Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സ്വയവർജ്ജനവും പരിമിതത്വവും

    സൃഷ്ടികർത്താവിനു പരിപൂർണ്ണ സേവനം അനുഷ്ഠിക്കുന്നതിനു കായികവും മാനസികവുമായ ഘടനയെ ഏറ്റവും മെച്ചമായ സ്ഥിതിയിൽ സൂക്ഷിക്കുവാൻ തങ്ങൾ ദൈവത്തോടു ബാദ്ധ്യസ്ഥരാണെന്നവരെ ഗ്രഹിപ്പിക്കുവാൻ എനിക്കു കഴിഞ്ഞെങ്കിൽ! ഭർത്താവിന്റെ മ്യഗീയ വികാരത്തെ തട്ടിയുണർത്തുന്ന സംസാരത്തിൽ നിന്നും പ്രവര്ത്തനത്തില് നിന്നും ഭാര്യ ഒഴിഞ്ഞിരിക്കട്ടെ. ഈ മാർഗ്ഗത്തിൽ നശിപ്പിക്കാൻ പലർക്കും ശക്തി അശേഷം ഇല്ല. കാമസംതൃപ്തിക്കായി അവരുടെ യൗവനം മുതൽ ബുദ്ധിയെ ക്ഷയിപ്പിക്കയും ശരീരാവസ്ഥയെ ദുർബലപ്പെടുത്തുകയും ചെയ്തു. സ്വയത്യാഗവും മിതപരിപാലനവും അവരുടെ വിവാഹജീവിതത്തിലെ മുദ്രാവാക്യമായിരിക്കട്ടെ.സആ 263.4

    ദൈവത്തിനു പരിപൂർണ്ണസേവനം അനുഷ്ഠിക്കുന്നതിനും മനുഷ്യവർഗ്ഗ ത്തിനു അനുഗ്രഹമായിരിക്കുന്നതിനും നമ്മുടെ ശരീരത്തെ ആരോഗ്യപരമായും മനസ്സിനെ നിർമ്മലമായും സൂക്ഷിക്കാൻ നാം ദൈവത്തോടു കടപ്പെട്ടവരാണ്. ഈ മുന്നറിയിപ്പ് അപ്പൊസ്തലൻ നല്കിയിരിക്കുന്നു: “ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസിക്കുമാറു ഇനി വാഴരുത്.” വീണ്ടും നമ്മെ ഉപദേശിക്കുന്നു: “അങ്കം പൊരുതുന്നവൻ ഒക്കെയും സകലത്തിലും വർജജനം ആചരിക്കുന്നു.” ക്രിസ്ത്യാനികളെന്നു പറയുന്ന ഏവരോടും തങ്ങളുടെ ശരീരത്തെ “വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി” സമർപ്പിക്കുവാൻ അവൻ ഉപദേശിക്കുന്നു. അവൻ പറയുന്നു: “മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻതന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിനു എന്റെ ശരീരത്ത ദണ്ഡിപ്പിച്ചു അടിമയാക്കുകയരു ചെയ്യുന്നത്.” കാമസംതൃപ്തിക്കായി സ്വന്തം ഭാര്യയെ ആയുധമാക്കിത്തീർക്കാൻ പുരുഷനെ പരിപ്പിക്കുന്നനേഹം നിർമ്മലമല്ല. വിഷയാസക്തിക്കുവേണ്ടി ബുദ്ധിമുട്ടിക്കുന്നതു മുഗീയവികാരങ്ങളാണ്. അപ്പൊസ്തലൻ വ്യക്തമാക്കിയിരിക്കുന്ന പ്രകാരം സ്നേഹം പ്രദർശിപ്പിക്കുന്നവർ എത്ര കുറച്ചുമാത്രം!: “ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ. വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും... തന്നെത്താൻ അവൾക്കുവേണ്ടി എലപിച്ചുകൊടുത്തു. വിവാഹബന്ധത്തിൽ ഇപ്രകാരമുള്ള സ്നേഹമാണു വിശുദ്ധമായി ദൈവം കരുതുന്നത്. സ്നേഹം നിർമ്മലവും വിശുദ്ധവുമായ ഒരു തത്വമാണ്. എന്നാൽ ജഡമോഹം സംയമം അനുവദിക്കയോ, യുക്തിയാൽ നിയന്ത്രിക്കപ്പെടുകയോ ആജ്ഞാപിക്കപ്പെടുകയോ ചെയ്കയില്ല. ഭാവിഭവിഷ്യത്തുകളെ ഇതിനു ദർശിക്കാൻ കഴിയാതെ അന്ധമായിരിക്കുന്നു. ഇതു കാര്യകാരണസഹിതം യുക്തിവാദം ചെയ്കയില്ല.സആ 264.1