Loading...
Larger font
Smaller font
Copy
Print
Contents

അന്ത്യകാല സംഭവങ്ങൾ

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    18 - അന്ത്യ ഏഴു ബാധയും നീതിമാന്മാരും

    (മഹാ കഷ്ടകാലം - ഭാഗം 2)

    കൃപാകാലം അവസാനിച്ചതിനുശേഷം മഹാ കഷ്ടകാലം അവസാനിക്കുന്നു

    ക്രിസ്തു മനുഷ്യനുവേണ്ടി അവന്റെ മധ്യസ്ഥനെന്നവണ്ണം ചെയ്തുകൊണ്ടിരിക്കുന്ന ശുശ്രൂഷ അവസാനിക്കുമ്പോൾ ഈ കഷ്ടതയുടെ സമയം ആരംഭിക്കും. അപ്പോൾ എല്ലാ ആത്മാവിന്റെയും വിധി നിർണ്ണയിക്കപ്പെട്ടിരിക്കും. പാപത്തിൽനിന്നും ശുദ്ധീകരിക്കുവാൻ അപ്പോൾ ഒരു പാപപരിഹാരരക്തവും ഉണ്ടായിരിക്കുകയില്ല. ദൈവമുമ്പാകെ മനുഷ്യന്റെ മധ്യസ്ഥൻ എന്ന സ്ഥാനം ക്രിസ്തു ഉപേക്ഷിക്കുമ്പോൾ, “അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ” (വെളിപ്പാട് 22:11) എന്ന പാവനമായ പ്രഖ്യാപനം ഉണ്ടാകും. അപ്പോൾ അതുവരെ തടസ്സം നിന്നിരുന്ന വൈവാത്മാവ് ഭൂമിയിൽനിന്നും പിൻവലിക്കപ്പെടും .-PP 201 (1890).LDEMal 186.1

    ദൈവജനങ്ങൾ തങ്ങളുടെ മുമ്പിലുള്ള പരിശോധനയുടെ സമയത്തിനായി ഒരുക്കപ്പെട്ടിരിക്കും

    മൂന്നാമത്തെ മാലാഖയുടെ ദൂത് പ്രസംഗിച്ചുകഴിയുമ്പോൾ, ഭൂമിയിലെ കുറ്റക്കാരായ നിവാസികൾക്കുവേണ്ടി കരുണ പിന്നെ യാചിക്കുകയില്ല, ദൈവജനം തങ്ങളുടെ വേല പൂർത്തീകരിച്ചുകഴിഞ്ഞു. അവർക്ക് “ദൈവസ് ന്നിധിയിൽനിന്നും പുതുക്കുന്ന അനുഭവമായ “പിന്മഴ’ ലഭിച്ചു. അങ്ങിനെ തങ്ങളുടെ മുമ്പിലുള്ള പരിശോധനയുടെ സമയത്തിനായി അവർ ഒരുക്കപ്പെട്ടിരിക്കുന്നു.LDEMal 186.2

    സ്വർഗ്ഗത്തിൽ മാലാഖമാർ തിരക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും പോകുന്നു. ഭൂമിയിൽനിന്നും തിരിച്ചെത്തിയ ഒരു മാലാഖ തന്റെ വേല പൂർത്തിയായി എന്ന് അറിയിച്ചു; ഭൂമിയുടെ മേലുള്ള അവസാനത്തെ പരീക്ഷ കഴിഞ്ഞു. ദൈവകല്പനകളോട് തങ്ങൾ വിശ്വസ്തരാണ് എന്നു തെളിയിച്ചവർക്ക് “ജീവനുള്ള ദൈവത്തിന്റെ മുദ്ര” ലഭിച്ചു. അതിനുശേഷം യേശു ഉയരത്തി ലുള്ള വിശുദ്ധ മന്ദിരത്തിലെ തന്റെ മധ്യസ്ഥതയുടെ ശുശൂഷ അവസാനിപ്പിച്ചു. തന്റെ ജനത്തിന്റെ പാപപരിഹാരം ക്രിസ്തു നിർവ്വഹിക്കുകയും അവരുടെ പാപങ്ങൾ തുടച്ചു നീക്കുകയും ചെയ്തു. തന്റെ പ്രജകളുടെ സംഖ്യ നിശ്ചയിക്കപ്പെട്ടു; “രാജ്യവും ആധിപത്യവും ആകാശത്തിൻകീഴെങ്ങുമുള്ള രാജ്യത്തിന്റെ മഹത്വവും” രക്ഷയുടെ അവകാശികൾക്കു നല്കപ്പെടുവാൻ പോകുന്നു. അതിനുശേഷം യേശു രാജാധിരാജാവും കർത്താധികർത്താവുമായി വാഴും.-GC613, 614 (1911).LDEMal 186.3

    ഗ്രഹിക്കാവുന്നതിലുമപ്പുറം ഭീകരം

    നമ്മുടെ മുമ്പിൽ വച്ചിട്ടുള്ള തീവമായ ദുരിതവും അതിവേദനയും നേരി ടുന്നതിന്, ക്ഷീണത്തെയും കാലതാമസത്തെയും പട്ടിണിയെയും സഹിക്കു വാൻ കെല്പുള്ളതും കഠിനമായി ശോധന ചെയ്യപ്പെട്ടാലും പതറാത്തതു മായ വിശ്വാസം ആവശ്യമാണ്.LDEMal 187.1

    “ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം” വളരെ വേഗം നമ്മുടെ മേൽ വരും. നമുക്കിപ്പോൾ ഇല്ലാത്തതും സ്വായത്തമാക്കുവാൻ അനേകർ വളരെ ഉദാസീനത കാട്ടുന്നതുമായ ഒരു അനുഭവം നമുക്ക് ആവ ശ്യമാകുന്നു. കഷ്ടതയെക്കുറിച്ചുള്ള സങ്കല്പം അതിന്റെ യാഥാർത്ഥ്യത്തേക്കാളും ഭീതി നിറഞ്ഞതാകുന്നു എന്നത് പതിവായി കാണുന്ന കാര്യ മാണ്; എന്നാൽ നമ്മുടെ മുമ്പിലുള്ള സങ്കീർണ്ണമായ കഷ്ടത്തെ സംബന്ധി ച്ചിടത്തോളം അതു ശരിയല്ല. ഏറ്റവും വ്യക്തമായ വിവരണത്തിന് ആ അഗ്നി പരീക്ഷയുടെ വ്യാപ്തിയോളം എത്താനാവില്ല -GC 621, 622, (1911).LDEMal 187.2

    യേശു അതിവിശുദ്ധ സ്ഥലത്തുനിന്നും പുറത്തിറങ്ങുമ്പോൾ, ഭരണാധികാരികളിൽനിന്നും ജനങ്ങളിൽനിന്നും, അവരോട് സംവാദിച്ചുകൊണ്ടിരി ക്കുന്ന ആത്മാവിനെ അവൻ പിൻവലിക്കും. ദുഷ്ടദൂതന്മാരുടെ നിയന്തണ ത്തിനായി അവർ വിട്ടുകൊടുക്കപ്പെട്ടിരിക്കുന്നു. ആ നാളുകൾ ചുരുങ്ങാതി രുന്നാൽ ഒരു ജഡവും രക്ഷപ്പെടാത്ത തരത്തിൽ പിശാചിന്റെ ആലോചന യിലും നിയന്ത്രണത്തിലും നിയമങ്ങൾ നിർമ്മിക്കപ്പെടും.-IT 2014 (1859).LDEMal 187.3

    മഹാകഷ്ടകാലത്തിനുമുമ്പ് അനേകർ വിശ്രമത്തിലേക്കു പോകും

    വ്യവസ്ഥയില്ലാത്ത സൗഖ്യത്തിനുവേണ്ടി ചോദിക്കുന്നത് എപ്പോഴും സുരക്ഷിതമല്ല... ആർക്കുവേണ്ടി അപേക്ഷ കഴിക്കുന്നുവോ, അവർ ജീവിച്ചിരുന്നാൽ, അവർക്ക് ശോധനയെ തരണം ചെയ്യുവാൻ സഹനശക്തി ഉണ്ടാ ഇല്ലയോ എന്ന് അവൻ അറിയുന്നു. അവൻ ആരംഭത്തിൽത്തന്നെ അവസാ നവും അറിയുന്നു. നമ്മുടെ ഭൂമിയിന്മേൽ മഹാകഷ്ടതയുടെ കാലത്തിലെ അഗ്നിപരീക്ഷ വരുന്നതിനുമുമ്പ് അനേകരെ ദൈവം വിശ്രമത്തിലേക്ക് കട ത്തിവിടും.-CH375 (1897).LDEMal 187.4

    കഷ്ടകാലത്തിനുമുമ്പ് അനേക കുഞ്ഞുങ്ങൾ വിശ്രമത്തിലേക്കു പോകേ ണ്ടതാകുന്നു എന്ന് ദൈവം പലപ്പോഴും എനിക്കു നിർദ്ദേശം തന്നിട്ടുണ്ട്. നമ്മുടെ കുഞ്ഞുങ്ങളെ നാം വീണ്ടും കാണും. നാം അവരെ വീണ്ടും കണ്ടുമു ട്ടുകയും സ്വർഗ്ഗത്തിൽവച്ച് അവരെ അറിയുകയും ചെയ്യും.-2SM 259(1899).LDEMal 187.5

    സകല ശബ്ബത്തനുഷ്ഠാനക്കാരെയും നശിപ്പിച്ചുകളയുക സാത്താന്റെ ലക്ഷ്യം

    മഹാവഞ്ചകൻ ഇപ്രകാരം പറയുന്നു: “നമ്മുടെ മുഖ്യ ലക്ഷ്യം ശബ്ബത്തനു ഷ്ഠാനക്കാരുടെ ഈ വിഭാഗത്തെ നിശ്ശബ്ദമാക്കുക എന്നതാണ്. നമ്മുടെ അധികാരത്തിനു വഴങ്ങാത്തവരെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടി നമുക്ക് അവസാനമായി ഒരു നിയമം വേണം”. - TM472, 473 (1884).LDEMal 188.1

    ഭൂമിയുടെമേലുള്ള തന്റെ മേൽക്കോയ്ക്ക് ചോദ്യം ചെയ്യപ്പെടാതെയിരിക്കു വാൻ, അവരെ ഭൂമിയിൽനിന്നും തുടച്ചു നീക്കുക എന്നതാണ് പിശാചിന്റെ ലക്ഷ്യം . --TM 37(1893).LDEMal 188.2

    ശേഷിപ്പുസഭ മഹാശോധനയിലൂടെയും ദുരിതത്തിലൂടെയും കടന്നു പോകും. ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാക്കുന്നവർ മഹാസർപ്പത്തിന്റെയും അവന്റെ സൈന്യത്തിന്റെയും കാമം അനുഭവി ക്കും. ലോകത്തെ തന്റെ പ്രജകളെന്നവണ്ണം പിശാച് കണക്കാക്കും. വിശ്വാ സത്യാഗികളായ സഭകളുടെ മേൽ അവൻ നിയന്ത്രണം നേടിക്കഴിഞ്ഞു; എന്നാൽ ഇവിടെ ഇതാ അവന്റെ മേൽക്കോയ്മയെ എതിർത്തു നില്ക്കുന്ന ഒരു ചെറിയ സമൂഹം. അവരെ ഭൂമിയിൽനിന്നും നീക്കിക്കളയുവാൻ സാധി ച്ചാൽ അവന്റെ വീജയം സമ്പൂർണ്ണമാകും. യിസ്രായേലിനെ നശിപ്പിക്കുവാൻ അവൻ വിജാതീയ രാഷ്ട്രങ്ങളെ സ്വാധീനിച്ചതുപോലെ, സമീപഭാവിയിൽ ദൈവജനത്തെ നശിപ്പിക്കുവാൻ അവൻ ദുഷ്ടശക്തികളെ എഴുന്നേല്പിക്കും .-9 T 231 (1909).LDEMal 188.3

    ദൈവജനത്തിനെതിരേ ഉപയോഗിക്കുന്ന വാദഗതികൾ

    യേശുവിന്റെ വിശുദ്ധ മന്ദിരത്തിലെ ശുശ്രൂഷ കഴിയുന്നതുവരെ നാലു മാലാഖമാർ നാലു കാറ്റും പിടിച്ചു നിർത്തിയിരിക്കുന്നത് ഞാൻ കണ്ടു. അതി നുശേഷം ഏഴു ബാധകൾ ഉണ്ടാകും. ഈ ബാധകൾ നിമിത്തം ദുഷൻമാർക്ക് നീതിമാൻമാരുടെ നേരെ കാധം ജ്വലിക്കും; അവരുടെമേൽ ന്യായവിധി കൊണ്ടുവന്നത് അവരാണെന്നും, അവർ ഭൂമിയിൽനിന്നും നിർമ്മാർജ്ജനം ചെയതാൽ ബാധകൾ അവസാനിക്കുമെന്നും അവർ വിചാരിക്കും .-EW 36(1851).LDEMal 188.4

    കരുണയുടെ മാലാഖ തന്റെ ചിറകുകൾ മടക്കി മടങ്ങിപ്പോകുമ്പോൾ, വളരെ കാലമായി താൻ ചെയ്യുവാൻ ആഗ്രഹിച്ചിരുന്ന ദുഷട്രപവൃത്തികൾ സാത്താൻ ചെയ്തുതുടങ്ങും. കൊടുങ്കാറ്റ്, കടൽക്ഷോഭം, യുദ്ധം, രക്തച്ചൊരിച്ചിൽ എന്നിത്യാദി കാര്യങ്ങളിൽ അവൻ പ്രമോദിക്കുകയും തന്റെ കൊയ്ത്തു നടത്തി ഫലം ശേഖരിക്കുകയും ചെയ്യും. അവൻ ജനങ്ങളെ പരിപൂർണ്ണമായി വഞ്ചിച്ചിരിക്കകൊണ്ട്, ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം കളങ്ക പ്പെടുത്തിയതിന്റെ പരിണിതഫലമാണ് ഈ ആപത്തുകൾ എന്ന് അവർ പ്രഖ്യാപിക്കും. ഞായറാഴ്ച വേണ്ടവിധത്തിൽ ആദരിക്കപ്പെടായ്കയാൽ ലോകം ശിക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന പ്രസ്താവന പ്രധാനപ്പെട്ട സഭകളുടെ പ്രസംഗപീഠങ്ങളിൽനിന്നും കേൾക്കും.-RHSept 17 (1901).LDEMal 188.5

    സഭയുടെ സ്ഥാപനത്തിനും രാഷ്ടത്തിന്റെ നിയമത്തിനും എതിരായി നില്ക്കുന്ന ആ ചെറിയ കൂട്ടത്തെ നിലനില്ക്കുവാൻ അനുവദിക്കരുത് എന്ന വാദം ഉയർന്നുവരും; രാഷടം മുഴുവൻ ആശയക്കുഴപ്പത്തിലേക്കും നിയമരാ ഹിത്യത്തിലേക്കും പോകുന്നതിലും ഭേദം അവർ കുഷ്ടപ്പെടുന്നതുതന്നെ യാണ് നല്ലത്, ആയിരത്തി എണ്ണൂറു വർഷങ്ങൾക്കുമുമ്പ് ഇതേ വാദഗതി “ജനങ്ങളുടെ ഭരണാധികാരികൾ” ക്രിസ്തുവിനെതിരെ കൊണ്ടുവന്നിരു ന്നു. ഈ വാദഗതി അവസാനത്തേതായിരിക്കും.-GC615 (1911).LDEMal 189.1

    ഞായറാഴ്ച്ചയെ ആദരിക്കാത്ത എല്ലാവർക്കും മരണശിക്ഷ

    വിശുദ്ധന്മാരെ കൊല്ലുവാൻ ഒരു കല്പന പുറപ്പെട്ടു. വിടുതലിനുവേണ്ടി രാവും പകലും അവർ നിലവിളിക്കുവാൻ അത് ഇടയാക്കി. - Ew 36, 37(1851).LDEMal 189.2

    ബാബേൽ രാജാവായ നെബുഖദ്നേസർ നിർത്തിയ പതിമയെ വണങ്ങി ആരാധിക്കാത്തവരെയെല്ലാം കൊന്നുകളയേണം എന്ന് താൻ കല്പിച്ചതു പോലെ, ഞായറാഴ്ച എന്ന സ്ഥാപനത്തെ വണങ്ങാത്ത എല്ലാവർക്കും തടവോ, മരണശിക്ഷയോ കൊടുക്കണമെന്ന ഒരു വിളംബരം ഉണ്ടാകും. എല്ലാവരും വെളിപ്പാടു പുസ്തകം 13-ാം അദ്ധ്യായം ശ്രദ്ധിച്ചു വായിക്കട്ടെ. വലിയവരും ചെറിയവരുമായ സകലരെയും സംബന്ധിക്കുന്നതാണ് അത്.-14 MR 91 (1896).LDEMal 189.3

    ദൈവജനത്തിനുമേൽ മഹാകഷ്ടതയുടെ സമയം വരുവാൻ പോകുന്നു. അപ്പോൾ ദൈവത്തിന്റെ ശബ്ബത്ത്‌ അനുസരിക്കുന്നവർക്ക് വാങ്ങുന്നതിനും വില്ക്കുന്നതിനും വിലക്ക് ഏർപ്പെടുത്തുന്നതും, ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തെ ശബ്ദത്തായി ആചരിക്കാത്തപക്ഷം മരണം ഉൾപ്പെടെയുള്ള ശിക്ഷ അനുഭവിക്കേണ്ടിവരും എന്ന ഭീഷണി ഉൾക്കൊള്ളുന്നതുമായ ഒരു കല്പന പുറപ്പെടും.-HP 344 (1908).LDEMal 189.4

    ദൈവകല്പനകൾക്കെതിരെ യുദ്ധം ചെയ്യുവാൻ ഒരുമിക്കുന്ന ഭൂമിയിലെ ശക്തികൾ “ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദന്മാരും” (വെളി പ്പാട് 13:16) ആയ എല്ലാവരും, വ്യാജശബ്ബത്ത് അനുഷ്ഠിച്ചുകൊണ്ട്, സഭയുടെ ആചാരങ്ങൾക്ക് അനുരൂപപ്പെടണം എന്ന കല്പന പുറപ്പെടുവിക്കും. അതിനു വഴങ്ങാത്ത എല്ലാവരും ശിക്ഷ നേരിടേണ്ടിവരും. അവർ മരണം അർഹിക്കുന്നവരാണ് എന്ന് അവസാനം പ്രഖ്യാപിക്കും.-GC 604 (1911).LDEMal 189.5

    നാലാം കല്പനയിലെ ശബ്ബത്ത്‌ വിശുദ്ധമായി ആചരിക്കുന്നവർക്കെ തിരെ മനുഷ്യന്റെ കോപം പ്രത്യേകമായും ഉണരും. അവസാനം ഇക്കൂട്ടർ മരണം അർഹിക്കുന്നവരാണെന്ന് ആഗോള വ്യാപകമായ ഒരു തീർപ്പ് ഉണ്ടാകും .-PK 512 (c 1914),LDEMal 189.6

    അഹശ്വേരോശ് പുറപ്പെടുവിച്ചതിനു തുല്യമായ മരണശിക്ഷയുടെ തീർപ്പ്

    ദൈവത്തിന്റെ ശേഷിപ്പിനെതിരെ പുറപ്പെടുന്ന കല്പന, യെഹൂദന്മാർക്കെതിരെ അഹശ്വേരോശ് പുറപ്പെടുവിച്ചതിനു സാമ്യമുള്ളതായിരിക്കും. സത്യസഭയുടെ ശ്രതുക്കൾ, ശബ്ബത്തുകല്പന അനുസരിക്കുന്ന ചെറിയ സമൂഹത്തിൽ പടിവാതില്ക്കൽ ഇരിക്കുന്ന മൊർദ്ദേഖായിയെയാണ് ഇന്നു കാണുന്നത്. ദൈവജനം അവന്റെ കല്പനയോടു കാണിക്കുന്ന ഭക്തി, ദൈവഭയം ഇല്ലാത്തതും അവന്റെ ശബ്ദത്തിനെ ചവിട്ടി മെതിക്കുന്നതുമായ ആളുകൾക്ക് ഒരു നിരന്തര ശകാരമാകുന്നു - PK 605 (c 1914).LDEMal 189.7

    ഭൂമിയിലെ പ്രമുഖരായ മനുഷ്യർ ഒരുമിച്ച് ആലോചിക്കുന്നതും സാത്താ നും അവന്റെ ദൂതന്മാരും അവർക്കു ചുറ്റും തിരക്കുള്ളവരായി നില്ക്കുന്നതും ഞാൻ കണ്ടു. ഒരു എഴുത്ത് ഞാൻ കണ്ടു - വിശുദ്ധന്മാർ തങ്ങളുടെ പ്രത്യേക വിശ്വാസം അടിയറവയ്ക്കുകയും ശബ്ബത്ത് ഉപേക്ഷിക്കുകയും ചെയ്തിട്ട്, ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തെ ആചരിക്കാത്തപക്ഷം, ഒരു പ്രത്യേക സമയപരിധി കഴിഞ്ഞിട്ട്, ജനങ്ങൾക്ക് അവരെ കൊല്ലുവാനുള്ള സ്വാതന്ത്യം നല്കുന്ന എഴുത്തിന്റെ പ്രതികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിത റുന്ന ഒരു കാഴ്ച ഞാൻ കണ്ടു,-EW 282 283 (1858).LDEMal 190.1

    ദൈവജനം തങ്ങളുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും വിശ്വാസ ത്താൽ അവന്റെ ശക്തിയിൽ ആശ്രയിക്കുകയും ചെയ്താൽ, മൊർദ്ദേഖായി യുടെ സമയത്ത് അസാധാരണമായി സംഭവിച്ചതുപോലെ നമ്മുടെ കാല ത്തും സാത്താന്റെ തന്ത്രങ്ങൾ പരാജയപ്പെടും.-STFeb. 22 (1910).LDEMal 190.2

    ശേഷിപ്പു ജനം ദൈവത്തെ തങ്ങളുടെ കോട്ടയാക്കുന്നു

    “ആ കാലത്ത് നിന്റെ സ്വജാതികൾക്കു തുണ നില്ക്കുന്ന മഹാപ്രഭുവായ മിഖായേൽ എഴുന്നേല്ക്കും ; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തക ത്തിൽ എഴുതിക്കാണുന്ന ഏവനുംതന്നെ രക്ഷ പ്രാപിക്കും” (ദാനിയേൽ 12:1). ഈ കഷ്ടതയുടെ സമയം വരുമ്പോഴേക്കും എല്ലാവരുടെയും വിധി തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കും; കൃപാകാലം ഇനി ഉണ്ടാകയില്ല, അനുത പിക്കാത്തവർക്കുവേണ്ടി ഇനി കരുണ നല്കപ്പെടുകയില്ല. ദൈവജനത്തി നുമേൽ അവന്റെ മുദ്ര ഉണ്ടായിരിക്കും.LDEMal 190.3

    മഹാസർപ്പത്തിന്റെ സൈന്യത്താൽ നയിക്കപ്പെടുന്ന ഭൂമിയിലെ സൈന്യവുമായി മരണകരമായ പോരാട്ടത്തിൽ ഏർപ്പെട്ട് സ്വയം പ്രതിരോധിക്കുവാ നാവാത്ത ചെറിയ ശേഷിപ്പ് ദൈവത്തെ തങ്ങളുടെ സങ്കേതമാക്കും. അവർ മൃഗത്തെ നമസ്ക്കരിക്കണമെന്നും പീഡനവും മരണവും ഒഴിവാക്കുവാൻ അവന്റെ മുദ് സ്വീകരിക്കണമെന്നുമുള്ള തീർപ്പ് ഭൂമിയിലെ ഏറ്റവും വലിയ അധികാരിയിൽനിന്നും പുറപ്പെട്ടു. ഈ സമയത്ത് ദൈവം തന്റെ ജനത്ത സഹായിക്കട്ടെ. ഇത്രയും ഭയാനകമായ പോരാട്ടത്തിൽ അവന്റെ സഹായമി ല്ലാതെ അവർക്ക് എന്തു ചെയ്യുവാൻ സാധിക്കും! - 5T212, 213 (1882).LDEMal 190.4

    ദൈവജനം പട്ടണങ്ങളിൽനിന്നും ഓടിപ്പോകുന്നു; അനേകർ തടവിലായി

    ക്രിസ്തീയ രാജ്യങ്ങളിലെ ഭരണാധികാരികൾ, തങ്ങളുടെ തീർപ്പിനാൽ, കല്പനയനുസരിക്കുന്നവർക്കെതിരേ കല്പനകൾ പുറപ്പെടുവിക്കുകയും സർക്കാരിന്റെ സംരക്ഷണം പിൻവലിക്കുകയും അവരുടെ നാശം ആഗ്രഹിക്കുന്നവരുടെ കയ്യിൽ അവരെ വിട്ടുകൊടുക്കുകയും ചെയ്യുമ്പോൾ ദൈവ ജനം പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും ഓടിപ്പോകുകയും നിർജ്ജനപ്രദേശങ്ങളിലും ഏകാന്ത സ്ഥലങ്ങളിലും പാർത്തുകൊണ്ട് ചെറിയ കൂട്ടങ്ങളായി ഒന്നിച്ചു സഹവസിക്കുകയും ചെയ്യും. അനേകർ പർവ്വ തങ്ങളിൽ അഭയം കണ്ടെത്തും... എന്നാൽ എല്ലാ രാജ്യങ്ങളിലും വിഭാഗങ്ങ ളിലുമുള്ള ഉയർന്നവരും താണവരും സമ്പന്നരും ദരിദ്രരും കറുത്തവരും വെളുത്തവരും ആയ അനേകരും, നീതി ലഭിക്കാതെ, ഏറ്റവും ക്രൂരമായ തട വറകളിൽ അടയ്ക്കപ്പെടും. ചങ്ങലകളാൽ ബന്ധിക്കപ്പെട്ടും, തടവറകളിൽ അടയ്ക്കപ്പെട്ടും കൊല്ലപ്പെടുവാൻ വിധിക്കപ്പെട്ടും ദൈവത്തിനു പ്രിയപ്പെട്ട വർ ക്ലേശകരമായ ദിവസങ്ങൾ തള്ളിവിടും. ചിലർ ഇരുട്ടറകളിലും ഭീഭത്സ മായ തുറുങ്കുകളിലും പട്ടിണികിടന്നു മരിക്കുവാനായി ഉപേക്ഷിക്ക പ്പെടും .-GC626 (1911).LDEMal 191.1

    കല്പന അനുസരിക്കുന്നവരെ കൊല്ലുവാനുള്ള സമയം പൊതുവായ ഒരു തീർപ്പിനാൽ നിശ്ചയിക്കപ്പെട്ടു. എങ്കിലും, അവരുടെ ശത്രുക്കൾ ചില സന്ദർഭങ്ങളിൽ ആ തീർപ്പ് മുൻകൂട്ടി പ്രതീക്ഷിച്ചുകൊണ്ട്, നിശ്ചയിക്കപ്പെട്ട സമയത്തിനുമുമ്പ് അവരുടെ ജീവനെ അപഹരിക്കുവാൻ പ്രയത്നിക്കും. എന്നാൽ വിശ്വസ്തരായ ആത്മാക്കൾക്കു ചുറ്റും സ്ഥാനമുറപ്പിച്ചിരിക്കുന്ന ശക്തരായ കാവൽക്കാരെ കടന്നുപോകുവാൻ ആർക്കും സാധ്യമല്ല. ചിലർ പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നുമുള്ള തങ്ങളുടെ ഓട്ടത്തിനിടയിൽ ആക്രമിക്കപ്പെടും; എന്നാൽ അവർക്കെതിരെ ഉയരുന്ന വാളുകൾ പുല്ലുപോലെ ഒടിഞ്ഞു താഴെ വീഴും. മറ്റു ചിലരെ, യോദ്ധാക്കളായ മനുഷ്യ രുടെ വേഷത്തിൽ വരുന്ന മാലാഖമാർ പ്രതിരോധിക്കും.-GC 631 (1911).LDEMal 191.2

    ഈ സമയത്ത് ദൈവത്തിന്റെ ജനം എല്ലാവരും ഒരു സ്ഥലത്തുതന്നെ ആയിരിക്കുകയില്ല. അവർ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും പല സമൂഹങ്ങളിലും ആയിരിക്കും ഉണ്ടാവുക; അവർ ഒറ്റയ്ക്കൊറ്റയ്ക്കായിരിക്കും പരീക്ഷിക്കപ്പെടുക, സമൂഹമായിട്ടല്ല. ഓരോരുത്തരും സ്വയമായി വേണം പരീക്ഷയെ നേരിടുവാൻ.-4 BC1143 (1908). LDEMal 191.3

    ഈ ഭൂമിയിൽ മറ്റൊരു വ്യക്തി ഇല്ലാത്തതുപോലെ സഭയിലെ ഓരോ വ്യക്തിയുടെയും വിശ്വാസം ശോധന ചെയ്യപ്പെടും.-7 BC 983 (1890).LDEMal 191.4

    വീടുകളും നിലങ്ങളും ഉപകരിക്കുകയില്ല

    കോപാകാന്തരായ ജനക്കൂട്ടത്തിൽനിന്നും ഓടി രക്ഷപ്പെടേണ്ടതു കൊണ്ട്, കഷ്ടതയുടെ സമയത്ത്, വിശുദ്ധന്മാർക്ക്, വീടുകളും നിലങ്ങളും ഉപകരിക്കപ്പെടുകയില്ല. ഏതല്ക്കാല സത്യത്തിന്റെ പ്രചരണത്തിനുവേണ്ടി ആ സമയത്ത് അവരുടെ സമ്പാദ്യങ്ങൾ വിൽക്കുവാനാകുകയില്ല... LDEMal 191.5

    ആരെങ്കിലും തങ്ങളുടെ വസ്തുവകകളെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുകയും തങ്ങളുടെ കർത്തവ്യങ്ങൾ എന്തൊക്കെയാണെന്ന് കർത്താവിനോട് ചോദിക്കാതെയിരിക്കുകയും ചെയ്താൽ, കർത്താവ് അവനു അതു കാണിച്ചുകൊടുക്കുകയില്ല എന്നതു ഞാൻ കണ്ടു. തങ്ങളുടെ വസ്തുവകകൾ സൂക്ഷിച്ചു വയ്ക്കുവാൻ അവർ അനുവദിക്കപ്പെടും. മഹാകഷ്ടതയുടെ സമയത്ത്, തങ്ങളെ ഞെരിച്ചു തകർക്കുന്ന ഒരു പർവ്വതംപോലെ അതു തങ്ങളുടെ മുമ്പിൽ നിവർന്നു നില്ക്കും . അതു വിറ്റുകളയുവാൻ അവർ പരിശ്രമിക്കും, പക്ഷേ അവർക്കതിനു സാധിക്കുകയില്ല. എന്നാൽ അവർക്കു ഗ്രഹിക്കുവാൻ താല്പര്യം ഉണ്ടെങ്കിൽ, ആവശ്യസമയത്ത്, എപ്പോൾ വില്ക്കണമെന്നും എത്രമാത്രം വില്ക്കണമെന്നും അവൻ അവരെ പഠിപ്പിക്കും. - -EW 56, 57 (1851).LDEMal 192.1

    ലൗകിക നിക്ഷേപങ്ങളോടു പറ്റിച്ചേർന്നിരിക്കരുത്, സമയം അത്രയധികം വൈകിയിരിക്കുന്നു. വേഗത്തിൽ വീടുകളും നിലങ്ങളും ആർക്കും പ്രയോജനമില്ലാത്തതായിത്തീരും. കാരണം, ദൈവത്തിന്റെ ശാപം അധികമധികമായി ഭൂമിമേൽ പതിയുവാൻ പോകുന്നു. “നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷ കൊടുപ്പിൻ” (ലൂക്കൊസ് 12:33) എന്ന ആഹ്വാനം വരുന്നു. ദൈവത്തിന്റേതായ വസ്തുവകകൾ അവന്റെ ഈ ഭൂമിയിലെ വേല ത്വരിതപ്പെടുത്തുവാനായി അവനു തിരികെ കാഴ്ചയായി അർപ്പിക്കേണ്ടതിന് ഈ ദൂത് വിശ്വസ്തതയോടെ വഹിക്കുകയും ജനങ്ങളുടെ ഹൃദയത്തിൽ കടക്കുവാൻ നിർബ്ബന്ധിക്കുകയും വേണം .-16 MR 348 (1901)LDEMal 192.2

    യാക്കോബിന്റെ കഷ്ടകാലം പോലെയുളള സമയം

    നാലാം കല്പനപ്രകാരം ശബ്ദത്തിനെ വിശുദ്ധീകരിക്കുന്നവർ കടുത്ത ശിക്ഷയ്ക്കർഹരാണ് എന്നു വിധിച്ചുകൊണ്ട്, അവർക്കെതിരെ ഒരു തീർപ്പു പുറപ്പെടും. അതിനുശേഷം, അല്പസമയം കഴിഞ്ഞ്, അവരെ കൊല്ലുവാൻ ജനങ്ങൾക്ക് അനുവാദം കൊടുക്കും. ദൈവത്തിന്റെ കല്പനകളെ മുഴുവ നായും മാനിക്കുന്നവർക്കുനേരെ പുരാതന ലോകത്തിലെ റോമനിസവും ആധുനിക ലോകത്തിലെ വിശ്വാസത്യാഗം സംഭവിച്ച പ്രൊട്ടസ്റ്റാന്റിസവും ചേർന്ന് ഒരേ രീതിയിലുള്ള നടപടികൾ ആരംഭിക്കും. പ്രവാചകൻ യാക്കോ ബിന്റെ കഷ്ടകാലം എന്നു വിവരിച്ച കഷ്ടതയിലേക്കും ദുരിതത്തിലേക്കും ദൈവത്തിന്റെ ജനം അപ്പോൾ ആഴ്ന്നു പോകും.-GC615, 616 (1911).LDEMal 192.3

    ദൈവജനം, അവർക്ക് മുമ്പുണ്ടായിരുന്ന രക്തസാക്ഷികൾ ചെയ്തതു പോലെ, അവരുടെ സാക്ഷ്യം അവരുടെ രക്തംകൊണ്ടു വേഗം മുട്ടയിടുമെന്ന് മറ്റു മനുഷ്യർക്കു തോന്നും. അവരുടെ ശത്രുക്കളുടെ കയ്യാൽ അവർ വീഴുവാൻ ദൈവം അവരെ കൈവിട്ടുകളഞ്ഞുവോ എന്ന് അവർ ഭയപ്പെട്ടുതുടങ്ങും. ഭയവിഹ്വലമായ വ്യഥയുടെ കാലമാകുന്നു അത്. രാവും പകലും വിടുതലിനുവേണ്ടി അവർ ദൈവത്തോടു നിലവിളിക്കും.... യാക്കോബിനെപ്പോലെ എല്ലാവരും ദൈവത്തോടു മല്ലുപിടിച്ചുകൊണ്ടിരിക്കും. അവരുടെ വദനങ്ങൾ അവരിലെ ആന്തരിക സംഘർഷത്തെ വിളിച്ചറിയിക്കും എല്ലാ മുഖവും വിളറിയിരിക്കും. എങ്കിലും തീവമായി പക്ഷവാദം ചെയ്യു ന്നത് അവർ അവസാനിപ്പിക്കുകയില്ല.-GC630 (1911).LDEMal 192.4

    ക്രിസ്തുവിന്റെ രണ്ടാംവരവിനു തൊട്ടുമുമ്പ് ദൈവജനം കടന്നുപോകു ന്നതായ ശോധനയെ പ്രതിനിധാനം ചെയ്യുന്നതാണ് യാക്കോബിന്റെ മൽപ്പിടിത്തത്തിന്റെയും വേദനയുടെയും രാത്രിയിലെ അനുഭവം. യിരെമ്യാപ്രവാചകൻ തന്റെ വിശുദ്ധ ദർശനത്തിൽ ഈ സമയത്തെ നോക്കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “നാം നടുക്കത്തിന്റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല. ഭയമത ഉള്ളതു... എല്ലാ മുഖവും വിളറിയിരിക്കുന്നതും ഞാൻ കാണുന്നതു എന്തു? ആ നാൾപോലെ വേറെ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു. കഷ്ടം! അതു യാക്കോബിന്റെ കഷ്ടകാലം തന്നേ; എങ്കിലും അവൻ അതിൽനിന്നു രക്ഷിക്കപ്പെടും” (യിരെമ്യാവ് 30:5-7).-pp 201 (1890), -- നീതിമാന്മാർക്ക് വെളിപ്പെടുത്തുവാൻ ഒളിപ്പിച്ചു വച്ച പാപങ്ങൾ ഇല്ലLDEMal 193.1

    മഹാകഷ്ടതയുടെ കാലത്ത്, ഭയത്താലും വേദനയാലും ദൈവജനം പീഡിപ്പിക്കപ്പെടുമ്പോൾ, ഏറ്റുപറയാത്ത പാപങ്ങൾ അവരിൽ ഉണ്ട് എങ്കിൽ, അവർ പ്രതിരോധമില്ലാത്തവരായിരിക്കും; നിരാശ അവരുടെ വിശ്വാസത്തെ തകർത്തുകളയും. വിടുതലിനുവേണ്ടി ദൈവത്തോടു യാചിക്കുവാൻ അവർക്കു ധൈര്യം ഉണ്ടാവുകയില്ല. എന്നാൽ തങ്ങളുടെ അയോഗ്യതയെക്കുറിച്ച് തങ്ങൾക്ക് ആഴമായ ബോധം ഉള്ളപ്പോൾതന്നെ, വെളിച്ചത്തു കൊണ്ടുവരുവാൻ, ഒളിപ്പിച്ചുവച്ചിരിക്കുന്ന പാപങ്ങൾ അവരിൽ ഉണ്ടാവുകയില്ല. അവരുടെ പാപങ്ങൾ നേരത്തേ തന്നെ ന്യായവിസ്താരത്തിനു വിധേയപ്പെട്ടിരുന്നു. അവ മായ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു; അവയെ ഓർമ്മയിലേക്കു കൊണ്ടുവരുവാൻ അവയ്ക്കു കഴിയുകയില്ല.-GC 620 (1911).LDEMal 193.2

    ദൈവത്തിന്റെ ജനത്തിന് തങ്ങളുടെ കുറവുകളെക്കുറിച്ച് ആഴമായ ബോധം ഉണ്ടാവുകയും, അവർ തങ്ങളുടെ ജീവിതത്തെ പുനപരിശോ ധനചെയ്യുമ്പോൾ അത് അവരുടെ പ്രതീക്ഷയെ കെടുത്തിക്കളയുകയും ചെയ്യുന്നു. എന്നാൽ ദൈവത്തിന്റെ കരുണയുടെ ബഹുത്വത്തെയും തങ്ങ ളുടെ നിഷ്കളങ്കമായ അനുതാപത്തെയുംകുറിച്ച് ഓർക്കുമ്പോൾ, ക്രിസ്ത വിൽക്കൂടി അശരണരും അനുതപിക്കുന്നവരുമായ പാപികൾക്ക് നല്കപ്പെട്ട വാഗ്ദത്തത്തിനുവേണ്ടി അവർ കേണപേക്ഷിക്കും. തങ്ങളുടെ പ്രാർത്ഥ നയ്ക്ക് ഉടനടി മറുപടി ലഭിച്ചില്ല എന്നതുകൊണ്ട് അവരുടെ വിശ്വാസം ക്ഷയിച്ചുപോവുകയില്ല. യാക്കോബ് ദൂതനെ മുറുകെ പിടിച്ചതുപോലെ, അവർ ദൈവശക്തിയിൽ മുറുകെപ്പിടിക്കും. “നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല” എന്നതായിരിക്കും അവരുടെ ആത്മാവിന്റെ ഭാഷ.-PP202 (1890) .LDEMal 193.3

    വിശുദ്ധന്മാർക്ക് തങ്ങളുടെ ജീവൻ നഷ്ടപ്പെടുകയില്ല

    മൃഗത്തിന്റെ കല്പനയ്ക്കു വഴങ്ങുകയോ അവന്റെ മുദ്ര സ്വീകരിക്കുകയോ ചെയ്യാതെ രൂപാന്തരപ്പെടുന്ന അനുഭവത്തിനുവേണ്ടി കാത്തിരിക്കുന്നLDEMal 194.1

    വരെ നശിപ്പിച്ചുകളയുവാൻ ദൈവം ദുഷ്ടനെ അനുവദിക്കുകയില്ല. വിശുദ്ധന്മാരെ കൊല്ലുന്നതിന് ദുഷ്ടന്മാരെ അനുവദിച്ചാൽ സാത്താനും അവന്റെ ദുഷ്ട സൈന്യവും ദൈവത്തെ വെറുക്കുന്ന എല്ലാവരും സംതൃപ്തരാകും എന്ന് ഞാൻ കണ്ടു. ഈ അവസാന പോരാട്ടത്തിൽ ഇതുവരെ തങ്ങൾ പ്രിയം വച്ചവനെ കാത്തിരുന്നവരുടെമേൽ അധികാരം ഉണ്ടായിരിക്കുക എന്നത് സാത്താന്റെ മഹത്വത്തിന് എത്ര വലിയ വിജയമായിരിക്കും! വിശുദ്ധന്മാർ ഉയരങ്ങളിലേക്ക് എടുക്കപ്പെടും എന്ന ആശയത്തെ പരിഹസിച്ചവർ, ദൈവത്തിനു തന്റെ ജനത്തോടുള്ള കരുതലും അവരുടെ മഹത്വകരമായ വിടുതലും ദർശിക്കും .-EW 284 (1858).LDEMal 194.2

    ദൈവത്തിന്റെ ജനം ദുരിതങ്ങളിൽനിന്നും മോചിതരാവുകയില്ല; എന്നാൽ പീഡിപ്പിക്കപ്പെടുമ്പോഴും നിരാശയിലകപ്പെടുമ്പോഴും ഇല്ലായ്മ സഹിക്കു കയും ആഹാരം ഇല്ലാതെ കഷ്ടപ്പെടുകയും ചെയ്യുമ്പോഴും നശിക്കുന്നതി നുവേണ്ടി അവർ ഉപേക്ഷിക്കപ്പെടുകയില്ല. -GC629 (1911).LDEMal 194.3

    ക്രിസ്തുവിന്റെ വിശ്വസ്ത സാക്ഷികളുടെ രക്തം ഈ സമയത്ത് ചിന്തപ്പെട്ടാൽ, രക്തസാക്ഷികളുടെ രക്തംപോലെയും ദൈവത്തിനു കൊയ്ത്തിനായി വളരേണ്ട വിത്തുപോലെയും ആയിരിക്കുകയില്ല അത്.-GC634 (1911).LDEMal 194.4

    ദൈവം കരുതിക്കൊള്ളും

    മഹാകഷ്ടതയുടെ സമയത്ത്, നമ്മുടെ താല്കാലിക ആവശ്യങ്ങൾക്കായി എന്തെങ്കിലും ക്രമീകരണങ്ങൾ ചെയ്യുന്നത് വിശുദ്ധ തിരുവെഴുത്തുകൾക്ക് വിരുദ്ധമായ കാര്യമാണെന്ന് കർത്താവ് എനിക്കു തുടർച്ചയായി കാണിച്ചുതന്നു. മഹാകഷ്ടതയുടെ സമയത്ത് വിശുദ്ധന്മാർ തങ്ങളുടെ ഭവന ത്തിലോ വയലിലോ ആഹാരം കരുതി വെച്ചിട്ടുണ്ടെങ്കിൽ, ദേശത്തിൽ വാളും ക്ഷാമവും മഹാമാരിയും ഉണ്ടാകുമ്പോൾ, അകമത്തിന്റെ കരങ്ങൾ അത് അവരിൽനിന്നും എടുത്തുകൊണ്ടുപോകുന്നതും അപരിചിതർ അവരുടെ നിലങ്ങൾ കൊയ്യുന്നതും ഞാൻ കണ്ടു.LDEMal 194.5

    നാം ദൈവത്തിൽ മാത്രം ആശ്രയിക്കേണ്ട സമയമായിരിക്കും അത്, അവൻ നമ്മെ പുലർത്തും. ആ സമയത്ത് നമ്മുടെ അപ്പവും വെള്ളവും ഉറ പായും നമുക്കു ലഭിക്കും എന്ന് ഞാൻ കണ്ടു. നമുക്ക് ഇല്ലായ്മ ഉണ്ടാവു കയോ നാം പട്ടിണി അനുഭവിക്കുകയോ ഇല്ല. മരുഭൂമിയിൽ നമുക്കു മേശ യൊരുക്കുവാൻ ദൈവത്തിനു സാധിക്കും. അത്യാവശ്യമെങ്കിൽ, ഏലിയാവി നോടു ചെയ്തതുപോലെ നമ്മെ പോഷിപ്പിക്കുന്നതിന് അവൻ കാക്കകളെ അയക്കും, അല്ലെങ്കിൽ യിസ്രായേല്യർക്കുവേണ്ടി ചെയ്തതുപോലെ ആകാശത്തുനിന്നു മന്ന വർഷിക്കും.-EW 56 (1851).LDEMal 194.6

    അപ്പവും വെള്ളവും മാത്രം ഭക്ഷിച്ചു ജീവിക്കുവാൻ അടിയന്തിര സാഹചര്യം ദൈവജനത്തെ നിർബ്ബന്ധിക്കുന്ന വിധത്തിൽ ഒരു മഹാകഷ്ടതയുടെ കാലം നമ്മുടെ മുമ്പിലുണ്ട് എന്നു ഞാൻ കണ്ടു. ആ കഷ്ടതയുടെ സമയത്ത് ആരും തങ്ങളുടെ കരംകൊണ്ട് അദ്ധ്വാനിക്കുകയില്ല. മാനസികമായതായി രിക്കും അവരുടെ കഷ്ടത, ദൈവം അവർക്കുവേണ്ടി ആഹാരം ഒരു ക്കും .-Ms 2, 1858.LDEMal 194.7

    മഹാകഷ്ടതയുടെ കാലം നമുക്കു തൊട്ടുമുൻപിൽ ഉണ്ട്. അപ്പോഴത്തെ കടുത്ത സാഹചര്യം, ദൈവജനത്തെ സ്വയം ത്യജിക്കുവാനും ജീവൻ നില നിർത്തുവാൻ മാത്രം ഭക്ഷിക്കുവാനും അവരുടെമേൽ സമ്മർദ്ദം ചെലുത്തും. എന്നാൽ ആ സമയത്തെ നേരിടുവാൻ ദൈവം നമ്മെ ഒരുക്കും. ആ ഭയപ്പാടിന്റെ സമയങ്ങളിൽ നമമുടെ നിസ്സഹായത, ദൈവത്തിനു തന്റെ ബലപ്പെടുത്തുന്ന ശക്തിയെ നമുക്കു നല്കുവാനും തന്റെ ജനത്തെ പുലർത്തുവാനും ഒരു അവസരമായിരിക്കും .- IT 2016 (1859).LDEMal 195.1

    മഹാകഷ്ടതയുടെ കാലത്ത് ശേഷിപ്പു ജനത്തിനു വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നത് അപ്പവും വെള്ളവും മാത്രമാണ്.-SR 129 (1870).LDEMal 195.2

    ക്രിസ്തുവിന്റെ വരവിനു തൊട്ടുമുമ്പുള്ള മഹാകഷ്ടതയുടെ സമയത്ത്, സ്വർഗ്ഗീയ മാലാഖമാരുടെ ശുശ്രൂഷയാൽ നീതിമാന്മാർ സംരക്ഷിക്കപ്പെടും.-PP256 (1890).LDEMal 195.3

    മധ്യസ്ഥൻ ഇല്ല, ക്രിസ്തുവുമായി നിരന്തര സംസർഗ്ഗം മാത്രം

    ക്രിസ്തു തന്റെ ജനത്തിനു പാപപരിഹാരം വരുത്തി അവരുടെ പാപ ങ്ങളെ മായിച്ചുകളഞ്ഞിരിക്കുന്നു. തന്റെ ജനത്തിന്റെ എണ്ണവും തിട്ടപ്പെടുത്തിയിരിക്കുന്നു....LDEMal 195.4

    അവൻ സ്വർഗ്ഗീയ കൂടാരം വിട്ടിറങ്ങുമ്പോൾ, അന്ധകാരം ഭൂവാസികളെ മൂടും. ആ ഭയാനകമായ സമയത്ത്, നീതിമാന്മാർ, ഒരു മധ്യസ്ഥൻ ഇല്ലാതെ, വിശുദ്ധനായ ദൈവത്തിന്റെ മുമ്പാകെ ജീവിക്കും.-GC613,614 (1911). LDEMal 195.5

    ഈ ശോധനയുടെ സമയത്ത് ദൈവം തന്റെ ജനത്തെ മറക്കുമോ? ശ്രതുക്കൾ അവരെ തടവിലേക്കു വലിച്ചെറിഞ്ഞാലും, കാരാഗൃഹത്തിന്റെ മതിലുകൾക്ക് അവരുടെ ആത്മാവിനും ക്രിസ്തുവിനുമിടയിലുള്ള സംസർഗത്തെ വിച്ഛേദിക്കുവാൻ കഴിയുകയില്ല. തങ്ങളുടെ സകല ബലഹീനതകളും കാണുന്നവനും സകല ശോധനകളുമായി പരിചിതനായിത്തീർന്നവനുമായവൻ സകല ഭൗമിക ശക്തികൾക്കും അതീതനാകുന്നു. സ്വർഗ്ഗ ത്തിൽനിന്നും വെളിച്ചവും സമാധാനവും വഹിച്ചുകൊണ്ട്, തങ്ങളുടെ തടവറ കളിലേക്ക് മാലാഖമാർ കടന്നുവരും. കാരാഗൃഹം ഒരു കൊട്ടാരം പോലെയാ കും. കാരണം വിശ്വാസത്താൽ സമ്പന്നരായവരാണ് അവിടെ പാർക്കുന്നത്. പൗലൊസും ശീലാസും ഫിലിപ്പ്യയിലെ കാരാഗൃഹത്തിൽ കിടന്നുകൊണ്ടു അർദ്ധരാത്രി പാടുകയും പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ സംഭവി ച്ചതുപോലെ, മ്ലാനത മൂടിനിൽക്കുന്ന മതിൽക്കെട്ടുകൾ പ്രകാശമുള്ളതായി ത്തീരും .-GC 626, 627 (1911).LDEMal 195.6

    സ്വർഗ്ഗീയ ദർശനത്താൽ മനുഷ്യർക്കു കാണുവാൻ കഴിഞ്ഞിരുന്നെങ്കിൽ, ക്രിസ്തുവിന്റെ വചനം സഹിഷ്ണുതയോടെ അനുസരിച്ചവരുടെ ചുറ്റും അമിത ബലമുള്ള മാലാഖമാരുടെ സമൂഹം നിലയുറപ്പിച്ചിരിക്കുന്നത് അവർക്കു കാണാമായിരുന്നു. സഹതപിക്കുന്ന വാത്സല്യത്തോടെ മാലാഖമാർ അവരുടെ നിരാശയെ കാണുകയും അവരുടെ പ്രാർത്ഥന കേൾക്കു കയും ചെയ്തു. അവരെ തങ്ങളുടെ ആപത്തിൽനിന്നും വിടുവിക്കുന്നതിന് അവരുടെ നായകന്റെ ഉത്തരവിനായി അവൻ കാത്തുനില്ക്കുന്നു. നമുക്ക് ആവശ്യമുള്ള സമയത്ത് അരുമരക്ഷകൻ സഹായം അയച്ചുതരും.-GC 630, 633(1911). LDEMal 196.1

    സ്വർഗ്ഗീയ മഹത്വവും കഴിഞ്ഞ കാലത്തെ പീഡനത്തിന്റെ ആവർത്ത നവും സമ്മേളിക്കുന്ന സമയത്ത് ഭൂമുഖത്ത് ജീവിച്ചിരിക്കുന്ന ദൈവജനത്തിന്റെ അനുഭവത്തെക്കുറിച്ച് എന്തെങ്കിലും സങ്കല്പരൂപം നല്കുന്നത് അസാദ്ധ്യമാകുന്നു. ദൈവത്തിന്റെ സിംഹാസനത്തിൽനിന്നും പുറപ്പെടുന്ന വെളിച്ചത്തിൽ അവർ നടക്കും. മാലാഖമാർ മുഖാന്തരം സ്വർഗ്ഗവും ഭൂമിയും തമ്മിൽ നിരന്തരമായ ബന്ധം നിലനില്ക്കും .... LDEMal 196.2

    ഒരു ജാതി ഉണ്ടായതു മുതൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ആ കഷ്ടതയുടെ മദ്ധ്യത്തിൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം കുലു ങ്ങാതെ നില്ക്കും. അതുല്യ ശക്തിയുള്ള മാലാഖമാർ അവരെ സംരക്ഷിക്കു ന്നതുകൊണ്ട് സാത്താനും അവന്റെ സൈന്യത്തിനും അവരെ നശിപ്പിക്കു വാൻ കഴിയുകയില്ല.-9T 16, 17 (1909).LDEMal 196.3

    ദൈവത്തിന്റെ ജനം യാതൊരു പാപകരമായ ആഗ്രഹങ്ങളും താലോലിക്കുകയില്ല.

    നമ്മുടെ മഹാപുരോഹിതനായ ക്രിസ്തു നമുക്കുവേണ്ടി പാപപരിഹാരശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന ഈ സമയത്ത്, നാം ക്രിസ്തുവിൽ സമ്പൂർണ്ണരാകുവാൻ പരിശ്രമിക്കണം. ഒരു ചിന്ത കൊണ്ടുപോലും പ്രലോഭ നങ്ങളുടെ ശക്തിക്കുമുമ്പിൽ നമ്മുടെ രക്ഷകനെ നാം വിട്ടുകളഞ്ഞുകൂടാ. തനിക്കു കാൽ വയ്ക്കുവാൻ ഒരു ഇടം സാത്താൻ മനുഷ്യഹൃദയങ്ങളിൽ കണ്ടെത്തുന്നു; താലോലിക്കുന്ന ചില പാപകരമായ ആഗ്രഹങ്ങളിൽക്കൂടെ അവന്റെ പ്രലോഭനങ്ങൾ അവയുടെ ശക്തി പ്രയോഗിക്കുന്നു. എന്നാൽ കിസ്തു തന്നെപ്പറ്റി പ്രഖ്യാപിച്ചത്; “ലോകത്തിന്റെ (പണ്ടു വരുന്നു; അവനു എന്നോടു ഒരു കാര്യവുമില്ല” (യോഹന്നാൻ 14:30) എന്നാകുന്നു. താൻ വിജ യിയായിത്തീരേണ്ടതിനു തന്നെ സഹായിക്കുന്ന യാതൊന്നും സാത്താന് ദൈവപുത്രനിൽ കണ്ടെത്തുവാൻ കഴിഞ്ഞില്ല. അവൻ തന്റെ പിതാവിന്റെ കല്പനകൾ അനുസരിച്ചിരുന്നു. സാത്താനു തന്റെ നേട്ടത്തിനുവേണ്ടി പ്രയോജനപ്പെടുത്തുവാൻ അവനിൽ ഒരു പാപവും ഇല്ലായിരുന്നു. മഹാക ഷ്ടിയുടെ സമയത്ത് വീഴാതവണ്ണം നില്ക്കുന്നവരുടെ അവസ്ഥയും ഇതു തന്നെ ആയിരിക്കും .-GC 623 (1911).LDEMal 196.4

    “സ്വയ”ത്തിനെതിരെയുള്ള യുദ്ധം തുടരുന്നു.

    സാത്താൻ വാഴുന്നേടത്തോളം കാലം നമുക്ക് സ്വയത്തെ അടിച്ചമർത്തേണ്ടതായിട്ടുണ്ട്‌. അതുപോലെ മുറുകെപ്പറ്റുന്ന പാപത്തെ അതിജീവിക്കേണ്ട തായും ഉണ്ട്. ജീവൻ നിലനില്ക്കുന്നേടത്തോളം കാലം ഒരു വിശ്രമസ്ഥലമോ, ഞാൻ സകലവും നേടിയിരിക്കുന്നു എന്നു പറയത്തക്ക ഒരു സ്ഥാനമോ ഇല്ല, വിശുദ്ധീകരണം എന്നത് ആജീവനാന്ത അനുസരണത്തിന്റെ ഒരു ഫലമാകുന്നു.-AA560, 561 (1911).LDEMal 197.1

    ജഡിക മനസ്സിനെതിരെയുള്ള നിരന്തരമായ യുദ്ധം നിലനിർത്തേണ്ടതായിട്ടുണ്ട്; അതിനു നാം ദൈവകൃപയുടെ ശുദ്ധീകരിക്കുന്ന സ്വാധീനത്താൽ താങ്ങപ്പെടേണം. അതു മനസ്സിനെ മുകളിലേക്ക് ആകർഷിക്കുകയും നിർമ്മലവും വിശുദ്ധവുമായ കാര്യങ്ങൾ മാത്രം ചിന്തിക്കുവാൻ മനസ്സിനെ ശീലിപ്പിക്കുകയും ചെയ്യും .-2T479 (1870).LDEMal 197.2

    നാം നമ്മുടെ മനസ്സിൽ അയാഥാർത്ഥ്യമായ ഒരു ലോകത്തെ സൃഷ്ടിക്കുകയോ, തിന്മ ചെയ്യുവാനായി പരിപ്പിക്കുന്ന സാത്താന്റെ പ്രലോഭനം ഇല്ലാത്ത ഒരു മാതൃകാപരമായ സഭയെ വിഭാവനം ചെയ്യുകയോ ചെയ്യാം; എന്നാൽ പൂർണ്ണത നിലനില്ക്കുന്നത് നമ്മുടെ സങ്കല്പ്പത്തിൽ മാത്രമായിരിക്കും .-RHAug. 8(1893). LDEMal 197.3

    മനുഷ്യർക്ക് വിശുദ്ധമായ ശരീരം ലഭിക്കുമ്പോൾ, അവർ ഭൂമിയിൽ താമ സിക്കുകയില്ല, പ്രത്യുത സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടും. ഈ ജീവിതത്തിൽ പാപങ്ങൾ ക്ഷമിക്കപ്പെടുന്നു എന്നതുകൊണ്ട്, അതിന്റെ പരിണിത ഫലങ്ങൾ പൂർണ്ണമായും ഇല്ലാതാകുന്നില്ല. അവന്റെ വരവിങ്കലാണ് ക്രിസ്തു നമ്മുടെ “താഴ്ചയുള്ള ശരീരത്തെ അവന്റെ മഹത്വമുള്ള ശരീരം പോലെ രൂപപ്പെടേണ്ടതിനു” രൂപാന്തരപ്പെടുത്തുന്നത്.-2 SM33 (1901).LDEMal 197.4

    144000 പേർ

    അവർ സിംഹാസനത്തിനു മുമ്പാകെ ഒരു “പുതിയ പാട്ടു” പാടും. നൂറ്റിനാല്പ്പത്തിനാലായിരം പേർക്കല്ലാതെ ആർക്കും പഠിക്കുവാൻ കഴിയാത്തതാണ് ആ പാട്ട്. അതു മോശെയുടെയും കുഞ്ഞാടിന്റെയും പാട്ടും വിടുതലിന്റെ പാട്ടും നൂറ്റിനാല്പത്തി നാലായിരം പേർക്കല്ലാതെ മറ്റാർക്കും പഠിക്കുവാൻ കഴിയാത്തതുമായ പാട്ടാണ്. കാരണം അത് അവരുടെ അനുഭവത്തിന്റെ ഗാനമാണ്. മറ്റൊരു സമൂഹത്തിനും ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു അനുഭവമാണത്. ”LDEMal 197.5

    കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു. ഭൂമിയിൽ ജീവനോടെയിരിക്കുന്നവരുടെ ഇടയിൽനിന്നും രൂപാന്തരപ്പെടുകകൊണ്ട് “ദൈവത്തിനും കുഞ്ഞാടിനും ആദ്യ ഫലമായി” അവർ എണ്ണപ്പെട്ടിരിക്കുന്നു (വെളിപ്പാട് 15:2,3; 14:1-5). “ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ’. ഒരു ജാതി ഉണ്ടായതുമുതൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത മഹാകഷടതയിൽക്കൂടി അവർ കടന്നുപോയിരിക്കുന്നു; യാക്കോബിന്റെ കഷ്ടകാലത്തിന്റെ വേദനസഹിച്ചവരാണ് അവർ; ദൈവ അത്തിന്റെ അവസാനത്തെ ന്യായവിധി ചൊരിഞ്ഞുകൊണ്ടിരുന്ന സമയത്ത് ഒരു മധ്യസ്ഥനില്ലാതെ അവർ നിലനിന്നു.-GC 648, 649 (1911).LDEMal 197.6

    “ആരായിരിക്കും നൂറ്റിനാല്പത്തിനാലായിരം പേർ?” എന്നതുപോലെ ആരെയും ആത്മീകമായി സഹായിക്കാനിടയില്ലാത്ത, ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് മനുഷ്യർ തർക്കത്തിൽ ഏർപ്പെടുന്നത് ദൈവത്തിന്റെ ഹിതം അല്ല. ദൈവത്തിന്റെ വൃതന്മാരായവർ, യാതൊരു സന്ദേഹവുമില്ലാതെ അല്പസമ യത്തിനുള്ളിൽ ഇത് അറിയും.-ISM174 (1901).LDEMal 198.1

    ദൈവജനം വിടുവിക്കപ്പെടുന്നു

    ദൈവത്തിന്റെ ജനത്തിന് രക്ഷപ്പെടുവാൻ ഒരു മാർഗ്ഗവും ഇല്ല എന്നു തോന്നിയതുകൊണ്ട് സാത്താന്റെ സൈന്യവും ദുഷ്ട മനുഷ്യരും അവരെ ചുറ്റിവളയുകയും അവരുടെമേൽ ജയോത്സവം നടത്തുകയും ചെയ്യും. എന്നാൽ അവരുടെ ആഹ്ലാദലഹരിയുടെയും വിജയാഹ്ലാദത്തിന്റെയും മധ്യത്തിൽ അത്യുച്ചത്തിലുള്ള ഇടിനാദത്തിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടേയിരുന്നു. ആകാശം ഇരുണ്ടുമൂടി. ദൈവം തന്റെ ശബ്ദം തന്റെ വിശുദ്ധ നിവാസ്ത്തിൽ നിന്നും കേൾപ്പിച്ചപ്പോൾ, ആ ആകാശത്തെ പ്രകാശിപ്പിച്ചത് ഇടിമിന്നലിന്റെ വെളിച്ചവും സ്വർഗ്ഗത്തിൽ നിന്നുമുള്ള ഉഗ്രപ്രഭയും ആയിരുന്നു.LDEMal 198.2

    ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങി. കെട്ടിടങ്ങൾ കുലുങ്ങുകയും ഉഗ കോപത്തോടെ നിലംപതിക്കുകയും ചെയ്തു. സമുദ്രം ഒരു കുലത്തിലെ വെള്ളം പോലെ തിളച്ചു, ഭൂമി മുഴുവനും ഭീതിയുടെ അസ്വാസ്ഥ്യത്തിലായി. നീതിമാന്മാരുടെ അടിമത്തം മാറിപ്പോയിരിക്കുന്നു. മധുരവും പവിത്രവുമായ സ്വരത്തിൽ അവർ പരസ്പരം ഈവണ്ണം മന്ത്രിച്ചു: “നാം വിടുവിക്കപ്പെട്ടിരിക്കുന്നു. ഇതു ദൈവത്തിന്റെ ശബ്ദമത്രേയാകുന്നു.”. - IT 353, 354 (1862).LDEMal 198.3

    ദൈവത്തിന്റെ കല്പന അനുസരിക്കുന്നവരിൽനിന്നും മനുഷ്യന്റെ സുരക്ഷാനിയമങ്ങൾ പിൻവലിക്കപ്പെടുമ്പോൾ, ഒരേ സമയത്ത്, പല ദേശങ്ങളിലും അവരെ നശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കും. വിധിപ്രഖ്യാപനത്തിൽ സൂചിപ്പിക്കപ്പെട്ട സമയം അടുത്തുവരുമ്പോൾ വെറുക്കപ്പെട്ട ഈ കൂട്ടത്തെ പിഴുതെറിയുവാൻ ജനങ്ങൾ ഗൂഢാലോചന നടത്തും. നിർണ്ണായകമായ ഒരു ആക്രമണം നടത്തുവാൻ നിശ്ചയിക്കപ്പെടും. അത് വിയോജിപ്പിന്റെയും ശാസനയുടെയും ശബ്ദത്തെ പരിപൂർണ്ണമായും നിശ്ശബ്ദമാക്കും.LDEMal 198.4

    എല്ലായിടങ്ങളിലും ദുഷ്ടദൂതന്മാരാൽ പ്രേരിതരായി, ആയുധധാരികളായ മനുഷ്യർ വിശുദ്ധന്മാരെ കൊല്ലുന്നതിന് ഒരുക്കങ്ങൾ കൂട്ടുമ്പോൾ, ദൈവത്തിന്റെ ജനം അപ്പോഴും ദിവ്യമായ സംരക്ഷണത്തിനുവേണ്ടി യാചിച്ചുകൊണ്ടിരിക്കുക യായിരിക്കും. അവരിൽ ചിലർ കാരാഗൃഹങ്ങളിലും ചിലർ മലകളിലെയും വനാന്തരങ്ങളിലെയും ഏകാന്തതകളിലുമായിരിക്കും. വിജയാരവത്തോടും പരിഹാസത്തോടും ശാപവാക്കുകൾ ഉച്ചരിച്ചു കൊണ്ടും ദുഷ്ടന്മാരുടെ സമൂഹം തങ്ങളുടെ ഇരകളുടെ മേൽ ചാടി വീഴുവാൻ ഒരുമ്പെടുന്നു. അപ്പോഴതാ രാത്രിയുടെ ഇരുട്ടിനെക്കാൾ ആഴത്തിലുള്ള കടുത്ത അന്ധകാരം ഭൂമിയുടെ മേൽ പതിഞ്ഞു....LDEMal 198.5

    അർദ്ധരാത്രിയിലാണ് തന്റെ ജനത്തിന്റെ വിടുതലിനുവേണ്ടി ദൈവം തന്റെ ശക്തി വെളിപ്പെടുത്തുന്നത്.... കോപിച്ചിരിക്കുന്ന ആകാശത്തിന്റെ നടുവിൽ അവർണ്ണനീയമായ ഒരു പ്രഭ കാണപ്പെട്ടു. അവിടെനിന്നും പെരു വെള്ളത്തിന്റെ ഇരച്ചിൽ പോലെയുള്ള ശബ്ദത്തിൽ “സംഭവിച്ചുതീർന്നു” (വെളിപ്പാട് 16:17) എന്ന ദൈവത്തിന്റെ ശബ്ദം കേട്ടു. ആ ശബ്ദം ആകാശത്തെയും ഭൂമിയെയും ഇളക്കി....LDEMal 199.1

    ഭൂമിയിലെ അഹന്ത നിറഞ്ഞ പട്ടണങ്ങൾ നിലംപരിചാകും. ലോകത്തിലെ മഹത്തുക്കൾ തങ്ങളുടെ ധനം സമൃദ്ധമായി ചിലവഴിച്ചു നിർമ്മിച്ച് രാജകീയ കൊട്ടാരങ്ങൾ അവരുടെ കൺമുമ്പിൽ ഇടിഞ്ഞു പൊളിഞ്ഞുപോകും. കാരാഗൃഹഭിത്തികൾ നടുവെ പിളരുകയും, തങ്ങളുടെ വിശ്വാസം നിമിത്തം തടവിലാക്കപ്പെട്ട ദൈവമക്കൾ അപ്പോൾ സ്വതന്ത്രരാകുകയും ചെയ്യും .-GC635-631 (1911)LDEMal 199.2