Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    നിരീശ്വരന്മാരുടെ പ്രവർത്തനം ദൈവത്താൽ വിലക്കപ്പെട്ടിരിക്കുന്നു

    തെറ്റായ തത്വങ്ങൾ, തെറ്റായ ന്യായങ്ങൾ, സാത്താന്റെ യുക്ത്യാഭാസങ്ങൾ തുടങ്ങിയവ നമ്മുടെ കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും മുമ്പിൽ വെയ്ക്കണമെന്നുള്ളതു കർത്താവിന്റെ ഉദ്ദേശമാണോ? നമ്മുടെ കുട്ടികളുടെ വിജ്ഞാനഭണ്ഡാരത്തിലെ വിലയേറിയ സങ്കലനങ്ങളായ ആശയങ്ങളെ അവർക്കു പ്രദാനം ചെയ്യാമോ? ഏറ്റവും ബുദ്ധിമാന്മാരായ നിരീശ്വരന്മാരുടെ ഗ്രന്ഥങ്ങൾ സാത്താന്റെ സേവനങ്ങൾക്കായി പ്രതിഷ്ഠിക്കപ്പെട്ട ദുർവൃത്ത മനസ്സിന്റെ പ്രവർത്തനഫലമാണ്. കർത്താവിനാൽ വീണ്ടെടുക്കപ്പെട്ടവർക്കു സഞ്ചരിക്കാനുള്ള പാതയിൽ കുട്ടികളെയും യുവാക്കളെയും ശരിയായി നയിക്കുവാൻ ആഗ്രഹിക്കുന്നവരും നവീകരണ കർത്താക്കളെന്നഭിമാനിക്കുവരുമായ ആളുകളെക്കൊണ്ടു വിദ്യാർത്ഥികൾക്കു ദൈവസ്വഭാവത്തെ തെറ്റായി പ്രതിനിധീകരിച്ചു തെറ്റായ രീതിയിൽ പ്രകാശിപ്പിച്ചു കാണിക്കാൻ ദൈവം ആഗ്രഹിക്കുമോ എന്നു ചിന്തിച്ചാലും! ഒരിക്കലുമില്ല. (Ed 234 )സആ 364.4