Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    22 - മോശെയുടെ മരണം

    (ആവർത്തനപുസ്തകം 31 - 34)

    മോശെയുടെ മരണം ആസന്നമായിരുന്നതിനാൽ അവന്‍റെ മരണത്തിനുമുമ്പ് യിസ്രായേൽ മക്കളെയെല്ലാം കൂട്ടിവരുത്തി അവർ മിസ്രയീമിൽനിന്നു പുറപ്പെട്ടതു മുതൽ അവരുടെ യാത്രയെ സംബന്ധിച്ചും അവരുടെ പിതാക്കന്മാർ ചെയ്ത വലിയ അപരാധങ്ങളെക്കുറിച്ചും അവരുടെ ന്യായവിധിയെക്കുറിച്ചും അവൻ വാഗ്ദത്തനാട്ടിൽ പ്രവേശിക്കയില്ലെന്നു അരുളിച്ചെയ്തവാൻ ദൈവം നിർബ്ബന്ധിതനായതിനെക്കുറിച്ചുമെല്ലാം അവരോടു പറയുവാൻ അവനോടു ദൈവം കല്പിച്ചു. ദൈവത്തിന്‍റെ വാക്കു പോലെ അവരുടെ പിതാക്കന്മാരെല്ലാം മരുഭൂമിയിൽവച്ചു മരിച്ചു. അവരുടെ മക്കൾ വളർന്നു. ദൈവത്തിന്‍റെ വാഗ്ദത്തപ്രകാരം കനാൻനാട് കൈവശ മാക്കേണ്ടത് അവരായിരുന്നു. അവരിൽ പലരും ചെറിയ കുട്ടികളായിരുന്നപ്പോഴാണ് ന്യായപ്രമാണം നല്കിയത്. ആ സംഭവത്തിന്‍റെ മഹത്വവും ഗാംഭീര്യവും അവർക്ക് ഓർമ്മ കാണുകയില്ല. മറ്റുള്ളവർ മരുഭൂമിയിൽവച്ചു ജനിച്ചവരാണ്. അവർ ദൈവത്തിന്‍റെ പത്തു കല്പനകളും ദൈവത്തിന്‍റെ നിയമങ്ങളും ചട്ടങ്ങളും മോശെയ്ക്കു നല്കിയതെല്ലാം അനുസരിക്കുന്നതിന്‍റെ ആവശ്യം ഗ്രഹിക്കാതിരിപ്പാൻ ഇടയാകാതെ വരരുതെന്നു കരുതി പത്തുകല്പനകളും അതു നല്കിയതിന്‍റെ ചുറ്റുപാടുകളുമെല്ലാം സംഗ്രഹിച്ച് പറഞ്ഞുകൊടുപ്പാൻ മോശെയ്ക്കു നിർദ്ദേശം നല്കി.വീച 185.1

    ദൈവം നല്കിയ നിയമങ്ങളും വിധികളുമെല്ലാം മോശെ ഒരു പുസ്തകത്തിൽ എഴുതി; വഴിയിൽ വച്ചു നല്കിയ നിർദ്ദേശങ്ങളും ദൈവം അവർക്കുവേണ്ടി നടത്തിയ അത്ഭുതങ്ങളും യിസ്രായേൽ മക്കളുടെ സകല പിറുപിറുപ്പും മോശെ വിശ്വസ്തതയോടെ രേഖപ്പെടുത്തിയിരുന്നു. അവരുടെ പിറുപിറുപ്പിന്‍റെ ഫലമായി തനിക്കു സംഭവിച്ചു പരാജയവും അവൻ രേഖപ്പെടുത്തിയിരുന്നു.വീച 185.2

    Larger font
    Smaller font
    Copy
    Print
    Contents