Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സംസർഗ്ഗവും സൽസ്വഭാവവും

    ചെറുപ്പക്കാരുടെ പരസ്പരസംസർഗ്ഗം അനുഗ്രഹമോ ശാപമോ ആയിരുന്നേക്കാം, നടപ്പിലും സ്വഭാവത്തിലും പരിജ്ഞാനത്തിലും അഭിവൃദ്ധി വരുത്തി പരസ്പരം ഉപദേശിച്ചും അനുഗ്രഹിച്ചും ശക്തിപ്പെടുത്തുകയോ തന്നെത്താൻ അശ്രദ്ധരും അവിശ്വസ്തരുമാക്കിത്തീർത്തു അസന്മാർഗിക പ്രേരണാശക്തി മാത്രം ചെലുത്തുകയോ ചെയ്തേക്കാം.സആ 301.3

    യേശുവിൽ ആശ്രയിക്കുന്ന ഏവരെയും താൻ സഹായിക്കും. ക്രിസ്തുവി നോടു ബന്ധപ്പെട്ടിരിക്കുന്നവർക്കു എപ്പോഴും സന്തോഷമുണ്ട്. അവരുടെ രക്ഷകൻ നയിക്കുന്ന മാർഗ്ഗത്തെ അവർ പിന്തുടരുന്നു. അവന്റെ പേർക്കായി സ്വാർത്ഥതയെ അതിന്റെ രാഗമോഹങ്ങളോടുകൂടി ക്രൂശിക്കുന്നു. ഈ വ്യക്തികൾ അവരുടെ പ്രത്യാശ ക്രിസ്തുവിൽ പണിതുറപ്പിച്ചിരിക്കുന്നു. ഈ സുദൃഢ അടിസ്ഥാനത്തിൽനിന്നും അവരെ തുടച്ചു നീക്കാൻ ഭൗമിക കൊടുങ്കാറ്റുകൾ ശക്തിഹീനമത്രേ.സആ 301.4

    യുവതീയുവാക്കളേ, നിങ്ങൾ വിശ്വസ്തരും സത്യസന്ധരും പ്രയോജനമുള്ളവരുമായിത്തീരുമോയെന്നതു നിങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഏതു പരിതസ്ഥിതിയിലും സത്യത്തിനുവേണ്ടി നില്പാൻ നിങ്ങൾ ഉറപ്പുള്ളവരും സന്നദ്ധരുമായിരിക്കണം, സ്വർഗ്ഗത്തിൽ നമ്മുടെ ചീത്ത സ്വഭാവങ്ങൾ കൊണ്ടുപോകാൻ സാധിക്കയില്ല. നാം അവയെ ഇവിടെ വെച്ചു ജയിച്ചു കീഴടക്കിയില്ലെങ്കിൽ സ്വർഗ്ഗീയകവാടങ്ങൾ നമുക്കെതിരായി അടയ്ക്കപ്പെടും. ചീത്തസ്വഭാവത്തെ കീഴപ്പെടുത്താൻ ശ്രമിക്കുമ്പോൾ അതു കൂടുതൽ ഉഗ്രമായി പ്രവർത്തിക്കും. എന്നാൽ ശക്തിയോടും സ്ഥിരോത്സാഹത്തോടും കൂടെ പോരാട്ടം നടത്തുകയാണെങ്കിൽ അവയെ കീഴടക്കാം.സആ 301.5

    സൽസ്വഭാവം രൂപീകരിക്കാൻ ശരിയായ സാന്മാർഗ്ഗികവും മതപരവുമായ പ്രേരണാശക്തിയുള്ള ആളുകളുമായി സഹവാസം അന്വേഷിക്കണം. (4T 655)സആ 302.1

    നിർമ്മല സ്വഭാവവും ചിന്താശീലവും സ്നേഹവും ഉള്ളവരോടു യുവാക്കൾ സംസർഗ്ഗം ചെയ്യാൻ നിർബന്ധിതരായാൽ അഭിനന്ദനീയമായ ഫലം ഉണ്ടാകും. ദൈവഭയമുള്ളവരെ സ്നേഹിതരായി തെരഞ്ഞെടുത്താൽ അതിന്റെ പ്രേരണാശക്തി സത്യത്തിലേക്കും കർത്തവ്യത്തിലേക്കും വിശുദ്ധിയിലേക്കും നയിക്കും. യഥാർത്ഥ ക്രിസ്തീയ ജീവിതം നന്മയുടെ ശക്തിയാണ്. എന്നാൽ നേരെമറിച്ചു അസന്മാർഗ്ഗിയും ദുഷ്പരി പയക്കാരനുമായവനോടു സംസർഗ്ഗം ചെയ്യുന്ന സ്ത്രീപുരുഷന്മാർ അതേ മാർഗ്ഗത്തിൽ നടക്കും. സ്വാഭാവിക ഹൃദയവികാരങ്ങൾ അധോമുഖമായിട്ടുള്ളത്. നിരീശ്വരനുമായി സംസർഗ്ഗം ചെയ്യുന്നവൻ അതിവേഗം നിരീശ്വരനായിത്തീരും. ചീത്ത കൂട്ടുകെട്ടു തെരഞ്ഞെടുക്കുന്നവൻ തീർച്ചയായും ചീത്തയായിത്തീരും. പാപികളുടെ വഴിയിൽ നില്ക്കുകയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കുകയും ചെയ്യുന്നതിന്റെ പ്രഥമ പടിയാണു ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കുന്നത്.സആ 302.2

    സൽസ്വഭാവം രൂപീകരിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം മതബോധമുള്ളവരും ഗൗരവമുള്ളവരും ചിന്തകന്മാരുമായവരുടെ സഖിത്വം തെരഞ്ഞെടുക്കുന്നു. നിത്യജീവിതത്തിന്റെ വില കണക്കാക്കി അതിന്റെ കെട്ടുപണിക്കു ആഗ്രഹിക്കുന്നവർ, നല്ല സാധനസാമഗ്രികൾ ഉപയോഗിക്കും.ദ്രവിച്ച മരം ഉപയോഗിക്കുകയോ ഗുണക്കുറവുകളിൽ തൃപ്തിപ്പെടുകയോ ചെയ്യുന്നുവെ ങ്കിൽ കെട്ടിടം തകരുമെന്നതു നിശ്ചയമാണ്. എങ്ങനെ പണിയുന്നുവെന്നു ഏവരും ശ്രദ്ധിക്കട്ടെ. ഉറപ്പോടും വിശ്വസ്തതയോടും കെട്ടിടം പണിയുന്നില്ലെങ്കിൽ പരീക്ഷയുടെ കൊടുങ്കാറ്റു ആഞ്ഞടിക്കുകയും അതിനു നില്ക്കാൻ കഴിയാതാകയും ചെയ്യും.സആ 302.3

    സൽപ്പേരു സ്വർണ്ണത്തേക്കാൾ വിലയേറിയതാണ്. മാനസികമായും സാന്മാർഗ്ഗികമായും താണനിലയിലുള്ളവരോടു സംസർഗ്ഗം ചെയവാനുള്ള വാസന യുവജനങ്ങൾക്കുണ്ട്, ചിന്ത, വികാരം, നടപ്പ്, എന്നീ സംഗതികളുടെ താണ നിലവാരം പുലർത്തുന്ന ആളുകളുമായുള്ള സ്വമേധയാ ബന്ധത്തിൽ നിന്നു എന്തു മാത്രം യഥാർത്ഥ സന്തോഷം ഒരു ചെറുപ്പക്കാരനു പ്രതീക്ഷിക്കാൻ കഴിയും? ചിലർ അഭിരുചിയിൽ നീചമായും സ്വഭാവത്തിൽ വഷളായും ഇരിക്കുന്നു. അങ്ങനെയുള്ളവരുമായി കൂട്ടുകെട്ടുണ്ടാക്കുന്നവർ അവരുടെ മാതൃക പിന്തുടരും. (4T487)സആ 302.4

    ചാപല്യത്തിന്റെയും സുഖാന്വേഷണത്തിന്റെയും പ്രഥമ പടി സ്വീകരിക്കുന്നതിൽ വാസ്തവികമായ ആപത്തു നിങ്ങൾ ദർശിച്ചില്ലെന്നു വരാം. നിങ്ങ ളുടെ ഗതിയെ മാറ്റുവാൻ ആഗ്രഹിക്കുമ്പോൾ, തെറ്റു പ്രവർത്തിക്കാൻ എത നിഷ്പ്രയാസം നിങ്ങൾക്കു വഴങ്ങുവാൻ കഴിഞ്ഞുവോ അത്രയും എളുപ്പത്തിൽ നല്ലതു പ്രവർത്തിക്കാൻ കഴിയുമെന്നു വിചാരിക്കുന്നു. എന്നാൽ ഇത് തെറ്റാണ്. താണുപോകാൻ അസാദ്ധ്യമെന്നു ഒരിക്കൽ ചിന്തിച്ചിരിക്കാവുന്ന അനുസരണക്കേടിന്റെയും ദുർവൃത്തതയുടെയും അഗാധതയിലേക്കു അനേകർ ദുഷ്ട കൂട്ടുകാരെ തെരഞ്ഞെടുക്കുന്നതുമൂലം സൽഗുണപന്ഥാവിൽ നിന്നും പടിപടിയായി നയിക്കപ്പെടുന്നു. (CT224)സആ 303.1

    ഈ ലോകത്തിലുള്ള നമ്മുടെ സന്തോഷത്തിനു വെച്ചുകൊണ്ട് സകലതും നാം അടിയറ വെയ്ക്കണമെന്നു ദൈവം ആഗ്രഹിക്കുന്നില്ല. നമ്മുടെ ഗുണത്തിനും സന്തോഷത്തിനും ഉതകാത്തതു നാം കൈവശം വെയ്ക്കാതെ ഉപേക്ഷിക്കണം എന്നു മാത്രമേ അവൻ നമ്മോടു ആവശ്യപ്പെടുന്നുള്ളൂ. (AH502)സആ 303.2