Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സാത്താന്‍ പുനഃസ്ഥാപനം തേടുന്നു

    തന്‍റെ ജോലിയെ വീക്ഷിച്ചപ്പോൾ സാത്താൻ ഭയപ്പെട്ടു തന്‍റെ പദ്ധതികളെക്കുറിച്ചു കഴിഞ്ഞുപോയതും ഇപ്പോഴുള്ളതും ഇനി വരുവാനുള്ളതും അവൻ തനിയെ ഇരുന്നു ചിന്തിച്ചു. അവന്‍റെ ശക്തിയേറിയ ശരീരം ഒരു കൊടുങ്കാറ്റിലെന്നവണ്ണം കുലുങ്ങി. ഒരു ദൈവദൂതൻ കടന്നുപോകയായിരുന്നു. അവനെ വിളിക്കുകയും ക്രിസ്തുവുമായി ഒരു അഭിമുഖ സംഭാഷണത്തിന് അഭ്യർത്ഥിക്കുകയും ചെയ്തു; അത് അനുവദിച്ചു. ദൈവപുത്രനോട് അവൻ പറഞ്ഞത്, അവന്‍റെ മത്സരത്തിൽനിന്ന് മാനസാന്തരപ്പെടുന്നു എന്നും ദൈവാനുഗ്രഹത്തിന് അഭിലഷിക്കുന്നു എന്നും ആയിരുന്നു. ദൈവം മുമ്പ് അവന് അനുവദിച്ചിരുന്ന സ്ഥാനം സ്വീകരിപ്പാനും ദൈവത്തിന്‍റെ ആജ്ഞാനുവർത്തി ആയിരിപ്പാനും സമ്മതമാണെന്ന് അവൻ പറഞ്ഞു. സാത്താന്‍റെ ദുർഗതിയിൽ കർത്താവ് കരഞ്ഞു. എന്നാൽ ദൈവത്തിന്‍റെ മനസ്സ് അവനെ അറിയിച്ചത്, അവന് ഇനിയും സ്വർഗ്ഗത്തിൽ സ്ഥാനം കിട്ടുകയില്ലെന്നത്രെ. സ്വർഗ്ഗം അപകടത്തിലാകാൻ പാടില്ല. അവനെ തിരിച്ചെടുത്താൽ സ്വർഗ്ഗം മുഴുവൻ കളങ്കപ്പെടും, കാരണം പാപവും മത്സരവും അവനിലാണ് ഉണ്ടായത്. മത്സരത്തിന്‍റെ വിത്ത് ഇപ്പോഴും അവനിലുണ്ട്. അവൻ സ്വർഗ്ഗത്തിൽ സ്ഥിരമായി നിന്നിരുന്നെങ്കിൽ സന്തുഷ്ടരായിരുന്ന ദൂതന്മാരിൽ ഒരു കൂട്ടത്തേയും തന്നോടുകൂടെ പ്രത്യാശ ഇല്ലാത്തവരായി നശിപ്പിക്കുമായിരുന്നു. ദൈവകല്പനകൾക്കു വിധിക്കാനല്ലാതെ ക്ഷമിക്കാൻ പറ്റുകയില്ല.വീച 23.2

    ദൈവത്തിന്‍റെ നന്മയെ അവൻ ദുർവിനിയോഗം ചെയ്തതു കാരണം തന്‍റെ മത്സരത്തിൽനിന്ന് അവനു മാനസാന്തരപ്പെടാനായില്ല. അവന്‍റെ വീഴ്ചയ്ക്കുശേഷം അതുവരെ നിന്ദിച്ച കല്പന സസന്തോഷം അനുസരിപ്പാനോ ദൈവസ്നേഹം വർദ്ധിപ്പിക്കാനോ അസാദ്ധ്യമായിരുന്നു. സ്വർഗ്ഗത്തിന്‍റെ വെളിച്ചം നഷ്ടപ്പെട്ടതിന്‍റെ ദുരിതപൂർണ്ണമായ അവസ്ഥ അവൻ ഗ്രഹി ക്കകയും കുറ്റബോധം അവനെ നിർബ്ബന്ധിക്കുകയും അവന്‍റെ പ്രതീക്ഷ സഫലമാകാതിരിക്കയും ചെയ്തതാണ് അവന്‍റെ വൃഥയ്ക്ക് കാരണമായത്. സ്വർഗ്ഗത്തിൽ നിന്നുള്ള സൈന്യാധിപനാകുന്നതിനേക്കാൾ സ്വർഗ്ഗത്തിൽ മാനിക്കപ്പെടുന്നത് എത്ര ശ്രേഷ്ഠമാണ്. അവനുണ്ടായ നഷ്ടവും സ്വർഗ്ഗത്തിലെ സൗഭാഗ്യങ്ങളും കൈവിട്ടുപോകുന്നത് അവനു സഹിപ്പാൻ കഴിയുകയില്ലെന്നു തോന്നി. അവയൊക്കെ തിരിച്ചു സമ്പാദിപ്പാൻ അവൻ ആഗ്രഹിച്ചു.വീച 24.1

    അവന്‍റെ സ്ഥാനത്തിലുണ്ടായ വ്യതിയാനം അവനു ദൈവത്തോടുള്ള സ്നേഹം വർദ്ധിപ്പിക്കയോ ദൈവത്തിന്‍റെ നീതിപൂർവ്വവും ജ്ഞാനപൂർണ്ണവുമായ കല്പനയോടുള്ള കൂറു വർദ്ധിപ്പിക്കയോ ചെയ്തില്ല. സാത്താന് അവന്‍റെ പുനഃസ്ഥാപനം അസാധ്യമെന്നു പൂർണ്ണമായി ബോദ്ധ്യമായപ്പോൾ അവന്‍റെ ദ്രോഹബുദ്ധി കൂടുതൽ വെറുപ്പോടെ തീവ്രത ഉള്ളതായി മാറി.വീച 24.2

    അപ്രകാരം സുനിശ്ചിതമായ മത്സരം ശാന്തമായിരിക്കയില്ലെന്നു ദൈവത്തിന് അറിയാമായിരുന്നു. സ്വർഗ്ഗീയ ദൂതന്മാരിൽ അസഹ്യത ഉളവാക്കാൻ സാത്താൻ മാർഗ്ഗങ്ങൾ കണ്ടുപിടിക്കുകയും ദൈവത്തിന്‍റെ അധികാരത്തിൽ അതൃപ്തി കാട്ടുകയും ചെയ്തു. സ്വർഗ്ഗത്തിലേയ്ക്കുള്ള വാതിലിനുള്ളിൽ പ്രവേശനം വീണ്ടും ലഭിക്കാഞ്ഞതിനാൽ അവൻ കവാടത്തിനു വെളിയിൽ നിന്നുകൊണ്ട് ദൂതന്മാർ അകത്തുനിന്ന് പുറത്തുവരികയും പുറത്തുനിന്ന് അകത്തേയ്ക്കു വരികയും ചെയ്യുമ്പോൾ അവരെ ഭത്സിക്കുകയും അവരുമായി വാദ്രപതിവാദത്തിലേർപ്പെടുകയും ചെയ്യുമായിരുന്നു. ആദാമിന്‍റെയും ഹൗവ്വയുടെയും സന്തോഷത്തെ നശിപ്പിക്കുവാൻ അവൻ ശ്രമിക്കുമെന്നും അവരെ മത്സരിക്കാൻ പ്രേരിപ്പിച്ചാൽ അത് സ്വർഗ്ഗത്തിൽ സങ്കടം ഉണ്ടാക്കുമെന്നും അവന് അറിയാമായിരുന്നു.വീച 25.1