Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    24 - ദൈവത്തിന്‍റെ പെട്ടകവും യി(സായേലിന്‍റെ ഭാഗ്യവും

    (1 ശമുവേൽ 3-6; 2 ശമുവേൽ 6, 1 രാജാക്കന്മാർ 8)

    ദൈവത്തിന്‍റെ പെട്ടകം വളരെ വിശുദ്ധമായിരുന്നു. ദൈവത്തെ പ്രതിനിധീകരിക്കുന്ന അവന്‍റെ പത്തു കല്പനകൾ അതിൽ സൂക്ഷിച്ചിരുന്നു. ഈ പെട്ടകം യിസ്രായേലിന്‍റെ ശക്തിയും മഹത്വവുമായി പരിഗണിക്കപ്പെട്ടിരുന്നു. ദിവ്യസാന്നിദ്ധ്യത്തിന്‍റെ അടയാളം രാത്രിയും പകലും അതിന്മേൽ ഉണ്ടായിരുന്നു. അതിന്‍റെ മുമ്പിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ അതിനു വേണ്ടി വിശുദ്ധമായി വേർതിരിക്കപ്പെട്ടവരായിരുന്നു.വീച 199.1

    പുരോഹിതന്‍റെ മാറിലെ പതക്കത്തിന്‍റെ ഇടത്തും വലത്തും രണ്ട് വലിയ രത്നങ്ങൾ പതിച്ചിരുന്നത് കൂടുതൽ ശോഭിക്കുന്നതായിരുന്നു. പ്രയാസമുള്ള കാര്യങ്ങളിൽ ന്യായാധിപന്മാർക്ക് തീരുമാനം എടുക്കാൻ കഴിയാതെ വരുമ്പോൾ അത് പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരികയും അവർ ദൈവത്തിന്‍റെ സന്നിധിയിൽ സമർപ്പിക്കുകയും ഉത്തരം ലഭിക്കുകയും ചെയ്തിരുന്നു. ദൈവം താല്പര്യം കാട്ടുന്ന കാര്യമാണെങ്കിൽ അവർക്ക് വിജയം നല്കും, അപ്പോൾ പുരോഹിതന്‍റെ മാർ പതക്കത്തിൽ പതിച്ചിട്ടുള്ള വലിയ രത്നം കൂടുതൽ പ്രകാശവും മഹത്വവും ഉള്ളതായി കാണപ്പെടും. ദൈവം ആ കാര്യം അംഗീകരിക്കുന്നില്ലെങ്കിൽ ഇടത്തു വശത്തെ രത്നത്തിൽ പുകയോ മേഘമോ വന്നു കൂടുന്നതുപോലെ കാണാം. അവർ യുദ്ധത്തിന് പോകുന്നതിനെക്കുറിച്ച് ദൈവത്തോട് അന്വേഷിക്കുമ്പോൾ വലതു വശത്തെ രത്നത്തിന് പ്രകാശം പ്രസരിച്ചാൽ അവർ പോയി വിജയികളാകും. ഇടതുവശത്തെ രത്നത്തിൽ മേഘത്തിന്‍റെ നിഴലുണ്ടായാൽ അവർ യുദ്ധത്തിന് പോകരുത്, വിജയിക്കുകയും ഇല്ലെന്ന് ഗ്രഹിക്കണം.വീച 199.2

    വർഷത്തിൽ ഒരിക്കൽ മഹാപുരോഹിതൻ അതിപരിശുദ്ധ സ്ഥലത്ത് പ്രവേശിക്കുകയും പെട്ടകത്തിന്‍റെ മുമ്പിൽ ദൈവസാന്നിദ്ധ്യത്തിൽ ശുശ്രൂഷ ചെയ്യുകയും ചെയ്യുമ്പോൾ അവൻ ദൈവത്തോട് വിവരം ആരായുകയാണെങ്കിൽ പലപ്പോഴും ദൈവം അവനോടു കേൾക്കാവുന്ന ശബ്ദത്തിൽ ഉത്തരം നല്കിയിരുന്നു. ദൈവശബ്ദം കേൾക്കാത്തപ്പോൾ ദൈവത്തിന്‍റെ അംഗീകാരം പെട്ടകത്തിന്‍റെ വലതുവശത്തുള്ള കെരുബിൽ വിശുദ്ധ മഹത്വമായി പ്രത്യക്ഷപ്പെടുമായിരുന്നു. അതിനെ സൂക്ഷിക്കുന്നതിനും അതിന്‍റെ ദൗത്യ നിർവ്വഹണത്തിനും നാല് സ്വർഗ്ഗീയ ദൂതന്മാർ എപ്പോഴും അതിനോടുകൂടെ ഉണ്ടായിരുന്നു. ദൈവപുത്രനായ യേശു ദൈവദൂതന്മാർക്ക് xxxxxxxxxxx പോവുകയും പെട്ടകം യോർദ്ദാനിൽ എത്തിയപ്പോൾ ക്രിസ്തുവിന്‍റെ സാന്നിധ്യത്തിൽ യോർദ്ദാനിലെ വെള്ളം വിഭാഗിക്കപ്പെടുകയും ചെയ്തു. സകല ജനവും യോർദ്ദാൻ കടക്കുന്നതുവരെ പെട്ടകത്തോടു കൂടെ ക്രിസ്തുവും ദൂതന്മാരും പുരോഹിതന്മാരും നദീമദ്ധ്യത്തിൽ നിന്നു. പെട്ടകം യെരിഹോ പട്ടണം ചുറ്റുമ്പോഴും അവസാനം യെരിഹോ മതിൽ വീഴിച്ച പട്ടണം യിസ്രായേൽ മക്കൾക്ക് നല്കപ്പെട്ടപ്പോഴും ക്രിസ്തുവും ദൂതന്മാരും അവരോടുകൂടെ ഉണ്ടായിരുന്നു.വീച 200.1