Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മാതാവിന്റെ വേലയുടെ പവിത്രത

    ആദിയിൽ ദൈവം സ്ത്രീക്കു നല്കിയ ഭർത്താവിനൊപ്പമായ സ്ഥാനം അവൾ നിവർത്തിക്കണം. നാമമാത്രമായ മാതാക്കളെയല്ല മാതാവു എന്ന പേരിനന്വർത്ഥമായ മാതാക്കളെയാണു ലോകത്തിനാവശ്യം. സ്ത്രീകളുടെ പ്രത്യേക കർത്തവ്യങ്ങൾ പുരുഷന്മാരുടേതിനെക്കാൾ കൂടുതൽ പാവനവും വിശുദ്ധവുമാണെന്നു നാം പറഞ്ഞേക്കും. വേലയുടെ പവിത്രതയെക്കുറിച്ചു സ്ത്രീ ഗ്രഹിക്കട്ടെ. ദൈവഭയത്തിലും ബലത്തിലും ജീവിതദൗത്യം വഹിക്കട്ടെ. ഈ ലോകത്തിൽ പ്രയോജനമുള്ളവരാകാനും പരലോകത്തിൽ ഭവനം ലഭിക്കാനും കുഞ്ഞുങ്ങളെ അവൾ പഠിപ്പിക്കണം.സആ 274.2

    ഭർത്താവിൽ പൂർണ്ണമായി ആശ്രയിച്ചുകൊണ്ട് ഭാര്യയും മാതാവുമായവൾ തന്റെ ശക്തി ബലികഴിച്ചു അതിനെ നിർജ്ജീവമാക്കരുത്. അവളുടെ വ്യക്തിത്വം അവനിൽ ലയിക്കാൻ സാദ്ധ്യമല്ല. ഭർത്താവിനോടു തുല്യമായ നിലയാണു തനിക്കുള്ളതെന്നു ഭാര്യ ചിന്തിക്കണം. ഭർത്താവു തന്റെ കർത്തവ്യത്തിലും ഭാര്യ തന്റെ കർത്തവ്യത്തിലും വിശ്വസ്തതയോടെ നില്ക്കണം. മറ്റേതു കർത്തവ്യ നിർവ്വഹണവുംപോലെ ദേശത്തിലെ പ്രധാന മജിസ്ട്രേട്ടു തന്നെയായിരുന്നാലും, തന്റെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്ന കർമ്മം ഏതു രീതിയിലും ഉൽകൃഷ്ടവും മഹനീയവുമാണ്.സആ 274.3

    മാതാവിന്റെ വേലയെക്കാൾ ഉന്നതമായ വേല സിംഹാസനത്തിൽ വാണരുളുന്ന രാജാവിനില്ല. മാതാവു വീട്ടിലെ രാജ്ഞിയാണ്. അവളുടെ കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ അവരെ നിത്യജീവനുയോഗ്യരാക്കുവാനുള്ള കഴിവു അവൾക്കാണുള്ളത്. ഇതിനെക്കാൾ ഉന്നത വേല ദൈവദൂതനു പോലും ചോദിപ്പാൻ കഴികയില്ല. ഈ വേല ചെയ്യുന്നതിലുടെ ദൈവസേവനം അവൾ നടത്തുന്നു. വേലയുടെ ഉന്നത സ്വഭാവം അവൾ മാത്രം ഗ്രഹിക്കട്ടെ. ഈ ബോദ്ധ്യം അവളെ ധൈര്യത്താൽ പുളകമണിയിക്കും. വേലയുടെ വില മനസ്സിലാക്കി ലൗകിക മാനദണ്ഡിനോടു അനുരൂപമാകാനുള്ള പരീക്ഷയെ എതിർത്തുനിൽക്കാൻ ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിക്കട്ടെ. അവളുടെ വേല ഇക്കാലത്തേക്കും എക്കാലത്തേക്കുമുള്ളതാണ്.സആ 274.4

    വിവാഹിതരായ പുരുഷന്മാർ കുട്ടികളെ സൂക്ഷിക്കുന്ന കാര്യം ഭാര്യമാരെ ഏല്പ്പിച്ചു വേലക്കു പോകുന്നെങ്കിൽ, ഭാര്യയും മാതാവുമായവൾ ഭർത്താവും പിതാവുമായവൻ ചെയ്യുന്നത്ര പ്രാധാന്യമർഹിക്കുന്ന വേലയാണു ചെയ്യുന്നത്. ഒരാൾ മിഷനറി വയൽ പ്രദേശത്തും മറ്റെ വ്യക്തി ഭവനമിഷനറിയാണെങ്കിലും ഭവനമിഷനറിയുടെ വേല പലപ്പോഴും ഭർത്താവും പിതാവുമായവന്റേതിനെക്കാൾ വളരെ മുന്തി നില്ക്കും ഭാര്യയുടെ പരിചരണവും ഉൽക്കണ്ഠയും ഭാരവും, അവളുടെ വേല ഗൗരവമേറിയതും സുപ്രധാനവുമത്രേ. ഭർത്താവിനു മിഷൻ രംഗത്തു മറ്റുള്ളവരുടെ ബഹുമാനം ലഭിച്ചേക്കാം. ആ സമയം വീട്ടുപണി ചെയ്യുന്നവൾക്ക് യാതൊരു ബഹുമാനവും ലഭിച്ചില്ലെന്നു വന്നേക്കാം. എന്നാൽ അവൾ ഭവനത്തിന്റെ ഉത്തമ താല്പര്യങ്ങൾക്കുവേണ്ടി അവരുടെ താല്പര്യങ്ങളെ ദിവ്യമാതൃകപ്രകാരം പരിഷ്കരിക്കാൻ ശ്രമിക്കുമെങ്കിൽ രേഖകൾ എഴുതി വെയ്ക്കുന്ന ദൂതൻ ഇവളുടെ പേർ ലോകത്തിലെ ഏറ്റവും വലിയ മിഷനറിമാരിൽ ഒരാളായി രേഖപ്പെടുത്തും. പരിമിത കാഴ്ചയുള്ള മനുഷ്യൻ കാണുന്ന തുപോലെയല്ല ദൈവം സംഗതികളെ വീക്ഷിക്കുന്നത്.സആ 275.1

    ലോകം ദുഷ്പ്രരണകളാൽ നിറഞ്ഞുകൊണ്ടിരിക്കുന്നു. പരിഷ്ക്കാരവും ആചാരനടപടികളും ചെറുപ്പക്കാരിൽ വലിയ പ്രേരണ ചെലുത്തുന്നു. ഉപദേശിക്കയും നയിക്കയും വിലക്കുകയും ചെയ്യുന്ന കർത്തവ്യത്തിൽ മാതാവു പരാജയപ്പെടുന്നെങ്കിൽ അവളുടെ കുട്ടികൾ സ്വാഭാവികമായി തിന്മ സ്വീകരിച്ചു നന്മയിൽനിന്നും തിരിഞ്ഞുകളയും. “കുട്ടിയെ എങ്ങനെ ശാസിക്കണമെന്നും അവർക്കു എന്തു ചെയ്യണമെന്നും ഞങ്ങളെ പഠിപ്പിക്കേണമേ, എന്ന പ്രാർത്ഥനയോടെ കൂടക്കൂടെ ഓരോ മാതാവും രക്ഷകന്റെ സന്നിധിയിൽ ചെല്ലട്ടെ. തിരുവചനത്തിൽ നല്കിയിരിക്കുന്ന ഉപദേശങ്ങൾക്കു ചെവി കൊടുക്ക്. അവൾക്കു ആവശ്യാനുസരണം പരിജ്ഞാനം നല്കപ്പെടും.സആ 275.2

    തന്റെ വിനാഴികകൾ വില മതിക്കാൻ പാടില്ലാത്തതാണെന്നും പ്രവർത്തനം ഗൗരവപൂർണ്ണമായ ന്യായവിസ്താരദിനത്തിൽ പരിശോധിക്കപ്പെടുമെന്നും ഓരോ മാതാവും ചിന്തിക്കട്ടെ. തങ്ങളുടെ കുട്ടികളുടെ കാലുകളെ നേരായ പാതയിൽ നടത്തുന്ന കർത്തവ്യം വഹിച്ചിരുന്നവരുടെ അജ്ഞതയിലും അവഗണനയിലും നിന്ന് സംഭവിച്ചതാണു പല പരാജയങ്ങളും കുറ്റങ്ങളുമെന്നു അപ്പോൾ കാണാൻ കഴിയും. ലോകത്തെ ബുദ്ധിവൈഭവത്തി ന്റെയും വിശുദ്ധിയുടെയും സത്യത്തിന്റെയും പ്രകാശത്താൽ അനുഗ്രഹിച്ചവരുടെ പർണാശക്തിക്കും വിജയത്തിനും മുഖ്യകാരണമായ തത്വങ്ങൾ പ്രാർത്ഥനാശീലമുള്ള ക്രിസ്തീയ മാതാവിനു കടമ്പെട്ടിരിക്കുന്നുവെന്നു അപ്പോൾ കാണാൻ കഴിയും.സആ 275.3