Loading...
Larger font
Smaller font
Copy
Print
Contents

അന്ത്യകാല സംഭവങ്ങൾ

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    3 - അത് എപ്പോൾ സംഭവിക്കും?

    ശിഷ്യന്മാർ ക്രിസ്തുവിന്റെ വീണ്ടും വരവിനെക്കുറിച്ച് ചോദിക്കുന്നു

    വലിയൊരു കൂട്ടം ജനം കേൾക്കത്തക്കവിധമായിരുന്നു ക്രിസ്തു സംസാരിച്ചത്, എന്നാൽ ക്രിസ്തു ഒലിവുമലയിൽ ഇരുന്നപ്പോൾ പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയോസ് എന്നിവർ തനിച്ച് അവന്റെ അടുക്കൽ വന്നു, ‘അത് എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത്’ എന്നും പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു.LDEMal 23.1

    യേശു ശിഷ്യന്മാരോട് യെരുശലേമിന്റെ നാശത്തെയും അവന്റെ വീണ്ടും വരവിനെ സംബന്ധിച്ചം പ്രത്യേകമായി മറുപടിയൊന്നും ശിഷ്യന്മാരോട് പറഞ്ഞില്ല. എന്നാൽ ഈ രണ്ടു സംഭവങ്ങളെയും കോർത്തിണക്കിക്കൊണ്ട് യേശു സംസാരിച്ചു. ഭാവി സംഭവങ്ങളെ യേശു മുൻകൂട്ടി കണ്ട വിധത്തിൽ അവൻ ശിഷ്യന്മാരോട് സംസാരിച്ചിരുന്നെങ്കിൽ ആ ദൃശ്യത്തെ വഹിക്കുവാൻ അവർ പ്രാപ്തിയില്ലാത്തവരായി മാറുമായിരുന്നു. അവരോടുള്ള തന്റെ കരുണയിൽ, അവർ പഠിച്ച് അർത്ഥം ഗ്രഹിക്കത്തക്കവണ്ണം രണ്ടു മഹാസംഭവങ്ങളെയും ചേർത്ത് വിശദീകരിച്ചു. -DA 628 (1898).LDEMal 23.2

    ക്രിസ്തുവിന്റെ വരവിന്റെ സമയം അറിയുന്നില്ല

    തങ്ങൾ അഡ്വന്റിസ്റ്റുകളാണെന്ന് തങ്ങളെ വിളിക്കുന്ന അനേകരും സമയം നിശ്ചയിക്കുന്നവരാണ്. ക്രിസ്തുവിന്റെ വരവിന്റെ സമയം ഒന്നിനു പുറകെ മറ്റൊന്നായി നിശ്ചയിക്കുകയും അതിന്റെ ഫലം തുടർച്ചയായ പരാജയമായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. കർത്താവിന്റെ വരവിന്റെ കൃത്യസമയം മനുഷ്യന്റെ വിജ്ഞാനമണ്ഡലത്തിനുമപ്പുറമാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. രക്ഷയ്ക്കു അവകാശികളായവർക്കു വേണ്ടി ശുശ്രൂഷ ചെയ്യുന്ന മാലാഖമാർക്കുപോലും ആ ദിവസവും നാഴികയും അറിഞ്ഞുകൂടാ. ‘ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനുംകൂടെ അറിയുന്നില്ല’ (മർക്കൊ. 13:32). -4T 307 (1879).LDEMal 23.3

    ആത്മവർഷത്തിന്റെ സമയമോ ക്രിസ്തുവിന്റെ വീണ്ടും വരവിന്റെ സമയമോ കൃത്യമായി നമുക്കറിഞ്ഞുകൂടാ... ദൈവം ഈ അറിവ് നമുക്ക് തരാത്തതെന്തുകൊണ്ടാണ്? - അവൻ അത് ചെയ്താൽ സമയത്തെ നാം ശരിയാംവിധം ഉപയോഗിക്കുകയില്ല. വരുവാനുള്ള ആ മഹാദിവസത്തിൽ ഉറച്ചുനിൽക്കുന്നതിന് ഒരു ജനത്തെ ഒരുക്കുന്ന ദൈവവേലയെ ഒരു വലിയ അളവുവരെ തടസ്സപ്പെടുത്തുന്ന ഒരു അവസ്ഥയിലേക്കു ഈ പരിജ്ഞാനം നമ്മുടെ ജനത്തെ എത്തിക്കും. കാലത്തിന്റെ ഇളക്കത്തിനൊത്തു ജീവിക്കേണ്ടവരല്ല നാം....LDEMal 23.4

    ഒന്നോ രണ്ടോ അഥവാ അഞ്ചോ ആറോ വർഷത്തിനുള്ളിൽ യേശു വരുകയില്ല എന്നു പറയുവാൻ നമുക്കു കഴിയുകയില്ല. പത്തോ ഇരുപതോ വർഷത്തിനുള്ളിൽ അവൻ വരുകയില്ല എന്നോ പറയുവാൻ കഴിയുകയില്ല. -RH March 22 (1892).LDEMal 24.1

    നാം ദൈവത്തിന്റെ മഹാദിവസത്തോടു അടുത്തുകൊണ്ടിരിക്കുന്നു. അടയാളങ്ങൾ നിറവേറിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും ക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ നാളും നാഴികയും പ്രസ്താവിക്കപ്പെടുന്ന ഒരു ദൂത് നമുക്കില്ല. ആകാശമേഘങ്ങളിൽ കർത്താവ് രണ്ടാമത് പ്രത്യക്ഷപ്പെടുന്നതിനെ എതിരേൽക്കുന്നതിന് നാം എല്ലായ്‌പോഴും ഒരുങ്ങി പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനു വേണ്ടി ദൈവം ബുദ്ധിപൂർവ്വം നമ്മിൽ നിന്നും അത് മറച്ചിരിക്കുന്നു. Letter 28 (1897).LDEMal 24.2

    മനുഷ്യപുത്രന്റെ രണ്ടാംവരവിന്റെ കൃത്യമായ സമയം ദൈവത്തിന്റെ ഒരു മർമ്മമാകുന്നു. -DA 633 (1898).LDEMal 24.3

    നമ്മുടേത് സമയം നിശ്ചയിക്കുന്ന ദൂതല്ല

    മഹാ തേജസ്സോടും അധികാരത്തോടും യേശു രണ്ടാമത് വരുന്നതിനുമുമ്പ് കടന്നുപോകുമെന്ന് സമയത്തെപ്പറ്റി കൃത്യമായി വിശദമാക്കുന്ന ഒരു കൂട്ടം ജനമല്ല നാംം. ചിലർ സമയം നിശ്ചയിച്ചിട്ടുണ്ട്, അത് കഴിഞ്ഞുപോകുമ്പോഴും അവരുടെ ധിക്കാരപരമായ ആത്മാവ് ശാസന സ്വീകരിക്കുകയില്ല, എന്നാൽ മറ്റൊരു സമയം നിശ്ചയിക്കും. അതുകഴിയുമ്പോൾ മറ്റൊരു സമയം. എന്നാൽ ഒന്നൊന്നായുള്ള പരാജയങ്ങൾ അവരെ കള്ളപ്രവാചകന്മാർ എന്ന മുദ്രകുത്തുന്നു. -FE 335 (1895).LDEMal 24.4

    ഈ ലോകത്തിന്റെ ചരിത്രം അവസാനിക്കുന്നതിനു ഇനി അഞ്ച് വർഷമുണ്ടെന്നോ പത്തുവർഷമുണ്ടെന്നോ ഇരുപത് വർഷമുണ്ടെന്നോ ഉള്ള ദൂത് ദൈവം ഒരു മനുഷ്യനും കൊടുക്കുന്നില്ല. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ ആ മഹാദിവസത്തിനുവേണ്ടി നമ്മെ ഒരുക്കുന്ന അവസരങ്ങളെയും അവകാശങ്ങളെയും അവഗണിക്കുന്നതുകൊണ്ട് ‘എന്റെ യജമാനൻ വരുവാൻ താമസിക്കുന്നു’ എന്നു ദുഷ്ടദാസൻ പറഞ്ഞതുപോലെ പറയുവാൻ ആരും ഉണ്ടായിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നില്ല. -RH Nov. 27 (1900).LDEMal 24.5

    സമയം നിശ്ചയിക്കൽ അവിശ്വാസത്തിലേക്കു നയിക്കുന്നു

    തുടർച്ചയായി നിശ്ചയിക്കുന്ന സമയം കഴിഞ്ഞുപോകുന്നതു കാരണം, ക്രിസ്തുവിന്റെ ആസന്ന വരവിനെ സംബന്ധിച്ച് മുമ്പത്തെക്കാൾ അധികമായി ലോകം അവിശ്വാസത്തിന്റെ അവസ്ഥയിലെത്തിച്ചേർന്നിരിക്കുകയാണ്. സമയം നിശ്ചയിക്കുന്നവരുടെ പരാജയങ്ങളെ അവർ നിന്ദയോടു കൂടി കാണുന്നു. അങ്ങനെ മനുഷ്യർ വഞ്ചിക്കപ്പെടുന്നതു കാരണം സകലതിന്റെയും അന്ത്യം അടുത്തിരിക്കുന്നു എന്ന തിരുവചനം സ്ഥാപിച്ച സത്യത്തിൽനിന്നും തിരിഞ്ഞുകളയുന്നു. -4T 307 (1879)LDEMal 24.6

    അഞ്ചുവർഷത്തിനുള്ളിൽ യേശു വരുമെന്ന് പ്രസ്താവിച്ചുകൊണ്ട് ബ്രദർ ഈ.പി. ദാനിയൽസ് സമയം നിശ്ചയിച്ചു എന്ന് ഞാൻ മനസ്സിലാക്കുന്നു. നാം സമയം നിശ്ചയിക്കുന്നവരാണെന്നുള്ള ധാരണ വ്യാപകമായ പോകുകയില്ലെന്ന് ഞാൻ ആശിക്കുന്നു. അങ്ങനെയുള്ള ഒരു പരാമർശവും ഉണ്ടാകാതിരിക്കട്ടെ. അവ ഒരു നന്മയും ചെയ്യുകയില്ല. അങ്ങനെയുള്ള ഒന്നിന്റെയും മേൽ ഒരു ഉണർവ് ഉണ്ടാകുവാൻ അന്വേഷിക്കരുത്. എന്നാൽ ആവേശം കൊള്ളുന്നവർക്ക ഒന്നും പിടിച്ചെടുക്കുവാനും ആവേശഭരിതമായത് ഒന്നും ഇല്ലാതിരിക്കുവാനും ദൈവത്തിന്റെ ആത്മാവിനെ ദുഃഖിപ്പിക്കാതിരിക്കുവാനും ഉച്ചരിക്കപ്പെട്ടിരിക്കുന്ന ഓരോ വാക്കിന്മേലും അർഹമായ ജാഗ്രത പുലർത്തട്ടെ.LDEMal 25.1

    വികാരങ്ങളെ ഇളക്കുകയും തത്വങ്ങൾ നിയന്ത്രിക്കാതിരിക്കുകയും ചെയ്യുന്നിടത്ത് ജനത്തിന്റെ ആവേശത്തെ ഇളക്കുകയല്ല നമുക്ക് ആവശ്യം. ദോഷം ചെയ്യുന്നതിന് ഒരു ശക്തയായിരിക്കന്ന സാത്താന്റെ കൗശലങ്ങളും തന്ത്രങ്ങളും തള്ളിക്കയറ്റുവാൻ സാത്താൻ തന്റെ പരമാവധി ശ്രമിക്കുന്നതുകൊണ്ട് നാം എല്ലാ വശത്തുനിന്നും ജാഗ്രത പാലിക്കുന്നവരായിരിക്കണമെന്ന് എനിക്ക് തോന്നുന്നു. ഇളക്കമുണ്ടാക്കുന്നതെന്തും ഒരു തെറ്റായ അടിസ്ഥാനത്തിൻമേൽ ആവേശം കൊള്ളിക്കുന്നതാണ്. അതിന്റെ പ്രതികരണം തീർച്ചയായും ഉണ്ടാകുമെന്നതുകൊണ്ട് നാം ഭയക്കേണ്ടിയിരിക്കുന്നു. -Letter 34 (1887).LDEMal 25.2

    അയയ്ക്കുന്നതിനുമുമ്പ് ഓടുകയും നിറവേറാത്ത പ്രവചനങ്ങൾ നിറവേറുന്ന തീയതിയും ദിവസവുമൊക്കെ തരുകയും ചെയ്യുന്നവരും ദൈവം നയിക്കുന്നവരെന്ന് അവകാശപ്പെടുന്നവരുമായ മനുഷ്യർ സഭയിൽ എല്ലായ്‌പോഴും ഉണ്ടായിരിക്കുകയും അവർ എപ്പോഴും വ്യാജവും ഭ്രാന്തവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയും ചെയ്യും. അവരുടെ ഒന്നൊന്നായുള്ള പരാജയങ്ങളും തെറ്റായ വഴികളിലേക്കുള്ള നടത്തിപ്പിൽ കുഴപ്പവും അവിശ്വാസവും ഉണ്ടാകുവാൻ കാരണമാവുകയും ചെയ്യുന്നതുകൊണ്ട് ശത്രുവായവൻ സന്തോഷിക്കുന്നു. -2SM 84 (1897).LDEMal 25.3

    1844 നു ശേഷം ഒരു സമയപ്രവചനവുമില്ല

    അവർ നമ്മുടെ പ്രതിയോഗിയായ സാത്താന്റെ വേല ചെയ്യുകയായിരുന്നു എന്ന് ഈ മതഭ്രാന്തന്മാരായ കക്ഷികളോട് ജാക്‌സൻ ക്യാമ്പ് യോഗത്തിൽ വച്ച് ഞാൻ വ്യക്തമായി പ്രസ്താവിച്ചു. അവർ അന്ധകാരത്തിലായിരുന്നു. ഒക്ടോബർ മാസത്തിൽ കൃപയുടെ വാതിൽ അടയും എന്ന വലിയ വെളിച്ചം അവർക്കുണ്ടെന്ന് അവർ അവകാശപ്പെട്ടു. 1844 മുതൽ ദൈവം തരുന്ന ദൂതിൽ കൃത്യമായ സമയം ഉണ്ടായിരിക്കുകയില്ല എന്ന് ദൈവം കാണിച്ചുതന്നു എന്ന് ഞാൻ പരസ്യമായി പ്രസ്താവിച്ചു. -2SM 73 (1885)LDEMal 25.4

    1844 ലെ പ്രാവചനിക കാലഘട്ടത്തിന്റെ സമാപനത്തിനും യേശുവിന്റെ വീണ്ടും വരവിന്റെ സമയത്തിന്നും ഇടയ്ക്ക് കടക്കുന്നതിന് സമയം പ്രഖ്യാപിക്കാതെ ജാഗ്രതയോടെ കാത്തിരിക്കുന്ന ഒന്നാണ് നമ്മുടെ സ്ഥാനം. -10MR 270 (1888).LDEMal 26.1

    കൃത്യമായ സമയത്തെ സംബന്ധിച്ച് ജനത്തിന് മറ്റൊരു ദൂത് ഉണ്ടായിരിക്കുകയില്ല. 1842 മുതൽ 1844 വരെയുള്ള സമയത്തിനു ശേഷം (വെളി. 10:4-6), പ്രാവചനിക സമയത്തെ വ്യക്തമാക്കുന്ന ഒരു കാര്യം ഇല്ല. ഏറ്റവും ദൈർഘ്യമേറിയ കണക്കൂകൂട്ടൽ 1844 ശരത്കാലം വരെ എത്തുന്നു. - 7BC 971 (1900).LDEMal 26.2

    എലൻ വൈറ്റ് തന്റെ നാളിൽ ക്രിസ്തുവിന്റെ വരവ് പ്രതീക്ഷിച്ചു

    കോൺഫറൻസിൽ സന്നിഹിതരായിരുന്ന കൂട്ടത്തെ എനിക്കു കാണിച്ചു തന്നു. ദൂതൻ ഇങ്ങനെ പറഞ്ഞു: ‘വിരകളുടെ ഭക്ഷണത്തിനുവേണ്ടി, ചിലർ അന്ത്യ ഏഴുബാധകൾക്കു ഇരയാകുന്നു, ചിലർ യേശുവിന്റെ വരവിൽ രൂപാന്തരം പ്രാപിക്കുന്നതിനായി ജീവനോടെ ശേഷിക്കുന്നു’.-IT 131, 132 (1856)LDEMal 26.3

    സമയം ചുരുക്കമായതു കാരണം, നാം സാമർത്ഥ്യത്തോടും രണ്ടുമടങ്ങ് ഊർജ്ജത്തോടും വേല ചെയ്യണം. നമ്മുടെ മക്കൾ ചിലപ്പോൾ കോളേജ് പഠനത്തിനു കടക്കുകയില്ലായിരിക്കാം. -3T 159 (1872).LDEMal 26.4

    സമയം ചുരുക്കമാണ്. അന്ത്യകാല പ്രതിസന്ധികൾ നമ്മുടെമേൽ വന്നിരിക്കുന്നു. കൊച്ചുകുഞ്ഞുങ്ങൾ അതിനുമുമ്പ് എണ്ണമറ്റ രീതിയിൽ നമ്മുടെ മുമ്പിൽനിന്നും തുടച്ചുമാറ്റപ്പെടും. -Letter 48 (1876).LDEMal 26.5

    ലോകത്തിന്റെ ഇക്കാലത്ത്, ലോകചരിത്രത്തിന്റെ ദൃശ്യങ്ങൾ വേഗം അവസാനിക്കാറായിരിക്കുകയും ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധമുള്ള കഷ്ടകാലത്തിലേക്കു നാം കടക്കുവാൻ സമയമായിരിക്കുകയും ചെയ്തിരിക്കുക കൊണ്ട് വിവാഹബന്ധങ്ങൾ ഉണ്ടാക്കുന്നത് ചുരുക്കമായാൽ പുരുഷന്മാർക്കും സ്ത്രീകൾക്കും നല്ലതാണ്. -ST 366 (1855).LDEMal 26.6

    പാപം ക്ഷമിക്കുന്ന വീണ്ടെടുപ്പുകാരനായ ക്രിസ്തുവിന്റെ നീതിയുടെ വെളിപ്പാടിൽ മൂന്നാം ദൂതന്റെ ആർപ്പുവിളി ആരംഭിച്ചകഴിഞ്ഞിരിക്കുക കൊണ്ട് ശോധനയുടെ കാലം നമ്മുടെ മേൽ പതിക്കുവാൻ സമയമായി. -ISM 363 (1892).LDEMal 26.7

    കാലതാമസം വിശദീകരിക്കപ്പെടുന്നു

    വിഷാദത്തിന്റെ നീണ്ട രാത്രി ശ്രമകരമാണ്, എന്നാൽ ക്രിസ്തു വരുകയാണെങ്കിൽ അനേകരും തയ്യാറല്ലാത്തവരായി കാണപ്പെടുമെന്നതു കാരണം പ്രഭാതം കരുണയാൽ വൈകിപ്പിക്കപ്പെടുകയാണ്. -2T 194 (1868).LDEMal 26.8

    1844 - ലെ വലിയ നിരാശയ്ക്കു ശേഷം പുനരാഗമനകാംക്ഷികൾ വിശ്വാസം മുറുകെപ്പിടിക്കുകയും മൂന്നാം ദൂതന്റെ ദൂത് സ്വീകരിച്ച് അത് പരിശുദ്ധാത്മ ശക്തിയാൽ ലോകത്തോട് ഘോഷിക്കുകയും ചെയ്തുകൊണ്ട് ദൈവത്തിന്റെ നടത്തിപ്പിനെ ഐക്യതയോടെ പിൻപറ്റുകയും ചെയ്തിരുന്നുവെങ്കിൽ, ദൈവത്തിന്റെ രക്ഷ അവർ കാണുകയും അവരുടെ പ്രയത്‌നങ്ങളുടെമേൽ ദൈവശക്തിയുണ്ടാകുകയും വേല പൂർത്തിയാകുകയും ജനം പ്രതിഫലം പ്രാപിക്കുന്നതിന് കർത്താവ് വരുകയും ചെയ്യുമായിരുന്നു... ക്രിസ്തുവിന്റെ വരവ് അങ്ങനെ താമസിക്കണമെന്നത് ദൈവഹിതമല്ലായിരുന്നു...LDEMal 27.1

    യിസ്രായേൽ ജനം കനാനിൽ കടക്കുന്നതിൽ നിന്നും അവരുടെ അവിശ്വാസവും പിറുപിറുപ്പും മത്സരവും അവരെ നാല്പതു വർഷം അകറ്റി നിർത്തിയിരുന്നു. അതേ പാപങ്ങൾ തന്നെയാണ് ആധുനിക യിസ്രായേലിനെ സ്വർഗ്ഗീയ കനാനിൽ കടക്കുന്നതിൽ നിന്നും അകറ്റിനിർത്തുന്നത്. ഈ രണ്ടു കാര്യങ്ങളിലും ദൈവത്തിന്റെ വാഗ്ദത്തങ്ങൾക്കു തെറ്റുപറ്റിയില്ല. പാപവും ദുഃഖവും നിറഞ്ഞ ഈ ലോകത്തിൽ ദൈവജനമെന്ന് അവകാശപ്പെടുന്നവരെ ദീർഘവർഷം ഇവിടെത്തന്നെ ആക്കിയിരിക്കുന്നത് അവരുടെ അവിശ്വാസവും ലൗകികതയും സമർപ്പണമില്ലായ്മയും അവരുടെതന്നെ ഇടയിലുള്ള കുഴപ്പങ്ങളുമാണ്. -Eve 695, 696 (1883).LDEMal 27.2

    ദൈവം നിയോഗിച്ചപ്രകാരം, ക്രിസ്തുവിന്റെ സഭ അതിന്റെ നിയോഗിക്കപ്പെട്ട വേല ചെയ്തിരുന്നെങ്കിൽ, മുന്നറിയിപ്പ് ലോകത്തെല്ലായിടവും എത്തുകയും ശക്തിയോടും മഹാതേജസ്സോടും കൂടെ കർത്താവായ .യേശുക്രിസ്തു ഈ ഭൂമിയിൽ വരുകയും ചെയ്യുമായിരുന്നു. -DA 633, 634 (1898).LDEMal 27.3

    ദൈവത്തിന്റെ വാഗ്ദത്തങ്ങൾ വ്യവസ്ഥാപിതമാണ്

    മനുഷ്യരോടുള്ള ദൂതന്മാരുടെ സന്ദേശങ്ങളിൽ സമയം വളരെ ചുരുക്കമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. അപ്രകാരമാണ് അവ എപ്പോഴും എനിക്ക് കാണിക്കപ്പെട്ടത്. ഈ സന്ദേശത്തിന്റെ ആദ്യനാളുകളിൽ നാം പ്രതീക്ഷിച്ചതിലധികം സമയം നീണ്ടുപോയി എന്നത് സത്യമാണ്. നാം പ്രത്യാശിച്ച അത്രയും വേഗത്തിൽ നമ്മുടെ രക്ഷകൻ പ്രത്യക്ഷപ്പെട്ടില്ല. എന്നാൽ ദൈവത്തിന്റെ വചനം നിഷ്ഫലമായോ? ഒരിക്കലുമില്ല! ദൈവത്തിന്റെ വാഗ്ദത്തങ്ങളും ഭീഷണികളും ഒരുപോലെ വ്യവസ്ഥാപിതമാണെന്ന കാര്യം നാം ഓർക്കണം....LDEMal 27.4

    യിസ്രായേൽ മക്കൾക്ക് സംഭവിച്ചതുപോലെ അനുസരണക്കേട് കാരണം നാം ഇനിയും അനേകവർഷം ഈ ഭൂമിയിൽ ആയിരിക്കേണ്ടിവരും, എന്നാൽ അവരുടെ സ്വന്തം പ്രവർത്തനരീതിയുടെ ഫലങ്ങൾക്ക് ദൈവത്തെ പഴിച്ചുകൊണ്ട് അവന്റെ ജനം ക്രിസ്തുവിനെ ഓർത്ത് പാപത്തിനുമേൽ പാപം കൂട്ടരുത് -Ev 695, 696 (1901).LDEMal 27.5

    എന്തിനുവേണ്ടിയാണ് ക്രിസ്തു കാത്തിരിക്കുന്നത്

    അവന്റെ സഭയിൽ അവനെത്തന്നെ വെളിപ്പെടുത്തുവാൻ തീവ്രമായ ആഗ്രഹത്തോടെ ക്രിസ്തു കാത്തിരിക്കുകയാണ്. ക്രിസ്തുവിന്റെ സ്വഭാവം പൂർണ്ണമായി അവന്റെ ജനങ്ങളിൽ വെളിപ്പെടുമ്പോൾ അവൻ വന്ന് അവരെ അവന്റെ സ്വന്തമെന്നവണ്ണം അവകാശപ്പെടും.LDEMal 28.1

    നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി നോക്കിപ്പാർക്കുക മാത്രമല്ല, അത് ത്വരിതപ്പെടുത്തുവാനുള്ള പദവികൂടി ഓരോ ക്രിസ്ത്യാനിക്കുമുള്ളതാണ്. അവന്റെ നാമം ധരിക്കുന്ന ഏവരും അവന്റെ മഹത്വത്തിനായി ഫലം കായ്ച്ചിരുന്നുവെങ്കിൽ, എത്ര വേഗത്തിൽ ലോകം മുഴുവനും സുവിശേഷത്തിന്റെ വിത്ത് വിതയ്ക്കപ്പെടുമായിരുന്നു. വേഗത്തിൽ അവസാനത്തെ വലിയ കൊയ്ത്ത് പാകമാകും, ക്രിസ്തു ആ വിലപ്പെട്ട ധാന്യം ശേഖരിക്കുവാൻ വരികയും ചെയ്യും. -COL 69 (1900).LDEMal 28.2

    ലോകത്തിന് സുവിശേഷം നൽകിക്കൊണ്ട് നമ്മുടെ കർത്താവിന്റെ വരവ് വേഗത്തിലാക്കുക എന്നത് നമ്മുടെ അധികാരത്തിലുള്ളതാണ്. ദൈവത്തിന്റെ വരവിന്റെ ദിവസത്തിനായി നോക്കിപ്പാർക്കുക മാത്രമല്ല നാം ചെയ്യേണ്ടത് അത് വേഗത്തിലാക്കുകയും വേണം (2 പത്രൊസ് 3:12). -DA 633 (1898)LDEMal 28.3

    ഈ ദുരിതാവസ്ഥയ്ക്കു ഒരു അന്ത്യം കുറിക്കുന്നതിന് അവനോടൊപ്പം സഹകരിക്കുന്നതിലൂടെ ഇത് നമ്മുടെ അധികാരത്തിൻ കീഴിലാക്കിയിരിക്കുകയാണ്. -Ed 264 (1903).LDEMal 28.4

    ദൈവത്തിന്റെ ദീർഘക്ഷയ്ക്ക്‌ ഒരു പരിധി

    ഒരു പിഴവും സംഭവിക്കാത്ത, കൃത്യതയോടുകൂടി നിത്യനായവൻ ഇപ്പോഴും സകല രാഷ്ട്രങ്ങളുമായി ഒരു കണക്ക് സൂക്ഷിക്കുന്നു. അനുതാപത്തിലേക്കുള്ള വിളിയോടൊപ്പം അവന്റെ കരുണ കരുണാർദ്രമായിരിക്കുന്നിടത്തോളം ഈ കണക്ക് തുറക്കപ്പെട്ടിരിക്കും, എന്നാൽ അക്കങ്ങൾ ദൈവം ഉറപ്പിച്ചിരിക്കുന്ന ഒരു അളവിലെത്തുമ്പോൾ അവന്റെ ക്രോധത്തിന്റെ ശുശ്രൂഷ ആരംഭിക്കും. -5T 208 (1882).LDEMal 28.5

    ദൈവം രാഷ്ട്രങ്ങളുമായി ഒരു രേഖ സൂക്ഷിക്കുന്നു. സ്വർഗ്ഗത്തിലെ പുസ്തകങ്ങളിൽ അവർക്കെതിരെയുള്ള അക്കങ്ങൾ പെരുകുകയാണ്. അതൊരു നിയമമെന്നവണ്ണം ആഴ്ചയിലെ ഒന്നാം ദിവസത്തിന്റെ ലംഘനം ശിക്ഷാർഹമാണെന്ന് വരുമ്പോൾ അവരുടെ പാനപാത്രം നിറയും. -7BC 910 (1886)LDEMal 28.6

    ദൈവം രാഷ്ട്രങ്ങളുമായി ഒരു കണക്കെടുപ്പ് വച്ചിരിക്കുന്നു... ദൈവത്തിന്റെ കരുണയുടെ പ്രസ്താവിക്കപ്പെട്ട അതിർത്തക്കപ്പുറം അതിക്രമം എത്തുമ്പോൾ, അവന്റെ ദീർഘക്ഷമ അവസാനിക്കും. സ്വർഗ്ഗത്തിന്റെ രേഖാപുസ്തകങ്ങളിൽ കുമിഞ്ഞുകൂടുന്ന അക്കങ്ങൾ ലംഘനത്തിന്റെ ആകെത്തക പൂർത്തിയായി എന്ന് കാണിക്കുമ്പോൾ, ദൈവകോപം വരും. -5T 524 (1889).LDEMal 28.7

    ദൈവത്തിന്റെ കരുണ മനുഷ്യരോട് ദീർഘമായി ക്ഷമിക്കുന്ന സമയത്ത്, മനുഷ്യർ പാപത്തിൽ തന്നെ തുടർന്ന് പോകാതിരിക്കുന്നതിന് ഒരു അതിരുണ്ട്. ആ പരിധി എത്തുമ്പോൾ കരുണയുടെ കരം തിരിച്ചെടുക്കപ്പെടുകയും ന്യായവിധി രംഭിക്കുകയും ചെയ്യും. -PP 162, 165 (1890).LDEMal 29.1

    യഹോവയുടെ ദീർഘക്ഷമയ്ക്ക് ഒരതിരുണ്ടെന്നും അവരുടെ വഞ്ചനയിലും ധിക്കാരത്തിലും തുടർന്നുപോകുവാൻ ദൈവം അനുവദിക്കാത്ത ഒരു പരിധിയുണ്ടെന്നും മനുഷ്യർ അറിയുന്നഒരു സമയം വരുന്നു. -9T 13 (1909).LDEMal 29.2

    യഹോവയുടെ ന്യായവിധികൾ തുടർന്നും താമസിപ്പിക്കുവാൻ പറ്റാത്ത ഒരു പരിധിയുണ്ട്. -PK 417 (c1914).LDEMal 29.3

    ലംഘനം ഏകദേശം അതിന്റെ പരിധിയിൽ എത്തിയിരിക്കുന്നു

    ഭൂമിയിലെ നിവാസികൾ അവരുടെ അധർമ്മത്തിന്റെ പാനപാത്രം നിറയ്ക്കുന്നതുവരെ സമയം അല്പകാലംകൂടെ ശേഷിക്കും. പിന്നീട് വളരെക്കാലംകൊണ്ട് നിദ്രയിലായിരുന്ന ദൈവത്തിന്റെ ക്രോധം ഉണരും, അപ്പോൾ ഈ വെളിച്ചം ലഭിച്ചിരുന്ന ദേശം അവന്റെ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കും. -IT 363 (1863).LDEMal 29.4

    അധർമ്മത്തിന്റെ പാനപാത്രം മിക്കവാറും നിറഞ്ഞുകഴിയുകയും തക്കതായ ശിക്ഷ നൽകുന്ന ദൈവത്തിന്റെ നിയമപാലനം കുറ്റക്കാരുടെ മേൽ ഇറങ്ങാറാകുകയും ചെയ്തിരിക്കുന്നു. -4T 489 (1880).LDEMal 29.5

    ലോകനിവാസികളുടെ ദുഷ്ടത അവരുടെ അധർമ്മത്തിന്റെ പൂൂർണ്ണതയിലെത്തി. നാശകന്റെ ഇഷ്ടം നടപ്പാക്കുവാൻ ദൈവം അനുവദിക്കുന്ന ഒരു അവസ്ഥയിലേക്കു ഈ ഭൂമി എത്തിയിരിക്കുന്നു. -7T 141 (1902).LDEMal 29.6

    ലംഘനം അതിന്റെ പരിധിയോളം എത്തിയിരിക്കുന്നു. അനിശ്ചിതാവസ്ഥ ലോകത്തിൽ നിറയുന്നു, ഒരു വലിയ ഭീതി വേഗത്തിൽ മനുഷ്യരുടെ മേൽ വരുവാനിരിക്കുന്നു. അന്ത്യം ഏറ്റവും സമീപമായിരിക്കുന്നു. വളരെ വേഗത്തിൽ ലോകത്തിനുമേൽ വരുവാൻ പോകുന്ന ആശ്ചര്യകരമായ ഒന്നിനുവേണ്ടി സത്യം അറിയാവുന്ന നാം തയ്യാറാകേണ്ടതുണ്ട്. -8T 28 (1904).LDEMal 29.7

    നമ്മുടെ മനസ്സിനു മുമ്പിൽ നാം ദൈവത്തിന്റെ വലിയ ദിവസത്തെ വയ്ക്കണം

    സകലതും വെളിവാക്കപ്പെടുന്ന ദൈവത്തിന്റെ വലിയ ദിവസത്തെ നമുക്കു മുമ്പായി നാം വയ്ക്കുമ്പോൾ, നമുക്ക് തൊട്ടുമുമ്പും അതിനു ശേഷവും ന്യായവിധിയുടെ വലിയ രംഗങ്ങളെ സംബന്ധിച്ച് ദീർഘമായി ധ്യാനിക്കുകയും ചിന്തിക്കുകയും ചെയ്യുവാൻ നാം നമ്മെ അഭ്യസിപ്പിക്കണം. അതിന് നമ്മുടെ സ്വഭാവത്തിനുമേൽ ഒരു സ്വാധീനമുണ്ടാകും. ഒരു സഹോദരൻ എന്നോട് പറഞ്ഞു, ‘സഹോദരി വൈറ്റേ, ദൈവം 10 വർഷത്തിനുള്ളിൽ വരുമെന്ന് നിങ്ങൾ കരുതുന്നുവോ?’ അവൻ രണ്ടോ, നാലോ, പത്തോ വർഷങ്ങൾക്കുള്ളിൽ വന്നാൽ അത് നിങ്ങൾക്ക് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുക?’ ‘എന്തുകൊണ്ടെന്നോ,’ അവൻ പറഞ്ഞു, ‘ദൈവം പത്ത് വർഷത്തിനുള്ളിൽ വരുമെന്ന് ഞാൻ അറിയുകയാണെങ്കിൽ ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ചിലതൊക്കെ വ്യത്യസ്തമായി ചെയ്യും.’ ‘നിങ്ങൾ എന്തു ചെയ്യും?’ ഞാൻ ചോദിച്ചു.LDEMal 29.8

    എന്തെന്ന് വച്ചാൽ, അവൻ പറഞ്ഞു, ഞാൻ എന്റെ വസ്തുക്കളൊക്കെ വിറ്റ് ദൈവവചനം പരിശോധിക്കാൻ തുടങ്ങുകയും ജനങ്ങളെ താക്കീത് ചെയ്ത് അവന്റെ വരവിനായി അവരെ ഒരുക്കുകയും അവനെ എതിരേല്ക്കുവാൻ ഞാൻ തയ്യാറായിരിക്കണമേ എന്ന് ദൈവത്തോട് യാചിക്കുകയും ചെയ്യും.LDEMal 30.1

    അപ്പോൾ ഞാൻ പറഞ്ഞു, അടുത്ത 20 വർഷത്തേക്ക് ദൈവം വരില്ല എന്ന് നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ, നിങ്ങൾ വ്യത്യസ്തമായി ജീവിക്കുമോ?LDEMal 30.2

    അയാൾ പറഞ്ഞു, ഒരുപക്ഷേ അങ്ങനെ ചെയ്യുമായിരിക്കും.

    കർത്താവ് 10 വർഷത്തിൽ വരുമെന്ന് അറിഞ്ഞാൽ അവൻ വ്യത്യസ്തമായ ഒരു ജീവിതം നയിക്കും എന്ന പ്രയോഗം എത്ര സ്വാർത്ഥപരമാണ്! എന്തുകൊണ്ട്, ഹാനോക്ക് 300 വർഷം ദൈവത്തോടൊത്ത് നടന്നു. നാം ദൈവത്തോടൊത്ത് ദിവസവും നടക്കണം എന്നതിന് ഒരു പാഠമാണിത്, മാത്രമല്ല നോക്കിക്കാത്തിരുന്നില്ല എങ്കിൽ നാം സുരക്ഷിതരല്ല. -MS 10, 1886).LDEMal 30.3

    സമയത്തിന്റെ ഹ്രസ്വത

    ദൈവത്തിന്റെ വേലയിലും കാര്യത്തിലും ഇപ്പോൾ അശ്രദ്ധരും നിഷ്‌ക്രിയരുമായവർക്ക് ദൈവം രാവും പകലും ഒരു വിശ്രമവും കൊടുക്കാതിരിക്കട്ടെ. അന്ത്യം അടുത്തു. നാം എപ്പോഴും നമ്മുടെ മുമ്പിൽ വയ്ക്കണമെന്ന് യേശു ആഗ്രഹിക്കുന്നത് സമയച്ചുരുക്കമാണ്. -Letter 97 (1886).LDEMal 30.4

    നാം വീണ്ടെടുക്കപ്പെട്ടവരുടെ കൂടെ പളുങ്കുകടലിൽ സ്വർണ്ണ വീണകളുമേന്തി മഹത്വത്തിന്റെ കിരീടങ്ങളുമായി നിൽക്കുകയും നമുക്ക് മുമ്പിൽ അളവറ്റ നിത്യത ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ കൃപാകാലത്തിന്റെ കാത്തിരിപ്പ് എത്ര ഹ്രസ്വമായിരുന്നുവെന്ന് നാം കാണും. -10 MR 266 (1886).LDEMal 30.5