Loading...
Larger font
Smaller font
Copy
Print
Contents

അന്ത്യകാല സംഭവങ്ങൾ

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    19 - ക്രിസ്തുവിന്റെ രണ്ടാംവരവ്

    ഏഴാമത്തെ ബാധയും പ്രത്യേക പുനരുത്ഥാനവും

    അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടായി. “ഭൂമിയിൽ മനുഷ്യർ ഉണ്ടായതുമുതൽ അതുപോലെ അത്ര വലുതായൊരു ഭൂകമ്പം ഉണ്ടായിട്ടില്ല” (വെളിപ്പാടു 16:17, 18 ). ആകാശവിതാനം തുറക്കുകയും അടയുകയും ചെയ്യുന്നതുപോലെ കാണപ്പെട്ടു. ദൈവത്തിന്റെ സിംഹാസനത്തിൽനിന്നുമുള്ള പ്രഭ മിന്നിക്കൊണ്ടിരിക്കുന്നതായി തോന്നി. പർവ്വതങ്ങൾ കാറ്റിൽ ഉലയുന്ന ഓടയെപ്പോലെ കുലുങ്ങി പരുപരുത്ത പാറക്കെട്ടുകൾ എല്ലായിടത്തും ചിതറി... ഭൂമി മുഴുവൻ സമുദ്രത്തിലെ തിരമാലകളെപ്പോലെ കുമിഞ്ഞുകൂടി, അതിന്റെ ഉപരിതലം പൊട്ടിത്തുടങ്ങി. അതിന്റെ അടിസ്ഥാനങ്ങൾ ഇളകുന്നതായി തോന്നി. പർവ്വതനിരകൾ താഴുന്നു. ജനവാസമുള്ള ദ്വീപുകൾ അപ്രത്യക്ഷമാകുന്നു. ദുഷ്ടതയുടെ കാര്യത്തിൽ സൊദോംപോലെ ആയിത്തീർന്ന തുറമുഖങ്ങൾ വെള്ളത്താൽ വിഴുങ്ങപ്പെട്ടു... “താലന്തോളം ഘനമുള്ള” കന്മഴ തങ്ങളുടെ നശിപ്പിക്കുന്ന ജോലി ചെയ്തുകൊണ്ടിരിക്കുന്നു (19, 21 വാക്യങ്ങൾ).LDEMal 200.1

    കല്ലറകൾ തുറന്നു. “നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും ഉണരും” (ദാനിയേൽ 12:2). മൂന്നാം ദൂതന്റെ ദൂതിൽ വിശ്വസിച്ചു മരിച്ചവർ, തന്റെ കല്പനകൾ അനുസരിച്ചവരുമായുള്ള ദൈവത്തിന്റെ സമാധാന ഉടമ്പടി കേൾക്കുവാൻ, തേജസ്കരിക്കപ്പെട്ടവരായി കല്ലറയിൽനിന്നു പുറത്തു വരും. “അവനെ കുത്തിത്തുളച്ചവരും”, (വെളിപ്പാട് 1:7) ക്രിസ്തുവിന്റെ മരണ വേദനയിൽ അവനെ നിന്ദിച്ചവരും പരിഹസിച്ചവരും തന്റെ സത്യത്തിന്റെയും ജനത്തിന്റെയും ഏറ്റവും നീചരായ എതിരാളികളും അവർ എല്ലാവരും അവന്റെ മഹത്വം ദിർശിക്കുന്നതിനും അവനോടു അനുസരണയും വിശ്വസ്തതയും പുലർത്തിയവർക്കു നല്കപ്പെടുന്ന മഹത്വം ദർശിക്കുന്നതിനുമായി ഉയിർപ്പിക്കപ്പെടും.-(GC 636, 637 (1911).LDEMal 200.2

    ക്രിസ്തുവിന്റെ വരവിന്റെ സമയം ദൈവം പ്രഖ്യാപിക്കുന്നു

    കറുത്ത ഘനമുള്ള മേഘങ്ങൾ ആകാശത്തു പ്രത്യക്ഷമായി, അവ പര സ്പരം കൂട്ടിമുട്ടി. വായുമണ്ഡലം വിഭജിക്കപ്പെടുകയും പിന്മാറുകയും ചെയ്തു. ഓറിയൻ എന്ന നക്ഷത്രസമൂഹത്തിലെ തുറന്ന സ്ഥലത്തുകൂടി ഞങ്ങൾക്കു മുകളിലേക്കു നോക്കുവാൻ കഴിഞ്ഞു. അവിടെനിന്നും ദൈവത്തിന്റെ ശബ്ദം പുറപ്പെട്ടു വന്നു.-Ew 41 (1851).LDEMal 200.3

    വേഗം ഞങ്ങൾ ദൈവത്തിന്റെ ശബ്ദം കേട്ടു. (ക്രിസ്തുവിന്റെ വരവിനു തൊട്ടുമുമ്പുള്ള സമയത്ത് ദൈവത്തിന്റെ ശബ്ദം നിരന്തരമായി കേൾക്കപ്പെടും. Great Controversy p 632, 633, 636, 638, 640, 641 എന്നീ പുറങ്ങൾ കാണുക), അതു പെരുവെള്ളത്തിന്റെ ഇരച്ചിൽ പോലെ ആയിരുന്നു. യേശുവിന്റെ വരവിന്റെ ദിവസവും മണിക്കൂറും അതു ഞങ്ങളെ അറിയിച്ചു. ജീവനോടെയിരിക്കുന്ന വിശുദ്ധന്മാർ, 1,44,000 പേർ, ആ ശബ്ദം തിരിച്ചറിഞ്ഞു. അതു ഇടിയും ഭൂമികുലുക്കവുമാണെന്ന് അപ്പോൾ ദുഷ്ടന്മാർ ചിന്തിച്ചു.-(EW 15 (1851).LDEMal 201.1

    ദൈവം യേശുവിന്റെ വരവിന്റെ ദിവസവും മണിക്കൂറും അറിയിക്കുകയും തന്റെ ജനവുമായുള്ള നിത്യ ഉടമ്പടി അവർക്കു നല്കുകയും ചെയ്ത സമയത്ത്, അവൻ ഒരു വാചകം പ്രസ്താവിക്കുകയും, പിന്നീട് അല്പസമയം നിർത്തുകയും ചെയ്യുമായിരുന്നു. ആ സമയത്ത് തന്റെ വാക്കുകൾ ഭൂമി യിൽക്കൂടി ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. യഹോവയുടെ വായിൽ നിന്നും ആ ശബ്ദം പുറപ്പെട്ട് ഒരു ഇടിമുഴക്കം പോലെ അതു ഭൂമിയിൽക്കൂടി ഒഴുകിപ്പോയപ്പോൾ, ദൈവത്തിന്റെ യിസായേൽ ആ ശബ്ദം ശ്രദ്ധിക്കുകയും കണ്ണുകൾ മുകളിലേക്കുയർത്തുകയും ചെയ്തു. അതു ഭയാനകമാംവിധം പവിത്രമായിരുന്നു. ഓരോ വാചകത്തിന്റെയും അവസാനം വിശുദ്ധന്മാർ “മഹത്വം! ഹാല്ലേലുയ്യാ!” എന്നു ഘോഷിച്ചു. ദൈവത്തിന്റെ പ്രഭകൊണ്ട്, മോൾ സീനായിയിൽ നിന്നിറങ്ങി വന്നപ്പോൾ അവന്റെ മുഖം പ്രകാശിച്ചതു പോലെ, അവരുടെ മുഖം പ്രകാശിച്ചു. തന്റെ ശബ്ബത്ത് വിശുദ്ധമായി അനുഷ്ഠിക്കുന്നതിൽക്കൂടി ദൈവത്തെ മാനിച്ചവരുടെമേൽ അനന്തമായ അനുഗ്രഹം പ്രഖ്യാപിക്കപ്പെട്ടപ്പോൾ, മൃഗത്തിന്റെമേലും അതിന്റെ പ്രതിമയുടെ മേലുമുള്ള വിജയത്തിന്റെ ദോഷം ഉണ്ടായി.-EW 285, 286 (1858).LDEMal 201.2

    ദൈവശബ്ദം സംസാരിച്ച ആ സമയത്തെക്കുറിച്ച് നേരിയ അറിവു പോലും എനിക്കില്ല. പ്രഖ്യാപിക്കപ്പെട്ട ആ സമയം ഞാൻ കേട്ടു, എന്നാൽ ദർശനത്തിൽനിന്നും പുറത്തുവന്നശേഷം ആ സമയത്തെക്കുറിച്ചുള്ള ഓർമ്മ എനിക്കില്ലായിരുന്നു. വിവരിക്കുവാൻ യാതൊരു ഭാഷയും പോരാത്ത വിധത്തിൽ രോമാഞ്ചം കൊള്ളിക്കുന്നതും ഹൃദയഹാരിയും പരിപാവനവുമായ ദൃശ്യങ്ങൾ എന്റെ മുമ്പിൽക്കൂടി കടന്നുപോയി. എനിക്കു അവയെല്ലാം ജീവനുള്ള യാഥാർത്ഥ്യങ്ങളായിരുന്നു. കാരണം ഈ ദൃശ്യത്തിനു പിന്നാലെ മനുഷ്യപുത്രൻ ഉപവിഷ്ടനായിരുന്ന വെളുത്ത മേഘം പ്രത്യക്ഷപ്പെട്ടു.-ISM 76(1888).LDEMal 201.3

    നഷ്ടപ്പെട്ടുപോയവരുടെ ഭീതി

    ഭൂമി മത്തനെപ്പോലെ ചാഞ്ചാടിക്കൊണ്ടിരിക്കുകയും ആകാശം കുലുങ്ങുകയും ചെയ്യുമ്പോൾ ആർക്കു നില്ക്കുവാൻ സാധിക്കും. ഭയാനകമായ വേദനയാൽ അവർ കാണുന്ന ഒരു കാഴ്ചയിൽനിന്നും രക്ഷപ്പെടുവാൻ അവർ വ്യർത്ഥമായി ആഗ്രഹിക്കും. “ഇതാ അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും” (വെളിപ്പാട് 1:7). “മലകളോടും പാറകളോടും; ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസന ത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണം.... ഞങ്ങളെ മറെപ്പിൻ” (വെളി പ്പാട് 6:16) എന്നു പറഞ്ഞുകൊണ്ട് രക്ഷിക്കപ്പെടാതെയിരുന്നവർ തങ്ങളുടെ ഉരിയാടാപ്രകൃതിയെ ശപിക്കും. - (TMK356 (1896).LDEMal 201.4

    ദൈവത്തിന്റെ ശബ്ദം തന്റെ ജനത്തിന്റെ അടിമത്തത്തെ നീക്കം ചെയ്യുമ്പോൾ, ജീവിതത്തിന്റെ മഹാപോരാട്ടത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ഒരു ഉണർവുണ്ടാകും. ഒരു ജീവിതകാലം മുഴുവൻ സമ്പാദിച്ചതെല്ലാം ഒരു നിമിഷംകൊണ്ടു തുടച്ചുനീക്കപ്പെടുന്നു. ധനികർ തങ്ങളുടെ മഹത്തായ വീടുകൾ നശിക്കുന്നതും തങ്ങളുടെ സ്വർണ്ണവും വെള്ളിയും നഷ്ടപ്പെടു ന്നതും നോക്കി നിലവിളിക്കും. ദുഷ്ടന്മാർ ദുഃഖംകൊണ്ട് നിറയും. അവർLDEMal 202.1

    ദൈവത്തെയും അവരുടെകൂടെ ജീവിച്ച മനുഷ്യരെയും ഉപേക്ഷിച്ചുകളഞ്ഞ തിലുള്ള ദുഃഖമല്ല, പ്രത്യുത ദൈവം ജയാളിയായതിലുള്ള ദുഃഖമാണ്. പരിണിത ഫലം അതുതന്നെ ആയതിലാണ് അവർ വിലപിക്കുന്നത്. എന്നാൽ അവരുടെ ദുഷ്ടതയെ ഓർത്ത് അവർ പശ്ചാത്തപിക്കുന്നില്ല.-GC 654(1911).LDEMal 202.2

    യേശു മഹത്വവും ശക്തിയും ധരിച്ച് ഇറങ്ങിവരുന്നു

    പെട്ടെന്ന് ഒരു മനുഷ്യന്റെ കൈപ്പത്തിയുടെ പകുതിയോളം വലിപ്പമുള്ള ഒരു കറുത്ത മേഘം കിഴക്കേ ചക്രവാളത്തിൽ പ്രത്യക്ഷമായി. അതു രക്ഷ കനെ വലയം ചെയ്യുന്ന മേഘം ആകുന്നു. ദൂരെ നിന്നു നോക്കിയപ്പോൾ അത് ഒരു ഇരുട്ടിന്റെ കരിമ്പടമായി കാണപ്പെട്ടു. ദൈവജനം അതിനെ മനുഷ്യപു തന്റെ അടയാളമായി തിരിച്ചറിഞ്ഞു. അതു ഭൂമിയോട് അടുത്തുവന്നപ്പോൾ പവിത്രമായ നിശ്ശബ്ദതയോടെ അവർ അതിനെ നോക്കി. വലിയ ഒരു വെള്ള മേഘമായിത്തീരുന്നതുവരെ അതു കൂടുതൽ കൂടുതൽ പ്രകാശവും മഹ ത്വവും ഉള്ളതായിക്കൊണ്ടിരുന്നു. അതിന്റെ അടിഭാഗം കത്തുന്ന അഗ്നിയായി രുന്നു. അതിനു മുകളിലായി ഉടമ്പടിയുടെ മഴവില്ലു വച്ചിട്ടുണ്ടായിരുന്നു. ശക്തനായ ഒരു ജയാളിയായി യേശു എഴുന്നള്ളുന്നു....LDEMal 202.3

    എണ്ണിക്കൂടാനാവാത്ത വിശുദ്ധ മാലാഖമാർ, സ്വർഗ്ഗീയ സംഗീതത്തിന്റെ അകമ്പടിയോടെ അവന്റെ വരവിങ്കൽ അവനെ അനുധാവനം ചെയ്തു. “പതിനായിരം പതിനായിരവും ആയിരം ആയിരവും” എന്നിങ്ങനെ ആകാശ വിതാനം ഉജ്ജ്വലമായ രൂപങ്ങളെക്കൊണ്ടു നിറഞ്ഞു. ആ ദൃശ്യത്തെ വിവരി ക്കുവാൻ ഒരു മനുഷ്യന്റെ പേനയ്ക്കും സാധിക്കുകയില്ല. അതിന്റെ തേജസ്സു ഗ്രഹിക്കുവാൻ ഒരു മനുഷ്യമനസ്സും പര്യാപ്തമല്ല.LDEMal 202.4

    രാജാധിരാജാവ് മേഘങ്ങളിൽ ജ്വലിക്കുന്ന തീജ്വാല ധരിച്ചവനായി താഴേയ്ക്കു വരുന്നു. ആകാശം ഒരു ചുരുൾപോലെ ചുരുണ്ടുപോയി. ഭൂമി അവന്റെ മുമ്പാകെ വിറച്ചു. ദീപുകൾ സ്വസ്ഥാനത്തുനിന്നും നീങ്ങിപ്പോ യി.-GC 640-642 (1911),LDEMal 202.5

    അവനെ കുത്തിത്തുളച്ചവരുടെ പ്രതികരണം

    ക്രിസ്തുവിനെ നിരസിക്കുന്നതിലും ക്രൂശിക്കുന്നതിലും പ്രാഥമികമായ പങ്കുവഹിച്ചവർ അവൻ ആയിരിക്കുന്നതുപോലെ അവനെ കാണുന്നതിന് എഴുന്നേറ്റുവരും. ക്രിസ്തുവിനെ നിരസിച്ചവർ ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിശുദ്ധന്മാർ തേജസ്കരിക്കപ്പെട്ടിരിക്കുന്നതു കാണും. ആ സമയത്താണ് കണ്ണിമയ്ക്കുന്നിടയിൽ, ഒരു നിമിഷം കൊണ്ട്, വിശുദ്ധന്മാർ രൂപാന്തരപ്പെടു ന്നതും ആകാശത്തിൽ തങ്ങളുടെ കർത്താവിനെ എതിരേല്പ്പാൻ മേഘങ്ങളിൽ എടുക്കപ്പെടുന്നതും. അവനെ ചുവന്ന അങ്കി ധരിപ്പിച്ചവരും അവന്റെ ശിരസ്സിൽ മുൾക്കിരീടം വച്ചവരും അവന്റെ കൈകളിലും കാലുകളിലും ആണികൾ തറച്ചവരും അവനെ നോക്കി നെടുവീർപ്പിടും.-9 MR 252(1886).LDEMal 203.1

    അവർ അവന്റെ സ്നേഹത്തെ തുച്ഛീകരിച്ചതിനെയും അവന്റെ മനസലിവിനെ ദുരുപയോഗം ചെയ്തതിനെയുംകുറിച്ച് അവർ ഓർക്കും. അവനുപകരം കൊലപാതകിയും മോഷ്ടാവുമായ ബറബ്ബാസിനെ അവർ തിരഞ്ഞെടുത്തതും അവനെ മുൾക്കിരീടം ധരിപ്പിച്ചിട്ട് ചമ്മട്ടികൊണ്ട് അടിച്ചതും കൂശിച്ചതും, ക്രൂശിൽ അവൻ പ്രാണവേദനയനുഭവിക്കുന്ന സമയത്ത്, “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നത്താൻ രക്ഷിക്കുവാൻ കഴിയുന്നില്ല. ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങി വരട്ടെ ഞങ്ങൾ വിശ്വസിക്കാം” എന്നു പറഞ്ഞു. പുരോഹിതന്മാരും ഭരണാധികാരികളും അവനെ നിന്ദിച്ചതും അവർ അപ്പോൾ ഓർക്കും. അവർ ക്രിസ്തുവിനെ പരിഹസിച്ചതും നിന്ദിച്ചതും തന്റെ ശിഷ്യന്മാർക്കു വരുത്തിവച്ചു സകല കഷ്ടതകളും അവർ ആ പൈശാചിക പ്രവൃത്തികൾ ചെയ്ത നിമിഷത്തിലെന്നതുപോലെ അപ്പോൾ അവരുടെ ഓർമ്മയിൽ പച്ചയായി കടന്നുവരും.LDEMal 203.2

    തങ്ങൾ പലപ്പോഴായി കേട്ടിട്ടുള്ള അപേക്ഷകളും പ്രേരണകളും വീണ്ടും അവരുടെ കർണ്ണങ്ങളിൽ മുഴങ്ങും. രക്ഷകൻ പള്ളികളിലും തെരുവുക ളിലും സംസാരിച്ചപ്പോഴെന്നപോലെ, ഓരോ കരുണാർദമായ അപേക്ഷയും തങ്ങളുടെ കാതുകളിൽ വ്യക്തമായി മുഴങ്ങും. അപ്പോൾ അവനെ കുത്തിത്തുളച്ചവർ മലകളോടും പാറകളോടും ഞങ്ങളുടെ മേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ എന്ന് നിലവിളിക്കും.--- Letter 131 (1900).LDEMal 203.3

    “ഉറങ്ങുന്നവരേ, ഉണരൂ, എഴുന്നേൽക്കൂ”

    മേഘങ്ങൾ ചുരുൾപോലെ ഉരുണ്ടുമാറി. അപ്പോൾ മനുഷ്യപുത്രന്റെ ശോഭയാർന്നതും വ്യക്തവുമായ അടയാളം കാണായ് വന്നു. ദൈവത്തിന്റെ കുഞ്ഞുങ്ങൾക്ക് ആ മേഘം എന്താണ് അർത്ഥമാക്കുന്നതെന്നറിയാം. സംഗീ തത്തിന്റെ ശബ്ദം കേട്ടു. അത് അടുത്തടുത്തു വന്നപ്പോൾ മരിച്ചവർ ഉയിർത്തെഴുന്നേറ്റു.-9MR 251, 252 (1886.LDEMal 203.4

    “ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു.... പുനരുത്ഥാനം ചെയ്യാനുള്ള നാഴിക വരുന്നു” (യോഹ ന്നാൻ 5:28, 29). മരിച്ചവരായ സകല ജാതികളിലും ഈ ശബ്ദത്തിന്റെ മാറ്റൊലി ഉണ്ടാകും. യേശുവിൽ വിശ്വസിക്കുന്ന എല്ലാ വിശുദ്ധരും ഉണർന്നിട്ട് തങ്ങളുടെ തടവറയെ ഉപേക്ഷിച്ചു പുറത്തുവരും.-Ms 137(1897),LDEMal 203.5

    ആദാം മുതൽ അവസാനം മരിക്കുന്ന വിശുദ്ധൻ വരെയുള്ള പ്രിയരായ മൃതന്മാർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും അമർത്യമായ ജീവിതത്തിനായി കല്ലറയിൽനിന്നു പുറത്തുവരികയും ചെയ്യും.-DA 606 (1898).LDEMal 204.1

    ഭൂമി ആടിയുലയുന്നതിന്റെയും മിന്നൽപിണരിന്റെയും ഇടിമുഴക്കത്തിന്റെയും മധ്യത്തിൽ ദൈവപുത്രന്റെ ശബ്ദം ഉറങ്ങിക്കിടക്കുന്ന വിശുദ്ധൻമാരെ വിളിക്കും. നീതിമാന്മാരുടെ കല്ലറകളുടെമേൽ അവൻ നോക്കും. എന്നിട്ട് കരങ്ങൾ സ്വർഗ്ഗത്തിലേക്കുയർത്തിക്കൊണ്ട് അവൻ ഉച്ചത്തിൽ പറയും, “മണ്ണിൽ ഉറങ്ങുന്നവരേ, ഉണരുക, ഉണരുക, ഉണരുക. എഴുന്നേലക്കുക!’‘. ഭൂമിയിൽ അങ്ങോളമിങ്ങോളമുള്ള മൃതന്മാർ അവന്റെ ശബ്ദം കേൾക്കും; കേൾക്കുന്നവർ ജീവിക്കും. സകല ജാതിയും ഗോത്രവും വംശവും ഭാഷയും ആയവരുടെ ഇടയിൽനിന്നുള്ള മഹാസൈന്യത്തിന്റെ കാൽപെരുമാറ്റം ഭൂമി മുഴുവനും മുഴങ്ങും, മരണത്തിന്റെ തടവറയിൽനിന്നും അമർത്യമായ തേജസ്സു ധരിച്ചുകൊണ്ട് അവർ വരും. “ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?” (1 കൊരിന്ത്യർ 15:55} എന്ന് അവർ ഉച്ചത്തിൽ ചോദി ക്കും. ജീവനോടെയിരിക്കുന്ന നീതിമാന്മാരും പുനരുത്ഥാനം ചെയ്ത വിശു ദ്ധന്മാരും ദീർഘമായ വിജയത്തിന്റെ ഉല്ലാസഘോഷം മുഴക്കുന്നതിൽ ഒത്തു ചേരും .-GC644(1911).LDEMal 204.2

    ഗുഹകളിൽനിന്നും ഒളിസങ്കേതങ്ങളിൽനിന്നും തടവറകളിൽനിന്നും

    പർവ്വതങ്ങളുടെ ദൃഢതയിലും ഭൂമിയുടെ ഗുഹകളിലും രക്ഷകൻ തന്റെ സാന്നിധ്യവും മഹത്വവും വെളിപ്പെടുത്തും.LDEMal 204.3

    കുറഞ്ഞോന്നു കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും, താമസിക്കുകയില്ല. ശക്തമായി അടയ്ക്കപ്പെട്ട കാരാഗൃഹത്തിനുള്ളിലേയ്ക്കു അവന്റെ കണ്ണുകൾ തീജ്വാലപോലെ തുളച്ചുകയറും, ഒളിച്ചിരിക്കുന്നവരെ പുറത്തു കൊണ്ടുവരും; കാരണം അവരുടെ പേര് കുഞ്ഞാടിന്റെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു. രക്ഷകന്റെ കണ്ണുകൾ നമ്മുടെ മേലും, നമുക്കു ചുറ്റും ഉണ്ട്, എല്ലാ കഷ്ടതകളും അവൻ ശ്രദ്ധിക്കുന്നു, എല്ലാ ആപത്തുകളും അവൻ മനസ്സിലാക്കുന്നു. അവന്റെ കണ്ണുകൾക്ക് തുളച്ചുകയറിച്ചെല്ലുവാനാവാത്ത ഒരു സ്ഥലവുമില്ല. ക്രിസ്തുവിന്റെ അനുകമ്പ എത്തിച്ചേരാത്ത കഷ്ടവും പ്രയാസവും ഉള്ളയിടം ദൈവജനത്തിനില്ല... LDEMal 204.4

    യേശുക്രിസ്തുവിന്റെ മഹത്വം ആദ്യമായി ദർശിക്കുമ്പോൾ ഒരുദൈവ പൈതൽ ഭയചകിതനായിത്തീരും. അവന്റെ പാവനമായ സന്നിധിയിൽ തനിക്കു ജീവിക്കുവാൻ കഴിയുകയില്ല എന്ന് അവനു തോന്നും. എന്നാൽ യോഹന്നാൻ കേട്ടതുപോലെ “ഭയപ്പെടേണ്ടാ” എന്ന ശബ്ദം അവൻ കേൾക്കും. യേശു തന്റെ കരം യോഹന്നാന്റെ മേൽ വച്ചു; സാഷ്ടാംഗം വീണു കിടക്കുകയായിരുന്ന അവനെ ക്രിസ്തു എഴുന്നേല്പിച്ചു. അവനെ ആശ്രയിക്കുന്ന അവന്റെ വിശ്വസ്തരോടും അവൻ അങ്ങനെതന്നെ ചെയ്യും .-TMK 360, 361 (1886).LDEMal 204.5

    തട്ടുമ്പുറങ്ങളിൽനിന്നും ചെറ്റപ്പുരകളിൽ നിന്നും കാരാഗൃഹങ്ങളിൽനിന്നും തൂക്കുമരത്തട്ടുകളിൽനിന്നും പർവ്വതങ്ങളിൽനിന്നും മരുഭൂമികളിൽനിന്നും ഭൂമിയുടെ ഗുഹകളിൽനിന്നും സമുദ്രത്തിന്റെ അന്തർഭാഗത്തു നിന്നും ദൈവത്തിന്റെ അവകാശികൾ കടന്നുവന്നു.-GIC650 (1911).LDEMal 205.1

    സമുദ്രത്തിന്റെ ആഴങ്ങളിൽനിന്നും കുഴികളിൽനിന്നും പർവ്വതങ്ങളിൽ നിന്നും വിശ്വസ്തരായവരെ ചേർക്കുവാൻ ക്രിസ്തു വരുമ്പോൾ അവസാനത്ത കാഹളം ധ്വനിക്കും. അപ്പോൾ ഭൂമി മുഴുവനും, ഏറ്റവും ഉയരം കൂടിയ പർവ്വതത്തിന്റെ നെറുക മുതൽ ആഴമുള്ള ഗർത്തങ്ങളുടെ അഗാധതലം വരെ, ആ ശബ്ദം കേൾക്കും. മരിച്ചുപോയ വിശുദ്ധന്മാർ കാഹളത്തിന്റെ ശബ്ദം കേൾക്കുമ്പോൾ, അമർത്യത ധരിക്കുവാനും അവരുടെ കർത്താവിനെ എതിരേല്പാനും കല്ലറയിൽനിന്നും എഴുന്നേറ്റുവരും.-1 BC 909 (1904).LDEMal 205.2

    പാറകളുടെ വിടവുകളിൽനിന്നും കാരാഗൃഹങ്ങളിൽനിന്നും ഭൂമിയുടെ ഗുഹകളിൽനിന്നും പുറത്തുവരുന്ന വിശുദ്ധന്മാരുടെ പുനരുത്ഥാനത്തേക്കുറിച്ച് സന്തോഷത്തോടെ ഞാൻ ശ്രദ്ധപതിപ്പിക്കുന്നു. ആരും അവഗണിക്കപ്പെടുകയില്ല. എല്ലാവരും അവന്റെ ശബ്ദം കേൾക്കും. വിജയത്തോടെ അവർ പുറത്തു വരും .-Letter 113, 1886. LDEMal 205.3

    ജീവദാതാവായ ക്രിസ്തു മൃതന്മാരെ പുറത്തേയ്ക്ക് വിളിക്കുമ്പോൾ സ്വിറ്റ്സർലാന്റിലെ ഈ പർവ്വതങ്ങളും മലകളും എത്ര മനോഹരമായ ദൃശ്യമാണ് കാഴ്ചവയ്ക്കുവാൻ പോകുന്നതി! ഗുഹകളിൽനിന്നും കാരാഗ്യഹങ്ങളിൽനിന്നും തങ്ങളുടെ ശരീരങ്ങൾ മറവു ചെയ്യപ്പെട്ട ആഴമുള്ള കിണറുകളിൽ നിന്നും അവർ വരും .-Letter 97 (1886),LDEMal 205.4

    ദുഷ്ടന്മാർ ഛേദിക്കപ്പെടും

    തങ്ങളുടേതായ ഉഗ്ര ആവേശത്തിന്റെ വിഭ്രാന്തമായ കിടമത്സരത്തിലും ദൈവത്തിന്റെ ഭയാനകവും, കലർപ്പില്ലാത്തതുമായ ക്രോധത്തിന്റെ വർഷത്താലും ഭൂമിയിലെ പുരോഹിതന്മാർ, ഭരണാധികാരികൾ, ധനവാന്മാർ, ദരിദ്രർ, ഉയർന്നവർ, താഴന്നവർ എന്നുതുടങ്ങി ഭൂമിയിലെ ദുഷ്ടനിവാസികൾ താളടിയാകും. “അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റം മുതൽ മറ്റെ അറ്റംവരെ വീണു കിടക്കും; അവരെ എടുത്തു കഴിച്ചിടുകയില്ല”. (യിരെമ്യാവ് 25:33). -LDEMal 205.5

    ക്രിസ്തുവിന്റെ വരവിങ്കൽ ഭൂമിയുടെ പരപ്പിൽനിന്നും ദുഷ്ടന്മാർ തുടച്ചു നീക്കപ്പെടും. അവന്റെ വായിലെ ശ്വാസത്താൽ അവർ ദഹിപ്പിക്കപ്പെടും. അവന്റെ മഹത്വത്തിന്റെ പ്രഭയാൽ അവർ നശിപ്പിക്കപ്പെടും. അവന്റെ ജനത്തെ ദൈവപട്ടണത്തിലേക്ക് കൊണ്ടുപോകും, ഭൂമി അതിലെ നിവാസി കളില്ലാതെ ശൂന്യമാക്കപ്പെടും.-GC657 (1911).LDEMal 205.6

    പാപം എവിടെയുണ്ടോ, അതിനു നേരെ “നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നി”യാകുന്നു (എബ്രായർ 12:29). തന്റെ ശക്തിക്കു സമർപ്പിച്ചുകൊടുക്കുന്ന എല്ലാവരിലുംനിന്ന് അവന്റെ ആത്മാവ് പാപത്തെ ദഹിപ്പിച്ചുകളയും. എന്നാൽ മനുഷ്യർ പാപത്തോടു പറ്റിച്ചേർന്നാൽ അവർ അതുമായി താദാ ത്മ്യപ്പെടും. അപ്പോൾ പാപത്തെ നശിപ്പിക്കുന്ന ദൈവത്തിന്റെ (പഭ അവരെ നശിപ്പിക്കും . -DA107(1898).LDEMal 206.1

    അവന്റെ മുഖത്തിന്റെ ശോഭ നീതിമാന്മാർക്കു ജീവനും ദുഷ്ടന്മാർക്ക് ദഹിപ്പിക്കുന്ന അഗ്നിയുമായിരിക്കും.-DA600 (1898).LDEMal 206.2

    ദുഷ്ടന്മാരെ നശിപ്പിക്കൽ കരുണയുടെ ഒരു പ്രവൃത്തി

    ദൈവത്തോടും സത്യത്തോടും വിശുദ്ധിയോടുമുള്ള വെറുപ്പു ഹൃദയം മുഴുവനും സൂക്ഷിച്ചവർക്ക് സ്വർഗ്ഗീയ ജനതയോടു ലയിച്ചു ചേരുവാനും അവരുടെ സ്‌തോത്രഗീതത്തിൽ പങ്കുചേരുവാനും സാധിക്കുമോ? ദൈവത്തിന്റെയും കുഞ്ഞാടിന്റെയും {പഭ സഹിക്കുവാൻ അവർക്കു സാധിക്കുമോ? തീർച്ചയായും ഇല്ല. സ്വർഗ്ഗത്തിൽ ജീവിക്കുന്നതിനു അവർ സ്വഭാവ രൂപീകരിക്കുന്നതിനുവേണ്ടി കൃപാകാലത്തിന്റെ വർഷങ്ങൾ അവർക്കു നീട്ടിക്കൊടുത്തു. എന്നാൽ വിശുദ്ധിയെ സ്നേഹിക്കുന്നതിനുവേണ്ടി അവർ തങ്ങളുടെ മനസ്സിനെ പരിശീലിപ്പിച്ചില്ല; അവർ സ്വർഗ്ഗത്തിന്റെ ഭാഷ ഒരിക്കലും പഠിച്ചില്ല, ഇപ്പോൾ സമയം വളരെ വൈകിപ്പോയി. ദൈവത്തിനെതിരെ മത്സരിച്ചു കൊണ്ടുള്ള ഒരു ജീവിതം അവരെ സ്വർഗ്ഗത്തിന് അനർഹരാക്കി ത്തീർത്തു. അതിലെ നിർമ്മലതയും വിശുദ്ധിയും സമാധാനവും അവർക്ക് ഒരു ദണ്ഡനം ആയിരിക്കും; ദൈവത്തിന്റെ പ്രഭ അവർക്ക് ദഹിപ്പിക്കുന്ന അഗ്നി ആയിരിക്കും. ആ വിശുദ്ധ സ്ഥലത്തുനിന്നും ഓടിപ്പോകുവാൻ അവർ അതിയായി ആഗ്രഹിക്കും. തങ്ങളെ വീണ്ടെടുക്കുന്നതിനുവേണ്ടി മരിച്ചവന്റെ മുമ്പിൽ നിന്നും മറയ്ക്കപ്പെടേണ്ടതിന് അവർ നാശത്തെ സ്വാഗതം ചെയ്യും. ദുഷ്ടന്മാരുടെ ഭാഗധേയം തങ്ങളുടെ തിരഞ്ഞെടുപ്പിൽക്കൂടി ഉറപ്പിക്കപ്പെട്ടു. അവർ സ്വർഗ്ഗത്തിൽനിന്നും ഒഴിവാക്കപ്പെട്ടത് അവരുടെ സ്വമേധയാ തീരുമാനവും ദൈവത്തിന്റെ ഭാഗത്തുനിന്നുമുള്ള നീതിയും കരുണയും ആകുന്നു.-GC542, 543(1911).LDEMal 206.3

    ഭവനത്തിലേക്ക്!

    ജീവനോടെയിരിക്കുന്ന നീതിമാന്മാർ “പെട്ടെന്നു, കണ്ണിമയ്ക്കുന്നിടയിൽ രൂപാന്തരപ്പെടും”. ദൈവത്തിന്റെ ശബ്ദത്തിങ്കൽ അവർ തേജസ്ക്കരിക്കപ്പെട്ടു; ഇപ്പോൾ അവർക്ക് അമർത്യത ലഭിച്ചു. ഉയിർത്തെഴുന്നേറ്റ വിശുദ്ധരോടൊപ്പം കർത്താവിനെ മേഘങ്ങളിൽ എതിരേല്ക്കുന്നതിന് അവർ ചേർക്കപ്പെടും. ദൂതന്മാർ “തന്റെ മൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെ നാലു കാറ്റുകളിൽ നിന്നും കൂട്ടിച്ചേർക്കും. കൊച്ചുകുഞ്ഞുങ്ങളെ വിശുദ്ധ മാലാഖമാർ തങ്ങളുടെ അമ്മമാരുടെ കരങ്ങളിൽ ഏല്പി ക്കും. മരണത്താൽ വളരെ നാളുകളായി വേർപിരിഞ്ഞിരുന്ന സുഹൃത്തുക്കൾ ഒരുമിച്ചു ചേരും. അവർ ഇനി പിരിയുകയില്ല. അവർ ഒരുമിച്ച് ആമോദ ഗാനങ്ങളോടെ ദൈവപട്ടണത്തിലേക്ക് ആരോഹണം ചെയ്യും.-GC 645 (1911).LDEMal 206.4

    ഞങ്ങൾ എല്ലാവരും മേഘത്തിൽ കയറിയിട്ട് പളുങ്കുകടലിൽ എത്തുവോളം ഏഴു ദിവസം മുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു.-EW 16 (1851). LDEMal 207.1

    രഥം മുകളിലേക്ക് ഉരുണ്ടപ്പോൾ “പരിശുദ്ധൻ” എന്ന് അതിന്റെ ചക്രങ്ങൾ ഘോഷിച്ചു. ചിറകുകൾ ചലിച്ചപ്പോൾ അതും “പരിശുദ്ധൻ” എന്നു ഘോഷി ച്ചു. മേഘത്തിനു ചുറ്റും അകമ്പടി സേവിക്കുന്ന വിശുദ്ധ മാലാഖമാർ “പരി ശുദ്ധൻ, പരിശുദ്ധൻ, കർത്താവായ ദൈവം പരിശുദ്ധൻ!” എന്ന് ആർത്തു. മേഘത്തിലുണ്ടായിരുന്ന വിശുദ്ധന്മാർ “മഹത്വം! ഹാല്ലേലുയ്യാ!” എന്ന് ഉറക്കെ പറഞ്ഞു”.-EW 35 (1851).LDEMal 207.2

    അവനെ കാണുക എന്നതും അവന്റെ വീണ്ടെടുക്കപ്പെട്ട ജനമായി സ്വാഗതം ചെയ്യപ്പെടുക എന്നുള്ളതും എത്ര മഹത്വകരം! നീണ്ട സമയം നാം അവനായി കാത്തിരുന്നു, എന്നാൽ നമ്മുടെ പ്രത്യാശ മങ്ങേണ്ടതില്ല. നമുക്കു രാജാവിനെ അവന്റെ സൗന്ദര്യത്തോടു മാത്രം ദർശിക്കുവാൻ കഴിഞ്ഞാൽ നാം എന്നന്നേക്കുമായി അനുഗ്രഹിക്കപ്പെട്ടു. “വീട്ടിലേക്കുള്ള യാത്രയിൽ ഞാൻ ആസക്തനായിരിക്കുന്നു!” എന്ന് ഉറക്കെ നിലവിളിക്കണ മെന്ന് എനിക്കു തോന്നുന്നു”.-8 T 253 (1904).LDEMal 207.3

    ക്രിസ്തു ജയിച്ചിരിക്കുന്നു എന്ന് മാലാഖമാർ പാടുന്നു!

    ആ നാളിൽ വീണ്ടെടുക്കപ്പെട്ടവർ പിതാവിന്റെയും പുത്രന്റെയും തേജസ്സിൽ പ്രകാശിക്കും. മാലാഖമാർ തങ്ങളുടെ സ്വർണ്ണ വീണകൾ പിടിച്ചുകൊണ്ട് രാജാവിനെയും അവന്റെ വിജയ ചിഹ്നമായ കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി വെൺമയാക്കപ്പെട്ടവരെയും സ്വാഗതം ചെയ്യും. സ്വർഗ്ഗത്ത മുഴുവൻ നിറയ്ക്കുന്ന ഒരു വിജയഗാനം മുഴങ്ങും. ക്രിസ്തു ജയിച്ചിരിക്കുന്നു. കഷ്ടതകളും ത്യാഗവും നിറഞ്ഞ തന്റെ ദൗത്യം പാഴായിപ്പോയില്ല എന്നതിനു സാക്ഷികളായ വീണ്ടെടുക്കപ്പെട്ടവരുടെ അകമ്പടിയോടെ അവൻ സ്വർഗ്ഗീയ രാജസദസ്സിൽ പ്രവേശിച്ചു.-9T 285, 28 (1909).LDEMal 207.4

    പറഞ്ഞറിയിക്കുവാനാകാത്ത സ്നേഹത്തോടെ, തന്റെ വിശ്വസ്തരെ തങ്ങളുടെ കർത്താവിന്റെ സന്തോഷത്തിലേക്ക് യേശു സ്വാഗതം ചെയ്യുന്നു. മഹത്വത്തിന്റെ രാജ്യത്തിൽ, തന്റെ അതിവേദനയാലും നിന്ദയാലും രക്ഷിക്കപ്പെട്ട ആത്മാക്കളെ കാണുന്നതിലാണ്, രക്ഷകന്റെ സന്തോഷം കുടികൊള്ളുന്നത്.-GC647 (1911).LDEMal 207.5

    തന്റെ വേലയുടെ ഫലത്തിൽ ക്രിസ്തു തന്റെ നഷ്ടങ്ങളുടെ പാരിതോഷികത്തെ കാണും, “തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ* നല്കപ്പെട്ട, ആർക്കും എണ്ണിത്തീർക്കുവാൻ കഴിയാത്ത ആ പുരുഷാരത്തിൽ തന്റെ രക്തംകൊണ്ടു നമ്മെ വീണ്ടെടുക്കുകയും തന്റെ ജീവിതംകൊണ്ടു നമ്മെ പഠിപ്പിക്കുകയും ചെയ്തവൻ “തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും”-Ed 309 (1903).LDEMal 207.6

    വിശുദ്ധന്മാർക്കു കിരീടങ്ങളും വീണകളും നൽകപ്പെട്ടു

    മാലാഖമാരുടെ വലിയൊരു സംഖ്യ നഗരത്തിൽനിന്നും തേജസ്സുള്ള കിരീടങ്ങൾ കൊണ്ടുവരുന്നതു ഞാൻ കണ്ടു. ഓരോ വിശുദ്ധനും ഒരു കിരീടം, അതിൽ അവന്റെ പേർ എഴുതിയിട്ടുണ്ട്. യേശു കിരീടങ്ങൾ ചോദിച്ച പ്പോൾ മാലാഖമാർ അത് അവനെ ഏല്പിച്ചു. പ്രിയനായ യേശു തന്റെ സ്വന്തം വലതു കരംകൊണ്ട് ആ കിരീടങ്ങൾ വിശുദ്ധന്മാരുടെ ശിരസ്സിന്മേൽ വെച്ചുകൊടുത്തു.-EW 288 (1858).LDEMal 208.1

    പളുങ്കുകടലിന്റെ തീരത്ത് 344,000 പേർ ഒരു സമചതുരത്തിൽ നിലയുറപ്പിച്ചു. ചിലർക്ക് നന്നായി തിളങ്ങുന്ന കിരീടങ്ങൾ ഉണ്ടായിരുന്നു. ചിലരുടേതിന് അത തിളക്കമുണ്ടായിരുന്നില്ല. ചില കിരീടങ്ങൾ അതിൽ അനേക നക്ഷത ങ്ങൾ ഉള്ളതുകൊണ്ട് ഭാരമുള്ളവയായിരുന്നു. ചില കിരീടങ്ങളിൽ കുറച്ചു നക്ഷത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും തങ്ങളുടെ കിരീടങ്ങളിൽ സംതൃപ്തരായിരുന്നു.-EW 16, 17 (1851).LDEMal 208.2

    നമ്മുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിൽ തേജസ്സു കൂടിയതോ കുറഞ്ഞതോ അനേക നക്ഷത്രങ്ങളാൽ അതു തിളങ്ങുന്നതോ കുറച്ചു മുത്തുകളാൽ പ്രകാശിക്കുന്നതോ ആയിരിക്കും ജീവകിരീടം. 2. - 6 BC1105 (1895).LDEMal 208.3

    കിരീടത്തിൽ ഒരു നക്ഷത്രം പോലുമില്ലാതെ ആരും രക്ഷിക്കപ്പെട്ട് സ്വർഗ്ഗ ത്തിൽ ഉണ്ടാവുകയില്ല. നിങ്ങൾ അവിടെ പ്രവേശിച്ചാൽ നിങ്ങളുടെ പയനം നിമിത്തം അവിടെ പ്രവേശനം ലഭിച്ച ചില ആത്മാക്കൾ ആ മഹ ത്വത്തിന്റെ സദസ്സിൽ ഉണ്ടായിരിക്കും.-ST June 6 (1892).LDEMal 208.4

    ദൈവപട്ടണത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് തന്റെ അനുയായികൾക്ക് രക്ഷകൻ വിജയത്തിന്റെ ചിഹ്നം നല്കും. എന്നിട്ട് തങ്ങളുടെ രാജകീയ ഭരണ കൂടത്തിന്റെ മുദ്ര അവരെ ധരിപ്പിക്കും. തേജസ്സു ധരിച്ചവർ രാജാവിനു ചുറ്റും ഒരു സമചതുരമായി നില്ക്കും . വിജയികളായവരുടെ ശിരസ്സിന്മേൽ യേശു തന്റെ വലതുകരംകൊണ്ട് മഹത്വത്തിന്റെ കിരീടം വയ്ക്കും .... ഓരോ കുര ത്തിലും വിജയിയുടെ കുരുത്തോലയും തിളങ്ങുന്ന വീണയും നല്കപ്പെടും. അതിനുശേഷം ആജ്ഞകൊടുക്കുന്ന മാലാഖ നാദം പുറപ്പെടുവിക്കുമ്പോൾ ഓരോ കരവും വീണക്കമ്പികളിൽ കരവിരുതോടെ സ്പർശിക്കുകയും, മാധുര്യമേറിയ സംഗീതം പുറപ്പെടുകയും ചെയ്യും. വീണ്ടെടുക്കപ്പെട്ടവരുടെ സമൂഹത്തിനു മുമ്പിൽ വിശുദ്ധ നഗരമുണ്ട്. മുത്തുകളാൽ നിർമ്മിതമായ ആ കവാടം യേശു തുറക്കുകയും സത്യത്തെ കാത്തുപാലിച്ച ജനം ഉള്ളിൽ പ്രവേശിക്കുകയും ചെയ്യും .-BC 645, 646 (1911).LDEMal 208.5