Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മാനുഷിക കുടുംബത്തിനെതിരായുള്ള കപടതന്ത്രം

    സാത്താന്‍റെ അനുയായികൾ അവനെ അന്വേഷിക്കയായിരുന്നു. അവൻ സ്വയം ഉണർന്ന് എതിർപ്പ് പ്രകടിപ്പിക്കുകയും ഉത്കൃഷ്ടനായ ആദാമിനേയും അവന്‍റെ ഇണയായ ഹൗവ്വയേയും ദൈവകരങ്ങളിൽനിന്ന് തട്ടിയെടുക്കാനുള്ള തന്‍റെ പദ്ധതിയെപ്പറ്റി അവരെ അറിയിക്കയും ചെയ്തു. ഏതെങ്കിലും തരത്തിൽ അവരെ അനുസരണക്കേടിലേയ്ക്കു വഞ്ചനയിൽ കൂടെ തിരിക്കുകയും, അവരോടു ക്ഷമിക്കാൻ ദൈവം എന്തെങ്കിലും മാർഗ്ഗം ഉണ്ടാക്കുകയും ചെയ്താൽ അവനും അവന്‍റെ അനുയായികളായ വീണുപോയ ദൂതന്മാരും ദൈവകരുണയ്ക്കു പാത്രീഭൂതരാകാനുള്ള സാദ്ധ്യതയുണ്ടാവുമെന്ന് അവൻ ചിന്തിച്ചു. അതു പരാജയപ്പെട്ടാൽ ആദാമും ഹൗവ്വയും അവരോടു ചേർന്നു ദൈവകല്പന ലംഘിക്കുകയും അവർ തങ്ങളെപ്പോലെ ദൈവകോപത്തിനിരയാവുകയും ചെയ്യും. അവരുടെ ലംഘനം അവരെയും ഒരു തരത്തിൽ മത്സരത്തിലേക്കു നയിക്കുകയും അവരോടു ചേർന്നു ഏദെൻതോട്ടം കൈവശപ്പെടുത്തി അത് അവരുടെ വാസസ്ഥലമാക്കുകയും ചെയ്യാം എന്ന് അവൻ കരുതി, തോട്ടത്തിന്‍റെ നടുവിലുള്ള ജീവവൃക്ഷത്തിലേയ്ക്ക് പ്രവേശനം ലഭിച്ചാൽ അവരുടെ ശക്തി ദൈവദൂതന്മാരുടേതുപോലെയും ദൈവത്തിന്റേതുപോലെയും ആകുമെന്നും ദൈവത്തിന് അവരെ പുറംതള്ളാൻ പറ്റുകയില്ലെന്നു കരുതി.വീച 25.2

    സാത്താൻ തന്‍റെ കൂടെയുള്ള ദുഷ്ടദൂതന്മാരുമായി കൂടിയാലോചന നടത്തി. അപകട സാദ്ധ്യത നിറഞ്ഞതും ഭയങ്കരവുമായ ജോലിയിൽ ഏർപ്പെടുന്നതിന് അവർ എല്ലാവരും ഉടനടി യോജിച്ചില്ല. ഈ ജോലി ചെയ്യാൻ അവൻ മറ്റാരെയും ഏൽപ്പിക്കയില്ലെന്ന് അപ്പോൾ പറഞ്ഞു. കാരണം വളരെ പ്രാധാന്യം അർഹിക്കുന്ന സംരംഭത്തിന് ആവശ്യമായ ബുദ്ധി തനിക്ക് മാത്രമേയുള്ളൂ എന്ന് അവൻ കരുതി. അവൻ അവരിൽനിന്ന് അകന്നിരുന്ന്‍ ഇക്കാര്യം പരിഗണിക്കുമെന്നും പദ്ധതി പാകമാകുന്നതുവരെ അവൻ ഇതിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കണമെന്നും അവൻ ആഗ്രഹിച്ചു. ഇത് അവരുടെ അവസാനത്തെ ഏക പ്രത്യാശയാണെന്നും അവൻ പറഞ്ഞു. ഇതിൽ അവർ പരാജയമടഞ്ഞാൽ സ്വർഗ്ഗമോ അഥവാ ദൈവസൃഷ്ടിയുടെ ഏതെങ്കിലും ഭാഗമോ വീണ്ടെടുത്ത് നിയന്ത്രിക്കുവാനുള്ള സാദ്ധ്യത നഷ്ടപ്പെടുന്നു.വീച 26.1

    ആദാമിന്‍റെയും ഹൗവ്വയുടെയും പതനം സുനിശ്ചിതമാക്കാൻ തന്‍റെ പദ്ധതി പൂർത്തിയാക്കുവാൻ അവൻ തനിയേപോയി. അവന്‍റെ ശ്രമം പരാജയപ്പെടുമെന്ന് അവൻ ഭയപ്പെട്ടു. ആദാമിനെയും ഹൗവ്വയെയും ദൈവകല്പന അനുസരിക്കാതിരിപ്പാൻ നയിക്കുന്നതിൽ അവൻ വിജയിച്ചാൽ, അവനൊരു മെച്ചവും ഉണ്ടാകുന്നില്ല; അവന്‍റെ അവസ്ഥയ്ക്ക് പുരോഗമനം ഉണ്ടാകുന്നില്ല; അവന്‍റെ തെറ്റ് വർദ്ധിക്ക മാത്രമെ ചെയ്യുന്നുള്ളൂ.വീച 26.2

    വിശുദ്ധരായ സന്തുഷ്ട ഇണകളെ കഷ്ടതയിലേയ്ക്കും താൻ അനുഭവിക്കുന്ന കുറ്റബോധത്തിലേയ്ക്കും ആമഗ്നമാക്കുന്നത് ചിന്തിക്കുമ്പോൾ അവനെ അത് ഭയവിഹ്വലനാക്കുന്നു. അവൻ ഒരു തീരുമാനം എടുക്കാൻ കഴിവില്ലാത്ത നിലയിലാണെന്നു തനിക്കു തോന്നി. ഒരു സമയം തീരുമാനവും ഉറപ്പും ഉള്ളവനായിരുന്നാൽ അടുത്ത നിമിഷം പതറുകയും ശങ്കിക്കുകയും ചെയ്യുന്നു. അവന്‍റെ അനുയായികളായ ദൂതന്മാർ അവരുടെ തീരുമാനം അറിയിക്കാൻ അവനെ അന്വേഷിക്കുകയായിരുന്നു. അവർ സാത്താന്‍റെ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വത്തിലും അതിന്‍റെ ഫലം പങ്കിടുവാനുള്ള താൽപ്പര്യത്തിലും ഒരുക്കമായിരുന്നു.വീച 27.1

    സാത്താൻ നിരാശയും ബലഹീനതയും വെടിഞ്ഞ് അവരുടെ നേതാവ് എന്ന നിലയിൽ ദൈവത്തിന്‍റെയും ദൈവപുത്രന്‍റെയും അധികാരത്തെ വെല്ലുവിളിക്കാൻ സ്വന്തമായി ശക്തി ആർജ്ജിച്ചു തന്‍റെ പദ്ധതി അനുയായികളെ അറിയിച്ചു. അവൻ ധൈര്യമായി ആദാമിനോടും ഹൗവ്വയോടും ദൈവപുത്രനെക്കുറിച്ചു പരാതി പറഞ്ഞാൽ അവർ ശ്രദ്ധിക്കാതിരിക്കുകയും അങ്ങനെ ഒരു ആക്രമണം ഉണ്ടായാൽ അതിനെ നേരിടാൻ ഒരുങ്ങിയിരിക്കുകയും ചെയ്യും. ഈ അടുത്ത സമയംവരെയും വളരെ അധികാരമുള്ള ഒരു ദൂതൻ ആയിരുന്നു എന്ന നിലയിൽ അവരെ ഭീക്ഷണിപ്പെടുത്താൻ ശ്രമിക്കയാണെങ്കിൽ അവന് ഒന്നും സാധ്യമാകുന്നില്ല. കൗശലവും ചതിവുംകൊണ്ട് അവരെ വശീകരിക്കാൻ അവൻ തീരുമാനിച്ചു. ശക്തികൊണ്ട് അത് സാധ്യമല്ലെന്ന് അവന് അറിയാമായിരുന്നു.വീച 27.2