Loading...
Larger font
Smaller font
Copy
Print
Contents

അന്ത്യകാല സംഭവങ്ങൾ

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    17 - അന്ത്യ ഏഴു ബാധയും ദുഷ്ടന്മാരും

    (വലിയ കഷ്ടകാലം ഭാഗം - 1)

    ദേവക്രോധത്തിന്റെ കലശം ഒഴിക്കപ്പെടും

    നമ്മുടെ മുമ്പിലുള്ള ഗൗരവമേറിയ സംഭവങ്ങൾ പുറത്തു വരുവാൻ പോകുന്നു. കാഹളങ്ങൾ ഒന്നിനു പിന്നിൽ മറ്റൊന്നായി മുഴങ്ങും. ഭൂമിയിലെ നിവാസികളുടെമേൽ ക്രോധകലശം ഒന്നിനു പിന്നിൽ മറ്റൊന്നായി ഒഴിക്ക പ്പെടും .-3 SM426(1890).LDEMal 175.1

    കരുണയുടെ മാലാഖ വേഗത്തിൽ ഈ ഭൂമിയെ കൈവിടുകയും അന്ത്യ ഏഴു ബാധകളുടെ കലശങ്ങൾ ഒഴിക്കപ്പെടുകയും ചെയ്യും... ദൈവക്രോധത്തിന്റെ ഓടാമ്പൽ വേഗത്തിൽ വീഴും. അവൻ ലംഘനക്കാരെ ശിക്ഷിച്ചുതുട ങ്ങുമ്പോൾ, അന്ത്യംവരെ തൽക്കാലാശ്വാസത്തിനു സമയം ഉണ്ടാകു കയില്ല.-TM 182(1894).LDEMal 175.2

    രാഷ്ട്രങ്ങൾ കലഹിക്കുന്നു

    ദൈവദാസന്മാരുടെ നെറ്റിമേൽ മുദയിട്ടു തീരുവോളം നാലു ശക്തരായ മാലാഖമാർ ഈ ഭൂമിയിലെ ശക്തികളെ പിടിച്ചുവയ്ക്കും . ലോകരാഷ്ടങ്ങൾ സംഘട്ടനത്തിനായി ഉത്സാഹം ഉള്ളവരാണ്, എന്നാൽ മാലാഖമാർ അവരെ തടഞ്ഞുനിർത്തുന്നു. തടസ്സമായി നില്ക്കുന്ന ഈ ശക്തി മാറ്റപ്പെടു മ്പോൾ കഷ്ടതയുടെയും തീവമായ വേദനയുടെയും സമയം വന്നുചേരും. മാരകമായ യുദ്ധോപകരണങ്ങൾ കണ്ടുപിടിക്കപ്പെടും, മനുഷ്യർ യാത്രചെ യ്യുന്ന കപ്പലുകൾ സമുദ്രത്തിന്റെ ആഴങ്ങളിൽ അടക്കപ്പെടും. സത്യത്തിന്റെ ആത്മാവ് ഇല്ലാത്തവരെല്ലാം സാത്താന്യശക്തികളുടെ നേതൃത്വത്തിൻകീ ഴിൽ ഒത്തുചേരും. എന്നാൽ ഹർമ്മഗെദ്ദോൻ യുദ്ധത്തിന്റെ കാലമാകുന്നതു വരെ അവ നിയന്ത്രിച്ചു നിർത്തപ്പെടേണ്ടതാണ്.-7 BC967 (1900).LDEMal 175.3

    മുഴുലോകവും നാശത്തിൽ അകപ്പെടും

    ലോകത്തിന് അതിന്മേൽ വരുവാൻ പോകുന്ന നാശത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കിക്കഴിയുന്നതുവരെ, കുഴപ്പത്തിന്റെ കാറ്റുകൾ വീശാതവണ്ണം ദൂതന്മാർ അവയെ തടഞ്ഞുവച്ചിരിക്കുന്നു. എന്നാൽ ഭൂമിയുടെമേൽ ശക്തമായി വന്നുപതിക്കേണ്ടതിന് ഒരു കാറ്റ് ഒരുങ്ങിക്കൊണ്ടിരിക്കുന്നു. കാറ്റുകളെ അഴിച്ചുവിടുവാൻ ദൈവം തന്റെ മാലാഖമാരോടു കല്പിക്കുമ്പോൾ ഒരു തൂലികയ്ക്കും വിവരിക്കുവാനാകാത്ത ഒരു കുഴപ്പത്തിന്റെ രംഗം ഉണ്ടാകും .-Ed. 179, 180 (1903).LDEMal 175.4

    യെരുശലേമിന്റെ നാശത്തെക്കുറിച്ച് രക്ഷകൻ നല്കിയ പ്രവചനത്തിന് മറ്റൊരു നിറവേറൽ ഉണ്ടാകുവാൻ പോകുന്നു. അവിടെ സംഭവിച്ച ഭീകരമായ നാശം ഒരു നിഴൽ മാത്രമായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ആ പട്ടണത്തിനു സംഭവിച്ച ആ വിധിയിലൂടെ, ദൈവത്തിന്റെ കരുണയെ നിഷേധിക്കുകയും അവന്റെ കല്പനയെ ചവിട്ടിമെതിക്കുകയും ചെയ്ത ഒരു ലോകത്തെ നാം നോക്കിക്കാണുകയാണ് ചെയ്യുന്നത്.-GC36 (1911).LDEMal 176.1

    അതിനുശേഷം ഭൂമിയിലെ നിവാസികളെ വലുതും അവസാനത്തേതു മായ കഷടതയിലേക്ക് പിശാച് ആഴത്തിക്കളയും. ദൈവത്തിന്റെ മാലാഖ മാർ മനുഷ്യകോപത്തിന്റെ കാറ്റുകൾ പിടിച്ചുവയ്ക്കുന്നത് അവസാനിക്കു മ്പോൾ കുഴപ്പം അഴിച്ചുവിടപ്പെടും. പഴയകാല യെരുശലേമിന്മേൽ വന്നതി നെക്കാളും ഘോരമായ നാശത്തിൽ മുഴുലോകവും അകപ്പെടും - C 614 (1911).LDEMal 176.2

    ദൈവം നീതിമാനും കരുണയുള്ളവനും ആകുന്നു.

    കരുണയുള്ളവനായിരിക്കുക, ദീർഘക്ഷമയുള്ളവനായിരിക്കുക, ദയ, നന്മ, സത്യം ഇവ ഉണ്ടായിരിക്കുക, ഇവയെല്ലാം ചേരുന്നതാണ് ദൈവമഹത്വം. എന്നാൽ പാപിയ ശിക്ഷിക്കുന്നതിൽക്കൂടി കാണിക്കുന്ന നീതി, തന്റെ കരുണയുടെ പ്രദർശനം പോലെതന്നെ, തീർച്ചയായും ദൈവമഹത്വം തന്നെ യാണ്.-RH March 101904). LDEMal 176.3

    യിസ്രായേലിന്റെ ദൈവമായവൻ, മിസ്രയീമിന്റെ ദൈവങ്ങളുടെമേൽ ന്യായവിധി നടപ്പാക്കിയതുപോലെ, ഈ ലോകത്തിന്റെ ദൈവങ്ങളുടെ മേലും ന്യായവിധി നടപ്പിലാക്കും. തീയാലും വെള്ളപ്പൊക്കത്താലും ബാധക ളാലും ഭൂമികുലുക്കത്താലും അവൻ മുഴുലോകത്തെയും നശിപ്പിക്കും. അപ്പോൾ തന്റെ വീണ്ടെടുക്കപ്പെട്ട ജനം അവന്റെ നാമത്തെ ഉയർത്തുകയും ഭൂമിയിൽ അതിനെ മഹത്വകരം ആക്കുകയും ചെയ്യും. ഭൂമിയുടെ ചരിത ത്തിന്റെ ശേഷിപ്പുസമയത്തു ജീവിക്കുന്നവർ ദൈവം നല്കുന്ന പാഠങ്ങള ക്കുറിച്ച് വിവേകം ഉള്ളവരായിരിക്കേണ്ടതലയോ?-10 MR 240 241 (1899).LDEMal 176.4

    നമുക്കുവേണ്ടി മധ്യസ്ഥനായി നിലകൊണ്ടവനും അനുതാപം നിറഞ്ഞ പ്രാർത്ഥനകളും ഏറ്റുപറച്ചിലുകളും കേൾക്കുന്നവനും കൃപയുടെയും സ്‌നേഹത്തിന്റെയും പ്രതീകമായ മഴവില്ല് തന്റെ ശിരസ്സിനു ചുറ്റും വച്ചിട്ടുള്ള വനുമായവൻ വേഗത്തിൽ സ്വർഗ്ഗീയ കൂടാരത്തിലെ തന്റെ വേല അവസാനിപ്പിക്കും. അപ്പോൾ കൃപയും കരുണയും സിംഹാസനത്തിൽനിന്നും താഴേയ്ക്കു പൊഴിക്കും. നീതി അതിന്റെ സ്ഥാനം ഏറ്റെടുക്കും. തന്റെ ജനം നോക്കിപ്പാർത്തിരുന്നവൻ പരമാധികാരമുള്ള ന്യായാധിപൻ എന്ന തന്റെ അവകാശം ഏറ്റെടുക്കും .- RH Jan 1 (1889). LDEMal 176.5

    വിശുദ്ധ വേദപുസ്തകം മുഴുവനും സ്നേഹത്തിന്റെയും ആർദ്രതയുടെയും മൂർത്തിയായി മാത്രമല്ല ദൈവത്തെ അവതരിപ്പിച്ചിരിക്കുന്നത്, കർശനക്കാരനും മുഖപക്ഷമില്ലാത്ത നീതിമാനുമായ ഒരു ദൈവവും കൂടി ആയിട്ടാണ്.-ST March 24(1881).LDEMal 176.6

    ദൈവത്തിന്റെ ന്യായവിധിയുടെ ഉറപ്പ്

    നമ്മുടെ ഈ കാലയളവിൽ ദൈവസ്നേഹത്തെ വരച്ചുകാട്ടുന്നത്, പാപിയെ നശിപ്പിച്ചുകളയുന്നതിനെ വിലക്കുന്ന തരത്തിലുള്ള ഒരു സ്നേഹമായിട്ടാണ്. ശരി, നീതി എന്നിവയെക്കുറിച്ചുള്ള തരംതാണതായ അളവുകോലിന്റെ അടിസ്ഥാനത്തിൽ മനുഷ്യർ വാദിക്കുന്നു. “ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു” (സങ്കീർത്തനം 50:21). തങ്ങൾതന്നെയാണ് ദൈവത്തെ അളക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ തങ്ങൾ എപ് കാരം പ്രവർത്തിക്കുമോ, അതേ പ്രകാരം ദൈവവും പ്രവർത്തിണ്ടക്കും എന്ന് അവർ സങ്കല്പ്പിക്കുന്നു. LDEMal 177.1

    ഒരു രാജ്യത്തിലും ഭരണകൂടത്തിലും നിയമം ലംഘിക്കുന്നവർക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കേണ്ടത് എന്നു തീരുമാനിക്കുവാനുള്ള അവ കാശം നിയമലംഘർക്കു വിട്ടുകൊടുത്തിട്ടില്ല. നമുക്കുള്ള സകലത്തിനും നാം കൈവശം വച്ചിരിക്കുന്ന അവന്റെ കൃപയുടെ ധനത്തിനും നാം ദൈവത്തോടു കടപ്പെട്ടിരിക്കുന്നു. അപ്രകാരമുള്ള ദൈവത്തിനെതിരെ വർദ്ധിച്ചും വഷളായിക്കൊണ്ടുമിരിക്കുന്ന പാപംകൊണ്ട് അളക്കുന്നത് സ്വർഗ്ഗത്ത ചാണുകൊണ്ട് അളക്കുന്നതുപോലെയാണ്. ദൈവം ധാർമ്മികതയുള്ള ഒരു നീതിപതിയും ഒരു പിതാവുമാണ്. അവൻ ആകുന്നു നിയമത്തിന്റെ ദാതാവ്. അവൻ നിയമം ഉണ്ടാക്കുകയും അതു നടപ്പാക്കുകയും ചെയ്യുന്നു. ലംഘനത്തിനു ശിക്ഷയില്ലാത്ത നിയമം ശക്തിയില്ലാത്തതാകുന്നു. LDEMal 177.2

    തന്റെ മക്കൾ അഗ്നിയാലുള്ള ദൈവത്തിന്റെ ശിക്ഷ അനുഭവിക്കുന്നത കാണുവാൻ ഇടവരരുത് എന്ന അപേക്ഷ ഉണ്ടായേക്കാം. അവരെ വിടുവി ക്കുന്നതിന് ദൈവത്തിന് ശക്തിയുണ്ട്. എന്നാൽ തന്റെ ജനത്തിന്റെ നന്മയ്ക്കും അവരുടെ സുരക്ഷിതത്വത്തിനുംവേണ്ടി ലംഘനക്കാരെ ശിക്ഷി ക്കും. മനുഷ്യന്റെ പദ്ധതിപ്രകാരം ദൈവം പ്രവർത്തിക്കുകയില്ല. മനുഷ്യന് തന്റെ സഹജീവികളോടു ചെയ്യുവാൻ അവകാശമില്ലാത്ത അതുല്യമായ നീതിനിർവ്വഹണം നടത്തുവാൻ ദൈവത്തിനു കഴിയും, തന്നെ ഉപദ്രവിച്ച ഒരു പരിഹാസിയെയെങ്കിലും നോഹ വെള്ളത്തിൽ മുക്കിക്കളഞ്ഞിരുന്നെ ങ്കിൽ അവൻ ദൈവത്തിന് അനിഷ്ടനാകുമായിരുന്നു. എന്നാൽ ദൈവം മുഴു ലോകത്തെയും വെള്ളത്തിൽ മുക്കിക്കളഞ്ഞു. മരുമക്കളെ ശിക്ഷിക്കുവാൻ ലോത്തിന് അധികാരം ഇല്ലായിരുന്നു. എന്നാൽ കർശനമായ നീതിയിൽ ദൈവം അതു ചെയ്തു. -LDEMal 177.3

    താൻ ചെയ്യും എന്ന് ദൈവം പറഞ്ഞ കാര്യം താൻ ചെയ്യുകയില്ല എന്ന് ആർ പറയും ?-12 MR 207-209; 10 MR 265 (1876).LDEMal 177.4

    ദൈവം തന്റെ സംരക്ഷണം എടുത്തു മാറ്റുമ്പോൾ ന്യായവിധി വരും

    ദൈവത്തിന്റെ ന്യായവിധി തന്നിൽനിന്നും നേരിട്ടുവരികയില്ല എന്ന് എനിക്കു കാണിച്ചുതന്നു. അത് ഈ രീതിയിലായിരിക്കും ; ദൈവത്തിന്റെ സംരക്ഷണവലയത്തിനു പുറത്താണ് അവർ നിലയുറപ്പിക്കുന്നത്. അവൻ അവർക്കു മുന്നറിയിപ്പു കൊടുക്കുകയും അവരെ തിരുത്തുകയും ശാസിക്കു കയും സുരക്ഷിതത്വത്തിന്റെ ഏക വഴി അവർക്കു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. അതിനുശേഷം തന്റെ പ്രത്യേക സംരക്ഷണം ലഭിച്ചവർ, ദൈവാ ത്മാവിനെ വിട്ടുകളഞ്ഞിട്ട്, തങ്ങളുടേതായ മാർഗ്ഗം പിന്തുടർന്നാൽ, നിരന്തര മായ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും തങ്ങളുടേതായ വഴി തിരഞ്ഞെടുത്താൽ, അവർക്കു നേരെയുള്ള പിശാചിന്റെ ആക്രമണത്തെ തടയുവാൻ ദൈവം തന്റെ മാലാഖമാരെ നിയോഗിക്കുകയില്ല.LDEMal 177.5

    സാത്താന്റെ ശക്തി കടലിലും കരയിലും പ്രവർത്തിക്കുന്നു. അതു കെടു തികളും ആപത്തുകളും കൊണ്ടുവരുകയും മനുഷ്യനെ തുടച്ചുനീക്കുകയും ചെയ്യുന്നു.-14 MR 3 ( 1883).LDEMal 178.1

    ദൈവത്തിന്റെ സത്യം തെറ്റിദ്ധരിക്കപ്പെടുവാനും തെറ്റായി വിധിക്കപ്പെടുവാനും അപമാനിക്കപ്പെടുവാനുമായി തങ്ങളുടെ വിനാശകരമായ വഴികളെ പിന്തുടരുന്നവരെ ശിക്ഷിക്കുവാനുള്ള ഉപകരണങ്ങളായി ദൈവം തന്റെ ശത്രുക്കളെ ഉപയോഗിക്കും.-(Pc 136 (1894).LDEMal 178.2

    നേരത്തേതന്നെ പരിഹസിക്കുകയും നിരസിക്കുകയും നിന്ദിക്കുകയും ചെയ്യപ്പെട്ടുകഴിഞ്ഞ പരിശുദ്ധാത്മാവ് ഭൂമിയിൽ നിന്നും തിരികെ എടുക്കപ്പെ ട്ടുകൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ ആത്മാവ് ഭൂമിയിൽനിന്നും എടുക്ക പ്പെടുമ്പോൾ സാത്താന്റെ കൂരപ്രവൃത്തികൾ കരയിലും കടലിലും അരങ്ങേ റും.-Ms 134(1898). - ദുഷ്ടന്മാർ തങ്ങളുടെ അതിർ കടന്നിരിക്കുന്നു; നിരന്തരമായി ചെറുത്തു നിലക്കപ്പെട്ട പരിശുദ്ധാത്മാവ് അവസാനം തിരികെ എടുക്കപ്പെട്ടിരിക്കുന്നു. ദിവ്യകൃപയുടെ സംരക്ഷണം ഇല്ലാതെയിരിക്കെ, ദുഷ്ടനായവനിൽനിന്നും അവർക്ക് യാതൊരു സംരക്ഷണവും ലഭിക്കുകയില്ല.-GC614(1911).LDEMal 178.3

    ചില സന്ദർഭങ്ങളിൽ വിശുദ്ധദൂതന്മാർ തങ്ങളുടെ സംഹാരശക്തി ഉപയോഗിക്കും

    (പാപിക്കു നല്കപ്പെട്ട ശിക്ഷയുടെ പൂർണ്ണ ഉത്തരവാദിത്തം അവന്റേതുതന്നെയാണ്. എല്ലൻ വൈറ്റ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ദൈവം ആരെയും നശിപ്പിക്കുന്നില്ല. തന്റേതായ പശ്ചാത്താപം ഇല്ലായ്കയിൽ പാപി സ്വയം നശിപ്പിക്കുകയാണ് ചെയ്യുന്നത്?—51. 120. Great Controversy 2537പേജുകൾ കാണുക).LDEMal 178.4

    യെരിഹോവിനുനേരെ ദൈവത്തിന്റെ ന്യായവിധി ഉണ്ടായി. അതു ശക്തിയായ ഒരു കോട്ടയായിരുന്നു. എന്നാൽ പട്ടണത്തെ ആക്രമിക്കുന്നതിനു സ്വർഗ്ഗീയ സൈന്യത്തെ നയിക്കുവാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിതന്നെ നേരിട്ടുവന്നു. ദൈവത്തിന്റെ ദൂതന്മാർ അതിശക്തമായ മതി ലുകളെ നിലത്തു തള്ളിയിട്ടുകളഞ്ഞു.-3T 264 (1873).LDEMal 178.5

    ദൈവത്തിന്റെ കീഴിൽ, മാലാഖമാർ സർവ്വശക്തരാണ്. ഒരിക്കൽ ക്രിസ്തു വിന്റെ ആജ്ഞപ്രകാരം, ഒരു രാതിയിൽ അസ്സീറിയൻ സൈന്യത്തിലെ ഒരു ലക്ഷത്തി എൺപത്തയ്യായിരം പേരെ അവർ കൊന്നൊടുക്കി.-DA 700 (1898).LDEMal 179.1

    പത്രോസിനെ രക്ഷിക്കുന്നതിനുവേണ്ടി ദൈവസന്നിധിയിൽ നിന്നും വന്ന അതേ മാലാഖ ഹെരോദാവിന് ക്രോധത്തിന്റെയും ന്യായവിധിയുടെയും ദൂതൻ ആയിരുന്നു. ഉറക്കത്തിൽ നിന്ന് മാലാഖ പതാസിനെ തട്ടിയു ണർത്തി. ദുഷ്ടനായ രാജാവിനെ അവൻ തട്ടിയത് വ്യത്യസ്തമായ അടി യോടുകൂടിയായിരുന്നു. അത് അവന്റെ അഹങ്കാരത്തെ താഴ്ത്തി സർവ്വശക്ത നായ ദൈവത്തിന്റെ ശിക്ഷ അവന്റെ മേൽ കൊണ്ടുവന്നു. ദൈവ ത്തിൽനിന്നും പ്രതികാരത്തിന്റെ ന്യായവിധി ഉണ്ടായപ്പോൾ, മനസ്സിലും ശരീ രത്തിലും തീവ്രമായ വ്യഥ അനുഭവിച്ചുകൊണ്ട് ഹെരോദാവു മരിച്ചു.-AA 152 (1911).LDEMal 179.2

    ഒരൊറ്റ മാലാഖയാണ് മിസയീമ്യരുടെ എല്ലാ ആദ്യജാതന്മാരെയും കൊന്ന് ദേശത്തെ വിലാപംകൊണ്ടു നിറച്ചത്. ദാവീദ്, തന്റെ ജനത്തെ എണ്ണിയതിലൂടെ ദൈവത്തിനെതിരെ പാപം ചെയ്തപ്പോൾ, അവന്റെ പാപ ത്തിന്റെ ശിക്ഷയായി ഒരു മാലാഖ ആ ഭീകരമായ നാശം അവിടെ നടത്തി,LDEMal 179.3

    ദൈവം കല്പിക്കുമ്പോൾ വിശുദ്ധ മാലാഖമാർ പ്രയോഗിക്കുന്ന അതേ നാശീകരണ ശക്തിതന്ന, ദൈവം അനുവദിക്കുന്ന സമയത്ത് ദുഷ്ട മാലാഖമാരും പ്രയോഗിക്കുന്നു. സകലയിടങ്ങളിലും നാശം വ്യാപിപ്പിക്കുവാൻ ദിവ്യമായ അനുമതി മാത്രം പ്രതീക്ഷിച്ചുകൊണ്ട്, ദുഷ്ടശക്തികൾ ഒരുങ്ങി ക്കാത്തിരിക്കുന്നു.-GC614 (1911).LDEMal 179.4

    ആദ്യത്തെ രണ്ടു ബാധകൾ

    ക്രിസ്തു വിശുദ്ധ മന്ദിരത്തിലെ തന്റെ മധ്യസ്ഥത അവസാനിപ്പിക്കുമ്പോൾ, മൃഗത്തെ ആരാധിക്കുകയും അതിന്റെ മുദ്ര സ്വീകരിക്കുകയും ചെയ്യുന്നവരുടെമേൽ വരുമെന്നു മുന്നറിയിപ്പു കൊടുത്തിരുന്ന കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവകോശം ചൊരിയപ്പെടും (വെളിപ്പാട് 14:9, 10).LDEMal 179.5

    ദൈവം യിസ്രായേലിനെ വിടുവിച്ചതിനു തൊട്ടുമുമ്പ് മിസ്രയീമ്യരുടെമേൽ വന്ന ബാധകൾ ദൈവജനത്തിന്റെ അന്തിമമായ വിടുതലിനുമുമ്പ് ഭൂമിയിൽ പതിക്കേണ്ടതായ ഭയാനകവും വ്യാപകവുമായ ന്യായവിധിക്കു സാമ്യം ഉള്ളവയായിരുന്നു. ആ ഭീകരമായ ദണ്ഡനത്തെ വിവരിച്ചുകൊണ്ട് വെളിപ്പാടുകാരൻ ഇങ്ങനെ പറയുന്നു: “അപ്പോൾ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ (പതിമയെ നമസ്ക്കരിക്കുന്നവരുമായ മനുഷ്യർക്കു വല്ലാത്ത ദുർവണം ഉണ്ടായി”. സമുദ്രം “മരിച്ചവന്റെ രക്തം പോലെ ആയിത്തീർന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി” (വെളിപ്പാട് 16:2,3).- GC 627, 628 (1911). LDEMal 179.6

    ഭൂമിയിലെ നിവാസികളുടെമേൽ ബാധ വന്നു വീഴുകയായിരുന്നു. ചിലർ ദൈവത്തെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടിരുന്നു. മറ്റുള്ളവർ ദൈവജനത്തിന്റെ അരികിലേക്ക് ഓടിച്ചെന്നിട്ട് തങ്ങൾക്ക് ദൈവ ത്തിന്റെ ന്യായവിധിയിൽനിന്ന് എങ്ങനെ രക്ഷപ്പെടുവാനാകുമെന്ന് പഠിപ്പിച്ചു കൊടുക്കുവാൻ അവരോട് കേണപേക്ഷിച്ചു. എന്നാൽ അവർക്കു നല്കുവാൻ വിശുദ്ധന്മാരുടെ പക്കൽ ഒന്നുമുണ്ടായിരുന്നില്ല. പാപികൾക്കുവേണ്ടി യുള്ള അവസാനത്തെ കണ്ണുനീർ തൂകപ്പെട്ടിരുന്നു. ഹൃദയം നുറുങ്ങുന്ന അവസാനത്തെ പ്രാർത്ഥന അർപ്പിക്കപ്പെട്ടിരുന്നു. അവസാനത്തെ ഭാരം വഹിക്കപ്പെട്ടിരുന്നു. അവസാനത്തെ മുന്നറിയിപ്പു നല്കപ്പെട്ടിരുന്നു.-EW 281 (1858).LDEMal 179.7

    മൂന്നാമത്തെ ബാധ

    വിശുദ്ധ കൂടാരത്തിലെ യേശുവിന്റെ വേല കഴിയുന്നതുവരെ നാലു മാലാഖമാർ നാലു കാറ്റുകളെ പിടിച്ചുകൊണ്ടു നില്ക്കുന്നത് ഞാൻ കണ്ടു. അതിനുശേഷം ഏഴു അന്ത്യബാധകൾ ഉണ്ടാകും. ഈ ബാധകൾ നിമിത്തം ദുഷ്ടന്മാർക്ക് നീതിമാന്മാരുടെ നേരേ കോപം ജ്വലിക്കും; നാമാണ് ദൈവത്തിന്റെ ന്യായവിധി അവരുടെമേൽ വരുത്തിയതെന്നും നമ്മെ ഭൂമിയിൽനിന്നും നീക്കിക്കളഞ്ഞാൽ ബാധ അവസാനിക്കുമെന്നും അവർ ചിന്തിച്ചു. നീതിമാന്മാരെ കൊല്ലുവാൻ ഒരു കല്പന പുറപ്പെട്ടു. വിടുതലിനായി അവർ രാവും പകലും നിലവിളിക്കുവാൻ അത് ഇടയാക്കി.-EW 36,37 (1851).LDEMal 180.1

    “നദികളിലും നീരുറവകളിലും വെള്ളം... രക്തമായിത്തീർന്നു. ഈ ദണ്ഡനങ്ങൾ അതിഭീകരം എങ്കിലും, ദൈവത്തിന്റെ നീതി പൂർണ്ണമായും ന്യായീകരിക്കത്തക്കതായി നിലകൊണ്ടു. ദൈവത്തിന്റെ മാലാഖ പ്രഖ്യാപി ക്കുന്നു: “നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാൻ ആകുന്നു. വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവർ ചിന്നിച്ചതു കൊണ്ടു നീ അവർക്കു രക്തം കുടിക്കാൻ കൊടുത്തു; അതിനു അവർ യോഗ്യർതന്നെ” (വെളിപ്പാടു 16:2-6). ദൈവത്തിന്റെ ജനത്തെ മരണത്തിനു വിധിക്കയാൽ, അവരുടെ രക്തം ഇവർ ചിന്തിയെന്നതുപോലെ, അവരുടെ രക്തത്തിന് ഇക്കൂട്ടർ കുറ്റക്കാരായിത്തീർന്നു.-GC 628 (1911).LDEMal 180.2

    നാലാമത്തെ ബാധ

    പിന്നാലെ വന്ന ബാധയ്ക്കുവേണ്ടി സൂര്യന് അധികാരം കൊടുത്തിരിക്കുന്നു. “അപ്പോൾ തീകൊണ്ടു മനുഷ്യരെ തൊടുവാൻ തക്കവണ്ണം അതിനു അധികാരം ലഭിച്ചു. മനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി” (വെളി പ്പാട് 16:8,9). ഈ സമയത്ത് ഭൂമിക്കുണ്ടാകുവാൻ പോകുന്ന അവസ്ഥയെക്കു റിച്ച് പ്രവാചകർ ഇങ്ങനെ വിവരിച്ചിരിക്കുന്നു. “വയൽ ശൂന്യമായിത്തീർന്നു, ധാന്യം നശിച്ചു.... ദേശം ദുഃഖിക്കുന്നു.... പറമ്പിലെ സകല വൃക്ഷങ്ങളും ഉണ് ങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വിട്ടുമാഞ്ഞുപോയല്ലോ”. “വിത്തു കട്ടകളുടെ കീഴിൽ കിടന്നു കെട്ടുപോകുന്നു.... മൃഗങ്ങൾ എത്ര ഞരങ്ങുന്നു; കന്നുകാലികൾ മേച്ചിൽ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു. നീർതോടുകൾ വറ്റിപ്പോകയും മരുഭൂമിയിലെ പുഷ്പങ്ങൾ തീക്കു ഇരയായിത്തീരുകയും ചെയ്യുന്നു”, “അന്നാളിൽ മന്ദിരത്തിലെ ഗീതങ്ങൾ മുറവിളിയാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു. ശവം അനവധി എല്ലായിടത്തും അവയെ നിശ്ശബ്ദമായി എറിഞ്ഞുകളയും”. (യോവേൽ. 1:10-12, 17-20; ആമോസ് 8:3).LDEMal 180.3

    ഈ ബാധകൾ ആഗോളവ്യാപകമല്ല, അങ്ങിനെയായാൽ ഭൂതലത്തിലെ ങ്ങുമുള്ള സർവ നിവാസികളും പൂർണ്ണമായും ചോദിക്കപ്പെടും. എന്നിരുന്നാലും മനുഷ്യർക്ക് അറിവുള്ളതിൽവെച്ച് ഏറ്റവും ഭീതിനിറഞ്ഞ ദണ്ഡന ങ്ങളായിരിക്കും അവ.-GC 628, 629 (1911).LDEMal 181.1

    അഞ്ചാമത്തെ ബാധ

    വിജയാരവത്തോടും, പരിഹാസത്തോടും ശാപവചനങ്ങളോടുംകൂടെ ദുഷ്ടമനുഷ്യരുടെ സമൂഹം തങ്ങളുടെ ഇരയുടെമേൽ ചാടിവീഴാൻ ഒരുങ്ങി. അപ്പോൾ, അതാ, രാതിയുടെ ഇരുളിനെക്കാൾ ആഴത്തിലുള്ള കൂരിരുൾ ഭൂമി യുടെമേൽ പതിക്കുന്നു. അപ്പോൾ, ദൈവത്തിന്റെ സിംഹാസനത്തിന്റെ പ്രഭയാൽ പ്രകാശിക്കുന്ന ഒരു മഴവില്ല് ആകാശത്തെ നിറയ്ക്കുകയും, പ്രാർത്ഥിക്കുന്ന ഓരോ സമൂഹത്തെയും വലയം ചെയ്യുന്നതായി അനുഭവപ്പെടുകയും ചെയ്തു. കോപാകുലരായ ആ ജനക്കൂട്ടം പെട്ടന്നു തടയപ്പെട്ടു. അവരുടെ പരിഹാസത്തിന്റെ നിലവിളി നിലച്ചുപോയി. തങ്ങളുടെ മാരകമായ കോപം ആരെയാണോ ഉന്നം വച്ചത്, അവർ അവർ മറന്നു. ഭയാനകുമായ ആപത്സൂചന ലഭിച്ചിട്ടെന്നവണ്ണം ദൈവത്തിന്റെ ഉടമ്പടിയുടെ പ്രതീകത്തി ലേക്ക് അവർ നോക്കി. അതിന്റെ അപ്രതിരോധ്യമായ പ്രഭയിൽനിന്നും മറ യ്ക്കപ്പെടുവാൻ അവർ അതിയായി ആഗ്രഹിച്ചു...LDEMal 181.2

    തന്റെ ജനത്തിന്റെ വിടുതലിനായുള്ള തന്റെ ശക്തി ദൈവം വെളിപ്പെടുത്തുന്നത് അർദ്ധരാത്രിയിൽ ആകുന്നു. സൂര്യൻ തന്റെ സർവ്വ പ്രഭയോടും കൂടെ പ്രത്യക്ഷമായി. ശീഘത്തിൽ ഒന്നിനുപിറകെ മറ്റൊന്നായി അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടായി. ദുഷ്ടന്മാർ ആ കാഴ്ച ഭീതിയോടും വിസമ യത്തോടുംകൂടി നോക്കിയപ്പോൾ, തങ്ങളുടെ വിടുതലിന്റെ അടയാളമായ ആ കാഴ്ചയെ നീതിമാന്മാർ പവിത്രമായ ആനന്ദത്തോടുകൂടി ദർശിച്ചു.-GC 635, 636(1911}.LDEMal 181.3

    ദൈവത്തിന്റെ കല്പന ആകാശത്തു പ്രത്യക്ഷമാകുന്നു

    രണ്ടു കല്പ്പലകകൾ ചേർത്തുപിടിച്ചിരിക്കുന്ന ഒരു ക ആകാശത്തു (പ്രത്യക്ഷമായി. പ്രവാചകൻ ഇപ്രകാരം പറയുന്നു: “ദൈവം തന്നെ ന്യായാ ധിപതിയായിരിക്കയാൽ, ആകാശം അവന്റെ നീതിയെ ഘോഷിക്കും” (സങ്കീർത്തനം 50:6). ജീവിതത്തിന്റെ മാർഗ്ഗരേഖയായി, ഇടിമുഴക്കത്തിന്റെയും തീയുടെയും മധ്യത്തിൽ, സീനായ് മലയിൽവെച്ച് അരുളിചെയ്തതും ദൈവത്തിന്റെ നീതിയുമായ ആ പരിശുദ്ധ കല്പ്പന ന്യായവിധിയുടെ അളവുകോലായി ഇപ്പോൾ മനുഷ്യർക്കു വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നു. ആ പെട്ടകം തുറന്നപ്പോൾ നീതിയുടെ ചട്ടങ്ങൾ, തീകൊണ്ടുള്ള പേനകൊണ്ടെന്നവണ്ണം അടയാളപ്പെടുത്തിയിരിക്കുന്നതായി കാണപ്പെട്ടു. എല്ലാവർക്കും വായിക്കാവുന്ന വിധത്തിൽ അത്ര വ്യക്തമായിട്ടായിരുന്നു അതിന്റെ എഴുത്ത്. ഓർമ്മശക്തി ഉണർത്തപ്പെട്ടു. അന്ധവിശ്വാസത്തിന്റെയും ദുരുപദേശത്തിന്റെയും അന്ധകാരം ഓരോ മനസ്സിൽനിന്നും അകറ്റപ്പെട്ടു. സംക്ഷിപ്തവും വിശദവും ആധികാരികവുമായ ദൈവത്തിന്റെ പത്തു വാക്കുകൾ ഭൂവാസിക ളായ സകലരുടെയും കണ്ണിനു മുമ്പിൽ പ്രദർശിപ്പിക്കപ്പെട്ടു.-GC 639, (1911).LDEMal 181.4

    നഷ്ടപ്പെട്ടു പോയവർ തങ്ങളുടെ വ്യാജ ഇടയന്മാരെ പഴിക്കും

    വെളിച്ചം ലഭിക്കുകയും അതു ബോധ്യമാകുകയും ചെയ്തിട്ട് തങ്ങളുടെ ആത്മാവിന്റെ രക്ഷ താങ്ങളുടെ പുരോഹിതന്മാരെ ഏല്പിച്ച സഭാവിശ്വാസി കൾ, തങ്ങളുടെ ലംഘനങ്ങൾക്ക് മറുവില കൊടുക്കുവാൻ മറ്റൊരു വ്യക്തിക്കും സാധ്യമല്ല എന്ന്, കർത്താവിന്റെ ആ ദിവസത്തിൽ മനസ്സിലാ ക്കും. “ഞാൻ നഷ്ടപ്പെട്ടിരിക്കുന്നു, എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടിരി ക്കുന്നു” എന്ന ഭീതിയോടുകൂടിയ ഒരു നിലവിളി ഉയരും. വ്യാജം പ്രസംഗി ക്കുകയും സത്യത്തെ മറച്ചുവെയ്ക്കുകയും ചെയ്ത പുരോഹിതന്മാരെ കഷ ണങ്ങളായി വലിച്ചുകീറുവാൻ മനുഷ്യർക്കു തോന്നും.-4BC 1157 (1900).LDEMal 182.1

    പുരോഹിതന്മാരെ ഏറ്റവും കയ്പായ രീതിയിൽ കുറ്റപ്പെടുത്തുന്നതിന് എല്ലാവരും ഒത്തുചേരും. അവിശ്വസ്തരായ ഇടയന്മാർ സുഖകരമായ കാര്യ ങ്ങൾ സംഭവിക്കുമെന്ന് പ്രവചിച്ചിരുന്നു; ദൈവത്തിന്റെ കല്പനകളെ തുച്ഛീ കരിക്കുവാനും അതിനെ വിശുദ്ധമായി ആചരിക്കുന്നവരെ പീഡിപ്പിക്കു വാനും അവർ തങ്ങളുടെ കേൾവിക്കാരെ ആഹ്വാനം ചെയ്തിരുന്നു. ഇപ്പോൾ, തങ്ങളുടെ പരിഭ്രമത്തിൽ, ഈ ഉപദേഷ്ടാക്കന്മാർ ലോകത്തിനുമു മ്പിൽ തങ്ങളുടെ വഞ്ചന നിറഞ്ഞ പ്രവൃത്തിയെ ഏറ്റുപറയും. ജനം കോപം നിറഞ്ഞവരായിത്തീർന്നു. “ഞങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു”. “ഞങ്ങളുടെ നാശത്തിന് നിങ്ങളാണ് കാരണം”, എന്ന് അവർ നിലവിളിച്ചു പറയും; എന്നിട്ട് അവർ കണ്ണ് ഇടയന്മാരുടെ നേരെ തിരിക്കും. തങ്ങളെ ഒരിക്കൽ ഏറ്റവും അധികം ആദരിച്ചിരുന്നവർ ഏറ്റവും ഭീതിദമായ ശാപം ഇപ്പോൾ തങ്ങൾക്കുനേരെ വർഷിക്കുന്നു. ഒരിക്കൽ ബഹുമതിയുടെ കിരീടങ്ങൾ തങ്ങളെ അണിയിച്ചിരുന്ന അതേ കരങ്ങൾ തങ്ങളുടെ നാശത്തിനായി ഉയർത്തപ്പെടും. ദൈവജനങ്ങളെ കൊല്ലേണ്ടിയിരുന്ന വാളുകൾ ഇപ്പോൾ അവരുടെ ശത്രുക്കളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കപ്പെടുന്നു.GC655, 656 (1911).LDEMal 182.2

    യഹോവയുടെ ആലയമായ സഭയാണ് ദൈവക്രോധത്തിന്റെ ദണ്ഡനം ആദ്യം അനുഭവിക്കുന്നത് എന്നു നാം കാണുന്നു. ദൈവം വലിയ വെളിച്ചം ഏല്പിക്കുകയും ജനങ്ങളുടെ ആത്മീക കാര്യങ്ങളുടെ പരിരക്ഷകരായി നിലകൊണ്ടിരുന്നതുമായ പ്രാചീനമനുഷ്യർ (യെഹെസ്കേൽ 9:6) തങ്ങളെ ഏല്പിച്ച ദൗത്യത്തിൽ വിശ്വാസവഞ്ചന കാണിച്ചു.-5T 211 (1882). - വ്യാജ ഇടയന്മാർ ദൈവവചനത്തിന്റെ സ്വാധീനം ഇല്ലാത്തതാക്കി ത്തീർത്തു. അവരുടെ വേലയുടെ പ്രതിപ്രവർത്തനം വേഗത്തിൽ അവരുടെ മേൽ വരും. അപ്പോൾ വെളിപ്പാടു പുസ്തകം 18-ാം അദ്ധ്യായത്തിൽ വിവരിച്ചിട്ടുള്ളതുപോലെ, ദൈവത്തിന്റെ ന്യായവിധി മർമ്മം മഹതിയാം ബാബിലോണിന്റെ മേൽ പതിക്കുമ്പോൾ പ്രകടമാകുന്ന കാഴ്ചകൾ എല്ലാവരും കാണും .-Ms 60(1900).LDEMal 182.3

    ആറാമത്തെ ബാധ

    വഞ്ചനാപ്രവർത്തനങ്ങളിൽ തങ്ങളെ ഉറപ്പിക്കുന്നതിനും, സ്വർഗ്ഗീയ ഭരണകൂടത്തിനെതിരെയുള്ള സാത്താന്റെ അവസാന പോരാട്ടത്തിൽ അവനോ ടൊപ്പം ചേരുവാൻ തങ്ങളെ ആഹ്വാനം ചെയ്യുന്നതിനും പിശാചുക്കളുടെ ആത്മാവ് ഭൂമിയിലെ രാജാക്കന്മാരുടെ അരികിലേക്കും ഭൂമിയിലെ മുഴുവൻ മനുഷ്യരുടെ അരികിലേക്കും പുറപ്പെട്ടു പോകും.-GC 624 (1911).LDEMal 183.1

    ദൈവത്തിന്റെ ആത്മാവ് ഭൂമിയിൽനിന്നും അല്പാല്പമായി പിന്മാറിക്കൊണ്ടിരിക്കുകയാണ്. “സർവ്വ ഭൂതലത്തിലും ഉള്ള രാജാക്കന്മാരെ”, സാത്താന്റെ കൊടിക്കീഴിൽ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനു കൂട്ടിച്ചേർപ്പാൻ പരിശീലിപ്പിക്കേണ്ടതിന് സാത്താൻ തന്റെ ദുഷ്ടശക്തികളെ ഒരുമിച്ചുകൂട്ടിക്കൊണ്ടിരിക്കുന്നു (വെളിപ്പാട് 16: 14).- 7 BC983 (1890).LDEMal 183.2

    വെളിപ്പാടു 16-ാം അധ്യായത്തിലെ അവസാനത്തെ മഹാപോരാട്ടത്തിന് ലോകത്തെ കൂട്ടിച്ചേർക്കുന്നതും ആ അത്ഭുതം പ്രവർത്തിക്കുന്നതുമായ ശക്തിയെക്കുറിച്ചുള്ള യോഹന്നാന്റെ വിവരണത്തിനുശേഷം പ്രതീകങ്ങൾ ഉപേക്ഷിക്കപ്പെടുന്നു. കാഹളശബദം ഒരിക്കൽക്കൂടി, “ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജ കാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ” (വെളിപ്പാട് 16:15} എന്ന ശബ്ദം പുറപ്പെടുവിക്കുന്നു. ആദാമിന്റെയും ഹൗവ്വയുടെയും ലംഘനത്തിനുശേഷം അവർ നഗ്നരായിത്തീർന്നു. കാരണം, വെളിച്ചത്തിന്റെയും സംരക്ഷണത്തിന്റെയും വസ്ത്രം അവരിൽനിന്നും വേർപെട്ടുപോയിരുന്നു.LDEMal 183.3

    നോഹയുടെ കാലത്തെ നിവാസികൾ ചെയ്തതുപോലെയും സൊദോമിലെ നിവാസികളെപ്പോലെയും ലോകം ദൈവത്തിന്റെ ഉപേദശങ്ങളും മുന്നറിയിപ്പുകളും മറന്നുപോകും. അനീതി ചെയ്യുവാനുള്ള തങ്ങളുടെ സകല പദ്ധതികളും ആസൂത്രണങ്ങളുമായി അവർ ഉണർന്നു. എന്നാൽ പെട്ടെന്ന് ആകാശത്തുനിന്ന് തീയുടെ വർഷം ഉണ്ടായിട്ട് അഭക്തരായ നിവാസികളെ ദഹിപ്പിച്ചുകളഞ്ഞു. “മനുഷ്യപുത്രൻ വെളിപ്പെടുന്ന നാളിൽ അവ്വണ്ണം തന്നേ ആകും ” (ലൂക്കൊസ് 17:30).-14 MR 96, 97 (1896).LDEMal 183.4

    നന്മയും തിന്മയും തമ്മിലുള്ള അന്ത്യ മഹായുദ്ധം

    അവസാനത്തെ മഹായുദ്ധത്തിൽ രണ്ടു മഹാ എതിർശക്തികൾ വെളിപ്പെടും. ഒരു ഭാഗത്ത് ആകാശത്തിന്റെയും ഭൂമിയുടെയും സഷ്ടാവു നില്ക്കുന്നു. അവന്റെ വശത്തുള്ള എല്ലാവരും അവന്റെ രാജമുദ്ര വഹിക്കുന്നു അവന്റെ ആജ്ഞകളെ അനുസരിക്കുന്നവരാണ് അവർ. മറുഭാഗത്ത് അന്ധകാരത്തിന്റെ പ്രഭു, വിശ്വാസത്യാഗവും മത്സരവും തിരഞ്ഞെടുത്തവരോടൊപ്പം നില്ക്കുന്നു .-7 BC 982, 983 (1901).LDEMal 183.5

    ഭീകരമായ ഒരു പോരാട്ടം നമുക്കു മുമ്പിൽ ഉണ്ട്. സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തോട് നാം അടുത്തുകൊണ്ടിരിക്കുന്നു. നിയന്ത്രണത്തിൽ വയ്ക്കപ്പെട്ടിരുന്നത് അഴിച്ചുവിടപ്പെടേണം. സിഹാസനത്തിൽനിന്നും താഴെയിറങ്ങുന്നതിനു ഒരുങ്ങുന്നതിനും ലോകത്ത സാത്താന്റെ നിയന്ത്രണത്തിനു വിട്ടുകൊടുക്കുന്നതിനുമായി കരുണയുടെ ദൂതൻ തന്റെ ചിറകുകളെ മടക്കുന്നു. ഭൂമിയിലെ വാഴ്ചകളും അധികാര ങ്ങളും സ്വർഗ്ഗത്തിന്റെ ദൈവവുമായി കടുത്ത പോരാട്ടത്തിലാണ്. അവനെ നേഹിക്കുന്നവർക്കുനേരെ കടുത്ത വെറുപ്പാണ് അവർക്കുള്ളത്. വളരെ പെട്ടെന്ന്, നന്മയും തിന്മയും തമ്മിലുള്ള അവസാന മഹാപോരാട്ടം ഉണ്ടാകും. ഭൂമിയായിരിക്കും യുദ്ധക്കളം - അവസാന മത്സരത്തിന്റെയും അവ സാന വിജയത്തിന്റെയും വേദി, സാത്താൻ വളരെയേറെക്കാലം മനുഷ്യരെ ദൈവത്തിനെതിരെ തിരിച്ചിരുന്ന ഇവിടെനിന്നും മത്സരം പൂർണ്ണമായും ഇല്ലാ മയാകേണ്ടതാണ്.-RH May 13 (1902). - ഈ രണ്ടു സൈന്യങ്ങൾ തമ്മിലുള്ള യുദ്ധം, ഈ ലോകത്തിലെ സന്യ ങ്ങൾ തമ്മിൽ പോരാടുന്നതുപോലെ യാഥാർത്ഥ്യമാണ്. ആത്മിക പോരാ ട്ടത്തെ ആശ്രയിച്ചിരിക്കും നിത്യമായ ഭാവി.-PK 176 (c 1914),LDEMal 184.1

    മുഴുലോകവും ഒരു ഭാഗത്ത് അല്ലെങ്കിൽ മറുഭാഗത്ത് ചേർക്കപ്പെടും

    മുഴുലോകവും ചോദ്യത്തിന്റെ ഒരു ഭാഗത്ത് അല്ലെങ്കിൽ മറ്റെ ഭാഗത്ത് ആയിരിക്കും. ഹർമ്മഗെദ്ദോൻ യുദ്ധം ഉണ്ടാകും. ആ ദിവസം നമ്മെ ഉറങ്ങുന്നവരായി കാണുവാൻ പാടില്ല. ആ ബുദ്ധിയുള്ള കന്യകമാരെപ്പോലെ, പാത്ര ത്തിൽ എണ്ണയും കയ്യിൽ വിളക്കുമായി നാം ഉണർന്നിരിക്കണം. പരിശുദ്ധാ ത്മാവിന്റെ ശക്തി നമ്മുടെ മേൽ ഉണ്ടായിരിക്കണം. യഹോവയുടെ സൈന്യ ത്തിന്റെ നായകൻ യുദ്ധത്തെ നിയന്ത്രിക്കുന്നതിനുവേണ്ടി സ്വർഗ്ഗത്തിലെ മാലാഖമാരുടെ മുൻപിൽ നില്ക്കും . - 3 SM 426 (1890). LDEMal 184.2

    മത്സരത്തിന്റെ അവസാനത്തെ വേലയിൽ, തന്റെ സൈന്യത്തെ സാത്താൻ സജീവമാക്കുമ്പോൾ, നന്മയുടെ നേരെയുള്ള അവന്റെ ശത്രുത കൂടുതൽ കൂടുതൽ പ്രകടമാകും. പരിപൂർണ്ണമായി ദൈവത്തിനു സമർപ്പിച്ചിട്ടില്ലാത്തതും ദിവ്യശക്തിയാൽ കാക്കപ്പെടാത്തതുമായ സകല ആത്മാക്കളും സ്വർഗ്ഗത്തിനെതിരെ പിശാചിനോടുചേർന്ന് സഖ്യം ഉണ്ടാക്കുകയും, അഖി ലാണ്ഡത്തിന്റെ ഭരണാധികാരിക്കെതിരെയുള്ള യുദ്ധത്തിൽ പങ്കുചേരുകയും ചെയ്യും .-TM 465 (1892). - വേഗത്തിൽ ഭൂമിയിലെ സകല നിവാസികളും സ്വർഗ്ഗീയ ഭരണകൂടത്തിന് അനുകൂലമായോ പ്രതികൂലമായോ പക്ഷം ചേരും.-7T 141 (1902).LDEMal 184.3

    ഏഴാമത്തെ ബാധ

    ഏഴാമത്തെ കലശം ഒഴിക്കുന്നതിനെക്കുറിച്ച് നാം പഠിക്കേണ്ടതുണ്ട് (വെ ളിപ്പാട് 16:17-21). ദുഷ്ടശക്തികൾ ഒരു യുദ്ധമില്ലാതെ പോരാട്ടം അവസാനിപ്പിക്കുകയില്ല. എന്നാൽ ഹർമ്മഗെദ്ദോൻ യുദ്ധത്തിൽ ദൈവത്തിന് ഒരു പങ്കു നിർവ്വഹിക്കുവാനുണ്ട് വെളിപ്പാടു പുസ്തകം 18-ാം അദ്ധ്യായത്തിലെ മാലാഖയുടെ പ്രഭയാൽ ഭൂമി പ്രകാശിക്കുമ്പോൾ മതശക്തികളും നന്മയും തിന്മയും ഉറക്കത്തിൽനിന്ന് ഉണരും. ജീവനുള്ള ദൈവത്തിന്റെ സൈന്യം ഭൂമി പിടിച്ചെടുക്കും .-7 BC’983 (1899).LDEMal 185.1

    വളരെ വേഗം ഹർമ്മഗെദ്ദോൻ യുദ്ധം ഉണ്ടാകും തന്റെ വസ്ത്രത്തിന്മേൽ രാജാധിരാജാവും കർത്താധികർത്താവും എന്ന് എഴുതിയിട്ടുള്ളവൻ ശുദ്ധവും ശുഭവുമായ വെള്ളവസ്ത്രം ധരിച്ച്, ഒരു വെള്ളക്കുതിരപ്പുറത്തു കയറി സ്വർഗ്ഗീയ സൈന്യങ്ങളെ മുമ്പോട്ടു നയിക്കും. (വെളിപ്പാട് 19:11 -16).-7BC982 (1899).LDEMal 185.2

    സമുദ്രത്തിലെ തിരമാലകളെന്നപോലെ മുഴുവൻ ഭൂമിയും ഉരുണ്ടുകൂടും. അതിന്റെ ഉപരിതലം പൊട്ടിക്കൊണ്ടിരിക്കുന്നു. അതിന്റെ അടിസ്ഥാനങ്ങൾ ഇളകിക്കൊണ്ടിരിക്കുന്നു. പർവ്വതനിരകൾ താണുകൊണ്ടിരിക്കുന്നു. മനുഷ്യ വാസമുള്ള ദ്വീപുകൾ അപ്രത്യക്ഷമാകുന്നു. ദുഷ്ടതയുടെ കാര്യത്തിൽ സൊദോമിനു തുല്യമായിത്തീർന്ന തുറമുഖങ്ങളെ വെള്ളം വിഴുങ്ങിക്ക ളഞ്ഞു.... ഭൂമിയിലെ അഹന്ത നിറഞ്ഞ നഗരങ്ങൾ നിലംപരിചായി. ഭൂമി യിലെ മഹത്തുക്കൾ തങ്ങൾക്കുതന്നെ മഹത്വം നേടുന്നതിനായി തങ്ങളുടെ ധനം ധാരാളമായി ചെലവഴിച്ചു നിർമ്മിച്ച ആർഭാടം നിറഞ്ഞ മണിമാളികകൾ അവരുടെ കൺമുമ്പിൽ തകർന്നുവീണു നശിക്കും. തടവറയുടെ വാതിലുകൾ മലർക്കെ തുറക്കുകയും, തങ്ങളുടെ വിശ്വാസം നിമിത്തം അടയ്ക്കപ്പെട്ടിരുന്ന ദൈവജനം സ്വതന്ത്രരാക്കപ്പെടുകയും ചെയ്യും.-GC637 (1911).LDEMal 185.3