Loading...
Larger font
Smaller font
Copy
Print
Contents

അന്ത്യകാല സംഭവങ്ങൾ

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    15 - ദൈവത്തിന്റെ മുദ്രയും മൃഗത്തിന്റെ മുദ്രയും

    രണ്ടു വിഭാഗങ്ങൾ മാത്രം

    രണ്ടു വിഭാഗം ജനം മാത്രമേ ഉണ്ടായിരിക്കുവാൻ കഴിയുകയുള്ളൂ. ഒന്നുകിൽ ജീവനുള്ള ദൈവത്തിന്റെ മുദയേറ്റവർ അല്ലെങ്കിൽ മൃഗത്തിന്റെ മുദ അഥവാ അവന്റെ പ്രതിമ ധരിച്ചവർ എന്നിങ്ങനെ ഓരോ വിഭാഗവും വ്യക്തമായി അടയാളപ്പെടുത്തപ്പെട്ടിരിക്കും.-RH Jan. 30(1900).LDEMal 158.1

    വിശ്വാസവും അവിശ്വാസവും തമ്മിലുള്ള മഹാപോരാട്ടത്തിൽ ലോകം മുഴുവനും ഉൾപ്പെട്ടിരിക്കും, എല്ലാവരും ഏതെങ്കിലും പക്ഷത്തു ചേരും. ചിലർ, ഈ പോരാട്ടത്തിൽ ഏതെങ്കിലും പക്ഷത്തു ചേർന്ന് പ്രത്യക്ഷമായി പ്രവർത്തിക്കുകയില്ലായിരിക്കാം. അവർ സത്യത്തിനെതിരെ പക്ഷം ചേരുന്നതായി കാണപ്പെടുകയില്ലായിരിക്കാം. എന്നിരുന്നാലും, വസ്തുവകകൾ നഷ്ടപ്പെടുന്നതിലും നിന്ദ സഹിക്കുന്നതിലും ഉള്ള ഭയം നിമിത്തം അവർ സധൈര്യം ക്രിസ്തുവിനുവേണ്ടി മുന്നോട്ടു വരികയില്ല. അത്തരത്തിലുള്ള എല്ലാവരും ക്രിസ്തുവിന്റെ ശത്രുക്കളുടെ ഗണത്തിൽ എണ്ണപ്പെട്ടവരായിരിക്കും .-RHFeb. 7(1893).LDEMal 158.2

    നാം കാലത്തിന്റെ അന്ത്യത്തോട് അടുക്കുമ്പോൾ, വെളിച്ചത്തിന്റെ മക്കളും ഇരുളിന്റെ മക്കളും തമ്മിലുള്ള വ്യത്യാസം അത്യധികമായ ദ്യഢതയുള്ളതായിരിക്കും. അവർ കൂടുതൽ കൂടുതൽ പരസ്പരം വ്യത്യാസപ്പെട്ടിരിക്കും. ക്രിസ്തുവിൽ പുതുതായി സൃഷ്ടിക്കപ്പെടുക, ലോകസംബന്ധമായി മരിക്കുക, ദൈവത്തിനായി ജീവിക്കുക എന്നീ അർത്ഥം വരുന്ന “വീണ്ടും ജനനം” എന്ന ക്രിസ്തുവിന്റെ വാക്കുകളിൽ ഈ വ്യത്യാസം പ്രകടമായിരിക്കുന്നു. സ്വർഗ്ഗീയമായതിനെ ഭൗതികമായതിൽ നിന്നും വ്യത്യാസപ്പെടുത്തുകയും ലോകത്തിനുള്ളവരും ലോകത്തിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരും ദൈവത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവരായ വ്രതന്മാരും തമ്മിലുള്ള വ്യത്യാസത്തെ വിവരിക്കുന്ന വേർപാടിന്റെ ചുവരാണ് ഇവ.-Special Testimony to the Battle Creek Church (Ph. 155)3 (1882),LDEMal 158.3

    കുടുംബത്തിലെ അംഗങ്ങൾ അകറ്റപ്പെടുന്നു

    ഒരേ കുടുംബത്തിലെ അംഗങ്ങളായവർ അകറ്റപ്പെടുന്നു. നീതിമാന്മാ രുടെ മേൽ ഒരു മുദ്ര ചാർത്തപ്പെടും. “ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും” (മലാഖി. 3:17). ദൈവകല്പനകളോട് അനുസരണം കാട്ടിയിരുന്നവർ വെളിച്ചത്തിൽ വിശുദ്ധന്മാരുടെ സംഘത്തിൽ ഒന്നിച്ചു ചേരും. അവർ ഗോപുരങ്ങളിൽക്കൂടി അകത്തു കടക്കുകയും അവർക്ക് ജീവവൃക്ഷത്തിന്മേൽ അവകാശം ലഭിക്കുകയും ചെയ്യും.LDEMal 158.4

    “ഒരുവൻ എടുക്കപ്പെടും.” പേര് ജീവപുസ്തകത്തിൽ നിലനില്ക്കു മ്പോൾ, അവൻ സഹകരിച്ചുപോന്നിട്ടുള്ള അനേകർക്കും ദൈവവുമായുള്ള നിത്യമായ വേർപെടലിന്റെ മുദയാകും ലഭിക്കുക.-TM 234,235(1895).LDEMal 159.1

    നമുക്കു ലഭിച്ച വെളിച്ചത്താൽ നാം വിധിക്കപ്പെടുന്നു

    നമുക്കുണ്ടായിരുന്ന വിശേഷ ഭാഗ്യങ്ങൾ ലക്ഷ്യമാകാതെയിരുന്ന അനേകരും വലിയ വെളിച്ചം ലഭിച്ചിട്ടും അതിൽ നടക്കാതെയിരുന്ന അനേകർക്കും മുമ്പായി സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കും. തങ്ങൾക്കു ലഭിച്ചLDEMal 159.2

    വിശേഷ വെളിച്ചത്തിനൊത്തു ജീവിച്ചവർ അനേകരുണ്ട്. ആ വെളിച്ചത്തിനനുസരിച്ച് അവർ ന്യായം വിധിക്കപ്പെടും.-Letter 36(1895). LDEMal 159.3

    മുന്നറിയിപ്പ് ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തുകയും എല്ലാ ആത്മാക്കൾക്കും മതിയായ വെളിച്ചവും തെളിവുകളും നല്കപ്പെടുകയും ചെയ്യുന്നതു വരെ, നിയുക്ത സമയത്തിനുവേണ്ടി എല്ലാവരും കാത്തിരിക്കണം. വെളിച്ചം ചിലർക്ക് മറ്റുള്ളവരെക്കാൾ കുറച്ചായിരിക്കാം ലഭിച്ചത്. എന്നാൽ ഓരോ വ്യക്തിയും തനിക്കു ലഭിച്ച വെളിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് ന്യായം വിധിക്കപ്പെടുക.-Ms 17 (1899).LDEMal 159.4

    ദൈവത്തിന്റെ കല്പനയെക്കുറിച്ച് നമുക്ക് വലിയ വെളിച്ചം നല്കപ്പെട്ടിരിക്കുന്നു. സ്വഭാവത്തിന്റെ മാനദണ്ഡമാണ് കല്പന, മനുഷ്യൻ അതിന്റെ അനുസരണത്തിനു വഴിപ്പെടേണ്ടതുണ്ട്. അവസാന മഹാദിവസത്തിൽ അതിനാൽ അവൻ ന്യായം വിധിക്കപ്പെടും. ആ ദിവസത്തിൽ തങ്ങൾക്കു ലഭ്യമായിരുന്ന വെളിച്ചത്തിന്റെ അടിസ്ഥാനത്തിൽ ദൈവം മനുഷ്യനോട് ഇടപെടും.-RH Jan, 1 (1901).LDEMal 159.5

    വലിയ വെളിച്ചം ലഭിച്ചിട്ട് അതിനെ അഗണ്യമാക്കിക്കളഞ്ഞവർ അത്തരം അനുകൂല സന്ദർഭം ലഭിക്കാതെയിരുന്നവരെക്കാൾ അപകടകരമായ സ്ഥാനത്താണ് നില്ക്കുന്ന ത് . കർത്താവിനെയല്ല, പ്രത്യുത തങ്ങളെത്തന്നെയാണ് അവർ ഉയർത്തുന്നത്. മനുഷ്യരുടെമേൽ നല്കപ്പെടുന്ന ശിക്ഷ, ഏതു രീതിയിലും അവർ ദൈവത്തിനു വരുത്തിയ അപമാനത്തിന് ആനുപാതികമായിരിക്കും.---8MR 168 (1901),LDEMal 159.6

    ബുദ്ധിപൂർവം തന്റെ തീരുമാനം കൈക്കൊള്ളുവാൻ എല്ലാവർക്കും അവശ്യം വേണ്ട വെളിച്ചം നല്കപ്പെടേണ്ടതാണ്.-GC 605 (1911).LDEMal 159.7

    മനഃപൂർവ്വമായ അന്ധതയ്ക്ക് മാപ്പ് ലഭ്യമല്ല

    തങ്ങൾക്ക് ഇല്ലാതിരുന്നതും നേടുവാൻ കഴിയാതെയിരുന്നതുമായ വെളിച്ചവും ജ്ഞാനവും കാര്യമാക്കിയില്ല എന്ന കാരണത്താൽ ആരും ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല. എന്നാൽ തങ്ങൾ ലോകത്തിന്റെ നിലവാരത്തിന് അനുരൂപരാകുവാൻ താല്പര്യപ്പെടുന്നതുകൊണ്ട്, ക്രിസ്തുവിന്റെ സ്ഥാനാപതിമാർ നല്കിയ സത്യത്തെ അനുസരിക്കുന്നത് അനേകരും നിരസിക്കുന്നു. അതുനിമിത്തം അവരുടെ ആത്മാവിൽ പ്രകാശിച്ച വെളിച്ചം അവരെ ശിക്ഷാർഹരാക്കും.-5BC1145(1884).LDEMal 159.8

    സത്യം കേൾക്കുവാൻ അവസരം ലഭിക്കുകയും, എന്നാൽ അതു കേൾക്കാതെയുമിരുന്നാൽ തങ്ങൾ കണക്കു ബോധിപ്പിക്കേണ്ടി വരികയില്ല എന്നു ചിന്തിക്കകൊണ്ട് അതു ഗ്രഹിക്കുവാൻ കൂട്ടാക്കാത്തവർ, സത്യം കേട്ടിട്ടും അതു നിരസിച്ചു കളഞ്ഞവരെപ്പോലെ ദൈവമുമ്പാകെ കുറ്റക്കാ രായി ന്യായം വിധിക്കപ്പെടും. സത്യം എന്തെന്ന് അറിയുവാൻ അവസരം ഉണ്ടായിട്ടും തെറ്റിന്റെ പാത തിരഞ്ഞെടുക്കുന്നവർക്കുവേണ്ടി യാതൊരു നീക്കുപോക്കും ഉണ്ടാവുകയില്ല. അറിവില്ലായ്മയുടെ സകല പാപങ്ങൾക്കും യേശു തന്റെ കഷ്ടതകളിൽക്കൂടിയും മരണത്തിൽക്കൂടിയും പാപപരിഹാരം വരുത്തിയിട്ടുണ്ട്, എന്നാൽ മനഃപൂർവ്വമായി സൃഷ്ടിക്കുന്ന അന്ധതയ്ക്ക് യാതൊരു നീക്കുപോക്കും സാധ്യമല്ല.LDEMal 160.1

    നമുക്ക് അവബോധമില്ലാതിരുന്ന വെളിച്ചത്തെക്കുറിച്ച് നാം കണക്കു കൊടുക്കേണ്ടി വരികയില്ല. എന്നാൽ എതിർത്തു നിന്നതും നിരസിച്ചതുമായ വെളിച്ചത്തിനു നാം കണക്കു നൽകേണ്ടിവരും. തനിക്കു ലഭ്യമാകാതെയി രുന്ന സത്യത്തെ ഒരു മനുഷ്യൻ ഭയപ്പെടേണ്ടതില്ല. അതുകൊണ്ട് തനിക്കു ലഭിക്കാതെയിരുന്ന വെളിച്ചത്തിന്റെ അടിസ്ഥാനത്തിൽ അവൻ ശിക്ഷിക്കപ്പെ ടുകയില്ല.- 5 BC1145 (1893),LDEMal 160.2

    പ്രായോഗിക നന്മപ്രവ്യത്തികളുടെ പ്രാധാന്യം

    അവസാന ദിവസത്തിലെ തീരുമാനം നമ്മുടെ പ്രായോഗികമായ പരോപകാരശീലത്തിന്മേൽ വന്നു ഭവിക്കും. നാം ചെയ്യുന്ന ഓരോ നന്മപ്രവൃത്തിയും തനിക്കു ചെയ്തതായി ക്രിസ്തു കണക്കാക്കും.-TM 399 (1896) LDEMal 160.3

    ജാതികളെ അവന്റെ മുമ്പിൽ കൂട്ടിവരുത്തുമ്പോൾ രണ്ടു വിഭാഗക്കാർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അവരുടെ നിത്യമായ വിധി തീരുമാനിക്കപ്പെടുന്നത്, ദരിദ്രരുടെയും കഷ്ടപ്പെടുന്നവരുടെയും ആളത്വത്തിൽ അവൻ കടന്നുവന്നപ്പോൾ, അവർ അവനുവേണ്ടി എന്തു ചെയ്തു, എന്തൊക്കെ ചെയ്യുവാൻ വിമുഖത കാട്ടി എന്നതിനെ ആശ്രയിച്ചിരിക്കും.... LDEMal 160.4

    ദൈവത്തിന്റെ ഉപകരണങ്ങളായ മനുഷ്യർ വെളിച്ചം പകർന്നു കൊടുക്കാ യ്കയാൽ വിജാതീയരുടെ ഇടയിൽ അജ്ഞത കാരണം ദൈവത്തെ ആരാധിക്കുന്നവരുണ്ട്. എന്നിരുന്നാലും അവർ നശിക്കുകയില്ല. ദൈവത്തിന്റെ എഴുതപ്പെട്ട നിയമത്തെക്കുറിച്ച് അറിവില്ലാത്തവർ എങ്കിലും, അവൻ സംസാരിക്കുന്ന ശബ്ദം പ്രകൃതിയിൽനിന്നും അവർ കേട്ടിട്ടുണ്ട്. അങ്ങനെ നിയമം അനുശാസിക്കുന്ന കാര്യങ്ങൾ അവർ ചെയ്തിട്ടുണ്ട്.LDEMal 160.5

    “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തതു” (മത്തായി 25:40) എന്ന വാക്കുകൾ രക്ഷകന്റെ അധരങ്ങളിൽനിന്നും കേൾക്കുമ്പോൾ ദേശത്തിലെ താഴ്മ ധരിച്ച ഇക്കൂട്ടർ എത ആശ്ചര്യവും ആനന്ദവും നിറഞ്ഞവരാ യിത്തീരും. തന്റെ അനുയായികൾ തന്റെ ശബ്ദത്തെ അതിശയത്തോടും ആനന്ദത്തോടും ഉറ്റുനോക്കുമ്പോൾ അതുല്യമായ സ്നേഹത്തിന്റെ ആ ഹൃദയം എത്രമാത്രം ആഹളാദിക്കും! - DA637, 638 (1898).LDEMal 161.1

    മനോഭാവം പ്രവൃത്തികൾക്കു സ്വഭാവം നൽകുന്നു.

    ന്യായവിധിദിവസത്തിൽ ചിലർ തങ്ങൾ ചെയ്ത സൽക്കർമ്മങ്ങൾ ഉയർത്തിക്കാട്ടുകയും അവർക്കു പരിഗണന ലഭിക്കുവാൻ അത് ഒരു കാരണമായി അപേക്ഷിക്കും. “ഞാൻ യുവാക്കളെ വ്യാപാരത്തിന്റെ ചുമതലയേല്പിച്ചു. ആശുപ്രതികൾ പണിയുന്നതിന് ഞാൻ പണം നല്കി. ഞാൻ വിധവകളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കുകയും സാധുക്കളെ എന്റെ വീട്ടിൽ ചേർത്തുകൊള്ളുകയും ചെയ്തു” എന്ന് അവർ പറയും. എന്നാൽ നിങ്ങ ളുടെ ലക്ഷ്യങ്ങൾ സ്വാർത്ഥതയാൽ മലിനപ്പെട്ടിരിക്കുന്നതുകൊണ്ട് ആ പ്രവൃത്തികൾ ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യമല്ല. നിങ്ങൾ ചെയ്ത സകല ത്തിലും “സ്വയം” എന്നത് പ്രധാനമായും ഉയർന്നു നിന്നിരുന്നു.-Ms 531906. LDEMal 161.2

    നമ്മുടെ മനോഭാവമാണ് പ്രവൃത്തികൾക്ക് സ്വഭാവം നല്കുന്നത്, അത് പ്രവൃത്തികളിന്മേൽ കളങ്കത്തിന്റെയോ ഉന്നതമായ ധാർമ്മിക മൂല്യത്തിന്റെയോ മുദ്ര പതിപ്പിക്കുന്നു.-DA015 (1898).LDEMal 161.3

    എന്താകുന്നു. ദൈവത്തിന്റെ മുദ്ര?

    ദൈവത്തിന്റെ മക്കളെ അവരുടെ നെറ്റിമേൽ മുദ്രയിട്ടയുടൻ - അതു കാണാവുന്ന മുദ്രയോ അടയാളമോ അല്ല, പ്രത്യുത ബൗദ്ധികവും ആത്മികവുമായി ശ്രേഷ്ഠസത്യത്തിൽ, അവർ അതിൽ നിന്നും മാറിപ്പോകാതെയിരിക്കത്തക്കവിധം, ഒരു അടിയുറയ്ക്കലാണ് LDEMal 161.4

    ദൈവത്തിന്റെ മക്കൾ മുദ്രയിടപ്പെടുകുയും വലിയ ഉലച്ചിലിന്റെ സമയത്തിനായി ഒരുക്കപ്പെടുകയും ചെയ്ത ഉടനെ അതു വരും. തീർച്ചയായും അതു മുന്നമേ തുടങ്ങിക്കഴിഞ്ഞു.-4 BC 1161(1902). -- മനഃസാക്ഷി അനുസരിച്ചുകൊണ്ട് യഹോവയുടെ ശബ്ദത്തിനെ വിശുദ്ധ മായി അനുഷ്ഠിക്കുന്നവരുടെമേൽ ജീവനുള്ള ദൈവത്തിന്റെ മുദ്ര പതിപ്പിക്ക പ്പെടും .-7 BC980 (1897).LDEMal 161.5

    തങ്ങളുടെ നെറ്റിമേൽ ദൈവത്തിന്റെ മുദ്ര വേണം എന്ന് ആഗ്രഹിക്കുന്നവർ നാലാം കല്പനയായ ശബ്ബത്ത് അനുസരിക്കേണം.-7 BC970 (1899). LDEMal 161.6

    ദൈവത്തോടുള്ള ആത്മാർത്ഥതയുടെ അടയാളമാണ് യഥാർത്ഥമായ ശബ്ബത്തനുഷ്ഠാനം.-7 BC981 (1899).LDEMal 161.7

    പത്തു കല്പനകളിൽ നാലാമത്തെ കല്പനയിൽ മാത്രമാണ് നീയമദാതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടികർത്താവുമായ ദൈവത്തിന്റെ മുദ്ര അന്തർലീനമായിരിക്കുന്നത്.-6T 350 (1900)LDEMal 162.1

    ദൈവത്തിന്റെ സൃഷ്ടിസ്മാരകവും ഏദനിൽ സ്ഥാപിതവുമായ ഏഴാം ദിനശബ്ദത്തിന്റെ അനുഷ്ഠാനം ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തതയെ പരിശോധിക്കുന്ന ഉപകരണമാകുന്നു. - Letter 94 (1900).LDEMal 162.2

    പൊതുവായ നാശത്തിൽനിന്നും എബ്രായരെ സംരക്ഷിക്കുവാൻ അവരുടെ വീടുകളുടെ കട്ടിളപ്പടിമേൽ ഒരു അടയാളം വയ്ക്കപ്പെട്ടതുപോലെ ദൈവത്തിന്റെ സകല ജനത്തിന്മേലും ഒരു അടയാളം വയ്ക്കപ്പെടും. യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ എന്നു അവർ അറിയേണ്ടതിനു എനിക്കും അവർക്കും ഇടയിൽ അടയാളമായിരിപ്പാൻ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാൻ അവർക്കു കൊടുത്തു” (യെഹെസ്കേൽ 20:12).-7 BC969 (1900).LDEMal 162.3

    ക്രിസ്തുവിന്റേതിനു സദൃശമായ സ്വഭാവം

    ക്രിസ്തുവിന്റെ സ്വഭാവത്തിനു സദൃശമായ സ്വഭാവം ഉള്ളവരുടെ മേൽ മാത്രമേ ജീവനുള്ള ദൈവത്തിന്റെ മുദ്ര പതിപ്പിക്കപ്പെടുകയുള്ളു.-7 BC 970 (1895).LDEMal 162.4

    ജീവനുള്ള ദൈവത്തിന്റെ മുദ്ര ലഭിക്കുകയും മഹാകഷ്ടതയുടെ സമയത്തു സംരക്ഷിക്കപ്പെടുകയും ചെയ്യുന്നവർ യേശുവിന്റെ സ്വഭാവം പൂർണ്ണമായും പ്രതിഫലിപ്പിക്കണം.-EW 71 (1851).LDEMal 162.5

    അശുദ്ധിയുള്ള ഒരു പുരുഷന്റെയോ സ്ത്രീയുടെയോ നെറ്റിമേൽ ദൈവത്തിന്റെ മുദ്ര പതിക്കപ്പെടുകയില്ല. ലോകത്തിന്റെ പ്രതാപം ആഗ്രഹിക്കുകയോ ലോകത്തെ സ്നേഹിക്കുകയോ ചെയ്യുന്ന പുരുഷന്റെയോ സ്ത്രീയു ടെയോ നെറ്റിമേൽ അത് ഒരിക്കലും പതിക്കപ്പെടുകയില്ല. വ്യാജമുള്ള നാവും വഞ്ചന നിറഞ്ഞ ഹൃദയവുമുള്ള ഒരു പുരുഷന്റെയോ സ്ത്രീയുടെയോ നെറ്റി മേൽ അത് ഒരിക്കലും പതിയുകയില്ല. ഈ മുദ ലഭിക്കുന്നവർ എല്ലാവരും സ്വർഗ്ഗത്തിനുവേണ്ടി സ്ഥാനാർത്ഥികളായി, ദൈവമുമ്പാകെ കളങ്കം ഇല്ലാത്ത വരായിരിക്കേണം .-5T216{1882).LDEMal 162.6

    സ്‌നേഹം പ്രകടിപ്പിക്കപ്പെടുന്നത് അനുസരണത്തിൽ കൂടിയാണ്. തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു. ദൈവത്തെ സ്നേഹിക്കുന്നവരുടെ നെറ്റിമേൽ അവന്റെ മുദ്രയുണ്ടായിരിക്കും. അവർ ദൈവത്തിന്റെ {പ്രവൃത്തി ചെയ്യും .-SD 51 (1894). LDEMal 162.7

    ലോകത്തെയും ജഡത്തെയും പിശാചിനെയും ജയിക്കുന്നവർ ദൈവത്തിനു പ്രിയപ്പെട്ടവരാകുന്നു. അവർക്കു ജീവനുള്ള ദൈവത്തിന്റെ മുദ്ര ലഭിക്കും .-TM 445 (c. 1886).LDEMal 162.8

    ക്രിസ്തുവിൽ ആയിത്തീർന്ന സ്ത്രീപുരുഷന്മാരുടെ അളവോളം വളരു വാൻ, ദൈവം നമുക്കു നല്കിയ സകല ശക്തിയുമുപയോഗിച്ച്, നാം ബദ്ധപ്പെട്ടു പരിശ്രമിക്കുന്നുവോ? വളർന്നു വളർന്ന് അവന്റെ സ്വഭാവത്തിന്റെ പൂർണ്ണതയിൽ എത്തിച്ചേരുവാൻ നാം തീവ്രമായി ആഗ്രഹിക്കുന്നുവോ? ദൈവത്തിന്റെ ദാസന്മാർ ഈ ശണിയിൽ എത്തിച്ചേരുമ്പോൾ അവരുടെ നെറ്റിമേൽ ദൈവത്തിന്റെ മുദ്ര പതിക്കപ്പെടും. രേഖകൾ തയ്യാറാക്കുന്ന മാലാഖ പ്രഖ്യാപിക്കും, “സകലവും പൂർത്തിയായിരിക്കുന്നു”. സൃഷ്ടിപ്പി നാലും വീണ്ടെടുപ്പിനാലും തങ്ങൾ ആരുടെ വകയാണോ, അവനിൽ അവർ പൂർണ്ണരായിത്തീരും.-3 SM427 (1899).LDEMal 163.1

    നാമിപ്പോൾ മുദ്രയിടുന്ന സമയത്തിലാണ്

    യേശു വിശുദ്ധ സ്ഥലത്തുവച്ചുള്ള തന്റെ ശുശൂഷ അവസാനിപ്പിച്ചിട്ട് രണ്ടാം തിരശ്ശീലയ്ക്കുള്ളിൽ പ്രവേശിക്കുന്നതുവരെ ശബ്ദത്തിനെ കേന്ദ്രമാ ക്കിക്കൊണ്ടുള്ള പരിശോധന ഉണ്ടാവുകയില്ല എന്ന് ഞാൻ എന്റെ ദർശന ത്തിൽ കണ്ടു; ആയതിനാൽ, 1844 ഏഴാം മാസം അർത്ഥരാതിയുടെ ആർപ്പു വിളി അവസാനിച്ചപ്പോൾ, അതിവിശുദ്ധ സ്ഥലത്തേക്കുള്ള വാതിൽ തുറക്ക പ്പെടുന്നതിനുമുമ്പ് നിദ്രയിലേക്കു പോയ, ശബ്ബത്ത് അനുസരിച്ചിട്ടില്ലാത്ത, ക്രിസ്തീയ ഭക്തന്മാർ ഇപ്പോൾ പ്രത്യാശയിൽ വിശ്രമിക്കുകയാണ്. ആ വാതിൽ തുറക്കപ്പെട്ടതിനുശേഷം നമുക്കു ലഭ്യമായിത്തീർന്ന ശബ്ദത്തിനെ ക്കുറിച്ചുള്ള വെളിച്ചവും അതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയും അവർക്കു ലഭ്യമായിരുന്നില്ല. സാത്താൻ ദൈവജനത്തിൽ ചിലരെ ഈ വിഷ യത്തിൽ പരീക്ഷിക്കുന്നത് ഞാൻ കണ്ടു. അനേക സത്യക്രിസ്ത്യാനികൾ, ശബ്ബത്ത് അനുസരിക്കാതെ തന്നെ, വിശ്വാസ് സംബന്ധമായി വിജയിച്ച് നിദ പ്രാപിച്ചിരിക്കുന്നതിനാൽ, ശബ്ദത്ത് ഇക്കാലത്ത് പരിശോധനയുടെ ഒരു തോത് ആകുമോ എന്ന് അവർ സംശയിക്കുന്നു....LDEMal 163.2

    മുദ്രയിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് ദൈവജനത്തിന്റെ മനസ്സിനെ ഏതല്ക്കാല സത്യത്തിൽനിന്നും അകറ്റുവാനും അവർ ഉഴന്നു നടക്കുവാനുമായി, പിശാച് സകല ത്രന്തങ്ങളും ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കു ന്നു.-EW 42,43(1851). LDEMal 163.3

    സഹോദരി ഹേസ്റ്റിംഗ്സ് മുദയിടപ്പെട്ടതായും, ദൈവശബ്ദത്തിങ്കൽ 144000 പേരോടൊപ്പം ഉയിർത്തെഴുന്നേറ്റതായും ഞാൻ കണ്ടു. അവൾക്കു വേണ്ടി ദുഃഖിച്ചു കരയേണ്ടതില്ല എന്നു ഞാൻ മനസ്സിലാക്കി; മഹാ കുഷ്ടത യുടെ സമയത്ത് അവൾ വിശമിക്കുകയായിരിക്കും.-2SM26 (1850).LDEMal 163.4

    തൊണ്ണൂറു വയസു കവിഞ്ഞ മനുഷ്യർ നമ്മുടെ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നു. വാർദ്ധക്യത്തിന്റെ നൈസർഗ്ഗികമായ ഫലങ്ങൾ അവരുടെ ബലക്ഷയത്തിൽക്കൂടി നമുക്കു ദർശിക്കുവാൻ കഴിയും. എന്നാൽ അവർ ദൈവ ത്തിൽ വിശ്വസിക്കുകയും, ദൈവം തങ്ങളെ സ്നേഹിക്കുന്നുവെന്ന് വിശ്വസി ക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ മുദ്ര അവരുടെ മേൽ ഉണ്ട്. “കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ’, (വെളിപ്പാട്. 14: 18) എന്ന് കർത്താവു പറഞ്ഞ ഗണത്തിൽ അവരും ഉൾപ്പെട്ടിരിക്കും.-1 BC982 (1899).LDEMal 163.5

    കർത്താവിന്റെ മുദ്ര നമ്മുടെ മേൽ പതിച്ചക്കാം!

    കുറച്ചു സമയത്തിനുള്ളിൽ ദൈവത്തിന്റെ മക്കളായ എല്ലാവരുടെയും മേൽ അവന്റെ മുദ്ര പതിക്കപ്പെടും. ഓ, അതു നമ്മുടെ നെറ്റിമേൽ പതിച്ചേക്കാം. ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിമേൽ മുദ്രവയ്ക്കുവാൻ ദൂതൻ കടന്നുപോകുന്ന സമയത്ത് അവഗണിക്കപ്പെട്ടു എന്ന ചിന്ത ആർക്കാണ് സഹിക്കുവാൻ കഴിയുക?-7 BC969, 970 (1889), LDEMal 164.1

    താരതമ്യേന സമാധാനം ഉള്ള ഈ സമയത്ത്, സത്യത്തിൽ വിശ്വസിക്കുന്നവർ തങ്ങളുടെ വിശ്വാസത്താൽ നിലനിർത്തപ്പെടുന്നില്ല എങ്കിൽ, മഹാ ശോധന വരികയും മൃഗത്തിന്റെ പ്രതിമയെ നമസ്ക്കരിക്കാതെയിരിക്കയും കൈമേലോ നെറ്റിമേലോ അതിന്റെ മുദ്രയേല്ക്കാതെയിരിക്കയും ചെയ്യുന്നവർക്കെതിരെ വിധി നിർണ്ണയിക്കപ്പെടുമ്പോൾ, ഉറച്ചു നില്ക്കുവാൻ എന്താണ് അവരെ സഹായിക്കുക? ഗൗരവമേറിയ ഈ കാലഘട്ടം അതിവിദൂരമല്ല. ബലഹീനരും തീരുമാനം ഇല്ലാത്തവരുമായി മാറുന്നതിനുപകരം, ദൈവ ജനം മഹാകഷ്ടതയുടെ സമയത്തിനായി ബലവും ധൈര്യവും ധരിക്കേണ്ട. താണ്.4T 251 (1876).LDEMal 164.2

    എന്താണ് മൃഗത്തിന്റെ മുദ്ര?

    ആഴ്ച്ചയുടെ ആദ്യത്തെ ദിവസം സ്വസ്ഥതയാചരിച്ചുകൊണ്ട് മൃഗത്തെ ആരാധിക്കുന്ന ജനത്തിൽനിന്നും വ്യത്യസ്തമായുള്ള ഒരു ജനതയെ വീക്ഷിക്കുവാൻ യോഹന്നാൻ ക്ഷണിക്കപ്പെട്ടു. ഈ ദിവസത്തിന്റെ അനുഷ്ഠാനമാണ് മൃഗത്തിന്റെ മുദ്ര.-TM 133 (1898)LDEMal 164.3

    പാപ്പാത്വ ശബ്ബത്താകുന്നു മൃഗത്തിന്റെ മുദ്ര.-Ev 234 (1899). LDEMal 164.4

    പരിശോധന ഉണ്ടാകുമ്പോൾ എന്താകുന്നു മൃഗത്തിന്റെ മുദ്ര എന്ന് വ്യക്തമായി കാണിക്കപ്പെടും, ഞായറാഴ്ച ആചരണംതന്നെ.-3 BC 980 (1900).LDEMal 164.5

    ദൈവത്തിന്റെ ഒപ്പ് അഥവാ മുദ്ര, സൃഷ്ടിപ്പിന്റെ സ്മാരകമായ ഏഴാംദിന ശബ്ദത്തിന്റെ അനുഷ്ഠാനത്തിൽക്കൂടെ വെളിവാക്കപ്പെടുന്നു. ഇതിനു നേരെ വിപരീതമായതാണ് മൃഗത്തിന്റെ മുദ അതായത് ആഴ്ചയുടെ ഒന്നാം ദിവസത്തിന്റെ അനുഷ്ഠാനം.-8 T 117 (1904).LDEMal 164.6

    “അതു ചെറിയവരും വലിയവരും.... വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറാക്കും” (വെളി. 13:16). മനുഷ്യർ ഞായറാഴ്ച തങ്ങളുടെ കൈകൊണ്ടു വേല ചെയ്യാതെയിരിക്കുക മാത്രമല്ല, അവരുടെ മനസ്സു കൊണ്ട് ഞായറാഴ്ച ശബ്ബത്തായി അംഗീകരിക്കുകയും വേണം.-Special Testimony to Battle Creek Church (Ph 86)6,7(1897).LDEMal 164.7

    മൃഗത്തിന്റെ മുദ്ര ലഭിക്കുന്നത് എപ്പോൾ?

    ഇതുവരെ ആർക്കും മൃഗത്തിന്റെ മുദ്ര ലഭിച്ചിട്ടില്ല. - Ev 234 (1899)LDEMal 165.1

    ഈ സമയംവരെ ഞായറാഴ്ചയാചരണം മൃഗത്തിന്റെ മുദ്ര അല്ല. ഈ പ്രത്യേക ശബ്ബത്ത്-വിഗ്രഹത്തെ വണങ്ങുവാൻ മനുഷ്യരെ അനുശാസിക്കുന്ന വിധിപ്രഖ്യാപനം വരുന്നതുവരെ അത് മൃഗത്തിന്റെ മുദ്ര ആയിരിക്കു കയില്ല. ഈ ദിവസം വിശ്വാസത്തിന്റെ പരിശോധന ആയിത്തീരുന്ന ദിവസം വരും. എന്നാൽ ആ സമയം ഇതുവരെ സമാഗതമായിട്ടില്ല.-7 BC977 (1899).LDEMal 165.2

    ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേ അടയാളമായിരിക്കുവാനും മനുഷ്യന്റെ വിശ്വസ്തതയുടെ പരിശോധനയ്ക്കുമായി അവൻ മനുഷ്യനു ശബ്ദത്ത് നൽകിയിരിക്കുന്നു. ദൈവത്തിന്റെ കല്പനയെ സംബന്ധിക്കുന്ന വെളിച്ചം ലഭിച്ചതിനുശേഷവും അത് തുടർന്നും അനുസരിക്കാതിരിക്കയും, തങ്ങളുടെ മുമ്പിലുള്ള മഹാകഷ്ടതയുടെ സമയത്ത് ദൈവത്തിന്റെ കല്പനയ്ക്കപ്പുറമായി മനുഷ്യന്റെ കല്പനയെ ഉയർത്തുകയും ചെയ്യുന്നവർ മൃഗ ത്തിന്റെ മുദ്ര ഏൽക്കും .-Ev 235 (1900).LDEMal 165.3

    ആത്മാർത്ഥതയുടെ വലിയ പരിശോധനയായിരിക്കും ശബ്ബത്ത്. അവസാന പരീക്ഷ മനുഷ്യന്റെ നേരെ കൊണ്ടുവരപ്പെടുമ്പോൾ ദൈവത്തെ സേവിക്കുന്നവരും ദൈവത്തെ സേവിക്കാത്തവരും തമ്മിലുള്ള വ്യത്യാസ ത്തിന്റെ രേഖ ദൃഢമായി വരയ്ക്കപ്പെടും.LDEMal 165.4

    നാലാം കല്പനയ്ക്ക് വിരുദ്ധമായി രാഷ്ട്രത്തിന്റെ നിയമത്തിനനുയോജ്യമായ വ്യാജശബ്ബത്ത് അനുഷ്ഠിക്കുന്നത് ദൈവത്തിന് എതിരായ ഒരു ശക്തിയോട് കൂറു പ്രഖ്യാപിക്കുന്നതായിരിക്കുമ്പോൾത്തന്നെ, ദൈവത്ത അനുസരിച്ചു കൊണ്ട് ശബ്ബത്തനുഷ്ഠിക്കുന്നത് സൃഷ്ടാവിനോടുള്ള ആത്മാർത്ഥതയുടെ ഒരു തെളിവ് ആകുന്നു. ലോകത്തിന്റെ ശക്തികളോ ടുള്ള വിനയത്തിന്റെ അടയാളത്തെ അംഗീകരിച്ചുകൊണ്ട് ഒരു വിഭാഗം മൃഗ ത്തിന്റെ മുദ്ര സ്വീകരിക്കുമ്പോൾ, മറ്റൊരു വിഭാഗം ദൈവത്തോടുള്ള സഖ്യതയുടെ അടയാളം തിരഞ്ഞെടുത്തുകൊണ്ട് ദൈവത്തിന്റെ മുദ്ര സ്വീകരിക്കും .-GC605 (1911).LDEMal 165.5

    ഞായറാഴ്ച്ചാചാരം അടിച്ചേല്പിക്കലാണ് പരീക്ഷ

    വെളിച്ചം ലഭിക്കുന്നതുവരെയും, നാലാം കല്പനയോടുള്ള ധാർമ്മികമായ ബാദ്ധ്യത മനസ്സിലാകുന്നതുവരെയും ആരും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. എന്നാൽ വ്യാജശബ്ദത്തിന്റെ ആചാരം അടിച്ചേല്പിക്കുന്ന വിധിപ്ര ഖ്യാപനം വരുകയും മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്ക്കരിക്കുന്ന തിനെതിരെ മൂന്നാമത്തെ ദൂതൻ ഉച്ചത്തിൽ മുന്നറിയിപ്പു കൊടുക്കുകുയും ചെയ്യുമ്പോൾ വ്യാജവും സത്യവും തമ്മിലുള്ള വേർതിരിവിന്റെ രേഖ വ്യക്തമായി വരച്ചിടപ്പെടും. അപ്പോൾ അകൃത്യത്തിൽ തുടരുന്നവർക്ക് മൃഗത്തിന്റെ മുദ്ര ലഭിക്കും ,---EN 234, 235 (1899).LDEMal 165.6

    ഞായറാഴ്ച്ചാചാരം നിയമംമൂലം അടിച്ചേല്പിക്കപ്പെടുകയും യഥാർത്ഥ ശബ്ബത്ത് അനുഷ്ഠിക്കുന്നതിനെക്കുറിച്ചുള്ള ധാർമ്മികമായ ബാദ്ധ്യത ലോകത്തിന് മനസ്സിലാവുകയും ചെയ്തതിനുശേഷം കേവലം റോമിന്റെ അധികാരത്താൽ മാത്രം നല്കപ്പെട്ട ഒരു ചട്ടം അനുസരിക്കുന്നതിനുവേണ്ടി ദൈവത്തിന്റെ കല്പന ലംഘിക്കുന്ന ഏവനും താൻ അപ്രകാരം ചെയ്യുന്നതിലൂടെ, ദൈവത്തെക്കാളുപരി പാപ്പാത്വത്തെ അനുസരിക്കുകയാണ് ചെയ്യുന്നത്. അവൻ റോമിനെയും റോം സ്ഥാപിച്ച ആചാരങ്ങളെ പ്രാബല്യത്തിൽ കൊണ്ടുവരുന്ന ശക്തിയെയും ആദരിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ അവൻ വണങ്ങുന്നത് മൃഗത്തെയും അതിന്റെ പ്രതിമയെയുമാണ്.LDEMal 166.1

    അപ്പോൾ മനുഷ്യർ, ദൈവം തന്റെ അധികാരത്തിന്റെ അടയാളമായി പ്രഖ്യാപിച്ച സ്ഥാപനത്തെ അവഗണിച്ചിട്ട്, അതിനുപകരം റോം അതിന്റെ ആധിപത്യത്തിന്റെ അടയാളമായി തിരഞ്ഞെടുത്ത ദിവസത്തെ മാനിക്കു മ്പോൾ, അവർ അതിൽക്കൂടി റോമുമായുള്ള സഖ്യത്തിന്റെ ചിഹ്നമായ “മൃഗ ത്തിന്റെ മുദ്ര”തിരഞ്ഞെടുക്കും. അങ്ങനെ ഇക്കാര്യം ജനങ്ങളുടെ മുമ്പാകെ വ്യക്തമായി പ്രകടമാക്കപ്പെടുന്നതുവരെയും, ദൈവത്തിന്റെ കല്പനകളും മനുഷ്യന്റെ കല്പനകളും തമ്മിൽ തിരഞ്ഞെടുപ്പു നടത്തുവാൻ അവർക്ക് അവസരം ലഭിക്കുന്നതുവരെയും അതുണ്ടാവുകയില്ല. അകൃത്യത്തിൽ തുട രുന്നവർക്ക് “മൃഗത്തിന്റെ മുദ്ര ലഭിക്കും”.-GC449 (1911).LDEMal 166.2

    Larger font
    Smaller font
    Copy
    Print
    Contents