Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    മാതാവിന്റെ വേല ലഘൂകരിക്കേണ്ടതായ സമയം

    ശിശു ജനിക്കുന്നതിനുമുമ്പുള്ള ജീവിതത്തിൽ യാതൊരു വ്യത്യാസവും വരുത്താതിരിക്കുകയെന്നതു സാധാരണ ചെയ്യാറുള്ള തെറ്റാണ്. ഈ സുപ്രധാന ഘട്ടത്തിൽ മാതാവിന്റെ ജോലി ലഘൂകരിക്കണം. അവളുടെ ശരീരത്തിൽ വലിയ പരിവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിനു കൂടുതൽ രക്തം ആവശ്യമായിരിക്കുന്നു. ആകയാൽ രക്തസംവർദ്ധകമായ കൂടുതൽ പോഷകാഹാരം കഴിക്കേണ്ടതുണ്ട്. പോഷകപ്രധാനങ്ങളായ ആഹാരം ധാരാളം ഭക്ഷിച്ചില്ലെങ്കിൽ അവളുടെ ശരീരബലം നിലനിറുത്തുവാൻ സാധിക്കാതെ വരികയും, അവളുടെ സന്താനങ്ങൾ ആരോഗ്യരഹിതരായിരിക്കയും ചെയ്യും,സആ 270.5

    അവളുടെ വസ്ത്രധാരണത്തിലും ശീതബാധയിൽനിന്നും ശരീരത്തെ രക്ഷിക്കാനും സൂക്ഷിക്കണം. അവശ്യംവേണ്ട വസ്ത്രധാരണത്തിന്റെ കുറവു നികത്താൻ ശരീരത്തിലെ ധാതുശക്തിയെ ഉപരിതലത്തിലേക്കു അനാവശ്യ മായി കൊണ്ടുവരരുത്. പോഷണസംവർദ്ധകവും സമ്പൂർണ്ണവുമായ ആഹാരം അമ്മ വേണ്ടുവോളം കഴിക്കാതെയിരുന്നാൽ രക്തത്തിന്റെ അളവും ഗുണവും കുറഞ്ഞിരിക്കും. അവളുടെ രക്തചംക്രമണം മോശമായിരിക്കും. ഇതേ കുറവു കുട്ടിക്കും കാണും. ശുദ്ധരക്തമായി മാറി ശരീരത്തെ പോഷിപ്പിക്കുന്ന ആഹാരം ദഹിക്കാനുള്ള കഴിവു അവളുടെ കുട്ടിയിൽ കുറഞ്ഞിരിക്കും. മാതാവിന്റെയും കുട്ടിയുടെയും ക്ഷേമം അധികവും നല്ലതും ചൂടു നല്കുന്നതുമായ വസ്ത്രങ്ങളിലും പോഷക്രപ്രധാനമായ ആഹാരത്തിലും ആശ്രയിച്ചിരിക്കുന്നു.സആ 270.6

    Larger font
    Smaller font
    Copy
    Print
    Contents