Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സ്വയവിമർശനം മാത്രം പ്രയോഗികമൂല്യം

    ക്രിസ്ത്യാനികളെന്നഭിമാനിക്കുന്നവർ മറ്റുള്ളവരുടെ കുറ്റങ്ങളെക്കുറിച്ചു പറയുന്നതിനുപകരം തങ്ങളിൽ എന്തെല്ലാം തിന്മകളാണു അവശ്യം തിരുത്തപ്പെടേണ്ടതെന്നു കണ്ടുപിടിക്കാൻ തങ്ങളുടെ നിരൂപണശക്തി ഉപയോഗിക്കുമെങ്കിൽ ഇന്നു സഭയിൽ കൂടുതൽ ആരോഗ്യകരമായ സ്ഥിതി കൈവരുമായിരുന്നു. കർത്താവു തന്റെ രത്നം ശേഖരിക്കുമ്പോൾ യഥാർത്ഥവും ആത്മാർത്ഥവും സത്യമായവരെ സന്തോഷത്തോടെ വീക്ഷിക്കും. അങ്ങനെയുള്ളവർക്കു കിരീടം നിർമ്മിക്കുന്നതിനു ദൈവദൂതന്മാരെ നിയമിച്ചിരിക്കുന്നു. ഈ നക്ഷത്ര രത്നകവചിതമായ കിരീടങ്ങളിന്മേൽ ദൈവസിംഹാസനത്തിൽ നിന്നും പ്രസരിക്കുന്ന പ്രകാശം ഉജ്ജ്വലതയോടെ പ്രതിബിംബിക്കും.സആ 323.1

    കർത്താവു തന്റെ ജനത്തെ പരീക്ഷിക്കയും തെളിയിക്കയും ചെയ്യുന്നു. നിങ്ങളുടെ കുറവുള്ള സ്വന്ത സ്വഭാവത്തെക്കുറിച്ചു രൂക്ഷമായി വിമർശിക്കുക. എങ്കിലും മറ്റുള്ളവരോട് ദയവും മര്യാദയും സഹതാപവുമുള്ളവരായിരിക്കുക, ഓരോ ദിവസവും ഇങ്ങനെ അന്വേഷിക്കുക: ഞാൻ ശുദ്ധഹൃദയനാണോ, കുപടഹ്യദയനാണോ? ഇക്കാര്യത്തിൽ സകല ചതിയിൽ നിന്നും രക്ഷിക്കാൻ കർത്താവിനോടു പ്രാർത്ഥിക്കുക. നിത്യതാല്പര്യങ്ങൾ അതിൽ നിക്ഷിപതമാണ്. അനേകരും മഹത്വത്തിനു വാഞ്ഛരിക്കുമ്പോൾ എന്റെ പ്രിയ സഹോദരങ്ങളേ, ദൈവസ്നേഹത്തിൽ ഉറപ്പു അന്വേഷിക്കയും, എന്റെ വിളിയും തെരഞ്ഞെടുപ്പും ഉറപ്പിക്കാൻ ആർ സഹായിക്കും എന്ന് നിലവിളിക്കയും ചെയ്യുമോ?സആ 323.2

    മനുഷ്യന്റെ ശരീര സുഖാർത്തങ്ങളായ പാപങ്ങളെ സസൂക്ഷ്മം പഠിച്ചു അവനെ വശീകരിക്കയും കുരുക്കിലാകപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനം ആരംഭിക്കുന്നു. നാം പരീക്ഷയുടെ നടുവിലാണെങ്കിലും കർത്താവിനുവേണ്ടി ധീരതയോടെ പോരാടുകയാണെങ്കിൽ വിജയിക്കും. എല്ലാവരും ആപത്തിലാണ്, എന്നാൽ വിനയത്തോടും പ്രാർത്ഥനയോടും നിങ്ങൾ നടന്നാൽ ശോധനയിൽ തങ്കത്തെക്കാൾ വിലയേറിയവരാകും. ഓഫീറിലെ തങ്കക്കട്ടിയെക്കാളും വിലയേറിയതാകും. സൂക്ഷ്മതയില്ലാത്തവരും പ്രാർത്ഥനയില്ലാത്തവരുമാണെങ്കിൽ നിങ്ങൾ മുഴുങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ പോലെയാണ്.(5T96-98)സആ 323.3

    *****