Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    വിവാഹം നിയമാനുസൃതവും വിശുദ്ധവും

    തിന്നുന്നതിലോ, കുടിക്കുന്നതിലോ, വിവാഹം കഴിക്കുന്നതിലോ, വിവാഹത്തിനു കൊടുക്കുന്നതിലോ ഒരു പാപവുമില്ല. നോഹയുടെ കാലത്തു വിവാഹം നിയമാനുസൃതമായിരുന്നു. നിയമാനുസൃതമായതു ശരിയായി കൈകാര്യം ചെയ്തു പാപകരമായി അതിർകവിഞ്ഞു പോകാതിരിക്കയും ചെയ്യുന്നുവെങ്കിൽ, ഇന്നും വിവാഹം നിയമാനുസൃതം തന്നെ. എന്നാൽ നോഹയുടെ കാലത്തു മനുഷ്യർ ദൈവത്തോടാലോചിക്കാതെയും അവന്റെ നടത്തിപ്പും ഉപദേശവും ആരായാതെയും വിവാഹം കഴിച്ചു.സആ 262.3

    ജീവിത സംബന്ധമായ എല്ലാ കാര്യങ്ങളും ക്ഷണഭംഗുരങ്ങളാണന്നുള്ള പരമാർത്ഥത്തിനു നമ്മുടെ എല്ലാ പ്രവൃത്തികളിലും സംസാരങ്ങളിലും രൂപപരിവർത്തനം വരുത്തുന്ന സ്വാധീനശക്തിയുണ്ടായിരിക്കണം. ശരിയായി കൈകാര്യം ചെയ്യുമ്പോൾ നിയമാനുസൃതമായിരിക്കുന്നതിന ക്രമാതീതമായി സ്നേഹിക്കുക എന്നതായിരുന്നു, വിവാഹത്തെ നോഹയുടെ കാലത്തു ദൈവമുമ്പാകെ പാപകരമാക്കിയത്. വിവാഹത്തിലും വിവാഹബന്ധത്തിലും മുഴുകി നശിക്കുന്ന അനേകർ ഇന്നു ലോകത്തിലുണ്ട്.സആ 262.4

    വിവാഹബന്ധം വിശുദ്ധമാണെങ്കിലും, ഈ ധാർമ്മികാധഃപതനയുഗത്തിൽ പല തരത്തിലുള്ള നീചത്വം ഇതിനെ ആവരണം ചെയ്യുന്നു, ജലപ്രളയത്തിനുമുമ്പു നടന്ന വിവാഹങ്ങൾ അന്നു കുറ്റകരമായിരുന്നതുപോലെ ഇന്നും വിവാഹത്തെ ദുർവിനിയോഗം ചെയ്യുന്നു. ഇതു അന്ത്യകാലത്തിന്റെ അടയാളങ്ങളിലൊന്നായിത്തീരുന്നു. വിവാഹത്തിന്റെ പരിശുദ്ധ പ്രകൃതിയും അവകാശങ്ങളും ഗ്രഹിക്കുമ്പോൾ, ദൈവത്താൽ അംഗീകരിക്കപ്പെടും. തൽഫലമായി ഇരുകൂട്ടരും സന്തുഷ്ടരാകുകയും ദൈവം മഹത്വപ്പെടുകയും ചെയ്യും.സആ 262.5

    Larger font
    Smaller font
    Copy
    Print
    Contents