Loading...
Larger font
Smaller font
Copy
Print
Contents

വീണ്ടെടുപ്പിന്‍ ചരിത്രം

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    യിസ്രായേലിന്‍റെ അടിമത്വം

    യിസ്രായേലിന്‍റെ ലംഘനങ്ങളും ദുഷ്പ്രവർത്തനങ്ങളും മൂലം അവരെ ശിക്ഷിക്കാനും വിനയപ്പെടുത്തുവാനും അവർ അടിമത്വത്തിൽ കഷ്ടപ്പെടുവാൻ ദൈവം അനുവദിച്ചു. ദൈവാലയം നശിപ്പിക്കപ്പെടുന്നതിനുമുമ്പ് ചില വിശ്വസ്തരായ ദൈവദാസന്മാർക്ക് യിസയേലിന്‍റെ അഭിമാനമായിരുന്ന ദൈവാലയത്തിന്‍റെ ദുർവിധിയെക്കുറിച്ച് മുന്നറിയിപ്പു നല്കിയിരുന്നു. ജനം അതിനെ ഒരു വിഗ്രഹംപോലെ കരുതി പാപം ചെയ്തു. അവരുടെ അടിമത്വത്തെക്കുറിച്ചും ദൈവം തന്‍റെ ദാസന്മാർക്കു വെളിപ്പെടുത്തി. ഈ നീതിമാന്മാരായ മനുഷ്യർ ദൈവാലയം നശിപ്പിക്കപ്പെടുന്നതിനുമുമ്പ് കല്പലകകൾ അടങ്ങിയ വിശുദ്ധ പെട്ടകം അവിടെനിന്നും നീക്കം ചെയ്ത് സങ്കടത്തോടും വിലാപത്തോടുംകൂടെ യിസ്രായേൽ ജനം അറിയാതെ ഒരു ഗുഹയിൽ അതിനെ ഒളിച്ചുവെച്ചു. അതൊരിക്കലും അവർക്കു കിട്ടാതെ രഹസ്യമായിരിക്കയും ചെയ്യും. ഇപ്പോഴും അതു മറഞ്ഞിരിക്കുന്നു. അതൊളിച്ചുവെച്ചിരിക്കുന്നതിനാൽ ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല.വീച 212.3