Loading...
Larger font
Smaller font
Copy
Print
Contents

അന്ത്യകാല സംഭവങ്ങൾ

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    16 - കൃപാകാലം അവസാനിക്കുന്നു

    കൃപാകാലം അവസാനിക്കുന്നത് എപ്പോഴാണെന്ന് ആർക്കും അറിഞ്ഞുകൂടാ

    ഈ ദൂത് എപ്പോൾ അവസാനിക്കുമെന്നും കൃപയുടെ കാലം എപ്പോൾ കഴിയുമെന്നും ദൈവം നമുക്ക് വെളിപ്പെടുത്തിത്തന്നിട്ടില്ല. വെളിപ്പെടുത്തി ത്തന്നിരിക്കുന്ന കാര്യങ്ങൾ നമുക്കും നമ്മുടെ മക്കൾക്കുംവേണ്ടി നമുക്കു സ്വീകരിക്കാം. എന്നാൽ ദൈവം തന്റെ ആലോചനയിൽ രഹസ്യമായി വച്ചിരി ക്കുന്ന കാര്യങ്ങൾ അറിയുവാൻ നാം പരിശ്രമിക്കേണ്ടതില്ല....LDEMal 167.1

    കൃപയുടെ കാലം അവസാനിക്കുന്ന സമയത്തെക്കുറിച്ച് എനിക്ക് പ്രത്യേ കമായ വെളിച്ചം വല്ലതും ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടുള്ള കത്തുകൾ എനിക്ക് കിട്ടിയിട്ടുണ്ട്. അതിന്, ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു, പകൽ ഉള്ളിടത്തോളം നാം വേല ചെയ്യേണ്ട സമയമാണ് ഇത് എന്ന ദുത് ഞാൻ മറുപടിയായി നല്കും .-ISM 191 (1894) ..LDEMal 167.2

    കൃപാകാലം അവസാനിക്കുന്നതിനു മുമ്പ്
    ഞായറാഴ്ച്ച നിയമം നിർബ്ബന്ധമാക്കപ്പെടും

    കൃപാകാലം അവസാനിക്കുന്നതിനു മുമ്പ് മൃഗത്തിന്റെ പ്രതിമ രൂപപ്പെട്ടിരിക്കും എന്ന് കർത്താവ് എനിക്കു വ്യക്തമായി കാണിച്ചുതന്നു. ദൈവജനത്തിന്റെ നിത്യമായ ഭാവി തീരുമാനിക്കപ്പെടുന്ന ഏറ്റവും വലിയ പരിശോധന യാകുന്നു അത്.--2SM81 (1890).LDEMal 167.3

    “എന്താകുന്നു മൃഗത്തിന്റെ പ്രതിമ?” അത് എപ്രകാരമാണ് നിർമ്മിക്കപ്പെ ടുന്നത്? രണ്ടു കൊമ്പുള്ള മൃഗമാണ് ഈ പ്രതിമ ഉണ്ടാക്കുന്നത്, അതു മൃഗ അത്തിനുവേണ്ടിയുള്ള പ്രതിമയാണ്. അതിനെ മൃഗത്തിന്റെ പ്രതിമ എന്നു പറ യുന്നു. അതുകൊണ്ട്, പ്രതിമ എങ്ങിനെയിരിക്കും എന്നും അത് എപ്രകാര മാണ് നിർമ്മിക്കപ്പെടുന്നത് എന്നും മനസ്സിലാക്കുവാൻ നാം മൃഗത്തിന്റെ അഥവാ പാപ്പാത്വത്തിന്റെ സ്വഭാവ സവിശേഷതകൾ നിർബ്ബന്ധമായും പരി ക്കണം.LDEMal 167.4

    ആദിമസഭ സുവിശേഷത്തിന്റെ ലാളിത്യത്തിൽനിന്നും അകന്ന് വിജാതീ യമായ ആചാരാനുഷ്ഠാനങ്ങൾ സ്വീകരിച്ചപ്പോൾ, അതു ദുഷിക്കുകയും അതിനു ദൈവാത്മാവും ദൈവശക്തിയും നഷ്ട്ടപ്പെടുകയും ചെയ്തു; ജന ങ്ങളുടെ മനഃസാക്ഷിയെ നിയന്ത്രിക്കുന്നതിനുവേണ്ടി ലൗകിക അധികാര ത്തിന്റെ സഹായം അവൾ തേടി. രാഷ്ട്രത്തിന്റെ അധികാരത്തെ നിയന്ത്രി ക്കുകയും, തങ്ങളുടെ തുടർന്നുള്ള ലക്ഷ്യപ്രാപ്തിക്കുവേണ്ടി, പ്രത്യേകിച്ച് “മതനിന്ദയ്ക്കുള്ള ശിക്ഷ കൊടുക്കുന്നതിനുവേണ്ടിയുള്ള ഒരു സഭയുടെ അഥവാ പാപ്പാത്വത്തിന്റെ, ആവിർഭാവമായിരുന്നു അതിന്റെ അനന്തരഫലം അമേരിക്കൻ ഐക്യനാടുകൾ മൃഗത്തിന്റെ പ്രതിമ ഉണ്ടാക്കുവാൻ വേണ്ടി മതത്തിന്റെ അധികാര രാഷ്ടത്തിന്റെ ഭരണകൂടത്തെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അതായത് തന്റെ ലക്ഷ്യം നിറവേറ്റുന്നതിന് രാഷ്ട്രീയ അധികാരവും സഭ കൈകാര്യം ചെയ്യും....LDEMal 167.5

    തങ്ങളുടേതായ വിശ്വാസ തത്വങ്ങൾ അടിച്ചേല്പിക്കുന്നതിനുവേണ്ടി പ്രൊട്ടസ്റ്റൻ സഭകൾ രാഷ്ട്രീയ ശക്തികളുടെ സഹായം ആവശ്യപ്പെടുമ്പോൾ, അത്തരത്തിൽ വിശ്വാസ ത്യാഗത്തിലേക്കു പോയ പ്രൊട്ടസ്റ്റന്റു വിശ്വാസം “മൃഗത്തിന്റെ പ്രതിമയെ” പ്രതിനിധാനം ചെയ്യുന്നു.-GC 443, 445 (1911).LDEMal 168.1

    മുദ്രയിട്ടു കഴിയുമ്പോൾ കൃപയുടെ കാലം അവസാനിക്കും

    കഷ്ടതയുടെ കാലത്തിൽ നാം പ്രവേശിക്കുന്നതിനുമുമ്പ് നമുക്കെല്ലാ വർക്കും ജീവനുള്ള ദൈവത്തിന്റെ മുദ്ര ലഭിക്കും. പിന്നെ നാലു ദൂതന്മാർ നാലു കാറ്റും അഴിച്ചുവിടുന്നത് ഞാൻ കണ്ടു. ക്ഷാമവും മഹാമാരിയും വാളും രാഷ്ട്രങ്ങൾ രാഷ്ടങ്ങൾക്കെതിരെ എഴുന്നേല്ക്കുന്നതും മുഴുലോ കവും പരിഭ്രമത്തിലാകുന്നതും ഞാൻ കണ്ടു.-7 BC 968 (1846).LDEMal 168.2

    സ്വർഗ്ഗത്തിൽ മാലാഖമാർ ധ്രുതഗതിയിൽ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് ഞാൻ കണ്ടു. ഒരു മാലാഖ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഭൂമിയിൽ നിന്നും മടങ്ങിയിട്ട് തന്റെ ജോലി പൂർത്തിയായെന്നും വിശുദ്ധന്മാർ എണ്ണപ്പെടുകയും മുദ്രയിടപ്പെടുകയും ചെയ്തുകഴിഞ്ഞുവെന്നും യേശുവി നോടു പറഞ്ഞു. അതിനുശേഷം, പത്തു കല്പനകൾ അടങ്ങുന്ന പെട്ടകത്തി നുമുമ്പിൽ ശുശ്രൂഷ ചെയ്തതുകൊണ്ടിരുന്ന യേശു ധൂപകലശം താഴേക്ക് എറിയുന്നതു ഞാൻ കണ്ടു. കരങ്ങളുയർത്തി അത്യുച്ചത്തിൽ അവൻ പറഞ്ഞു, “സംഭവിച്ചുകഴിഞ്ഞിരിക്കുന്നു”.-EW 279 (1858). LDEMal 168.3

    അല്പസമയം മാത്രം ബാക്കി നില്ക്കുന്നു. ജാതി ജാതിക്കതീരെയും രാഷ്ട്രം രാഷ്ട്രത്തിനെതിരെയും എഴുന്നേറ്റിരിക്കുന്ന ഈ സമയം പൊതുവായ ഒരു ധാരണ ഇപ്പോൾ ഉണ്ടാവുകയില്ല. ദൈവദാസന്മാരുടെ നെറ്റിമേൽ മുദ്രയിട്ടു തീരുന്നതുവരെ, ഇപ്പോൾ നാലു കാറ്റും പിടിച്ചിരിക്കുകയാണ്. അതിനുശേഷം അവസാനത്തെ മഹായുദ്ധത്തിനുവേണ്ടി ഭൂമിയിലെ ശക്തി കൾ തങ്ങളുടെ ശക്തികളെ അണിനിരത്തുന്നു.-6T14(1900).LDEMal 168.4

    ഭൂമിയിൽനിന്നും മടങ്ങുന്ന ഒരു മാലാഖ തന്റെ വേല അവസാനിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നു; അവസാന പരീക്ഷ ഭൂമിയുടെമേൽ കൊണ്ടുവരപ്പെട്ടു. ദിവ്യമായ കല്പനകളോടു തങ്ങൾ വിശ്വസ്തരായിരുന്നു എന്നു തെളിയിച്ചവർക്ക് “ജീവനുള്ള ദൈവത്തിന്റെ മുദ്ര” ലഭിച്ചു. അപ്പോൾ മുകളിലുള്ള വിശുദ്ധ കൂടാരത്തിലെ മദ്ധ്യസ്ഥ ശുശൂഷ യേശു അവസാനിപ്പിക്കും. തന്റെ കരം ഉയർത്തി അത്യുച്ചത്തിൽ “സകലതും പൂർത്തിയായിരിക്കുന്നു” എന്ന് അവൻ പറയും.-GC613 (1911).LDEMal 168.5

    കൃപാകാലം പെട്ടെന്നും അപ്രതീക്ഷിതമായും അവസാനിക്കും

    യേശുവിന്റെ മനുഷ്യനുവേണ്ടിയുള്ള പക്ഷവാദം അവസാനിക്കുമ്പോൾ സകല മനുഷ്യരുടെയും വിധി എന്നെന്നേയ്ക്കുമായി തീർച്ചപ്പെടുത്തിക്കഴിഞ്ഞിരിക്കും..., കൃപാകാലവും ക്രിസ്തുവിന്റെ മദ്ധ്യസ്ഥതയും അവസാനി ക്കുന്നു. ഈ പ്രത്യേക സമയം പൊടുന്നനെ സകലരുടെമേലും വരും. അപ്പോൾ, സത്യം അനുസരിക്കുന്നതിൽക്കൂടി തങ്ങളുടെ ഹൃദയത്തെ ശുദ്ധീ കരിക്കുവാൻ നിരസിച്ചവർ ഉറങ്ങുന്നതായി കാണപ്പെടും.-2T 191 (1868) .LDEMal 169.1

    പെട്ടെന്നും അപ്രതീക്ഷിതവുമായിട്ടായിരിക്കും കൃപാകാലം അവസാനിക്കുക. എന്നാൽ സ്വർഗ്ഗത്തിൽ നമ്മെക്കുറിച്ച് ഒരു വിശുദ്ധമായ രേഖ ഉണ്ടായിരിക്കുവാനും ദൈവം നമ്മെ സ്വീകരിക്കുന്നു എന്ന് അറിയുവാനും നമുക്കു കഴിയും .-BC989 (1906). LDEMal 169.2

    പരിശോധനാന്യായവിധി കഴിയുമ്പോൾ സകലരുടെയും വിധി മരണത്തിനോ ജീവനോ ആയി തീരുമാനിക്കപ്പെട്ടിരിക്കും. കർത്താവ് സ്വർഗ്ഗീയ മേഘങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനു കുറച്ചുമുമ്പ് കൃപയുടെ കാലം അവ സാനിക്കും.... LDEMal 169.3

    ജലപ്രളയത്തിനുമുമ്പ് നോഹ പെട്ടകത്തിനകത്തു കയറിയതിനുശേഷം ദൈവം അവനെ അതിനുള്ളിലടയ്ക്കുകയും അഭക്തരായവരെ പുറത്തു നിർത്തുകയും ചെയ്തു, എന്നാൽ തങ്ങളുടെ വിധി ഉറപ്പാക്കപ്പെട്ടിരിക്കുന്നു എന്നറിയാതെയിരുന്ന ജനം ഏഴു ദിവസത്തേയ്ക്കുകൂടി തങ്ങളുടെ ലക്കുകെട്ട സുഖലോലുപതയിലുള്ള ജീവിതം തുടരുകയും, ആസന്നമായിക്കൊണ്ടിരുന്ന ന്യായവിധിയുടെ മുന്നറിയിപ്പിനെ പരിഹസിക്കുകയും ചെയ്തു. “മനുഷ്യപുത്രന്റെ വരവും അങ്ങനെതന്നെയാകും” എന്നു രക്ഷകനായ ക്രിസ്തു പറഞ്ഞിരിക്കുന്നു (മത്തായി 24:39). നിശ്ശബ്ദമായി അർദ്ധരാത്രി യിൽ പ്രതീക്ഷിക്കപ്പെടാതെ കള്ളൻ വരുന്നതുപോലെ, എല്ലാ മനുഷ്യ രുടെയും വിധി ഉറപ്പിക്കുന്ന, അപരാധികളായ മനുഷ്യർക്ക് ദൈവം നല്കുന്ന ആ കരുണയെ അവസാനമായി പിൻവലിക്കുന്ന ആ നിർണ്ണായക നിമിഷം വരും .... LDEMal 169.4

    വ്യാപാരികൾ ലാഭം ഉണ്ടാക്കുന്ന ഉദ്യമത്തിൽ മുഴുകിയിരിക്കുകയും ലൗകിക സുഖത്തിൽ തത്പരരായവർ അതിൽ അനിയന്ത്രിതമായി മുഴുകുക യും അണിഞ്ഞൊരുങ്ങലിന്റെ പുതി തന്റെ ഉടയാടകൾ അടുക്കി വയ്ക്ക കയും ചെയ്യുന്ന അത്തരം ഒരു സമയത്തായിരിക്കും സർവ ഭൂമിയുടെയും ന്യായാധിപതി, “നിന്നെ തുലാസിൽ തൂക്കി കുറവുള്ളവനായി കണ്ടിരി ക്കുന്നു” (ദാനിയേൽ 5:27) എന്ന വിധി പ്രഖ്യാപിക്കുന്നത്. - GC 490, 491 (1911).LDEMal 169.5

    കൃപാകാലം കഴിഞ്ഞതിനുശേഷമുള്ള മനുഷ്യന്റെ പ്രവൃത്തി

    നീതിമാന്മാരും ദുഷ്ടന്മാരും അപ്പോഴും തങ്ങളുടെ മർത്യാവസ്ഥയിൽ തന്നെ ഭൂമിയിൽ ജീവിക്കും. അവസാനത്തേതും മാറ്റമില്ലാത്തതുമായ തീരു മാനം ഉയരത്തിലെ വിശുദ്ധ കൂടാരത്തിൽനിന്നും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന വസ്തുത അറിയാതെ മനുഷ്യർ നടുകയും കെട്ടിടങ്ങൾ പണിയുകയും തിന്നുകയും കുടിക്കുകയും ചെയ്തുകൊണ്ടിരിക്കും.-GC491 (1911).LDEMal 170.1

    മാറ്റമില്ലാത്ത തീരുമാനം വിശുദ്ധ കൂടാരത്തിൽ പ്രഖ്യാപിക്കുന്നതും എന്നെന്നേയ്ക്കുമായി ഭൂമിയുടെ വിധി ഉറപ്പിക്കപ്പെടുന്നതും ഭൂമിയിലെ നിവാസികൾ അറിയുകയില്ല. ദൈവത്തിന്റെ ആത്മാവു എന്നെന്നേയ്ക്ക മായി പിൻവലിക്കപ്പെട്ട മനുഷ്യർ ഭക്തിയുടെ വേഷം ധരിക്കുന്നത് തുടരും. തങ്ങളുടെ ദുഷിച്ച പദ്ധതികൾ നിറവേറ്റുന്നതിനുവേണ്ടി പിശാച് അവരെ പ്രചോദിപ്പിക്കുവാൻ ഉപയോഗിക്കുന്ന സാത്താന്റെ മുദ്രയ്ക്ക് ദൈവത്തിന്റെ മുദ്രയോട് സാമ്യം ഉണ്ടായിരിക്കും.-GC615 (1911).LDEMal 170.2

    കോതമ്പും കളയും “കൊയ്ത്തുവരെ ഒരുമിച്ചു വളരും”. ജീവിതത്തിന്റെ കർത്തവ്യനിർവ്വഹണത്തിൽ, അവസാനംവരെ, നീതിമാന്മാർ അഭക്തരുമായി ഇടപെടേണ്ടിവരും. തമ്മിലുള്ള വൈരുദ്ധ്യം എല്ലാവരും കാണുന്നതിനുവേണ്ടി വെളിച്ചത്തിന്റെ മക്കൾ ഇരുളിന്റെ മക്കളുടെയിടയിൽ ചിന്നിച്ചിതറി പാർക്കുന്നു.-5T 100 (1882).LDEMal 170.3

    തന്റെ പ്രത്യക്ഷതയുടെ സമയത്ത് തന്നെ കാത്തിരിക്കുന്ന ചിലർ വ്യാപാ രങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരിക്കും എന്ന് ക്രിസ്തു പറഞ്ഞു. ചിലർ നിലം വിതയ്ക്കുകയായിരിക്കും. മറ്റു ചിലർ കൊയ്യുകയോ ശേഖരിക്കുകുയോ, തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കുകയോ ആവാം. - Ms26(1901)LDEMal 170.4

    അവിശ്വാസവും വിലക്കപ്പെട്ട ഉല്ലാസങ്ങളും തുടരും

    യുക്തിവാദവും ശാസ്ത്രം എന്നു വിളിക്കുന്നവയും ചേർന്ന് വലിയ ഒരളവുവരെ ക്രൈസ്തവ ലോകത്തിന്റെ ബൈബിളിലുള്ള വിശ്വാസത്തെ കുറച്ചുകളഞ്ഞു. ഭോഗാസക്തിയുടെ പാത പിന്തുടരുന്നതിനും അപകട സൂചന ലഭിക്കാതിരിക്കേണ്ടതിനും അവർ അബദ്ധങ്ങളും കെട്ടുകഥകളും സസന്തോഷം സ്വീകരിക്കുന്നു. തങ്ങളുടെ അറിവിന്റെ മണ്ഡലത്തിൽ ദൈവത്തിനു സ്ഥാനം കൊടുക്കാതിരിക്കുവാൻ അവർ ബദ്ധപ്പെടുന്നു. “നാളത്തെ ദിവസവും ഇന്നത്തേതുപോലെ തന്നെയായിരിക്കും. കൂടുതൽ സമൃദ്ധിയുള്ളതായിരിക്കും എന്ന് അവർ പറയുന്നു. എന്നാൽ തങ്ങളുടെ അവിശ്വാസി ത്തിന്റെയും അഭക്തി നിറഞ്ഞ സുഖഭോഗത്തിന്റെയും മധ്യത്തിൽ പ്രധാന ദൂതന്റെ ശബ്ദവും ദൈവത്തിന്റെ കാഹളവും മുഴങ്ങും....LDEMal 170.5

    ഈ ലോകം മുഴുവനും തിരക്കേറിയ പ്രവർത്തനത്തിലായിരിക്കുകയും ലാഭത്തിനു വേണ്ടി സ്വാർത്ഥ അഭിലാഷങ്ങളിൽ ആഴ്ന്നിരിക്കുകയും ചെയ്യുമ്പോൾ, യേശു ഒരു കള്ളനെപ്പോലെ വരും.-(Ms 15b 1886). ദൈവത്തിന്റെ ജനം എന്ന് സ്വയം അഭിമാനിക്കുന്നവർ ലോകത്തോടു ചേർന്നിട്ട്, അവരെപ്പോലെ ജീവിക്കുകയും അവരോടൊപ്പം വിലക്കപ്പെട്ട ഉല്ലാസത്തിൽ പങ്കുചേരുകയും ലോകത്തിന്റെ സമ്പന്നത സഭയുടെ സമ്പന്നതയായി മാറുകയും വിവാഹമണികൾ മുഴങ്ങുകയും, എല്ലാവരും അനേക വർഷങ്ങളിലെ സമൃദ്ധിയെ നോക്കിപ്പാർക്കുകയും ചെയ്യുമ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് മിന്നൽ വീശുന്നതുപോലെ, തങ്ങളുടെ പ്രകാശമാനമായ ദർശനങ്ങൾക്കും വിനാശകരമായ പ്രത്യാശകൾക്കും അന്ത്യം സംഭവി ക്കും .-GC338, 339 (1911).LDEMal 170.6

    മനുഷ്യർ പൂർണ്ണമായും പ്രവർത്തനമേഖലകളിൽ ഏർപ്പെട്ടിരിക്കും

    സൊദോമിന്റെ നാശത്തെക്കുറിച്ച് ലോത്ത് തന്റെ കുടുംബാംഗങ്ങൾക്ക് മുന്നറിയിപ്പു കൊടുത്തപ്പോൾ അവർ അവന്റെ വാക്കുകൾക്ക് ചെവി കൊടുത്തില്ല. പ്രത്യുത ഒരു ആവേശം നിറഞ്ഞ മതഭ്രാന്തനെന്നവണ്ണം അവർ അവനെ നോക്കി. കടന്നുവന്ന നാശം അവരെ ഒരുക്കമില്ലാത്തവരായി കണ്ടു. ക്രിസ്തു വരുമ്പോഴും അപ്രകാരം തന്നെയായിരിക്കും. കൃഷിക്കാർ, കച്ചവടക്കാർ, അഭിഭാഷകർ, വ്യാപാരികൾ ഇവരെല്ലാം പൂർണ്ണമായും തങ്ങളുടെ (പവർത്തനമണ്ഡലങ്ങളിൽ മുഴുകിയിരിക്കുകയായിരിക്കും. യഹോവയുടെ ദിവസം അവരുടെ മേൽ കെണിപോലെ വരും.-RH NMarch 10 (1964). LDEMal 171.1

    മന്ത്രിമാർ, കൃഷിക്കാർ, കച്ചവടക്കാർ, അഭിഭാഷകർ, നല്ല മനുഷ്യർ എന്ന് അഭിമാനിക്കുന്നവർ എന്നിവരെല്ലാം “സമാധാനമെന്നും നിർഭയമെന്നും” വിളിച്ചുപറയുമ്പോൾ പെട്ടെന്നു നാശം വന്നു ഭവിക്കും. അത് ഇരയെ പിടിക്കു വാൻ വനത്തിൽ ഒളിച്ചിരിക്കുന്ന ഒരു മൃഗം വേട്ടക്കാരൻ ഒളിപ്പിച്ചുവച്ചിരിക്കുന്ന വലയിൽ കുടുങ്ങുന്നതുപോലെയായിരിക്കും.-10 MR 266 (1876).LDEMal 171.2

    മതനേതാക്കൾ തികഞ്ഞ ശുഭാപ്തിവിശ്വാസത്തിൽ ആയിരിക്കുംLDEMal 171.3

    തത്വചിന്തകൾ ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചുള്ള ഭയത്തെ മനുഷ്യനിൽനിന്നും മാറ്റിക്കളഞ്ഞിരിക്കുകയും മതനേതാക്കൾ സമാധാനത്തിന്റെയും സമൃദ്ധിയുടെയും നീണ്ട യുഗങ്ങളിലേക്കു വിരൽചൂണ്ടുകയും ലോകം അതിന്റെ വ്യാപാരത്തിലും സുഖങ്ങളിലും നടുന്നതിലും പണിയുന്നതിലും തിന്നുന്നതിലും ഉല്ലസിക്കുന്നതിലും ദൈവത്തിന്റെ മുന്നറിയിപ്പുകളെ നിരസിക്കുന്നതിലും അവന്റെ ദൂതന്മാരെ പരിഹസിക്കുന്നതിലും മുഴുകിയിരിക്കുകയും ചെയ്യുമ്പോൾ അവരുടെ മേൽ പെട്ടെന്നു നാശം വരും. അവർക്ക് അത് ഒഴിയാവതല്ല.-PP 104(1890).LDEMal 171.4

    ഏതു സമയം ആയിരുന്നാലും ദൈവത്തിന്റെ ദിവസം പ്രതീക്ഷിക്കാതെ യിരിക്കുന്ന സമയത്ത് അഭക്തരുടെമേൽ വരും. ജീവിതം വ്യതിചലനമില്ലാതെ അതിന്റെ പ്രകത്തിലൂടെ മുമ്പോട്ടു നീങ്ങുകയും; മനുഷ്യർ ഉല്ലാസങ്ങ ളിലും വ്യാപാരങ്ങളിലും യാത്രയിലും ധനസമ്പാദനത്തിലും മുഴുകിയിരിക്കു കയും മതനേതാക്കന്മാർ ലോകത്തിന്റെ പുരോഗതിയും വിജ്ഞാനവും പെരുപ്പിച്ചു കാണിക്കുകയും വ്യാജമായ ഒരു സുരക്ഷിത ബോധത്തിന്റെ താരാട്ടിനാൽ മനുഷ്യർ ഉറയപ്പെടുന്ന അവസ്ഥയിൽ എത്തുകയും ചെയ്യുമ്പോൾ കള്ളൻ രാത്രിയിൽ കാവലില്ലാതിരുന്ന വീട്ടിൽ മോഷണം നടത്തുന്ന തുപോലെ, ജാഗ്രതയില്ലാതെയിരുന്നവരുടെയും അഭക്തരായിരുന്നവരു ടെയും മേൽ നാശം ശീഘഗതിയിൽ വന്നു ഭവിക്കും. “അവർക്കു അതിനെ ഒഴിഞ്ഞുപോകാവതല്ല”.-GC38 (1911).LDEMal 171.5

    കൃപാകാലം അവസാനിച്ചു എന്ന് പിശാച് അനുമാനിക്കുന്നു

    മഹാകഷ്ടതയുടെ സമയത്ത് സാത്താൻ ദുഷ്ടന്മാരുടെമേൽ ദുഷ്ടപ്രേരണ ചെലുത്തും. ദൈവജനത്തെ നശിപ്പിക്കുന്നതിനുവേണ്ടി അവർ അവരെ ചുറ്റി വളയും. എന്നാൽ സ്വർഗ്ഗത്തിലെ പുസ്തകങ്ങളിൽ അവരുടെ പേരിനു നേരെ “പാപം ക്ഷമിച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നു എന്ന് അവന് അറിയില്ല.-RHNOV 19 (1908).LDEMal 172.1

    യാക്കോബിനെതിരെ നീങ്ങുവാൻ സാത്താൻ ഏശാവിനെ പ്രേരിപ്പിച്ചതു പോലെ, മഹാകഷ്ടതയുടെ സമയത്ത് ദൈവജനത്തെ നശിപ്പിക്കുന്നതിന അവൻ ദുഷ്ടന്മാരായവരെ സ്വാധീനിക്കും.... വിശുദ്ധ മാലാഖമാർ അവരെ സംരക്ഷിക്കുന്നത് അവൻ കാണുന്നു. അവരുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടു എന്ന് അവൻ അറിയുന്നു. എന്നാൽ സ്വർഗ്ഗീയ കൂടാരത്തിൽ അവരുടെ വിധി തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്നത് അവൻ അറിയുന്നില്ല.-C618 (1911).LDEMal 172.2

    വചനത്തിനായുളള ക്ഷാമം

    ദൈവദാസന്മാർ പ്രസ്താവിച്ച ദൈവവചനം പഠിക്കുകയോ അതു വിലയുള്ളതായി പരിഗണിക്കുകയോ ചെയ്യാത്തവർക്ക് ദുഃഖിക്കേണ്ടിവരും. ന്യായം വിധിക്കുന്ന ദൈവം അന്ത്യസമയത്ത് ഭൂമിയിൽക്കൂടി നടക്കുന്നത് ഞാൻ കണ്ടു; ഭയാനകമായ ബാധകൾ വർഷിച്ചുതുടങ്ങും. അപ്പോൾ ദൈവ ത്തിന്റെ വചനത്തെ പുച്ഛിക്കുകയും അതിനെ ഗൗരവമില്ലാത്ത ഒന്നായി പരി ഗണിക്കുകയും ചെയ്തവർ “സമുദം മുതൽ സമുദ്രം വരെയും വടക്കു മുതൽ കിഴക്കുവരെയും ഉഴന്നുചെന്ന് യഹോവയുടെ വചനം അന്വേഷിച്ചു അലഞ്ഞു നടക്കും; കണ്ടുകിട്ടുകയില്ല താനും” (ആമോസ് 8:12). വചനം കേൾക്കുന്നതിനുവേണ്ടിയുള്ള ഒരു ക്ഷാമം ദേശത്ത് ഉണ്ടാകും.--Ms 1 (1857).LDEMal 172.3

    ദുഷ്ടന്മാർക്കുവേണ്ടി മേലാൽ പ്രാർത്ഥന ഉണ്ടാവുകയില്ല

    ദൈവത്തിന്റെ ശുശ്രൂഷക്കാർ തങ്ങളുടെ അവസാനത്തെ വേലയും പൂർത്തീകരിച്ചിരിക്കും. തങ്ങളുടെ അവസാനത്തെ പ്രാർത്ഥന അർപ്പിച്ചിരിക്കും. മൽസരിയായ സഭയ്ക്കുവേണ്ടിയും അഭക്തരായ മനുഷ്യർക്കുവേണ്ടിയും അവരുടെ കയ്പു നിറഞ്ഞ അവസാന കണ്ണുനീർ തൂകിക്കഴിഞ്ഞിരിക്കും. ഗൗരവമേറിയ അവരുടെ അവസാന മുന്നറിയിപ്പ് നല്കിക്കഴിഞ്ഞിരിക്കും. തങ്ങളുടെ വീടുകളും നിലങ്ങളും ലുബ്ദിച്ച് പൂഴ്ത്തി വയ്ക്കുകയും സൂ ക്ഷിച്ച് ശേഖരിക്കുകയും ചെയ്ത പണം, സത്യം ഉണ്ടെന്നവകാശപ്പെടുകയും അതിൻ പ്രകാരം ജീവിക്കാതിരുന്നവരുമായവർ അല്പം ആശ്വാസം കൊടുക്കുന്നതിനും രക്ഷാമാർഗ്ഗം വിവരിച്ചു കൊടുക്കുന്നതിനും അല്ലെങ്കിൽ അവ രുടെ ശുശ്രൂഷകന്മാരിൽനിന്ന് ഹ്യാശ നിറഞ്ഞ ഒരു വാക്കുകേൾക്കുന്ന തിനോ ഒരു പാർത്ഥനയ്ക്കോ ഉപദേശത്തിനോ വേണ്ടി കൊടുക്കും. എന്നാൽ ഇല്ല, വൃഥാവായി അവർ വിശക്കുകയും ദാഹിക്കുകയും ചെയ്യണം; അവരുടെ ദാഹം ശമിക്കുകയില്ല. ഒരു ആശ്വാസവും അവർക്കു ലഭിക്കുകയി ല്ല. അവരുടെ വിധി തീരുമാനിക്കപ്പെടുകയും നിത്യമായി ഉറപ്പിക്കപ്പെടു കയും ചെയ്തിരിക്കുന്നു. ഭയാനകവും ഭയങ്കരവുമാകുന്നു ആ സമയം.-Ms 1 (1857).LDEMal 172.4

    യാതൊരു കരുണയും കൂടാതെ ദൈവത്തിന്റെ ന്യായവിധികൾ വന്നു പതിക്കുന്ന ആ സമയത്ത് “അത്യുന്നതന്റെ മറവിൽ വസിക്കുകയും” തന്റെ കല്പനകൾ അനുസരിക്കുകയും തന്നെ സ്നേഹിക്കുകയും ചെയ്യുന്നവരെ ദൈവം ഒളിപ്പിക്കുന്ന സങ്കേതം ദുഷ്ടൻമാരിൽ എത്ര അസൂയ ഉളവാക്കുന്ന തായിരിക്കും! തങ്ങളുടെ പാപം നിമിത്തം നരകിക്കുന്നവർക്ക്, ആ സമയം നീതിമാന്മാരുടെ സൗഖ്യം വാസ്തവമായും അസൂയയുളവാക്കുന്നതുതന്നെ യായിരിക്കും. എന്നാൽ ദുഷ്ടന്മാർക്ക് കൃപയുടെ വാതിൽ അടയ്ക്ക പ്പെട്ടുകഴിഞ്ഞു. കൃപാകാലം അവസാനിച്ചു കഴിഞ്ഞാൽ അവർക്കുവേണ്ടി ഒരു പ്രാർത്ഥനയും അർപ്പിക്കപ്പെടുകയില്ല.-3 BC 1150 (1901).LDEMal 173.1

    സ്വഭാവത്തിന്റെ വച്ചുമാറ്റൽ സാധ്യമല്ല

    കർത്താവു മഹത്വത്തിലും ശക്തിയിലും വരുന്നു. നീതിമാന്മാരും ദുഷ്ടന്മാരും തമ്മിൽ ഒരു വേർതിരിവ് ഉണ്ടാക്കുക എന്നത് അപ്പോൾ അവന്റെ ജോലിയാണ്. എണ്ണയില്ലാത്തവരുടെ വിളക്കിൽ അപ്പോൾ എണ്ണ പകരുക സാധ്യമല്ല. അപ്പോൾ “അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും. രണ്ടുപേർ ഒരു തിരികല്ലിൽ പൊടി ച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും” (മ ത്തായി. 24:40,41) എന്ന ക്രിസ്തുവിന്റെ വാക്കുകൾ നിറവേറും. ജീവിത ത്തിന്റെ പ്രവൃത്തിമണ്ഡലത്തിൽ നീതിമാന്മാരും ദുഷ്ടന്മാരും ഒരുമിച്ച് ഇടപഴകേണ്ടതാണ്. എന്നാൽ കർത്താവു സ്വഭാവത്തെ വായിക്കുന്നു. തന്റെ കല്പനകളെ സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുന്ന അനുസരണമുള്ള മക്കൾ ആരാണ് എന്ന് അവൻ വിവേചിച്ചറിയുന്നു.-TM234(1895). LDEMal 173.2

    മരിക്കുക എന്നത് ഗൗരവമേറിയ ഒരു കാര്യമാണ്. എന്നാൽ ജീവിച്ചിരിക്കുക എന്നത് വളരെയേറെ ഗൗരവമേറിയ കാര്യമാണ്. നമ്മുടെ ജീവിതത്തിലെ ഓരോ ചിന്തയും വാക്കും പ്രവൃത്തിയും നമ്മെ വീണ്ടും കണ്ടുമുട്ടും. കൃപയുടെ കാലഘട്ടത്തിൽ നാം എപകാരം നമ്മെത്തന്നെ രൂപപ്പെടുത്തു ന്നുവോ, നിത്യതയോളം അതുതന്നെയായി നാം തുടരും. മരണം ശരീരത്തിന് അഴിവു കൊണ്ടുവരുന്നു. എന്നാൽ അതു സ്വഭാവത്തിന് ഒരു മാറ്റവും കൊണ്ടുവരുന്നില്ല. ക്രിസ്തുവിന്റെ ആഗമനം നമ്മുടെ സ്വഭാവത്തിന് മാറ്റം കൊണ്ടുവരുന്നില്ല; സകല മാറ്റത്തിനുമതീതമായി അത് അതിനെ ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.- 5T466 (1885).LDEMal 173.3

    മറ്റൊരു കൃപാകാലം ദുഷ്ടന്മാരെ നല്ലവരാക്കുകയില്ല.

    ഇപ്പോഴത്തെ നമ്മുടെ അവസരം നാം ഏറ്റവും നല്ലതായി ഉപയോഗിക്ക ണം. സ്വർഗ്ഗത്തിനുവേണ്ടി ഒരുങ്ങുവാൻ മറ്റൊരു കൃപാകാലം നമുക്ക് നല്ക പ്പെടുകയില്ല. അവന്റെ കല്പനകൾ അനുസരിക്കുന്നവർക്കുവേണ്ടി കർത്താവ് ഒരുക്കിയിട്ടുള്ള ആ ഭാവിഭവനത്തിന് യോഗ്യരായിത്തീരുവാനും ഒരു സ്വഭാവം രൂപീകരിക്കുവാനും നമുക്കു നല്കപ്പെട്ട ഏക അവസരവും അവസാന അവസരവും ഇതു മാത്രമാണ്.-Letter 20 (1899).LDEMal 174.1

    കർത്താവു വന്നതിനുശേഷം കൃപയുടെ കാലം ഉണ്ടാവുകയില്ല. വഞ്ചിക്കപ്പെട്ടവരും തെറ്റായി നയിക്കപ്പെട്ടവരുമാണ്. അപ്രകാരം കൃപാകാലം ഉണ്ടായിരിക്കും എന്നു പറയുന്നത്. ജലപ്രളയത്തിനുമുമ്പ് നിലനിന്നിരുന്നതു പോലെയുള്ള ഒരു അവസ്ഥ ക്രിസ്തു വരുന്നതിനുമുമ്പ് നിലനിൽക്കും. ർക്ഷകൻ മേഘത്തിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം രക്ഷ നേടുന്നതിനുവേണ്ടി ആർക്കും മറ്റൊരവസരം നല്കപ്പെടുകയില്ല. എല്ലാവരും തങ്ങളുടെ തീരുമാനം എടുത്തിരിക്കും .-Letter 45 (1891).LDEMal 174.2

    തങ്ങൾക്കു ലഭിച്ച വെളിച്ചത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവരും ശോധനചെയ്യപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്യും, സത്യത്തിൽനിന്നും കെട്ടുകഥകളിലേക്കു തിരിയുന്നവർക്കു രണ്ടാം കൃപാകാ ലത്തെ നോക്കുവാൻ കഴിയുകയില്ല. താല്ക്കാലിക സഹസ്രാബ്ദം എന്ന ഒന്നില്ല. പരിശുദ്ധാത്മാവ് തങ്ങളുടെ ഹൃദയത്തിൽ പാപത്തെക്കുറിച്ചുള്ള ബോധം കൊണ്ടുവന്നതിനുശേഷം അവർ സത്യത്തെ നിരസിക്കുകയും, മറ്റുള്ളവർക്ക് അതു ലഭിക്കാതിരിക്കത്തക്കവണ്ണം വഴിയടയക്കുന്നതിന് തങ്ങ ളുടെ സ്വാധീനം ഉപയോഗിക്കുകയും ചെയ്താൽ, അവരെ ഒരിക്കലും ബോദ്ധ്യപ്പെടുത്തുവാൻ കഴിയുകയില്ല. തങ്ങൾക്കു ലഭിച്ച കൃപാകാലത്തിൽ സ്വഭാവ രൂപാന്തരത്തിന് അവർ ശ്രമിച്ചിട്ടില്ല. വീണ്ടും അതേ അവസ്ഥകളിൽക്കൂടി കടന്നുപോകുവാൻ ക്രിസ്തു അവർക്ക് അവസരം കൊടുക്കു കയില്ല. തീരുമാനം അവസാനത്തേതാണ്.-Letter 25 (1900)LDEMal 174.3