Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പ്രഭാത സന്ധ്യാരാധനകൾ

    മാതാപിതാക്കളേ, എല്ലാ പ്രഭാതത്തിലും സന്ധ്യക്കും കുഞ്ഞുങ്ങളെ ചുറ്റും കൂട്ടി താഴ്ചയിൽ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്കുയർത്തി സഹായത്തിന്നഭ്യർത്ഥിക്കുക. പ്രലോഭനത്തിനു വിധേയരാണു നിങ്ങളുടെ കുഞ്ഞുങ്ങൾ , ദിവസേനയുള്ള ക്ലേശങ്ങൾ ചെറുപ്പക്കാരുടെയും മുതിർന്നവരുടെയും പാതയെ ആക്രമിക്കുന്നു. സ്നേഹത്തോടും സന്തോഷത്തോടും സഹിഷ്ണതയോടും ജീവിക്കേണ്ടവർ പ്രാർത്ഥിക്കണം. ദൈവത്തിൽനിന്നും ലഭിക്കുന്ന നിരന്തര സഹായത്താൽ മാത്രമേ നമുക്കു സ്വാർത്ഥതയുടെമേൽ വിജയം വരിക്കാൻ സാധിക്കയുള്ളു.സആ 286.2

    ഓരോ വീടും പ്രാർത്ഥനാഭവനമായിരിക്കേണ്ട സമയം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അതിപ്പോഴാണ്. നിരീശ്വരത്വവും അഭക്തിയും ബലപ്പെട്ടുവരുന്നു. പാപം വർദ്ധിക്കുന്നു. അഴിമതി രക്തപ്രവാഹത്തിൽ ഒഴുകിച്ചേരുന്നു. ജീവിതത്തിൽ, ദൈവത്തോടുള്ള മത്സരം പൊട്ടിപ്പുറപ്പെടുന്നു. പാപത്താൽ അടിമയാക്കപ്പെട്ടു. സാന്മാർഗ്ഗ ശക്തികൾ സാത്താന്റെ സേച്ഛാധിപത്യത്തിൻ കീഴിലാകുന്നു. ആത്മാവിനെ തന്റെ പരീക്ഷകളുടെ വിനോദമാക്കിത്തീർക്കുന്നു! ചില ശക്തിയേറിയ സഹായഹസ്തങ്ങൾ മനുഷ്യന്റെ നേർക്കു നീട്ടുന്നില്ലെങ്കിൽ അവൻ വിപ്ലവ നേതാവു നയിക്കുന്ന പാതിയിലൂടെ സഞ്ച രിക്കതന്നെ ചെയ്യുന്നു.സആ 286.3

    എന്നിട്ടും ഈ ഭയാനക നാശകാലത്തു കിസ്ത്യാനികളെന്നഭിമാനിക്കുന്ന ചിലർക്കു കുടുംബാരാധനയില്ല. ഭവനത്തിൽ ദൈവത്തെ മാനിക്കുന്നില്ല. ദൈവത്തെ സ്നേഹിച്ചു ഭയപ്പെടാൻ അവർ കുട്ടികളെ പഠിപ്പിക്കുന്നില്ല. അനേകരും ദൈവത്തിൽ നിന്നും ഇത്രത്തോളം അകന്നു പോയതിനാൽ, അവനെ സമീപിക്കുവാൻ തങ്ങൾ ശിക്ഷാവിധിയിൻ കീഴിലാണെന്നു ചിന്തിക്കുന്നു. “ധൈര്യത്തോടെ കൃപാസനത്തിനടുത്തു വരുവാനും,” “കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധ കൈകളെ ഉയർത്തി പ്രാർത്ഥിക്കുവാനും, അവർക്കു സാദ്ധ്യമല്ല. (എബാ , 4:16; 1 തിമൊ. 2:8) അവർക്കു ദൈവവുമായി സജീവ ബന്ധമില്ല. അവർക്കു ശക്തിയില്ലാത്ത ദൈവഭക്തിയുടെ വേഷം മാത്രമേയുള്ളൂ.സആ 286.4

    പ്രാർത്ഥന വലിയ അത്യാവശ്യമുള്ള സംഗതിയല്ല എന്ന ആശയം ആത്മാക്കളെ നശിപ്പിക്കാനുള്ള സാത്താന്റെ ഏറ്റവും വിജയകരമായ സൂതങ്ങളിൽ ഒന്നാണ്. ജ്ഞാനത്തിന്റെ ഉറവിടവും ശക്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഉത്ഭവസ്ഥാനവുമായ ദൈവത്തോടുള്ള സംസർഗ്ഗ മാണു പ്രാർത്ഥന. യേശു പിതാവിനോടു“നിലവിളിച്ചു കണ്ണീരോടുകൂടെ” പ്രാർത്ഥിച്ചു. “ഇടവിടാതെ പ്രാർത്ഥിപ്പിൻ എന്ന് പൌലൊസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നു. എല്ലാറ്റിനും പ്രാർത്ഥനയോടും അഭയയാചനയോടും സതോത്രത്തോടും അവരുടെ ആവശ്യങ്ങളെ ദൈവസന്നിധിയിൽ സമർപ്പിക്കുക.”ഒരുവനുവേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ” എന്നു യാക്കോബു പറയുന്നു. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.” (എബ്രാ . 5:7; 1 തെസ്സ. 5:17; യാക്കോ . 5:16).സആ 286.5

    ആത്മാർത്ഥവും തീക്ഷ്ണവുമായ പ്രാർത്ഥനയാൽ മാതാപിതാക്കൾ കുട്ടികൾക്കു ചുറ്റും വേലി നിർമ്മിക്കട്ടെ. ദൈവം കൂടെയിരുന്നു വിശുദ്ധ ദൂതന്മാർ തങ്ങളെയും കാത്തുരക്ഷിക്കുമെന്ന പൂർണ്ണ വിശ്വാസത്തോടെ പ്രാർത്ഥിക്കുക.സആ 287.1

    പ്രഭാത സന്ധ്യാ പ്രാർത്ഥനകൾക്കു ഭവനത്തിൽ ക്ലിപ്തസമയം ഉണ്ടായിരിക്കണം. പ്രഭാതത്തിൽ ഭക്ഷണത്തിനുമുമ്പു മാതാപിതാക്കൾ കുട്ടികളെ ചുറ്റുമിരുത്തി സ്വർഗ്ഗീയ പിതാവിനു രാതി സംരക്ഷണത്തിനു സ്തോത്രം അർപ്പിക്കുന്നതും അന്നത്തെ പകൽ സംരക്ഷണത്തിനും സഹായത്തിനും നടത്തിപ്പിനും അപേക്ഷിക്കുന്നതും എത്ര ഉചിതമാണ്! സന്ധ്യക്കു മാതാപിതാക്കളും കുഞ്ഞുങ്ങളും വീണ്ടും ദൈവസന്നിധിയിൽ ഒരുമിച്ചുകൂടി കഴിഞ്ഞ പകലിലെ അനുഗ്രഹങ്ങൾക്കു സ്തോത്രമർപ്പിക്കുന്നത് എത്ര അനു യോജ്യമായിരിക്കുന്നു!സആ 287.2

    എല്ലാ പ്രഭാതത്തിലും നിങ്ങളെയും കുഞ്ഞുങ്ങളെയും ആ ദിവസത്തേക്കു ദൈവത്തിനായി പ്രതിഷ്ഠിക്കുക. മാസങ്ങളും വർഷങ്ങളും നിങ്ങൾക്കുള്ളതല്ലായ്കയാൽ അവയെ കണക്കുകൂട്ടരുത്. ഒരു ചുരുങ്ങിയ ദിവസം നിങ്ങൾക്കു നല്കിയിരിക്കുന്നു. ഈ ഭൂമിയിലെ നിങ്ങളുടെ അവസാനമണിക്കൂറുകൾ എന്നു കരുതി ഗുരുവിനുവേണ്ടി പ്രവർത്തിക്കുക. ദൈവേഷ്ടം നിർദ്ദേശിക്കുന്നതുപോലെ നടത്തുന്നതിനോ ഉപേക്ഷിക്കുന്നതിനോ നിങ്ങളുടെ പദ്ധതികൾ ദൈവമുമ്പാകെ വെയ്ക്കുക. ദൈവത്തിന്റെ പദ്ധതികളുടെ അംഗീകരണം നിങ്ങളുടെ പ്രിയംകരമായ പദ്ധതികളുടെ തിരസ്ക്കരണം ആവശ്യപ്പെട്ടാലും, നിങ്ങളുടെ പരിപാടികൾക്ക് പകരം ദൈവത്തിന്റേതു സ്വീകരിക്കുക. അങ്ങനെ ജീവിതം കൂടുതൽ കൂടുതൽ ദിവ്യമാതൃകപ്രകാരം രൂപീകൃതമാകയും, “സകല ബുദ്ധിയെയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കുകയും ചെയ്യും.” (ഫിലി 4:7).സആ 287.3

    പിതാവു, അഥവാ തന്റെ അസാന്നിദ്ധ്യത്തിൽ മാതാവു, താല്പര്യജനകവും സുഗ്രാഹ്യവുമായ വേദഭാഗം തെരഞ്ഞെടുത്തു ആരാധന നടത്തണം. ആരാധനാസമയം ദീർഘിച്ചുപോകരുത്. നീണ്ട അദ്ധ്യായം വായിച്ചു ദീർഘമായി പ്രാർത്ഥിക്കുമ്പോൾ ആരാധന മുഷിപ്പിനായിത്തീരുന്നു ആരാധനയുടെ അവസാനത്തിൽ ആശ്വാസത്തിന്റെ തോന്നൽ അനുഭവപ്പെടണം. ആരാധനാസമയം ശുഷ്ക്കിച്ചതും ആയാസകരവുമാക്കിത്തീർക്കുമ്പോഴും കുട്ടികൾ ഭയപ്പെടുമാറ് മുഷിപ്പനും വിരസവുമാക്കുമ്പോഴും ദൈവം അപമാനിതനാകുന്നു.സആ 287.4

    മാതാപിതാക്കളേ, ആരാധനാസമയത്തെ ഏറ്റവും താല്പര്യജനകമാക്കുക. ദിവസത്തിലെ ഏറ്റവും ആനന്ദപ്രദവും സന്തോഷപ്രദവുമായ സമയമാകാതിരിപ്പാൻ യാതൊരു കാരണവുമില്ല. ഒരുക്കത്തിനു അല്പം ശ്രദ്ധിച്ചാൽ താല്പര്യജനകവും പ്രയോജനകരവുമാക്കാം. അടിക്കടി ശുശ്രൂഷയിൽ വൈവിധ്യം ഉണ്ടായിരിക്കണം. വായിച്ചു വേദഭാഗത്തെക്കുറിച്ചു ചോദ്യങ്ങൾ ചോദിച്ചു സമയോചിതമായ ഏതാനും പരാമർശങ്ങളും നടത്താം. സ്തോത്രഗാനം പാടാം, പ്രാർത്ഥന ചെറുതും കാര്യമാത്ര പ്രസക്തവുമായിരിക്കണം. പ്രാര്ത്ഥിക്കുന്ന ആൾ ലളിതവും ഗൗരവുമായ ഭാഷയിൽ ദൈവം നല്കിയ നന്മകൾക്കായി സ്തോത്രം അർപ്പിക്കയും സഹായത്തിനപേക്ഷിക്കയും ചെയ്യട്ടെ. പരിതസ്ഥിതി അനുവദിക്കുംവിധം കുട്ടികൾ പ്രാർത്ഥനയിലും വേദ വായനയിലും പങ്കെടുക്കട്ടെ.സആ 288.1

    ഇപ്രകാരം നടത്തപ്പെടുന്ന ആരാധനകളിൽ അടങ്ങിയിരിക്കുന്ന ഗുണം നിത്യതമാത്രമേ വെളിപ്പെടുത്തുകയുള്ളു. (RT 4244 )സആ 288.2

    *****