Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മാതാപിതാക്കളേ, കുട്ടികളുടെ രക്ഷക്കു ഒത്തൊരുമിച്ചു പ്രവർത്തിക്കുക.

    ദിവസത്തിലെ വേല ദൈവം കാണുന്നതുപോലെ മാതാപിതാക്കന്മാർക്കു കാണുന്നതിനും, ഒരാളുടെ പ്രവർത്തനത്തെ മറ്റൊരാളുടേതുമായി ദൈവം തന്റെ അപ്രമേയ ദൃഷ്ടിയിൽ എങ്ങനെ താരതമ്യപ്പെടുത്തുന്നുവെന്നു കാണുന്നതിനും മാതാവിന്റെയും പിതാവിന്റെയും മുന്നിലുള്ള തിരശ്ശീല നീക്കുവാൻ കഴിഞ്ഞാൽ സ്വർഗ്ഗീയ വെളിപ്പാടിൽ അവർ അത്ഭുതപരതന്ത്രരാകുകതന്നെ ചെയ്യും. മാതാവു ബുദ്ധിയോടും സ്ഥിരോത്സാഹത്തോടും ക്ഷമയോടും പുതുധൈര്യത്തോടും തന്റെ വേല തുടരുമ്പോൾ പിതാവു തന്റെ പ്രയത്നങ്ങളെ കൂടുതൽ വിനീതമായി ദർശിക്കും. ഇതിന്റെ വില ഇപ്പോൾ അവൾക്കറിയാം. നശിച്ചുപോകുന്നതും നിലനില്ക്കാത്തുമായ സംഗതികളുമായി പിതാവു ഇടപെടുമ്പോൾ മാതാവു തല്ക്കാലത്തേക്കു മാത്രമല്ല നിത്യതയ്ക്കും കൂടെ പ്രവർത്തിച്ചു വളർന്നു വികാസം പ്രാപിക്കുന്ന മനസ്സുകളോടും സ്വഭാവത്തോടും ഇടപെടുന്നു. (AH 233)സആ 278.2

    കുട്ടികളോടുള്ള പിതാവിന്റെ ഉത്തരവാദിത്വം മാതാവിലേക്കു മാറ്റാൻ സാദ്ധ്യമല്ല. സ്വന്ത കർത്തവ്യം അവൾ ചെയ്യുന്നുവെങ്കിൽ വഹിക്കാൻ മതിയായ ഭാരമുണ്ട്. മാതാവും പിതാവും ഐക്യതയിൽ പ്രവർത്തിക്കുന്നെങ്കിൽ മാത്രമെ ദൈവം അവരെ ഭരമേല്പിച്ചിരിക്കുന്ന ജോലി പൂർത്തീകരിക്കാൻ സാധിക്കയുള്ളു.സആ 278.3

    ഭാവി ജീവിതത്തിനും നിത്യജീവിതത്തിനും കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന ജോലിയുടെ പങ്കിൽനിന്നും പിതാവ് ഒഴിയരുത്. ഉത്തരവാദിത്വത്തിൽ പങ്കുവഹിച്ചേതീരു. മാതാവിനും പിതാവിനും കടപ്പാടുണ്ട്. സ്നേഹവും ബഹുമാനവും കുട്ടികളിൽ വളർന്നു കാണാൻ ആഗ്രഹിക്കുന്നെങ്കിൽ സ്നേഹവും ബഹുമാനവും മാതാപിതാക്കന്മാർ പരസ്പരം പ്രദർശിപ്പിക്കണം.സആ 278.4

    കുട്ടികളെ ഹൃദയത്തിലേക്കു ബന്ധിക്കത്തക്കവിധം ലളിതമായും മൃദുലമായും സംസാരിച്ചും, വിശാലമായ അനുഭവത്തിന്റെ ഗുണങ്ങൾ പ്രദാനം ചെയ്തും പുത്രന്മാരോടു പിതാവു ഉറ്റസമ്പർക്കം പുലർത്തണം. എപ്പോഴും അവരുടെ ഉത്തമ താല്പര്യങ്ങളും സന്തോഷവും തന്റെ നോട്ടത്തിലുണ്ടെന്നവർ കാണട്ടെ.സആ 278.5

    ആൺകുട്ടികളുള്ള കുടുംബനാഥൻ, എന്തു ജോലിക്കാരനായിരുന്നാലും തന്റെ സംരക്ഷണയിൽ ഏല്പിച്ചിരിക്കുന്നവരെ ഒരിക്കലും അവഗണിക്കരുത്, അവൻ ഈ കുട്ടികളെ ലോകത്തിലേക്കു കൊണ്ടുവരികയും അവിശുദ്ധ സംസർഗ്ഗങ്ങളിൽനിന്നും ചീത്ത കൂട്ടുകെട്ടുകളിൽനിന്നും സർവ്വശക്തിയും ഉപയോഗിച്ചു സൂക്ഷിക്കാനും ദൈവത്തോടു ഉത്തരവാദിത്വം ചെയ്തിരിക്കുന്നു. അസ്വസ്ഥചിത്തരായ ആൺകുട്ടികളെ മുഴുവനായി അമ്മയുടെ സംരക്ഷണക്കു വിടരുത്, അമ്മയുടെയും കുട്ടികളുടെയും ഉത്തമതാല്പര്യ ങ്ങൾക്കായി വസ്തുതകൾ കമീകരിക്കണം. കുട്ടികളെ അഭ്യസിപ്പിക്കുന്നതിൽ ആത്മനിയന്ത്രണം പാലിച്ചു ബുദ്ധിയോടെ ഭരിക്കാൻ മാതാവിനു വളരെ പ്രയാസമായിരുന്നേക്കാം. ഇങ്ങനെയെങ്കിൽ പിതാവു കൂടുതൽ ഭാരം വഹിക്കേണ്ടതാണ്. കുട്ടികളെ രക്ഷിക്കാൻ ഏറ്റവും ഉത്തമമായ സുനിശ്ചിത പ്രയത്നങ്ങൾ ചെയ്യുവാൻ തീരുമാനിക്കണം. (AH216-221)സആ 279.1