Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഏവരുടെയും ക്ഷേമം ചിന്തിക്കുക

    സഹോദരനു നേരെയുള്ള ദൂഷണം കേൾക്കുമ്പോൾ ആ ദൂഷണം നാം സ്വീകരിക്കുന്നു. “യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും നിന്റെ വിശുദ്ധ പർവ്വതത്തിൽ ആർ വസിക്കും?” എന്ന ചോദ്യത്തിനു സങ്കീർത്തനക്കാരൻ മറുപടി നല്കി, “നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവം സത്യം സംസാരിക്കയും ചെയ്യുന്നവൻ. നാവുകൊണ്ടു കളവ് പറയാതെയും തന്റെ കൂട്ടുകാരനു അപമാനം വരുത്താതെയും ഇരിക്കുന്നവൻ.” സങ്കീ , 15: 1-3.സആ 316.3

    മറ്റുള്ളവരുടെ കുറ്റം തന്നോടു പറയുന്നവർ അവസരം കിട്ടുമ്പോൾ തന്റെ കുറ്റവും മറ്റുള്ളവരോടു പ്രസിദ്ധം ചെയ്യുമെന്നു ഓരോ മനുഷ്യനും ചിന്തിക്കയാണെങ്കിൽ എന്തുമാത്രം നുണ പറച്ചിൽ തടയപ്പെടും. എല്ലാ മനുഷ്യരെക്കുറിച്ചും, പ്രത്യേകിച്ചു നമ്മുടെ സഹോദരന്മാരെക്കുറിച്ചു മറിച്ചു ചിന്തിക്കുന്നതിനു നിർബ്ബന്ധിതനാകുന്നതുവരെ നല്ലതായിത്തന്നെ ചിന്തിക്കുക, ദോഷ പ്രസ്താവനകൾ നാം പെട്ടെന്നു വിശ്വസിക്കരുത്. അവ പലപ്പോഴും അസൂയയുടെയോ തെറ്റിദ്ധാരണയുടെയോ ഫലമാണ്. അല്ലെങ്കിൽ അതിവർണ്ണനയിൽ നിന്നോ യഥാർത്ഥ്യങ്ങളെ ഭാഗികമായി തുറന്നു കാട്ടുന്നതിൽ നിന്നോ പുറപ്പെട്ടതായിരിക്കാം. അസൂയക്കും സംശയത്തിനും ഒരിക്കൽ ഇടം കൊടുത്താൽ പറക്കാരപോലെ വിതയ്ക്കപ്പെടുകയും ചെയ്യും. ഒരു സഹോദരൻ വഴിതെറ്റിപ്പോകയാണെങ്കിൽ അപ്പോഴാണു നിന്റെ താല്പര്യം കാണിക്കേണ്ടതു. ദയയോടുകൂടി അവന്റെ അടുത്തു ചെല്ലുക. അവനുവേണ്ടി അവനോടൊപ്പം പ്രാർത്ഥിക്കുക, അവന്റെ വീണ്ടെടുപ്പിനുവേണ്ടി കിസ്തു അർപ്പിച്ച അമൂല്യ വില ഓർപ്പിക്കുക. ഇപ്രകാരം ഒരാത്മാവിനെ മരണത്തിൽ നിന്നു രക്ഷിക്കയും ഒരു കൂട്ടം പാപത്തെ മറെയ്ക്കുകയും ചെയ്യാം.സആ 317.1

    ഒരു നോട്ടം, ഒരു വാക്കു, ഒരു ശബ്ദോച്ചാരണം പോലും കൂർത്തുമൂർത്ത ശരംപോലെ ഹൃദയത്തിൽ താണിറങ്ങി ഉണങ്ങുവാൻ അസാദ്ധ്യകരമായ മുറിവു ഏല്പിച്ചു അസത്യത്തിനു ജീവൽ പ്രധാനമായി ഭവിച്ചേക്കാം. ഒരു നല്ലവേല നിവർത്തിക്കുവാൻ ദൈവം ആഗ്രഹിക്കുന്ന ഒരാളിൽ ഇപ്രകാരം നിന്ദ, പരിഹാസം, എന്നിവ ചൊരിയപ്പെടുകയും തന്റെ സ്വാധീനശക്തി നഷ്ടീഭവിക്കയും (പയോജനം നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. ചിലയിനം മൃഗങ്ങളിൽ ഒന്നു കൂട്ടത്തിൽ മുറിപ്പെടുകയോ വീഴുകയോ ചെയ്താൽ തൽക്ഷണം കൂട്ടത്തിലുള്ള മറ്റു മൃഗങ്ങളെല്ലാം കൂടി അതിനെ ചീന്തിക്കള യും. ക്രിസ്ത്യാനികളെന്ന നാമം ധരിച്ചിരിക്കുന്ന സ്ത്രീപുരുഷന്മാരിലും അതേ കുരമനോഭാവം കാണുന്നു. അവരെക്കാൾ ബലഹീനരെ കല്ലെറിയു ന്നതിൽ പരീശന്മാരെപ്പോലെ തീക്ഷണത അവർ പ്രദർശിപ്പിക്കുന്നു. ദൈവ ത്തിനും സഭയ്ക്കും വേണ്ടി വലിയ തീക്ഷ്ണതയുള്ളവരെന്നു പേർ ലഭിപ്പാൻ ചിലർ മറ്റുള്ളവരുടെ കുറ്റവും കുറവും ചൂണ്ടിക്കാട്ടി അവരിൽ നിന്നു ശ്രദ്ധ മാറ്റുന്നവരുണ്ട്. (5T 58, 59)സആ 317.2

    ക്രിസ്തുവിന്റെ ശുശ്രൂഷകന്മാരുടെ പ്രവർത്തനത്തെയും ഉദ്ദേശത്തെയും വിമർശിക്കാൻ ചെലവിടുന്ന സമയം പ്രാർത്ഥനയ്ക്കായി ചെലവഴിച്ചാൽ നന്നായിരിക്കും. കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുന്നവർ കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നവരെ സംബന്ധിച്ച യാഥാർത്ഥ്യം അറിഞ്ഞാൽ, അവരെക്കുറിച്ചു തികച്ചും വ്യത്യസ്തമായ അഭിപ്രായം പുലർത്തണം. മറ്റുള്ളവരെ വിമർശിക്കയും പഴിക്കുകയും ചെയ്യുന്നതിനുപകരം ഓരോരുത്തരും ഇപ്രകാരം പറയുമെങ്കിൽ എത്ര നന്നായിരുന്നേനെ; “എന്റെ രക്ഷയ്ക്ക് ഞാൻ പ്രയത്നിച്ചേതീരൂ. എന്റെ ആത്മാവിനെ രക്ഷിപ്പാൻ കാംക്ഷിക്കുന്നവനോടുകൂടി ഞാൻ സഹകരിക്കുന്നെങ്കിൽ ഞാൻ എന്നെ ജാഗ്രതയോടെ സൂക്ഷിക്കേണ്ട താകുന്നു. സകല പാപവും എന്റെ ജീവിതത്തിൽ നിന്നു ഞാൻ നീക്കിക്കളയുകയും ക്രിസ്തുവിൽ ഞാൻ ജയിക്കുകയും ചെയ്യണം. അപ്പോൾ പാപത്തോടു പോരാടുന്നവരെ ബലഹീനപ്പെടുത്തുന്നതിനുപകരം ധൈര്യവചനങ്ങളാൽ എനിക്കവരെ ശക്തിപ്പെടുത്തുവാൻ കഴിയും. (82 83 84സആ 317.3