Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ശാലോമോന്‍റെ മന്ദിരത്തില്‍

    ശാലോമോൻ ദൈവാലയപ്പണി പൂർത്തിയാക്കിയശേഷം ദാവീദിന്‍റെ പട്ടണത്തിൽനിന്നും സാക്ഷ്യപ്പെട്ടകം കൊണ്ടുവരുന്നതിനു ജനത്തിന്‍റെ ഇടയിൽനിന്ന് ഏറ്റവും സ്വാധീനമുള്ളവരെയും യിസ്രായേലിന്‍റെ മൂപ്പന്മാരെയും കൂട്ടിവരുത്തി. അവർ ദൈവത്തിനുവേണ്ടി സ്വയം വിശുദ്ധീകരിച്ച് വേർതിരിച്ചു പെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടുകൂടെ വളരെ ഭയഭക്തിയോടെ പോയി.” അവർ യഹോവയുടെ പെട്ടകവും സമാഗമന കൂടാരവും കൂടാരത്തിലെ വിശുദ്ധ ഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു. പുരോഹിതന്മാരും ലേവ്യരുമത്രേ അവയെ കൊണ്ടുവന്നത്. ശാലോമോൻ രാജാവും അവന്‍റെ അടുക്കൽ വന്നുകൂടിയ യിസ്രായേൽ സഭ ഒക്കെയും അവനോടുകൂടെ പെട്ടകത്തിന്‍റെ മുമ്പിൽ എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗം കഴിച്ചു.”വീച 210.3

    ശാലോമോൻ തന്‍റെ പിതാവായ ദാവീദിന്‍റെ മാതൃക പാലിച്ചു. “പുരോഹിതന്മാർ യഹോവയുടെ നിയമപ്പെട്ടകം അതിന്‍റെ സ്ഥാനത്ത് ആലയത്തിന്‍റെ അന്തർമന്ദിരത്തിൽ അതിവിശുദ്ധ സ്ഥലത്ത് കെരുബുകളുടെ ചിറകിൻകീഴെ കൊണ്ടുചെന്നു വെച്ചു. കെരുബുകൾ പെട്ടകത്തിനുമീതെ ചിറകുകൾ വിരിച്ച പെട്ടകത്തേയും അതിന്‍റെ തണ്ടുകളെയും മൂടിനിന്നു.”വീച 211.1

    മോശെയ്ക്ക് പർവ്വതത്തിൽവച്ച് കാണിച്ചുകൊടുത്ത മാതൃകപ്രകാരവും പിന്നീട് കർത്താവുതന്നെ ദാവീദിന് നല്കിയതുപോലെയും ഏറ്റവും മഹത്വകരവുമായ ഒരു ദൈവാലയം ശലോമോൻ നിർമ്മിച്ചു. ഭൗതിക മന്ദിരം സ്വർഗ്ഗീയമായതിന്‍റെ മാതൃകയിൽ ആയിരുന്നു പണികഴിപ്പിച്ചത്. പെട്ടകത്തിനുമീതെ ഉണ്ടായിരുന്ന കെരുബുകൾ കൂടാതെ ശലോമോൻ കൂടിയ വലിപ്പത്തിൽ രണ്ടു സ്വർഗ്ഗീയ ദൂതന്മാരേയുംകൂടെ ഉണ്ടാക്കി. ദൈവകല്പനകൾ എപ്പോഴും പരിരക്ഷിച്ചിരുന്ന രണ്ടു ദൂതന്മാരുടെ പ്രതീകമായിട്ടാണ് അവയെ നിർമ്മിച്ചത്. ഈ മന്ദിരത്തിന്‍റെ മനോഹാരിത്വവും മഹത്വവും വിവരിപ്പാൻ അസാധ്യമത്രെ. സമാഗമന കൂടാരത്തിലെപ്പോലെ വിശുദ്ധപെട്ടകം ശലോമോൻ വളരെ ഭയഭക്തിയോടെ തറയിൽ നിർത്തി യിരുന്ന രണ്ടു മഹത്വകരമായ കെരുബുകളുടെ ചിറികുകളുടെ താഴെ വച്ചു.വീച 211.2

    വിശുദ്ധ ഗായകസംഘം സകലവിധ വാദ്യോപകരണങ്ങളും ഉപയോഗിച്ച് തങ്ങളുടെ ശബ്ദം ഉയർത്തി ദൈവത്തെ വാഴ്ത്തി സ്തുതിച്ചു വാദ്യോപകരണങ്ങളുടെ ശബ്ദവും ഗായകസംഘത്തിന്‍റെ ശബ്ദവും ഏകോപിച്ചപ്പോൾ അതു ദൈവാലയത്തിൽ പ്രതിധ്വനിക്കുകയും യെരുശലേമിന്‍റെ അന്തരീക്ഷത്തിൽ അതു മാറ്റൊലിക്കൊള്ളുകയും ചെയ്തു. അപ്പോൾ ദൈവമഹത്വത്തിന്‍റെ മേഘം മുമ്പ് സമാഗമന കൂടാരത്തിന്മേൽ ഉണ്ടായിരുന്നതു പോലെ ഇവിടെയും ഉണ്ടായി. “പുരോഹിതന്മാർ വിശുദ്ധ മന്ദിരത്തിൽനിന്ന്‍ പുറപ്പെട്ടപ്പോൾ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു. യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട് മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിനു നില്പാൻ പുരോഹിതന്മാർക്കു കഴിഞ്ഞില്ല.”വീച 211.3

    ശലോമോൻ രാജാവ് യാഗപീഠത്തിന്‍റെ മുമ്പിൽ പിച്ചളകൊണ്ടുള്ള ഒരു തട്ടത്തിൽ നിന്നുകൊണ്ടു ജനങ്ങളെ അനുഗ്രഹിച്ചു. അനന്തരം അവൻ മുട്ടുകുത്തി കൈകൾ മേലോട്ട് ഉയർത്തി ആത്മാർത്ഥവും വിശുദ്ധവുമായ പ്രാർത്ഥന ദൈവത്തോട് നടത്തിയപ്പോൾ ജനം നമ്രശിരസ്കരായി ഇരുന്നു. ശലോമോന്‍റെ പ്രാർത്ഥനയുടെ അവസാനത്തിൽ, അത്ഭുതകരമായ ഒരു അഗ്നി സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി യാഗത്തെ ദഹിപ്പിച്ചു.വീച 212.1

    യിസ്രായേൽ പാപം ചെയ്ത് പിന്മാറിയാൽ ദൈവാലയത്തിന് നാശം ഉണ്ടാകുമെന്ന് ദൈവം പറഞ്ഞത് ദൈവാലയം പണിത് നൂറ്റാണ്ടുകൾ കഴിഞ്ഞശേഷമാണ് നിവൃത്തിയായത്. അവർ വിശ്വസ്തരായിരിക്കുകയും, അവന്‍റെ ജനം കല്പനകൾ എല്ലാം അനുസരിക്കുകയും ചെയ്യുമെങ്കിൽ, മഹത്വകരമായ മന്ദിരം എന്നേക്കും നിലനിൽക്കും എന്നാണ് ദൈവം ശലോമോനോടു വാഗ്ദത്തം ചെയ്തത്. യിസ്രായേൽ അനുസരിക്കുമെങ്കിൽ അഭിവൃദ്ധിയും ശേഷഠാനുഗ്രഹങ്ങളും അവരോടുകൂടെ ഉണ്ടായിരിക്കു മെന്നുള്ളതിനുള്ള തെളിവായിട്ടാണ് ഈ വാഗ്ദത്തം നൽകപ്പെട്ടത്.വീച 212.2

    Larger font
    Smaller font
    Copy
    Print
    Contents