Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    യിസ്രായേലിനുള്ള അവസാന നിര്‍ദ്ദേശം

    ജനമെല്ലാം അവന്‍റെ മുമ്പിൽ കൂടിവന്നപ്പോൾ അവൻ എഴുതിയ പുസ്തകത്തിൽനിന്നും അവരുടെ പഴയ ചരിത്രമെല്ലാം വായിച്ചു കേൾപ്പിച്ചു. അവർ അനുസരണമുള്ളവരായിരുന്നാലുള്ള അനുഗ്രഹങ്ങളും അനുസരണം കെട്ടവരായിരുന്നാലുള്ള ശാപങ്ങളും അവൻ വായിച്ചു കേൾപ്പിച്ചു.വീച 186.1

    അവരുടെ മത്സരത്തെക്കുറിച്ചും പലപ്പോഴും അവരെയെല്ലാം നശിപ്പി ക്കുവാൻ ദൈവം നിശ്ചയിച്ചതും മോശെ ആത്മാർത്ഥമായി അവർക്കുവേണ്ടി പക്ഷവാദം ചെയ്കയാൽ ദൈവം അവരെ ദയാപൂർവ്വം ശിക്ഷിക്കാതിരുന്ന തുമെല്ലാം മോശെ പറഞ്ഞു. ഫറവോന്‍റെ മുമ്പിലും മിസ്രയീം ദേശത്തെല്ലായിടത്തും ദൈവം ചെയ്ത അത്ഭുതങ്ങളെക്കുറിച്ചും അവൻ ഓർമ്മിപ്പിച്ചു. അവൻ അവരോട് പറഞ്ഞു: “യഹോവ ചെയ്ത മഹാപ്രവൃത്തികളൊക്കെയും നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ. ആകയാൽ നിങ്ങൾ ബലപ്പെടുവാനും നിങ്ങൾ കൈവശമാക്കുവാൻ കടന്നുപോകുന്ന ദേശം ചെന്ന് അടക്കുവാനും യഹോവ നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോട് സത്യം ചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങൾ ദീർഘായുസ്സോടിരിപ്പാനുമായി ഇന്നു ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന കല്പനകൾ ഒക്കെയും പ്രമാണിച്ചു നടപ്പിൻ’ ആവ. 11:7-9വീച 186.2

    യി(സായേൽ മക്കൾ വിഗ്രഹാരാധനയിലേക്ക് വശീകരിക്കപ്പെടാതിരിപ്പാൻ മോശെ അവർക്കു മുന്നറിയിപ്പു നല്കി. ദൈവകല്പന അനുസരിപ്പാൻ അവൻ ആത്മാർത്ഥമായി അവരോടു പറഞ്ഞു. അവർ അനുസരണമുള്ളവരെന്നു തെളിയിക്കയും ദൈവത്തെ സ്നേഹിക്കയും നിർവ്യാജ സ്നേഹത്തോടെ അവനെ സേവിക്കയും ചെയ്താൽ കാലാനുസൃതമായി മഴയെ അയച്ച് അവരുടെ കൃഷികൾ തഴച്ചു വളരുവാനും കന്നു കാലികൾ വർദ്ധിക്കുവാനും ഇടയാക്കും. അവർ പ്രത്യേക ശ്രേഷ്ഠ അനുഗ്രഹങ്ങൾ അനുഭവിക്കയും അവരുടെ ശത്രുക്കളുടെ മേൽ വിജയികളായിത്തീരുകയും ചെയ്യും. യിസ്രായേൽ മക്കളോടു മോശെ ആത്മാർത്ഥ മായും മനസ്സിൽ പതിയുമാറും നിർദ്ദേശങ്ങൾ നല്കി. അതു തന്‍റെ അവസാനത്തെ സന്ദർഭമാണെന്നും മോശെയ്ക്ക് അറിയാമായിരുന്നു. ദൈവം നല്കിയ ന്യായപ്രമാണവും വിധികളും ചട്ടങ്ങളുമെല്ലാം അവൻ ഒരു പുസ്തകത്തിൽ എഴുതി പൂർത്തിയാക്കി; കൂടാതെ യാഗകർമ്മാദികളെക്കുറിച്ചുള്ള വിവിധ നിബന്ധനകളും അവൻ എഴുതി. അവൻ അതു വിശുദ്ധ കാര്യങ്ങൾ വഹിക്കുന്നവരുടെ പക്കൽ ഏല്പിക്കയും അതു സുരക്ഷിതമായി പെട്ടകത്തിനു സമീപം സൂക്ഷിക്കണമെന്ന് അഭ്യർത്ഥിക്കയും ചെയ്തു. വിശുദ്ധ പെട്ടകത്തിന്മേൽ ദൈവത്തിന്‍റെ സൂക്ഷിപ്പ് നിരന്തരമായി ഉണ്ടായിരുന്നു. യിസ്രായേലിലെ ന്യായാധിപന്മാർക്കു എന്തെങ്കിലും സംശയം നീക്കുവാൻ നോക്കേണ്ടതായി വന്നാൽ അത് പരിശോധിപ്പാൻ ആവശ്യമായിരുന്നു. തെറ്റ് ചെയ്യുന്ന ഒരു ജനം പലപ്പോഴും ദൈവത്തിന്‍റെ നിർദ്ദേശങ്ങൾ സ്വന്തം ആവശ്യങ്ങൾക്ക് യോജിക്കുന്നതായിരിക്കണമെന്നു കരുതുമായിരുന്നു. അതിനാൽ മോശെയുടെ പുസ്തകം ഭാവിയിലെ പരിശോധനയ്ക്കായി ഏറ്റം വിശുദ്ധമായ സ്ഥലത്തു സൂക്ഷിക്കണമായിരുന്നു.വീച 186.3

    മോശെ തന്‍റെ അവസാന നിർദ്ദേശങ്ങൾ ഏറ്റം ശക്തിയേറിയ പ്രവചന പ്രബോധനമായി നല്കി. അത് ഏറ്റവും കരുണാർദ്രവവും വാചാ ലവുമായിരുന്നു. ദൈവനിയോഗത്താൽ അവൻ യിസ്രായേൽ ഗോത്രങ്ങളെ പ്രത്യേകമായി അനുഗ്രഹിച്ചു. അവർ ദൈവത്തെ അനുസരിക്കയും അവന്‍റെ ശക്തിയിൽ പിടിച്ചുകൊൾകയും ചെയ്യുമെങ്കിൽ ദൈവമഹത്വവും യിസ്രായേലിന്‍റെ മേന്മയും എന്നേക്കും നിലനില്ക്കുമെന്ന് അവൻ കൂടുതൽ വിവരിച്ച്, തന്‍റെ അവസാന വാക്കുകളിൽ പ്രസ്ഥാവിച്ചു.വീച 187.1

    Larger font
    Smaller font
    Copy
    Print
    Contents