Loading...
Larger font
Smaller font
Copy
Print
Contents

അന്ത്യകാല സംഭവങ്ങൾ

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    4 - ദൈവത്തിന്റെ അന്ത്യ സഭ

    വെളിപ്പാടു പുസ്തകം രണ്ടുതരത്തിലുള്ള ദൈവജനത്തെ കേന്ദ്രീകരിക്കുന്നു. ഒന്ന് ദൃശ്യമായ ശേഷിപ്പും (12:17) മറ്റേത് ബാബിലോണിലെ ‘എന്റെ ജനം’ എന്നതുമാണ് (18:4). ഈ അദ്ധ്യായം ആദ്യത്തേതിനെയും ‘ആർപ്പുവിളി’ എന്ന പതിനാലാമദ്ധ്യായം രണ്ടാമതിനെയും സ്പർശിക്കുന്നു. LDEMal 31.1

    ദൈവത്തിന്റെ ജനം അവന്റെ കല്പനകൾ പ്രമാണിക്കുന്നു

    ലോകത്തിന്റെ പാപം ചുമക്കുന്ന കുഞ്ഞാടിനെ ലോകത്തിനു കാണിച്ചു കൊടുക്കുന്നതും ചവിട്ടിമെതിക്കപ്പെട്ട ന്യായപ്രമാണത്തെ ഉയർത്തിപ്പിടിക്കുന്നതുമായ ഒരു സഭ ദൈവത്തിനു ഭൂമിയിലുണ്ട്.LDEMal 31.2

    പുരാതന ശൂന്യങ്ങളെ പണിതുകൊണ്ടും വിടവിൽ നിന്നുകൊണ്ട് അതിനെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സഭയേ ഭൂമിയിലുള്ളൂ...LDEMal 31.3

    ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന ശേഷിപ്പിനുള്ള വിവരണം പൂർത്തീകരിക്കുന്ന ഏക ജനത്തിനെതിരെ ശബ്ദകോലാഹലം ഉണ്ടാക്കുന്നതിനെ സംബന്ധിച്ച് ഏവരും സൂക്ഷിക്കുക...LDEMal 31.4

    ദൈവത്തിന്റെ ന്യായപ്രമാണം സത്യമാണെന്ന് തെളിയിക്കുവാനും സത്യം പഠിപ്പിക്കുവാനും മറ്റുള്ളവരിൽ നിന്നെല്ലാം മീതെ ഒന്നിനും രണ്ടാമതാകാത്ത ഒരു സഭ ഭൂമിയിലുണ്ട്, ‘ദൈവത്തിന് ഒരു പ്രത്യേകമായ ജനമുണ്ട്... എനന്റെ സഹോദരാ, സെവന്ത്-ഡേ അഡ്വന്റിസ്റ്റ് സഭ ബാബലോണാണെന്ന് നിങ്ങൾ പഠിപ്പിക്കുകയാണെങ്കിൽ നിങ്ങൾ തെറ്റാണ്. -TM 50, 58, 59 (1893).LDEMal 31.5

    അവർക്ക് യേശുവിന്റെ സാക്ഷ്യമുണ്ട്

    അന്ത്യം അടുക്കുകയും അവസാന മുന്നറിയിപ്പിൻവേല ദീർഘിപ്പിക്കുകയും ചെയ്യുമ്പോൾ, മൂന്നാം ദൂതിന്റെ ആരംഭം മുതൽ അതിന്റെ വേല ദൈവത്തിന്റെ കരുണയിൽ യോജിപ്പിച്ചിരിക്കകൊണ്ട്, സാക്ഷ്യങ്ങളുടെ സ്വഭാവത്തെയും സ്വാധീനത്തെയും സംബന്ധിച്ച ഒരു വ്യക്തമായ അറിവ് ഏതൽക്കാലസത്യം സ്വീകരിക്കുന്നവർക്ക് ഉണ്ടായിരിക്കുക എന്നത് കൂടുതൽ പ്രധാനമായിത്തീരുന്നു. -5T 654 (1889).LDEMal 31.6

    മനുഷ്യർ പദ്ധതികൾക്കുമേൽ പദ്ധതികൾ ആവിഷ്‌കരിച്ചേക്കാം, ശത്രു ആത്മാക്കളെ സത്യത്തിൽ നിന്ന് വഴിതെറ്റിച്ചേക്കാം. എന്നാൽ സഹോദരി വൈറ്റിലൂടെ ദൈവം സംസാരിച്ചിരിക്കുന്നു എന്നും അവരിലൂടെ ഒരു ദൂത് നൽകിയിരിക്കുന്നു എന്നും വിശ്വസിക്കുന്ന ഏവരും ഈ അന്ത്യനാളുകളിൽ വരുന്ന വഞ്ചനകളിൽ നിന്ന് സുരക്ഷിതരായിരിക്കും. -3SM 83, 84 (1906).LDEMal 31.7

    ദർശനങ്ങൾ ഉണ്ട് എന്ന് അവകാശപ്പെടുന്നവർ കാണും. ആ ദർശനം ദൈവത്തിൽ നിന്നാണെന്നതിനെ സംബന്ധിച്ച് ദൈവം വ്യക്തമായ തെളിവ് നൽകുമ്പോൾ, നിങ്ങൾക്ക് അത് സ്വീകരിക്കാം, എന്നാൽ മറ്റ് യാതൊരു തെളിവിന്മേലും അത് വിശ്വസിക്കരുത്, കാരണം അമേരിക്കയിലും വിദേശരാജ്യങ്ങളിലും ജനങ്ങൾ കൂടുതൽ വഴിപിഴച്ച് പോകുവാൻ പോകുകയാണ്. -2SM 72(1905).LDEMal 32.1

    വേദപുസ്തകം ഉപദേശങ്ങൾ അവരുടെ ‘അതിരടയാളം’

    ‘ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും’ എന്ന് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ദൂതന്മാരുടെ സന്ദേശങ്ങൾ ചുരുളഴിയുന്ന ബാനറിൽ, ഭൂമിയിലുള്ള ദൈവത്തിന്റെ ജനവുമായുള്ള ബന്ധത്തിന്റെ തീരുമാനം, സ്വർഗ്ഗത്തിൽ അരങ്ങേറിയ സമാഗനമ കൂടാരത്തിന്റെ ശുദ്ധീകരണം നമ്മുടെ ആശ്ചര്യകരമായ കണ്ണുകൾക്കു മുമ്പിൽ തുറന്നുകൊണ്ട് 1844 കടന്നുപോയത് വലിയ സംഭവങ്ങളുടെ ഒരു കാലഘട്ടവുമായാണ്. സ്വർഗ്ഗത്തിലുള്ള അവന്റെ സത്യസ്‌നേഹികളായ ജനങ്ങളാൽ കാണപ്പെട്ട ഈ സന്ദേശത്തിന്റെ കീഴിലുള്ള അതിരടയാളങ്ങളിൽ ഒന്ന് ദൈവത്തിന്റെ മന്ദിരവും ന്യയപ്രമാണം ഉൾപ്പെട്ട നിമയപ്പെട്ടകവുമാണ്. ദൈവത്തിന്റെ ന്യായപ്രമാണത്തിന്റെ ലംഘകരുടെ വഴിത്താരയിൽ നാലാം കല്പനയിലെ ശബ്ദത്തിന്റെ പ്രകാശം അതിന്റെ ശക്തിയായ രശ്മികൾ മിന്നിച്ചു. ദുഷ്ടന്മാരുടെ അമർത്യത ഒരു പഴയ അതിരടയാളമാണ്. പഴയ അതിരടയാളങ്ങളുടെ കീഴിലല്ലാതെ വരാവുന്ന യാതൊന്നും എന്റെ മനസ്സിൽ വരുന്നില്ല. CW 30, 31 (1889).LDEMal 32.2

    സെവന്ത്-ഡേ അഡ്വന്റിസ്റ്റുകാരുടെ സവിശേഷമായ ദൗത്യം

    അവന്റെ ന്യായപ്രമാണത്തിന്റെ കാവൽക്കാരെന്നവണ്ണം ദൈവം നമ്മെ ആക്കിയിട്ടുണ്ട്; അവൻ നമുക്ക് പാവനവും നിത്യവുമായ സത്യം നൽകിയിട്ടുണ്ട്, ഇത് നാം മറ്റുള്ളവർക്ക് വിശ്വസ്തമായ താക്കീതുകളായും ശാസനകളായും പ്രോത്സാഹനങ്ങളായും നൽകേണ്ടതുണ്ട്. -5T 381 (1885).LDEMal 32.3

    ലോകത്തിൽ നിന്ന് വേർപെട്ട ഒരു പ്രത്യേക ജനമായ ദൈവം സെവന്ത്-ഡേ അഡ്വന്റിസ്റ്റുകാരെ തിരഞ്ഞെടുത്തിട്ടുണ്ട്. സത്യമെന്ന പണിയായുധംകൊണ്ട് ലോകമാകുന്ന കൽക്കുഴിയിൽ നിന്ന് വെട്ടിയെടുത്ത് അവനുമായുള്ള ബന്ധത്തിൽ കൊണ്ടുവന്നു. അവൻ അവരെ അവന്റെ പ്രതിനിധികളാക്കി രക്ഷയുടെ അവസാന പ്രവൃത്തിയിൽ സ്ഥാനപതികളാകാൻ അവരെ വിളിച്ചിരിക്കുകയാണ്. മർത്യർക്ക് ഭാരമേൽപ്പിച്ചട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സത്യത്തിന്റെ സമ്പത്തും, ദൈവം മനുഷ്യന് അയച്ചിട്ടുള്ളതിൽവച്ച് ഏറ്റവും ഭയാനകവും വിശുദ്ധവുമായ മുന്നറിയിപ്പും അവരെ ഭാരമേല്പിച്ചിരിക്കുകയാണ്. -7T 138 (1902).LDEMal 32.4

    ഒരു പ്രത്യേക അർത്ഥത്തിൽ സെവന്ത്-ഡേ അഡ്വന്റിസ്റ്റുകാരെ ഭൂമിയിൽ വച്ചിരിക്കുന്നത് കാവൽക്കാരും വെളിച്ചവാഹകരുമായാണ്. നശിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്തിനുള്ള അവസാന മുന്നറിയിപ്പ് അവരെ ഏല്പിച്ചിരിക്കുകയാണ്. അവരുടെമേൽ ദൈവവചനത്തൽ നിന്നുള്ള അത്ഭുത വെളിച്ചം പ്രകാശിക്കുന്നു. നശിക്കുന്ന ലോകത്തിൽ അവർക്കൊരു വേല നൽകപ്പെട്ടിരിക്കുകയാണ്. അതാണ് മൂന്നു ദൂതന്മാരുടെ ദൂതിന്റെ പ്രഖ്യാപനം. മറ്റൊരു വേലയും ഇത്ര പ്രധാനമല്ല. മറ്റൊന്നിനെയും അവരുടെ ശ്രദ്ധ പിടിച്ചുപറ്റുവാൻ അവർ അനുവദിച്ചുകൂടാ. -9T19 (1909).LDEMal 33.1

    സെവന്ത്-ഡേ അഡ്വന്റിസ്റ്റ് സഭ രൂപീകരിക്കപ്പെട്ടതിന്റെ കാരണങ്ങൾ

    നമ്മുടെ എണ്ണം കൂടിയപ്പോൾ ഏതെങ്കിലും വിധത്തിലുള്ള സംഘടനാ രൂപം ഇല്ലെങ്കിൽ വലിയ കുഴപ്പമുണ്ടാകുമെന്നത് വ്യക്തമായിരുന്നു, മാത്രമല്ല വിജയകരമായി വേല മുമ്പോട്ട് പോകുകയില്ലായിരുന്നു. ശുശ്രൂഷയുടെ സഹായത്തിനും പുതിയ വയൽപ്രദേശങ്ങളിൽ വേല നടപ്പാക്കുന്നതിനും അയോഗ്യരായ അംഗങ്ങളിൽ നിന്ന് സഭകളെയും ശുശ്രൂഷയെയും സംരക്ഷിക്കുന്നതിനും സഭയുടെ വസ്തുക്കൾ നിലനിർത്തുന്നതിനും അച്ചടിയിലൂടെ സത്യം പ്രസിദ്ധീകരിക്കുന്നതിനും മറ്റനേകം ലക്ഷ്യങ്ങൾക്കും സംഘടന ഒഴിച്ചകൂടാൻ പറ്റാത്തതായിരുന്നു...LDEMal 33.2

    സംഘടന ആവശ്യമായിരുന്നുവെന്നും സഭയിൽ അച്ചടക്കവും ചിട്ടയും വേണമെന്നുമുള്ള വെളിച്ചം അവന്റെ ആത്മാവിനാൽ നൽകപ്പെട്ടു. പ്രപഞ്ചത്തിലുടനീളം ദൈവത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും ചട്ടവും ചിട്ടയും പ്രകടമാണ്. ചിട്ട സ്വർഗ്ഗത്തിന്റെ പ്രമാണമാണ്. ലോകത്തിലുള്ള ദൈവജനത്തിന്റെ പ്രമാണവും അതുതന്നെയായിരിക്കണം. -TM26(1902).LDEMal 33.3

    പ്രസ്ഥാനം എപ്പോഴും ആവശ്യമാണ്

    ചിട്ട നടപ്പലാക്കുകയും ബലമായി അത് നിർവ്വഹിക്കുകയും ചെയ്യുന്നതിലേക്ക് സഭകൾ സംഘടിതമാകുന്നതുവരെ അവർക്ക് ഭാവിക്കുവേണ്ടി ഒന്നും തന്നെ പ്രത്യാശിക്കുവാനില്ല. -IT 270 (1862).LDEMal 33.4

    ദൈവവചനത്താൽ അംഗീകരിക്കപ്പെടാത്ത അവകാശവാദങ്ങൾ നിരാകരിക്കുവാനും കാപട്യം നിറഞ്ഞ ലഹളകൾ അനുവദിക്കാതിരിക്കുന്നതിനുമുള്ള ഏറ്റവും വലിയ ശക്തി ആവശ്യമായിരിക്കുന്നതും ശരിയായ ഒരു സംഘടന ആവശ്യമായിരിക്കുന്നതുമായ ഒരു സമയത്ത് ഈ ജനങ്ങൾക്കിടയിലേക്ക് കയറി വേലയെ അലങ്കോലമാക്കുന്നത് സാത്താന് എത്ര സന്തോഷകരമായിരിക്കും.! ശ്രദ്ധാപൂർവ്വവും ബുദ്ധിപരവുമായ അദ്ധ്വാനത്താൽ കെട്ടിപ്പടുക്കപ്പെട്ട സംഘടനാ വ്യവസ്ഥയ്ക്ക് യാതൊരു ഇടിവും സംഭവിക്കാതിരിക്കുവാൻ നമുക്ക് അണികളെ സന്തുലിതാവസ്ഥയിൽ നിലനിർത്തണം. ഈ സമയത്ത് വേലയെ നിയന്ത്രിക്കുവാൻ ആഗ്രഹിക്കുന്ന അച്ചടക്കമില്ലാത്ത ഘടകങ്ങൾക്ക് അനുമതി നൽകുവാൻ പാടില്ല.LDEMal 33.5

    നാം കാലാന്ത്യത്തിലേക്ക് അടുക്കുമ്പോൾ ദൈവത്തിന്റെ ഓരോ പൈതലും മതപരമായ ഒരു സംഘടനയുമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കു എന്ന ചിന്തയിൽ ചിലർ മുന്നേറിയിട്ടുണ്ട്. എന്നാൽ ഓരോ വ്യക്തിയും സ്വതന്ത്രരായിരിക്കുക എന്ന ഒരു കാര്യം ഈ വേലയിൽ ഇല്ല എന്ന് ദൈവം എന്നോട് നിർദ്ദേശിച്ചിട്ടുണ്ട്. -9T 257, 258, (1909). (From manuscript read before the delegates at the General Conference session, Washington D.E., May 30, 1909).LDEMal 34.1

    നാം അന്ത്യവിഷമസന്ധിയിലേക്ക് സമീപിക്കുമ്പോൾ, ചിട്ടയുടെയും പ്രവൃത്തിയുടെയും ഐക്യത്തിന്റെയും വളരെ കുറഞ്ഞ ആവശ്യമേയുള്ളുവെന്ന് ചിന്തിക്കുന്നതിനു പകരം, നാം ഇതിനു മുമ്പത്തെക്കാൾ കൃത്യതയുള്ളവരായിരിക്കണം. -3Sm 26(1892).LDEMal 34.2

    ദൈവത്തിന്റെ സഭയുടെ വിശേഷ അധികാരം

    ദൈവം തന്റെ സഭയിൽ പ്രത്യേക അധികാരവും ബലവും നിക്ഷിപ്തമാക്കിയിരിക്കുകയാണ്. അതിനെ കൂട്ടാക്കാതിരിക്കുകയോ വെറുക്കുകയോ ചെയ്യുന്ന ആരും തന്നെ ന്യായീകരിക്കപ്പെടുവാൻ കഴിയുകയില്ല. അങ്ങനെ ചെയ്യുന്നത് ദൈവശബ്ദത്തെ ആക്ഷേപിക്കുന്നതാണ്. -3T 417 (1875).LDEMal 34.3

    ആകാശത്തിൻ കീഴിൽ ദൈവം തന്റെ സഭയുടെ മേൽ ഏറ്റവും ഉന്നതമായ അധികാരത്തെ ഭാരമേല്പിച്ചിരിക്കുകയാണ്. ബഹുമാനിക്കപ്പെടേണ്ട സഭയെന്ന നിലയിൽ ഐക്യതയുള്ള അവന്റെ ജനത്തിലുള്ള ദൈവശബ്ദമാണിത്. -3T 451 (1875).LDEMal 34.4

    ആത്മീയ അന്ധതയുടെയും ബലഹീനതയുടെയും ഒരു സമയം

    സഭകളിലൂടെ ഒരു നവോത്ഥാനം കടന്നുപോകേണ്ടതുണ്ട് എന്ന്, ഞാൻ മിന്നിയാപോളിസിൽ പറഞ്ഞതെല്ലാത്തിലും എനിക്ക് ഉറപ്പായി. നവീകരണങ്ങൾ നടത്തേണ്ടതുണ്ട്, കാരണം വിലപ്പെട്ട പദവികളാലും അവസരങ്ങളാലും വലിയ വെളിച്ചത്താലും അനുഗ്രഹിക്കപ്പെട്ട ജനങ്ങലുടെ മേൽ ആത്മീയ ബലഹീനതയും അന്ധതയും വന്നുഭവിച്ചു. പരിഷ്‌കർത്താക്കൾ എന്ന നിലയിൽ അവർ പരമ്പരഗത സഭകളിൽ നിന്ന് ഇറങ്ങിവന്നതാണ്, എന്നാൽ ഇപ്പോൾ ആ സഭകൾ വഹിച്ചതുപോലുള്ള ഭാഗമാണ് അവർ വഹിക്കുന്നത്. വേറൊരു പുറത്തുവരവിന്റെ ആവശ്യമുണ്ടാകില്ല എന്ന് ഞങ്ങൾ ആശിച്ചു. ‘ആത്മാവിന്റെ ഐക്യത്തെ’ സമാധാന ബന്ധങ്ങളിൽ നിലനിർത്തുവാൻ ഞങ്ങൾ ശ്രമിക്കുമ്പോഴും, ഞങ്ങൾ തൂലികയാലോ ശബ്ദത്താലോ മതഭ്രാന്തിനെതിരേ പ്രതിഷേധിക്കുന്നത് നിർത്തുകയില്ല. -EGW, 88, 356, 357 (1889).LDEMal 34.5

    സെവന്ത്-ഡേ അഡ്വന്റിസ്റ്റ് സഭാപ്രസ്ഥാനത്തിൽ എലൻ വൈറ്റിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കാം എന്ന് സൂചിപ്പിക്കുന്ന തന്റെ തൂലികയിൽ നിന്നുള്ള അറിയപ്പെടുന്ന ഏക പ്രസ്താവനയാണിത്. അവർ ഇവിടെ പ്രകടിപ്പിച്ച സംശയം പിന്നീടുള്ള അവരുടെ ജീവിതത്തിലെ 26 വർഷങ്ങളിൽ ഒരിക്കലും ആവർത്തിച്ചിട്ടില്ല. LDEMal 34.6

    അവരുടെ വെളിച്ചത്തെക്കുറിച്ച് ആത്മപ്രശംസ നടത്തുകയും എന്നിട്ടുകൂടി അതിൽ നടക്കാൻ പരാജയപ്പെടുന്നവരെക്കുറിച്ച് ക്രിസ്തു പറയുന്നു. ‘എന്നാൽ ഞാൻ നിന്നോട് പറയുന്നു ന്യായവിധി ദിവസത്തിൽ സോറിനെയും സീദോനെയും നിന്നെക്കാൾ സഹിക്കാൻ കഴിയും. നീയോ കഫർന്നഹൂമേ (വലിയ വെളിച്ചം ലഭിച്ച സെവന്ത്-ഡേ അഡ്വന്റിസ്റ്റുമാർ) സ്വർഗ്ഗത്തോളം ഉയർത്തപ്പെട്ട നീ (പദവിയെ സംബന്ധിച്ചിടത്തോളം) നരകത്തിലേക്ക് താഴ്ത്തപ്പെടും; കാരണം നിന്നിൽ ചെയ്ത വീര്യപ്രവൃത്തികൾ സൊദോമിൽ ചെയ്തിരുന്നുവെങ്കിൽ അത് ഇന്നോളം നിലനിൽക്കുമായിരുന്നു’ -RH Aug 1 (1893).LDEMal 35.1

    സഭ ലവോദിക്യ സഭയുടെ അവസ്ഥയിലാണ്. ദൈവത്തിന്റെ സാന്നിദ്ധ്യം അതിനു മദ്ധ്യേ ഇല്ല. -INL 99 (1898).LDEMal 35.2

    സഭാകേന്ദ്രത്തിൽ അധികാര ദുർവ്വിനിയോഗം

    തെറ്റായ അഭിപ്രായങ്ങളാലും തത്വങ്ങളാലും ജനറൽ കോൺഫറൻസുതന്നെ ദുഷിക്കപ്പെടുകയാണ്...LDEMal 35.3

    മനുഷ്യർ അവരുടെ അധികാരത്തിൻ കീഴിലുള്ളവരുടെ മേൽ അന്യായമായ മുതലെടുപ്പ് നടത്തുകയാണ്. അവരുടെ ചൊൽപ്പടിക്ക് വ്യക്തികളെ കൊണ്ടുവരുവാൻ അവർ നിശ്ചയ ദാർഢ്യമുള്ളവരാണ്; അവർ ഭരിക്കും അല്ലെങ്കിൽ നശിപ്പക്കും...LDEMal 35.4

    വികസിച്ചു വന്നിരിക്കുന്ന ഉന്നതാധികാര സ്ഥാനങ്ങൾ അവരെ ദൈവങ്ങൾ ആക്കിയതുപോലെ, എന്നെ ഭയപ്പെടുത്തുന്നു, മാത്രമല്ല അത് ഭയമുണ്ടാക്കേണ്ടതുമാണ്. അത് നടപ്പിലാക്കുന്നത് എവിടെയായാലും ആരായിരുന്നാലും ഒരു ശാപമാണ്. -TM 359-361 (1895).LDEMal 35.5

    വളരെയധികം ഭാരിച്ച ഉത്തരവാദിത്തങ്ങൾ ചുരുക്കം പേർക്ക് നൽകപ്പെട്ടിരിക്കുകയാണ്, ചിലരാകട്ടെ ദൈവത്തെ അവരുടെ ഉപദേശകൻ ആക്കുന്നുമില്ല. വിദേശ രാജ്യങ്ങളിലുള്ള വേലയുടെ ആവശ്യകതയെക്കുറിച്ച് ഈ മനുഷ്യർക്ക് എന്തറിയാം? വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അവരുടെ അടുത്തേക്ക് വരുന്ന ചോദ്യങ്ങൾ എങ്ങനെയാണ് തീരുമാനിക്കേണ്ടതെന്ന് അവർക്ക് എങ്ങനെ അറിയാം? എഴുതുന്നതിൽ താമസമില്ലെങ്കിലും, അവരുടെ ചോദ്യങ്ങൾക്ക് ഒരു പ്രതികരണം ലഭിക്കുവാൻ വിദേശ രാജ്യങ്ങളിലുള്ളവർകക് 3 മാസമെങ്കിലും വേണ്ടിവരും. -TM 321 (1896).LDEMal 35.6

    വിദൂര രാജ്യങ്ങളിൽ ജീവിക്കുന്നവർ ബാറ്റിൽ ക്രീക്കിൽനിന്ന് സമ്മതം ലഭിക്കുന്നതുവരെ അവരുടെ യുക്തിക്ക് ശരിയെന്ന് തോന്നുന്നത് അവർ ചെയ്യുകയില്ല. അവർ കാര്യങ്ങൾ മുന്നോട്ട് നീക്കുന്നതിനു മുമ്പ് ആ സ്ഥലത്തുനിന്നുള്ള ഒരു ഉവ്വ് അല്ലെങ്കിൽ ഇല്ല എന്നിവയ്ക്കായി അവർ കാത്തിരിക്കുന്നു. -Sp T-A (9) 32 (1896).LDEMal 35.7

    ജനറൽ കോൺഫറൻസിന്റെ പ്രസിഡന്റായി ഒരാളെ തിരഞ്ഞെടുക്കുന്നത് ബുദ്ധിയല്ല. ജനറൽ കോൺഫറൻസിന്റെ വേല വ്യാപിച്ചിരിക്കുന്നു. ചില കാര്യങ്ങൾ ആവശ്യമില്ലാതെ സങ്കീർണ്ണമാക്കിയിരിക്കുന്നു. വിവേചനാശക്തിയുടെ ആവശ്യകതയെ കാണിച്ചിട്ടുണ്ട്. വയൽപ്രദേശത്തിന്റെ ഒരു വിഭജനം ഉണ്ടായിരിക്കണം, അല്ലെങ്കിൽ നിലവിലുള്ള കാര്യങ്ങളുടെ ക്രമം മാറ്റുന്ന എന്തെങ്കിലും നടപ്പിലാക്കണം. -TM 342 (1896).LDEMal 36.1

    സെവന്ത്-ഡേ അഡ്വന്റിസ്റ്റ് സഭ 1863-ൽ 3,500 അംഗങ്ങളും അര ഡസൻ പ്രാദേശിക കോൺഫറൻസുകളും ഏകദേശം 30 ശുശ്രൂഷകന്മാരും മൂന്നംഗങ്ങളുമുള്ള ഒരു ജനറൽ കോൺഫറൻസ് കമ്മറ്റിയായി രൂപംകൊണ്ടു. അത്തരം ചെറിയ ഒരു പ്രസ്ഥാനത്തിന് ആവശ്യമായ ഉപദേശങ്ങളും നേതൃത്വവും നൽകാൻ ജനറൽ കോൺഫറൻസ് പ്രസിഡന്റിനു കഴിഞ്ഞിരുന്നു. എല്ലാ പ്രധാന മീറ്റിംഗുകളിലും അദ്ദേഹത്തിനു വ്യക്തിപരമായി സംബന്ധിക്കുവാൻ കഴിഞ്ഞു, ഇതിനു പുറമേ പ്രസിദ്ധീകരണ വേലയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ വ്യക്തിപരമായ ശ്രദ്ധ നൽകാനും കഴിഞ്ഞു. എന്നിരുന്നാലും, 1896 ഓടെ സഭയുടെ പ്രവർത്തനം അമേരിക്കയിലും യൂറോപ്പിലും ആസ്‌ത്രേലിയയിലും ആഫ്രിക്കയിൽ പോലും വളരെയധികം വ്യാപിച്ചിരുന്നു. ഇത്ര വ്യാപകമായി പടർന്നുകൊണ്ടിരുന്ന വേലയ്ക്ക് ആവശ്യമായ നിർദ്ദേശവും മേൽനോട്ടവും നൽകുവാൻ ഒരു വ്യക്തിക്ക് ഇനിമേലിൽ സാധ്യമായിരുന്നില്ല. ലോകമെങ്ങുമുള്ള നമ്മുടെ സഭാംഗങ്ങൾ ഉപദേശത്തിനായി ഒരു മനുഷ്യനിലേക്ക് മാത്രം നോക്കാതിരിക്കേണ്ടതിന്, വയൽപ്രദേശത്തെ വിഭജിക്കണമെന്ന് സഹോദരി വൈറ്റ് ആഹ്വാനം ചെയ്തു. ഡിവിഷനുകളുടെയും യൂണിയനുകളുടെയും കോൺഫറൻസുകളുടെയും സൃഷ്ടിയോടെ ഇത് നേടിയെടുത്തു.LDEMal 36.2

    ബുദ്ധികെട്ട നേതാക്കന്മാർ ദൈവത്തിനുവേണ്ടി സംസാരിക്കുകയില്ല

    വേല എങ്ങനെ ചെയ്യപ്പെടണം എന്ന് ഉപദേശിക്കുന്ന അധികാരമായി കരുതപ്പെട്ടിരുന്ന ബാറ്റിൽക്രീക്കിൽ നിന്നുള്ള ശബ്ദം ഇനിമേലിൽ ദൈവത്തിന്റെ ശബ്ദമല്ല. -17MR 185 (1896).LDEMal 36.3

    ജനറൽ കോൺഫറൻസ് ദൈവത്തിന്റെ ശബ്ദമാണെന്ന് ഞാൻ കണക്കാക്കിയിട്ട് ഏതാനും വർഷങ്ങളായി. -17 MR 216 (1898).LDEMal 36.4

    ജനത്തോടുള്ള ദൈവത്തിന്റെ ശബ്ദമെന്നവണ്ണം വിശുദ്ധ സ്ഥലത്ത് നിൽക്കേണ്ടവർ എന്ന് ഒരു കാലത്ത് നാം വിശ്വസിച്ച ജനറൽ കോൺഫറൻസ് കടന്നുപോയി. -GCB ഏപ്രിൽ 3, 1901, p. 25.LDEMal 36.5

    ഒരു പുതിയ സഭാകൂട്ടം ആവശ്യമില്ല

    കൃപാകാലത്തിന്റെ അവസാനത്തെക്കുറിച്ച് സാക്ഷ്യങ്ങളിൽ നിന്നുള്ള പാഠഭാഗങ്ങൾ നിങ്ങൾ എടുക്കും; ദൈവജനങ്ങൾക്കിടയിലുള്ള കുലുക്കത്തെക്കുറിച്ചും, ഈ ജനങ്ങളിൽനിന്ന് പുറത്തുവരുവാനുള്ള നിർമ്മലവും വിശുദ്ധവുമായ ഒരു ജനത്തെക്കുറിച്ചും നിങ്ങൾ പറയും. എന്നാൽ വാസ്തവത്തിൽ ഇതെല്ലാം ശത്രുവിനെ ആനന്ദിപ്പിക്കും... നിങ്ങൾ മുമ്പോട്ട് വയ്ക്കുന്ന കാഴ്ചപ്പാടുകൾ അനേകർ സ്വീകരിക്കുകയും അവയ്ക്കുമേൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ, സെവന്ത്-ഡേ അഡ്വന്റിസ്റ്റുകാർക്കിടയിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഒരു മതഭ്രാന്തായ ഇളക്കങ്ങൾ നാം കാണും. ഇതാണ് സാത്താന് വേണ്ടത്. -ISM 179 (1890).LDEMal 36.6

    സെവന്ത്-ഡേ അഡ്വന്റിസ്റ്റുമാരെ ബാബിലോൺ എന്ന് വിളിക്കുവാനും ദൈവജനങ്ങളോട് അവളിൽനിന്ന് പുറത്തുവരുവാനുമുള്ള ആഹ്വാനം കൊടുക്കേണ്ടതുമായ ഒരു ദൂത് ദൈവം നിങ്ങൾക്ക് തന്നിട്ടില്ല. അങ്ങനെയുല്‌ള ഒരു ദൂതിനെതിരെ വ്യക്തമായ വെളിച്ചം ദൈവം എനിക്കു തന്നിരിക്കകൊണ്ട് ഈ വിഷയത്തെ സംബന്ധിച്ചിടത്തോളം നിങ്ങൾ അവതരിപ്പിക്കുന്ന കാരണങ്ങൾക്ക് എന്നോടൊത്തു വരുവാൻ കഴിയുകയില്ല...LDEMal 37.1

    ദൈവം അവന്റെ സഭയെ സ്‌നേഹിക്കുന്നു എന്ന് എനിക്ക് അറിയാം. സ്വതന്ത്രമായ പരമാണുപോലെ പൊട്ടി ക്രമീകരണമില്ലാത്ത അവസ്ഥയിൽ എത്തേണ്ടതല്ല അത്. അങ്ങനെയൊന്ന് സംഭവിക്കുമെന്നതിനെ സംബന്ധിച്ച് ഒരു തെളിവുമില്ല. -2 SM 63, 68, 69 (1893).LDEMal 37.2

    എന്റെ പ്രിയ സഹോദരങ്ങളേ, ദൈവം പ്രവർത്തിക്കുന്ന ഒരു ക്രമീകരിക്കപ്പെട്ട സംഘടന അവനുണ്ട്... ദൈവത്തിന്റെ കല്പനകൾ പ്രമാണിക്കുന്ന ജനത്തിന്റെ സംഘടിതമായ ശരീരത്തിൽ നിന്ന് ആരെങ്കിലും മാറിനിൽക്കുകയും മനുഷ്യതുലാസിൽ സഭയെ തൂക്കിനോക്കുവാൻ തുടങ്ങിയിട്ട് അവർക്കെതിരെ വിധി പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ അവനെ ദൈവം നടത്തുന്നില്ല എന്ന് അവർ അറിഞ്ഞിരിക്കണം. അവൻ നേരായ മാർഗ്ഗത്തില്ല. -3 SM 17, 18 (1893).LDEMal 37.3

    ദൈവം എല്ലാം ചിട്ടയോടെ ക്രമീകരിക്കും

    വേല വളരുകയില്ല എന്ന് സംശയിക്കുകയോ ഭയക്കുകയോ ചെയ്യേണ്ട കാര്യമില്ല. വേലയുടെ മുമ്പിൽ നിൽക്കുന്നത് ദൈവമാണ്. അവൻ എല്ലാം ചിട്ടയോടെ ക്രമീകരിക്കും. വേലയുടെ തലയ്ക്കൽ ക്രമീകരണങ്ങൾ ആവശ്യമാണെന്നു വന്നാൽ ദൈവം അത് ചെയ്യുകയും ഓരോ തെറ്റിനെയും അവൻ തിരുത്തുകയും ചെയ്യും. ജനത്തെ വഹിച്ചുകൊണ്ടു പോകുന്ന ഉന്നതസ്വഭാവമുള്ള കപ്പലിനെ അവൻ സുരക്ഷിതമായി തുറമുഖത്തെത്തിക്കും എന്ന വിശ്വാസം നമുക്കുണ്ടായിരിക്കട്ടെ. -2SM 390 (1892).LDEMal 37.4

    ദൈവത്തിന് ജീവിക്കുന്ന ഒരു സഭയുണ്ട്? അവനുള്ളത് വിജയശ്രീലാളിതയായ ഒരു സഭയല്ല, എന്നാൽ പോരാട്ടമുള്ള ഒരു സഭയാണ്. ഗോതമ്പിനിടയിൽ കളകൾ ഉള്ളതുപോലെ, കുറവുകളുള്ള അംഗങ്ങൾ സഭയിൽ ഉള്ളതുകൊണ്ട് നമുക്ക് ദുഃഖമുണ്ട്. സഭയിൽ ദുഷ്ടത നിലനിൽക്കുകയും അത് ലോകാവസാനം വരെ ഉണ്ടായിരിക്കുമെങ്കിലും ഈ അവസാന നാളുകളിലുള്ള സഭ പാപത്താൽ മലിനമാക്കപ്പെട്ടതും ധാർമ്മികാധഃപതനം സംഭവിച്ചതുമായ ലോകത്തിന് ഒരു വിളക്കായിരിക്കേണ്ടതുമാണ്. ബലഹീനമാക്കപ്പെട്ടതും കേടു സംഭവിച്ചതുമായ സഭയ്ക്ക് ശാസനയും താക്കീതും ഉപദേശവും നൽകേണ്ടതാണ്. ക്രിസ്തു തന്റെ പരമമായ ആദരവ് നൽകുന്ന ഭൂമിയിലെ ഏക വസ്തുവാണ് സഭ. -TM 45, 49 (1893).LDEMal 37.5

    സാത്താന്റെ കോട്ടകൾ ഒരിക്കലും വിജയിക്കുകയില്ല. മൂന്നാം ദൂതന്റെ ദൂത് വിജയിക്കും. സ്വർഗ്ഗത്തിലെ സൈന്യത്തിന്റെ സേനാനായകൻ യെരിഹോ മതിലുകൽ തകർത്തതുപോലെ, ദൈവത്തിന്റെ കല്പനാനുഷ്ഠികളായ ജനം വിജയിക്കും. മാത്രമല്ല എതിർക്കുന്ന സകല ഘടകങ്ങളും പരാജയപ്പെടും. -TM 410 (1898).LDEMal 38.1

    ഉത്തരവാദിത്വവിഭജനം ആഹ്വാനം ചെയ്യപ്പെടുന്നു

    പുനഃസംഘടനയാണ് നമുക്കിപ്പോൾ ആവശ്യം. നമുക്ക് അടസ്ഥാനത്തിൽ തുടങ്ങി, ഒരു വ്യത്യസ്തമായ തത്വത്തിൽ കെട്ടിപ്പടുക്കണം...LDEMal 38.2

    വ്യത്യസ്ത സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും കോൺഫറൻസുകളുടെയും വിദ്യാഭ്യാസ താത്പര്യങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും തലവന്മാരയിരിക്കുന്നവർ നമ്മുടെയിടയിലുണ്ട്. ഇവരെല്ലാം പ്രതിപുരുഷന്മാരായി പദ്ധതികൾക്ക് രൂപം കൊടുക്കുന്നവരായും നടപ്പിലാക്കുന്നവരായും നിലകൊള്ളണം. വിസ്തൃതമായ വയൽപ്രദേശത്തിന് ഒന്നോ രണ്ടോ മൂന്നോ അതിൽ കൂൂടുതലോ ആളുകൾ വേണം. വേല വലുതാണ്, മാത്രമല്ല ചെയ്തുതീർക്കേണ്ട വേല വിഭാവനം ചെയ്യുവാൻ പര്യാപ്തമായ ഒരേയൊരു മനുഷ്യമനസ്സില്ല...LDEMal 38.3

    ഒരു കാര്യം ഞാൻ പറയട്ടെ, വേലയുടെ ഏതെങ്കിലും ഒരു ഭാഗം നിയന്ത്രിക്കുന്നതിന് നമ്മുടെ അണികൾക്കിടയിൽ ദൈവം യാതൊരുവിധ രാജകീയ അധികാരവും ഇട്ടിട്ടില്ല. എല്ലാ മേഖലകളിലും അതിനെ നിയന്ത്രിക്കുവാനുള്ള ശ്രമം കാരണം വേല വളരെയധികം പരിമിതപ്പെട്ടിരിക്കുന്നു... പുതുക്കലും പുനഃസംഘടനയും ഉണ്ടായിരിക്കണം. ആവശ്യമായ കമ്മറ്റികളിൽ ഒരു ശക്തിയും അധികാരവും കൊണ്ടുവരേണ്ടതുണ്ട്. -GCB ഏപ്രിൽ 3, 1901, pp. 25, 26. (From Ellen White’s opening address on April 2, 1901, to the General Conference session in Battle Creek).LDEMal 38.4

    പുതിയ കോൺഫറൻസുകൾ രൂപീകരിക്കപ്പെടണം. ആസ്‌ത്രേലേഷ്യൻ കോൺഫറൻസ് രൂപീകരിച്ചത് ദൈവത്തിന്റെ നിർദ്ദേശപ്രകാരമാണ്. ഉപദേശത്തിനായി ആയിരക്കണക്കിന് മൈലുകൾക്കപ്പുറം ബാറ്റിൽ ക്രീക്കിലേക്ക് അയയ്ക്കുകയും പിന്നീട് ഉത്തരങ്ങൾക്കായി ആഴ്ചകളോളം കാത്തിരിക്കുകയും ചെയ്യേണ്ട ആവശ്യമില്ല. എന്ത് ചെയ്യണമെന്ന് സ്ഥലത്തുള്ളവർ തന്നെ തീരുമാനിക്കണം. -GCB ഏപ്രിൽ 5, 1901, pp 69,, 70.LDEMal 38.5

    1901 ലെ കോൺഫറൻസ് സമ്മേളനം പ്രതികരിക്കുന്നു

    ഈ സമ്മേളനം ആരംഭിച്ചതു മുതൽ ആര് നമ്മോടൊത്ത് ഉണ്ടായിരുന്നു എന്നാണ് നിങ്ങൾ കരുതുന്നത്? ഇതുപൊലൊരു സമ്മേളനത്തിൽ സാധാരണയായി ഉണ്ടാകാറുള്ളതും വിയോജിപ്പുളവാക്കുന്നതുമായ കാര്യങ്ങൾ ആരാണ് മാറ്റിക്കളഞ്ഞത്? ആരാണ് ഈ ദൈവാലയത്തിന്റെ വരാന്തകളിലൂടെ നടന്നത്? അത് സ്വർഗ്ഗത്തിലെ ദൈവവും അവന്റെ ദൂതന്മാരുമാണ് അവർ ഇവിടെ വന്നത് നിങ്ങളെ പിച്ചിച്ചീന്താൻ അല്ല, പിന്നെയോ നിങ്ങൾക്ക് ശരിയായതും സമാധാനപരവുമായ മനസ്സുകളെ നൽകാനാണ്. ദൈവത്തിന്റെ വേലകൾ ചെയ്യാൻ അവർ നമ്മോടൊപ്പം ഉണ്ടായിരുന്നു. അന്ധകാര ശക്തികളെ പിൻതള്ളുവാനും ദൈവം വിഭാവനം ചെയ്ത വേല തടസ്സപ്പെടാതെ ചെയ്യുവാനും അവർ നമ്മോടൊപ്പമുണ്ട്. ദൈവദൂതന്മാർ നമ്മുടെ ഇടയിൽ പ്രവർത്തിക്കുകയായിരുന്നു...LDEMal 39.1

    ഈ മീറ്റിംഗിൽ സംഭവിച്ചതുപോലുള്ള മാറ്റങ്ങൾ കണ്ട് ഞാൻ ജീവിതത്തിൽ ഇത്രയും ആശ്ചര്യപ്പെട്ടിട്ടില്ല. ഇത് നമ്മുടെ വേലയല്ല. ദൈവമാണ് അത് സംഭവിപ്പിച്ചത്. ഇതിനെ സംബന്ധിച്ച നിർദ്ദേശം എനിക്ക് നൽകപ്പെട്ടിരുന്നു, എന്നാൽ ഈ മീറ്റിംഗിൽ കണക്കുകൾ ക്രമീകരിക്കുന്നതുവരെ എനിക്ക് ഈ നിർദ്ദേശം മനസ്സിലാക്കുവാൻ കഴിഞ്ഞില്ല. ഈ സഭാക്കൂട്ടത്തിനിടയിൽ ദൂതന്മാർ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. നിങ്ങളെല്ലാം ഇത് ഓർക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ദൈവം അവന്റെ ജനങ്ങളുടെ മുറിവുകളെ സൗഖ്യമക്കും എന്നതും ഓർക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. -GCB April 25, 1901, pp. 463, 464.LDEMal 39.2

    ജനറൽ കോൺഫറൻസ് സമയത്ത് അതിശക്തമായി അവന്റെ ജനങ്ങൾക്കുവേണ്ടി ദൈവം പ്രവർത്തിച്ചു. ഓരോ സമയത്തും ഞാൻ ആ മീറ്റിംഗിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരു മധുരകരമായ പാവനത എന്റെമേൽ വരുന്നു, ഒരു നന്ദിയുടേതായ തിളക്കം എന്റെ ആത്മാവിലുണ്ടാകുന്നു. നമ്മുടെ വീണ്ടെടുപ്പുകാരനായ ദൈവത്തിന്റെ രാജകീയ പ്രവേശനം നാം കണ്ടിട്ടുണ്ട്. അവൻ അവന്റെ ജനങ്ങൾക്ക് വിടുതൽ കൊണ്ടുവന്നതുകൊണ്ട് നാം അവന്റെ വിശുദ്ധ നാമത്തെ സ്തുതിക്കുന്നു. -RH Nov., 26, 1901.LDEMal 39.3

    വേർതിരിച്ചിരിക്കുന്ന കോൺഫറൻസുകൾക്കുമീതെ ജനറൽ കോൺഫറൻസ് സർവ്വാധിപത്യം നടപ്പാതിരിക്കേണ്ടതിന് യൂണിയൻ കോൺഫറൻസുകൾ നടപ്പിലാക്കേണ്ടത് ഒരു ആവശ്യമായിരുന്നു. കോൺഫറൻസിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഒരാളുടെയോ, രണ്ടാളുകളുടെയോ മൂന്നാളുകളുടെയോ മേൽ കേന്ദ്രീകരിക്കാനുള്ളതല്ല; വ്യത്യസ്തമായ വിഭാഗങ്ങൾക്കുമേൽ ഒരുപറ്റം ആളുകളുടെ ഒരു കൗൺസിൽ ഉണ്ടാകണം -MS 26, ഏപ്രിൽ 3 (1903). (For further information regarding organizational changes made at the 1901 General Conference session see the SDA Encyclopaedia (Val.10 of the Commentary Reference Series) revised edition, pp. 1050-1053)LDEMal 39.4

    സെവന്ത്‌ഡേ അഡ്വന്റിസ്റ്റ് പ്രസ്ഥാനത്തിലുള്ള വിശ്വാസം ആവർത്തിച്ചുറപ്പിക്കുന്നു

    ദൈവം സ്ഥാപിച്ച അടിസ്ഥാനത്തിൽ നിന്നും നമുക്ക് ഒഴിഞ്ഞുമാറുവാൻ സാധിക്കുകയില്ല. നമുക്കിനി ഏതെങ്കിലും പുതിയ സംഘടനയിലേക്ക് പ്രവേശിക്കുവാൻ കഴിയുകയില്ല, കാരണം ഇതിനർത്ഥം സത്യത്തിൽ നിന്നുള്ള വിശ്വാസത്യാഗമാണ്. -2SM 390 (1905).LDEMal 39.5

    അവനുവേണ്ടി ഒരു സവിശേഷമായ നിധിയയിരിക്കുവാനാണ് ദൈവം ഒരു ജനമായി നമ്മെ വിളിച്ചിരിക്കുന്നതെന്ന് ലോകമെമ്പാടുമുള്ള സെവന്ത്-ഡേ അഡ്വന്റിസ്റ്റുകാരോട് പറയുവാനാണ് എന്നോട് നിർദ്ദേശിച്ചിരിക്കുന്നത്. കാലവസാനത്തോളം സൈന്യങ്ങളുടെ യഹോവയുടെ ഉപദേശത്തിലും ആത്മാവിലും പൂർണ്ണമായി ഐക്യപ്പെട്ട് നിൽക്കുവാനാണ് അവന്റെ ഭൂമിയിലെ സഭയെ അവൻ നിയോഗിച്ചിരിക്കുന്നത് -2SM 397 (1908).LDEMal 40.1

    ചില നേരങ്ങളിൽ, വേലയുടെ പൊതുനടത്തിപ്പ് ഏല്പിക്കപ്പെട്ടിരിക്കുന്ന കുറച്ചാളുകൾ ജനറൽ കോൺഫറൻസിന്റെ പേരിൽ ബുദ്ധിപരമല്ലാത്ത പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ, ഈ മനുഷ്യരാൽ പ്രതിനിധീകരിക്കപ്പെട്ട ജനറൽ കോൺഫറൻസിന്റെ ശബ്ദത്തെ ദൈവശബ്ദമായി കണക്കാക്കുവാൻ കഴിയുകയില്ല എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിനർത്ഥം വയൽപ്രദേശത്തിന്റെ എല്ലാ ഭാഗത്തുനിന്നും ശരിയായി നിയമിതരായ ജനറൽ കോൺഫറൻസിന്റെ ഒരു നിയമിതമായ സഭയുടെ തീരുമാനങ്ങൾ ആദരിക്കപ്പെടുകയില്ല എന്നല്ല.LDEMal 40.2

    ഒരു ജനറൽ കോൺഫറൻസിനായി കൂടിവരുമ്പോൾ വയൽപ്രദേശത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിനിധികൾക്ക് അധികാരമുണ്ടാകണമെന്ന് ദൈവം നിയോഗിച്ചിട്ടുണ്ട്. എന്നാൽ ചിലർ ചെയ്‌തേക്കാവുന്ന തെറ്റിന്റെ അപകടം ഒരു വ്യക്തിയുടെയോ അല്ലെങ്കിൽ ഒരു ചെറിയ കൂട്ടം ആളുകളുടെയോ മനസ്സനുസരിച്ച് അവന്റെ വേലയുടെ പുരോഗതിക്കും സമ്പന്നതയ്ക്കും ദൈവം അവന്റെ സഭയിൽ പൂർണ്ണ അളവിൽ നിക്ഷേപിച്ചിരിക്കുന്ന അധികാരത്തെയും സ്വാധീനത്തെയും അംഗീകരിക്കുക എന്നതാണ്. -9T260.261 (1909).LDEMal 40.3

    ആർക്കും നീതീകരിക്കുവാനും പുച്ഛിക്കുവാനും കഴിയാത്തവിധം സവിശേഷമായ അധികാരവും ശക്തിയും ദൈവം അവന്റെ സഭയ്ക്ക് നൽകിയിട്ടുണ്ട്, ആരെങ്കിലും അങ്ങനെ ചെയ്താൽ അവൻ ദൈവശബ്ദത്തെ നിന്ദിക്കുകയായിരിക്കും. -AA 164 (1911).LDEMal 40.4

    യിസ്രായേലിന്റെ ദൈവം അവന്റെ ജനത്തെ ഇപ്പോഴും നയിക്കുന്നു എന്നും അന്ത്യത്തോളം അവൻ കൂടെയുണ്ടായിരിക്കും എന്നും തിരിച്ചറിയുമ്പോൾ ഞാൻ അനുഗ്രഹിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. -2SM 406 (1913).LDEMal 40.5

    ജനറൽ കോൺഫറൻസ് സമ്മേളനത്തിൽ സെവന്ത്-ഡേ അഡ്വന്റിസ്റ്റ് സഭയോടുള്ള എലൻ വൈറ്റിന്റെ അവസാന സന്ദേശത്തിൽ നിന്ന്, ധൈര്യത്തിന്റേതായ ഈ വാക്കുകൾ ജനറൽ കോൺഫറൻസ് പ്രസിഡന്റ്, എ.ജി. ഡാനിയേൽസ്, മേയ് 27, 1913 ൽ സമ്മേളനത്തിൽ വായിച്ചു കേൾപ്പിച്ചു.LDEMal 40.6

    W.C. വൈറ്റിന്റെ ഒരു പ്രസ്താവന

    മറ്റൊരു സഭ പുറത്തുവരത്തക്കവിധം ഈ പ്രസ്ഥാനത്തെ പൂർണ്ണമായി വിശ്വാസത്യാഗത്തിലാക്കുവാൻ ദൈവം അനുവദിക്കുകയില്ല എന്ന അവളുടെ പ്രസാദാത്മകമായ പഠിപ്പിക്കലിനെക്കുറിച്ചും ശേഷിപ്പു സഭയുടെ അനുഭവത്തെ മാതാവ് കണക്കാക്കിയെന്നും ഞാൻ അവളോട് (മിസ്സിസ് ലിഡാസ്‌കോട്ട്) പറഞ്ഞു. -W.C. White E.E. Andross, May 23, 1915, White Estate Correspondence File.LDEMal 41.1

    ആത്മീയ ഉണർവ്വ് ഇപ്പോഴും ആവശ്യമാണ്

    ഉത്തരവാദിത്വങ്ങളിരിക്കുന്ന മനുഷ്യർ ദൈവത്തിന്റെ വഴിയും ഇച്ഛയും പിന്തുടർന്നുവെങ്കിൽ കഴിഞ്ഞ ജനറൽ കോൺഫറൻസിൽ (1901) നടക്കാമായിരുന്ന വേലയെക്കുറിച്ച് ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ എഴുതുകയായിരുന്നു. വലിയ വെളിച്ചം ലഭിച്ചവർ ആ വെളിച്ചത്തിൽ നടന്നിട്ടില്ല. യോഗം അവസാനിച്ചു. ഇടവേള ഇല്ലായിരുന്നു. മനുഷ്യർ ചെയ്യേണ്ടിയിരുന്നതുപോലെ ദൈവമുമ്പാകെ തങ്ങളെത്തന്നെ താഴ്ത്തിയില്ല, പരിശുദ്ധാത്മാവ് പകർന്നുകിട്ടിയില്ല.LDEMal 41.2

    എനിക്ക് ബോധം നഷ്ടപ്പെട്ടപ്പോൾ ഞാൻ അത്രയും എഴുതിയിട്ടുണ്ടായിരുന്നു, മാത്രമല്ല ബാറ്റിൽ ക്രീക്കിലെ ഒരു രംഗത്തിനു സാക്ഷ്യം വഹിക്കുന്നതു പോലെ എനിക്കു തോന്നി.LDEMal 41.3

    ഞങ്ങൾ ദൈവാലയത്തിന്റെ ഹാളിൽ സമ്മേളിച്ചിരുന്നു. പ്രാർത്ഥന കഴിഞ്ഞ് ഒരു പാട്ടുപാടി വീണ്ടും പ്രാർത്ഥിച്ചു. ഏറ്റവും ആത്മാർത്ഥമായ അപേക്ഷ ദൈവത്തിന് സമർപ്പിച്ചു. മീറ്റിംഗിൽ പരിശുദ്ധാത്മ സാന്നിദ്ധ്യം അനുഭവപ്പെട്ടു...LDEMal 41.4

    ഹൃദയംഗമമായ ഏറ്റുപറച്ചിലിന് ആർക്കും അഹംഭാവം ഉള്ളതായി തോന്നിയില്ല, ഈ വേലയിൽ നേതൃത്വം നൽകിയവർ സ്വാധീനമുള്ളവരായിരുന്നു, എന്നാൽ മുമ്പ് അവരുടെ പാപങ്ങൾ ഏറ്റുപറയുവാനുള്ള ധൈര്യമില്ലായിരുന്നു.LDEMal 41.5

    ദൈവാലയത്തിൽ ഇന്നുവരെ കേട്ടിട്ടില്ലാത്ത വിധമുള്ള ആനന്ദമുണ്ടായിരുന്നു.LDEMal 41.6

    പിന്നീട് ഞാൻ അബോധാവസ്ഥയിൽ നിന്ന് ഉണർന്നു, കുറച്ചു നേരത്തേക്ക് ഞാൻ എവിടെയാണെന്ന് ചിന്തിക്കുവാൻ എനിക്കു കഴിഞ്ഞില്ല. എന്റെ പേന അപ്പോഴും എന്റെ കയ്യിലുണ്ടായിരുന്നു. ഈ വാക്കുകൾ എന്നോട് സംസാരിച്ചു: ഇതെല്ലാം അവന്റെ ജനത്തിനുവേണ്ടി ചെയ്യുവാൻ ദൈവം കാത്തിരിക്കുകയായിരുന്നു. ഇത് എങ്ങനെ ആയിരുന്നിരിക്കാം. കഴിഞ്ഞ ജനറൽ കോൺഫറൻസിന് ശരിയായ പ്രവർത്തനം നടത്തിയിരുന്നെങ്കിൽ, സ്വർഗ്ഗം മുഴുവൻ ദയയേകാൻ കാത്തിരിക്കുകയായിരുന്നു. നാം എവിടെ ആയിരുന്നേനെ എന്ന് ഞാൻ ചിന്തിച്ചു. -8T 104-106 (January 5, 1903).LDEMal 41.7

    രാത്രികാലത്ത് അടുത്തിടയായി എന്റെ മുമ്പിലൂടെ കടന്നുപോയ രംഗങ്ങളിൽ എനിക്ക് വലിയ മതിപ്പുണ്ട്. അനേക സ്ഥലങ്ങളിൽ ഒരു വലിയ ചലനം - ഉണർവ്വിന്റേതായ ഒരു വേല - മുമ്പോട്ട് പോകുന്നതായി തോന്നുന്നു. ദൈവത്തിന്റെ വിളിയോട് പ്രതികരിച്ചുകൊണ്ട് നമ്മുടെ ജനം ക്രമപ്പെടുന്നു. -TM 515 (1913). (From Ellen White’s first message to the General Conference session of 1913).LDEMal 42.1

    അവന്റെ ജനത്തോടുള്ള ദൈവത്തിന്റെ സഹിഷ്ണുത

    അവളുടെ വീണ്ടെടുപ്പുകാരന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സഭ ദുഃഖകരമാം വിധത്തിൽ പരാജയപ്പെട്ടിരിക്കുന്നു, എന്നിട്ടുകൂടി ദൈവം അവന്റെ ജനങ്ങളിൽ നിന്ന് പിൻവാങ്ങുന്നില്ല. അവൻ അവരോട് ഇപ്പോഴും സഹിഷ്ണുത കാണിക്കുന്നത്, അവരിൽ കാണപ്പെടുന്ന എന്തെങ്കിലും നന്മകൊണ്ടല്ല, പിന്നെയോ സത്യത്തിന്റെയും നീതിയുടെയും ശത്രുക്കൾക്കു മുമ്പാകെ അവന്റെ നാമം അനാദരിക്കപ്പെടാതിരിക്കുന്നതിനും ദൈവജനത്തിന്റെ നശീകരണത്തിൽ സാത്താന്റെ വക്താക്കൾ വിജയിക്കാതിരിക്കുന്നതിനും വേണ്ടിയാണ്. അവരുടെ കുറ്റങ്ങളെയും അവിശ്വാസത്തെയും അപഥസഞ്ചാരത്തെയും അവൻ നാളുകളായി വഹിക്കുന്നു.LDEMal 42.2

    അതിശയകരമായ സഹിഷ്ണുതയോടും അനുകമ്പയോടും അവൻ അവരെ ശിക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട്. അവർ അവന്റെ നിർദ്ദേശങ്ങൾക്ക് ചെവി കൊടുക്കുകയാണെങ്കിൽ അവൻ അവരുടെ അധമമായ താത്പര്യങ്ങളെ ശുദ്ധീകരിക്കും. അവൻ ഒരു നിത്യരക്ഷയാൽ അവരെ രക്ഷിക്കുകയും അവരെ അവന്റെ കൃപാശക്തിയുടെ നിത്യസ്മാരകങ്ങളായി മാറ്റുകയും ചെയ്യും. -ST Nov. 13 (1901).LDEMal 42.3

    സഭ ബലഹീനമാക്കപ്പെട്ടതും കുറ്റമുള്ളതുമാണെങ്കിലും ക്രിസ്തു അവന്റെ പരമമായ ആദരവ് വർഷിച്ചിട്ടുള്ള ഭൂമിയിലെ ഏക വസ്തു സഭ മാത്രമാണെന്ന് നാം ഓർക്കണം. അവൻ നിരന്തരമായി അനുകമ്പയോടെ അതിനെ നോക്കുകയും അവന്റെ പരിശുദ്ധാത്മാവിനാൽ ശക്തിപ്പെടുകയുമാണ്. -2SM 396 (1902).LDEMal 42.4

    അവനോട് വിശ്വസ്തരായിരിക്കുന്നവരോടൊത്ത് അവൻ പ്രവർത്തിക്കുന്നു

    കർത്താവായ യേശുക്രിസ്തുവിനെ സേവിക്കുന്നതിനായി എപ്പോഴും അവന് ഒരു തിരഞ്ഞെടുക്കപ്പെട്ട ജനമുണ്ടായിരിക്കും. ജീവന്റെ രാജകുമാരനായ ക്രിസ്തുവിനെ യെഹൂദാജനം തിരസ്‌കരിച്ചപ്പോൾ, ദൈവരാജ്യം അവരിൽ നിന്ന് എടുത്ത് അവൻ പുറജാതികൾക്ക് നൽകി. അവന്റെ വേലയുടെ എല്ലാ ശാഖകളിലും ദൈവം ഈ തത്വമനുസരിച്ച് പ്രവർത്തിക്കുന്നത് തുടരും. ഒരു സഭ ദൈവവചനത്തോട് അവിശ്വസ്തമാണെന്ന് തെളിയുമ്പോൾ, അവരുടെ സ്ഥാനം എന്തായിരുന്നാലും, അവരുടെ വിളി എത്ര പവിത്രവും ഉന്നതവുമായാലും ദൈവത്തിന് പിന്നീട് അവരോടൊത്ത് പ്രവർത്തിക്കുവാൻ കഴിയുകയില്ല. അപ്പോൾ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ വഹിക്കുന്നതിന് മറ്റുള്ളവർ തിരഞ്ഞെടുക്കപ്പെടും. എന്നാൽ, ഇവർ ഇതിനു പകരമായി എല്ലാ തെറ്റായ പ്രവൃത്തികളിൽ നിന്നും അവരുടെ ജീവിതങ്ങളെ ശുദ്ധീകരിക്കുകയും അവരുടെ എല്ലാ അതിർത്തികളിലും ശുദ്ധവും വിശുദ്ധവുമായ തത്വങ്ങൾ സ്ഥാപിക്കുകയും ചെയ്തില്ലെങ്കിൽ, ദൈവം ഭയങ്കരമായി അവരെ ബാധിക്കുകയും താഴ്ത്തുകയും അനുതപിക്കുന്നവരെ അവരെ അവരുടെ സ്ഥാനത്തുനിന്ന് മാറ്റുകയും അവരെ ഒരു പരിഹാസമാക്കുകയും ചെയ്യും.LDEMal 42.5

    നൽകപ്പെട്ട വെളിച്ചത്തിനൊത്ത് വിധിക്കപ്പെടുന്നു

    സമാഗാനകൂടാരത്തിന്റെ തുലാസ്സിൽ സെവന്ത്-ഡേ അഡ്വന്റിസ്റ്റ് സഭ തൂക്കപ്പെടേണ്ടതാണ്. അവൾക്കുണ്ടായിരുന്ന നേട്ടങ്ങളുടെയും അവസരങ്ങളുടെയും അടിസ്ഥാനത്തിൽ അവൾ വിധിക്കപ്പെടും. അളവറ്റ വിധം ക്രിസ്തു അവൾക്കുമേൽ വർഷിച്ച നേട്ടങ്ങൾക്കൊത്ത് അവളുടെ ആത്മീയ അനുഭവങ്ങൾ തുല്യമാകുകയും നൽകപ്പെട്ട അനുഗ്രഹങ്ങൾ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന വേലയ്ക്ക് അവളെ യോഗ്യയാക്കുകയും ചെയ്യുന്നില്ലെങ്കിൽ, ‘കുറവുള്ളതയി കണ്ടു’ എന്ന വിധി അവളുടെമേൽ പ്രഖ്യാപിക്കപ്പെടും. നൽകപ്പെട്ട വെളിച്ചത്തിനും നൽകപ്പെട്ട അവസരങ്ങൾക്കുമനുസരിച്ച്, അവൾ വിധിക്കപ്പെടും...LDEMal 43.1

    താക്കീതിന്റെ പവിത്രമായ ഉപദേശങ്ങൾ സേവനത്തിനുവേണ്ടിയുള്ള പ്രിയങ്കരമായ സൗകര്യങ്ങളുടെ നശീകരണത്തിൽ പ്രകടമാകുന്നവ നമ്മോട് പറയുന്നു: ‘നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്ത് മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്യുക (വെളി. 2:5)...LDEMal 43.2

    1902 ഫെബ്രുവരി 18-ന് ലോകത്തിലെ ഏറ്റവും വലിയതും പരക്കെ അറിയപ്പെട്ടതുമായ അഡ്വന്റിസ്റ്റ് ആശുപത്രിയായ ബാറ്റിൽ ക്രീക്ക് ആശുപത്രി അഗ്നിയാൽ കത്തിയമർന്നു. ഇതിന്റെ തുടർച്ചയായി ഡിസംബർ 30, 1902-ൽ റിവ്യൂ ആന്റ് ഹെറാൾഡ് പ്രസിദ്ധീകരണശാലയും അഗ്നിയാൽ നശിപ്പിക്കപ്പെട്ടു.LDEMal 43.3

    സ്വന്തം പിന്മാറ്റം കാരണം പുളിച്ചിരിക്കുന്ന സഭ അനുപതിച്ച് മാനസാന്തരപ്പെടുന്നതുവരെ, അവളുടെ സ്വന്തം പ്രവൃത്തികളുടെ ഫലം അവൾ ഭക്ഷിക്കേണ്ടി വരും, അവൾ തന്നെത്താൻ തിന്മയെ ചെറുത്ത് നന്മയെ തിരഞ്ഞെടുക്കുമ്പോൾ, സമ്പൂർണ്ണ താഴ്മയോടെ അവൾ ദൈവത്തെ അന്വേഷിക്കുകയും ക്രിസ്തുവിലുള്ള അവളുടെ ഉന്നതമായ വിളിയിലേക്ക് എത്തിച്ചേരുകയും നിത്യസത്യത്തിന്റെ അടിസ്ഥാനത്തിൽ നിലകൊള്ളുകയും വിശ്വാസത്താൽ അവൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന നേട്ടങ്ങളിൽ മുറുകെപ്പിടിക്കുകയും ചെയ്യുമ്പോൾ, അവൾ സൗഖ്യമാക്കപ്പെടും. സത്യം അവളെ തീർച്ചയായും സ്വതന്ത്രമാക്കിയെന്ന് കാണിച്ചുകൊണ്ട്, ലൗകിക കെട്ടുപാടുകളിൽ നിന്ന് വേർപെട്ട്, ദൈവദാനമായ ലാളിത്യത്തിലും വിശുദ്ധിയിലും അവൾ പ്രത്യക്ഷപ്പെടും. അപ്പോൾ നിശ്ചയമായും അവളുടെ അംഗങ്ങൾ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട, അവന്റെ പ്രതിനിധികളാകും. -8T 247-251 (April 21, 1903).LDEMal 43.4

    യിസ്രായേലിന്റെ ചരിത്രം നമുക്കൊരു താക്കീത്

    പുരാതന യിസ്രായേലിന് നേരിട്ട അതേ അപകടങ്ങളാണ് ഈ അന്ത്യനാളുകളിൽ ദൈവത്തിന്റെ ജനം നേരിടേണ്ടി വരിക. ദൈവം നൽകുന്ന താക്കീതുകൾ സ്വീകരിക്കാത്തവർ പുരാതന യിസ്രായേൽ വീണ അതേ ദുരിതത്തിൽ വീഴുകയും അവിശ്വസ്തതയാൽ സ്വസ്ഥതയിൽ പ്രവേശിക്കാതെയുമിരിക്കും. കീഴ്‌പ്പെടാത്ത ഇച്ഛയും വിശുദ്ധീകരിക്കപ്പെടാത്ത ഹൃദയങ്ങളും കാരണം പുരാതന യിസ്രയേൽ ദുരന്തങ്ങളിലൂടെ കടന്നുപോയി. ഒരു രാഷ്ട്രമെന്ന നിലയിലുള്ള അവരുടെ അന്തിമ തിരസ്‌കരണം അവരുടെ സ്വന്തം അവിശ്വസ്തതയും ആത്മവിശ്വാസവും അനുതാപമില്ലായ്മയും മനസ്സിന്റെ അന്ധതയും ഹൃദയ കാഠിന്യവും മൂലമാണ്. അവരുടെ ചരിത്രത്തിൽ നമുക്കു മുമ്പിൽ ഒരു അപായ സൂചന ഉയർത്തപ്പെട്ടിട്ടുണ്ട്.LDEMal 44.1

    ‘സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിനു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കുമുണ്ടാകാതിരക്കുവാൻ നോക്കുവിൻ.’ ‘ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചു കൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീർന്നിരിക്കുന്നുവല്ലോ’ (എബ്രാ 3:12,14). - Letter 30 (1895).LDEMal 44.2

    പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന സഭ അപൂർണ്ണമാണ്

    സമരസജ്ജമായ സഭ വിജയിയായ സഭയല്ല, ഭൂമി സ്വർഗ്ഗവുമല്ല. സഭ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് തെറ്റു ചെയ്യുന്നവരാലും, അപൂർണ്ണരായ സ്ത്രീപുരുഷന്മാരാലുമാണ്, എന്നാൽ അവർ ഈ ജീവിതത്തിനും അമർത്യജീവിതമായ ഭാവിജീവിതത്തിനും വേണ്ടി ക്രിസ്തുവിന്റെ പാഠശാലയിൽ പരിശീലിക്കപ്പെടേണ്ടവരും ശിക്ഷണത്തിന് വിധേയരാകേണ്ടവരും വിദ്യ അഭ്യസിക്കേണ്ടവരുമാണ്. -ST Jan. 4 (1883).LDEMal 44.3

    ചില മനുഷ്യർ പള്ളിയിൽ ചേരുമ്പോൾ അവരുടെ പ്രതീക്ഷകൾ പൂർത്തീകരിച്ച് പൂർണണരും വിശുദ്ധരുമായവരെ മാത്രമെ കണ്ടുമുട്ടുകയുള്ളു എന്നാണ് അവർ കരുതുന്നത്. അവർ അവരുടെ വിശ്വാസത്തിൽ ശുഷ്‌കാന്തിയുള്ളവരാണ്, അങ്ങനെ സഭാംഗങ്ങളിൽ കുറ്റങ്ങൾ കാണുമ്പോൾ അവർ പറയും, ‘ഞങ്ങൾ ലോകം ത്യജിച്ചത് ദുഷ്ടകഥാപാത്രങ്ങളുമായി യാതൊരു സഹവാസവും ഇല്ലാതിരിക്കുവാനാണ്, എന്നാൽ ദുഷ്ടത ഇവിടെയുമുണ്ട്;’ അപ്പോൾ അവർ ഉപമയിലെ ദാസന്മാർ ചോദിച്ചതുപോലെ ചോദിക്കുന്നു, ‘പിന്നെ എവിടെ നിന്നാണീ കളകൾ?’LDEMal 44.4

    എന്നാൽ നാം അപ്രകാരം നിരാശപ്പെടേണ്ടതില്ല, കാരണം സഭ പൂർണ്ണമാണെന്നതിന് കർത്താവ് നമുക്കൊരു ഉറപ്പും നൽകിയിട്ടില്ല; മാത്രമല്ല പോരാട്ടസജ്ജമായ സഭയെ വിജയിയായ സഭ ആക്കുന്നതിൽ നമ്മുടെ ശുഷ്‌കാന്തി വിജയകരമാകുകയില്ല. _TM 47 (1893).LDEMal 44.5

    വിജയിയായ സഭ വിശ്വസ്തവും ക്രിസ്തുസമാനവും ആയിരിക്കും

    വേല വേഗത്തിൽ അവസാനിക്കുവാൻ പോകുകയാണ്. പോരാട്ടസജ്ജമായ സഭയുടെ വിശ്വസ്തത തെളിയിച്ച അംഗങ്ങൾ വിജയിയായ സഭയായിത്തീരും. -Ev 707 (1892).LDEMal 45.1

    ദൈവസ്‌നേഹത്തിന്റെ ദിവ്യ സന്ദേശത്താൽ നിറയപ്പെട്ട ഒരു ജീവിതമായിരുന്നു ക്രിസ്തുവിന്റെ ജീവിതം. മറ്റുള്ളവർക്ക് ഇത് നിറഞ്ഞ അളവിൽ നൽകുവാൻ അവൻ അതിയായി ആഗ്രഹിച്ചു. അനുകമ്പ അവന്റെ മുഖത്തു നിന്ന് ഒളിമിന്നി, അവന്റെ പെരുമാറ്റം, കൃപ, താഴ്മ, സത്യം, സ്‌നേഹം എന്നിവയാൽ അലങ്കരിക്കപ്പെട്ടതായിരുന്നു. പോരാട്ടസജ്ജമായ അവന്റെ സഭയുടെ ഓരോ അംഗവും വിജയിയായ സഭയിൽ ചേരണമെങ്കിൽ ഇതേ ഗുണങ്ങൾ പ്രകടിപ്പിക്കണം. -FE179 (1891).LDEMal 45.2