Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ക്രിസ്തു മനുഷ്യർക്കു ദൈവമക്കളാകുവാൻ അധികാരം കൊടുത്തു

    താൻ ക്രൂശിക്കപ്പെട്ടതിന്റെ തലേന്നാൾ രാത്രി ക്രിസ്തു മാളിക മുറിയിൽ വച്ചു തന്റെ ശിഷ്യന്മാരോടു പറഞ്ഞ വാക്കുകൾ നമുക്കു പഠിക്കാം. അവൻ തന്റെ വിസ്താര സമയത്തോടു സമീപിക്കയായിരുന്നു. അതുകൊണ്ടു അതി കഠിനമായി ശോധന ചെയ്യപ്പെടുകയും പരീക്ഷിക്കപ്പെടുകയും ചെയ്യേണ്ടിയിരുന്ന അവരെ ഒന്നു ആശ്വസിപ്പിപ്പാൻ ശ്രമിക്കയായിരുന്നു.സആ 186.4

    അതുവരെ തനിക്കു ദൈവവുമായുള്ള ബന്ധത്തെപ്പറ്റി ക്രിസ്തു പറഞ്ഞ വാക്കുകളുടെ അർത്ഥം ശിഷ്യന്മാർ ഗ്രഹിച്ചിരുന്നില്ല. അവന്റെ ഉപദേശങ്ങളിൽ അധികവും അതുവരെ അവർക്കു ദുർഗ്രാഹ്യമായിരുന്നു. അവർ ദൈവത്തിന്നു തങ്ങളോടുള്ള ബന്ധവും അവരുടെ അപ്പോഴുള്ളതും ഭാവിയിലുണ്ടാകുമായിരുന്നതുമായ താല്പര്യങ്ങളെയും സംബന്ധിച്ചുള്ള അവരുടെ അജ്ഞതയെ വെളിവാക്കുന്ന അസംഖ്യം ചോദ്യങ്ങൾ അവൻ അവരോടു ചോദിച്ചു. അവർ ദൈവത്തെ സംബന്ധിച്ചു അധികം തെളിവും തിട്ടവുമായ ഒരറിവു പ്രാപിച്ചു കാണ്മാൻ ക്രിസ്തു ആഗ്രഹിച്ചു.സആ 186.5

    പെന്തെക്കൊസ്തു നാളിൽ ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവു വർഷിക്കപ്പെട്ടപ്പോൾ ക്രിസ്തു അവരോടു ഉപമകളായി പ്രസ്താവിച്ചിരുന്നതിന്റെ യാഥാർത്ഥ്യം അവർ ഗ്രഹിച്ചു. അവർക്കു നിഗൂഢമായിരുന്ന ഉപദേശങ്ങൾ വെളിവാക്കപ്പെട്ടു. പരിശുദ്ധാത്മാഭിഷേകം മൂലം അവർക്കു ലഭിച്ച അറിവു അവരെ അവരുടെ തോന്നിയവാസമായ തത്വങ്ങളെക്കുറിച്ചു ലജ്ജയുള്ളവരാക്കി. അവരുടെ ഊഹാപോഹങ്ങളും വ്യാഖ്യാനങ്ങളും അവർക്കു ഇപ്പോൾ ലഭിച്ച സ്വർഗ്ഗീയ ജ്ഞാനത്തിന്റെ വെളിച്ചത്തിൽ ഭോഷത്വമാണെന്നു വെളിവായി, അവർ ആത്മാവിനാൽ നടത്തപ്പെടുകയും ഒരിക്കൽ അന്ധകാര നിബിഡമായിരുന്ന അവരുടെ ബുദ്ധിയിൽ വെളിച്ചം പ്രകാശിക്കയും ചെയ്തു.സആ 186.6

    എന്നാൽ ശിഷ്യന്മാർ ഇതുവരെ ക്രിസ്തുവിന്റെ വാഗ്ദത്തെ നിവൃത്തി പരിപൂർണ്ണമായ അളവിൽ പ്രാപിച്ചില്ല. അവർക്കു ഊഹിക്കാവുന്നിടത്തോളം ദൈവപരിജ്ഞാനം പ്രാപിച്ചെങ്കിലും ക്രിസ്തുവിനെ അവർക്കു തെളിവായി കാണിച്ചുകൊടുക്കും എന്നുള്ള വാഗ്ദത്ത നിവൃത്തി പിന്നെയും ശേഷിച്ചിരുന്നതേയുള്ളു. അതു ഇന്നും അങ്ങനെതന്നെയിരിക്കുന്നു. നമുക്കു ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം ഭാഗികവും അപൂർണ്ണവുമാണ്. പോരാട്ടം അവസാനിക്കയും മനുഷ്യനായ ക്രിസ്തുയേശു പിതാവിന്റെ മുമ്പിൽ പാപപൂർണ്ണമായ ലോകത്തിൽ തനിക്കുവേണ്ടി യഥാർത്ഥ സാക്ഷ്യം വഹിച്ച വിശ്വസ്തരായ പ്രവർത്തകരെ അംഗീകരിക്കയും ചെയ്യുമ്പോൾ അവർക്ക് ഇതേവരെ നിഗൂഢ മായിരുന്ന സംഗതികൾ സുഗ്രാഹ്യമായിത്തീരും.സആ 187.1

    ക്രിസ്തു തന്റെ മഹത്വീകരിക്കപ്പെട്ട മാനുഷികത്വത്തെ സ്വർഗ്ഗീയത്തിലേക്കു കൊണ്ടുപോയി. അവനെ കൈക്കൊള്ളുന്നവർക്കു അവന്റെ മക്കളാകുവാൻ അവൻ അധികാരം നൽകുകയും ഒടുവിൽ ദൈവം അവരെ തനിക്കു ള്ളവരെപ്പോലെ അവനോടുകൂടെ എന്നെന്നേക്കും വസിപ്പാൻ സ്വീകരിക്കയും ചെയ്യും. ഈ ജീവിതത്തിൽ അവർ ദൈവത്തോടു വിശ്വസ്തതയുള്ള വരായിരുന്നാൽ അവർ ഒടുവിൽ അവന്റെ മുഖം കാണുകയും അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കുകയും ചെയ്യും (വെളി. 22:4). ദൈവത്തെ കാണുന്നതിൽപരം സ്വർഗ്ഗത്തിലെ സന്തോഷമെന്താണ്. ക്രിസ്തുവിന്റെ കൃപയാൽ രക്ഷിക്കപ്പെട്ട പാപിക്കു ദൈവത്തിന്റെ മുഖം കാണുകയും അവൻ തന്റെ പിതാവെന്നറികയും ചെയ്യുന്നതിൽപരമായി എന്തു സന്തോഷമാണു വരുവാ നുള്ളത്?സആ 187.2