Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സഭയുടെ ഉത്തരവാദിത്വം

    ഒരു രാത്രി, വിദ്യാഭ്യാസ വിഷയത്താൽ അസ്വസ്ഥ ചിത്തരായ ഒരു വലിയ സമൂഹത്തിൽ ഞാനുണ്ടായിരുന്നു. പഴക്കവും തഴക്കവും സിദ്ധിച്ച നമ്മുടെ ഒരദ്ധ്യാപകനായിരുന്നു ജനങ്ങളോടു സംസാരിച്ചതു. അദ്ദേഹം പറഞ്ഞു: “സെവന്ത് ഡേ അഡ്വന്റിസ്റ്റ് സംഘടനയുടെ താലപര്യജനകമായ വിഷയം വിദ്യാഭ്യാസമായിരിക്കണം.” (6T 162)സആ 355.2

    അവരുടെ പരിസരത്തുള്ള കുട്ടികൾക്കു സർവ്വതോമുഖമായ പ്രായോഗിക ക്രിസ്തീയ വിദ്യാഭ്യാസം ലഭിക്കുവാൻ സാദ്ധ്യമായ സഭാ സ്കൂളുകൾ സ്ഥാപിക്കുന്നതിനു സ്വന്ത സഭയെ പ്രോത്സാഹിപ്പിക്കണം. തങ്ങളുടെ സാന്നിദ്ധ്യം ആവശ്യമില്ലാത്ത വലിയ സഭകളിൽ പോകാതെ സഹായം ആവശ്യമായിരിക്കുന്ന ചെറിയ സഭകളിൽത്തന്നെ നിലനില്ക്കുന്നതു കുട്ടികൾക്കും അവർക്കും ദൈവവേലയ്ക്കും ഏറെ നല്ലതാണ്. വലിയ സഭയിൽ ആത്മിക പ്രവർത്തനരാഹിത്യം എന്ന പരീക്ഷയിൽ വീഴാനിടയുണ്ട്.സആ 355.3

    കുറെ ശബ്ബത്തനുസാരികൾ ഉള്ളടത്തൊക്കെയും മാതാപിതാക്കന്മാർ യോജിച്ചു കുട്ടികളെ പഠിപ്പിക്കാൻ സ്കൂൾ തുടങ്ങണം. പ്രതിഷ്ഠിക്കപ്പെട്ട മിഷനറിയെപ്പോലെ കുട്ടികളെ മിഷനറിമാരാകുന്നതിന് പരിശീലനം നല്കാൻ കഴിവുള്ള ക്രിസ്തീയ അദ്ധ്യാപകനെ നിയമിക്കണം. (CT 173, 174 }സആ 355.4

    നമ്മുടെ കുട്ടികളുടെ കരങ്ങൾ ലൗകിക കരവലയത്തിൽ അമർന്നു പോകാതെ ദൈവത്തെ സ്നേഹിച്ചു, ഭയപ്പെട്ടു, ദൈവകല്പ്പന അനുസരിച്ചു ജീവിക്കാൻ കുട്ടികളെ ലോകത്തിനല്ല, ദൈവത്തിനുതന്നെ വളർത്തും എന്ന ദൃഢവും പാവനവുമായ ദൈവിക സഖ്യതയിൽ നാം ഏർപ്പെട്ടിരിക്കയാണ്. അവർ ദൈവ സ്വരൂപത്തിലാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ക്രിസ്തു എന്ന മാതൃകയുടെ അടിസ്ഥാനത്തിലാണു രൂപം (പാപിക്കേണ്ടതെന്നുമുള്ള ധാരണ ഹൃദയത്തിൽ പതിക്കണം. രക്ഷയുടെ പരിജ്ഞാനം നല്കുന്നതും ജീവിതത്തെയും സ്വഭാവത്തെയും ദിവ്യമാതൃകപകാരമാക്കുന്നതുമായ വിദ്യാഭ്യാസത്തിൽ അതീവ ശ്രദ്ധ പതിയണം. (6T127)സആ 355.5

    വേലക്കാരുടെ ആവശ്യകത നിറവേറ്റാൻ വിവിധ രാജ്യങ്ങളിൽ വിദ്യാ ഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിച്ച് നല്ല ഭാവിയുള്ള വിദ്യാർത്ഥികളെ വിജ്ഞാന ത്തിന്റെ പ്രായോഗിക ശാഖകളിലും ബൈബിൾ സത്യത്തിലും വിദ്യാഭ്യാസം നല്കാൻ ദൈവം ആഗ്രഹിക്കുന്നു. അവർ വേലയിൽ പ്രവേശിക്കുമ്പോൾ ഏതല്ക്കാല സത്യപ്രവർത്തനത്തിനുള്ള പ്രശസ്തി പുതിയ രംഗങ്ങളിൽ നലകും .സആ 356.1

    മിഷനറിമാരായി അയയ്ക്കപ്പെടാനുള്ളവർക്കുള്ള വിദ്യാഭ്യാസത്തിനു സ്വദേശത്തുള്ള അയൽവാസികൾക്കുവേണ്ടി പ്രവർത്തിക്കുന്നതിനു ലോക അത്തിലെ വിവിധ ഭാഗങ്ങളിലുള്ളവരെ പരിശീലിപ്പിക്കണം, കഴിയുമെങ്കിൽ, പവർത്തിക്കുവാൻ പോകുന്ന സ്ഥാനത്തു നിന്നും വിദ്യാഭ്യാസം സിദ്ധിക്കു ന്നതാണു കൂടുതൽ നല്ലതും സുരക്ഷിതവും. വിദ്യാഭ്യാസത്തിനു വിദേശത്തു പോകുന്നതു പ്രവർത്തകനും, പ്രവർത്തനപുരോഗതിക്കും അപൂർവ്വമായിട്ടേ മെച്ചം കിട്ടുന്നുള്ളു. (6T137)സആ 356.2

    സഭയായി, വ്യക്തികളായി, ന്യായവിധിയിൽ കാലുഷ്യം കൂടാതെ നില്ക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ കരങ്ങളിൽ ഭരമേല്പിച്ചി രിക്കുന്ന വലിയ വേലയുടെ വിവിധ ശാഖകളിൽ യോഗ്യരായിത്തീരാൻ യുവ ജനങ്ങളെ പരിശീലിപ്പിക്കുന്നതിനു നാം കൂടുതൽ വിപുലമായി പ്രവർത്തി ക്കണം. ക്രിസ്തുവിന്റെ വേലയ്ക്കു പ്രതിഭാശാലികളായ പ്രവർത്തകരുടെ അഭാവത്താൽ വിഘാതം നേരിടാതിരിക്കാൻ അത്യുന്നത വിധിപ്രകാരം (പബുദ്ധ മനസ്സു (പബലപ്പെട്ടു സുശിക്ഷിതമായിത്തീരുന്നതിനും സംസ്കാ രമുള്ളതായിത്തീരുന്നതിനും കാര്യക്ഷമമായും ഭക്തിയോടും പ്രവർത്തിക്കു ന്നതിനും നാം ബുദ്ധിപൂർവ്വം പരിപാടികൾ ആവിഷ്ക്കരിക്കണം. (CT43)സആ 356.3