അവർക്കു ഉറപ്പായിരിക്കുന്നു. ഈ വാക്കുകൾ അവരിൽ വേണ്ട മാറ്റം വരുത്താതെ അവർ സുനിശ്ചിതമായ മത്സരം വർദ്ധിപ്പിക്കുക മാത്രമാണ് ഉണ്ടായത്. അവർ കോപിഷ്ടരായി ആക്രോശിച്ചത് കാലേബിനെയും യോശുവയെയും കല്ലെറിയണമെന്നാ യിരുന്നു. എന്നാൽ അങ്ങനെ സംഭവിക്കാഞ്ഞത് ദൈവം ഇടപെട്ട യിസ്രായേൽ മക്കളുടെ സർവ്വ സഭയുടെയും മുമ്പാകെ സമാഗമന കൂടാരത്തിന്മേൽ തന്‍റെ ഭയങ്കര മഹത്വം പ്രകാശിപ്പിച്ചതിനാലായിരുന്നു.വീച 175.1