Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഇപ്പോഴത്തെ ആരോഗ്യ നവീകരണം

    നമ്മുടെ വേലയിൽ മിതത്വ ജീവിത നവീകരണം (Temperance ) ആവശ്യമായ ഓരോ കർത്തവ്യത്തിലും അനുതാപവും അനുസരണവും വിശ്വാസവും ഉൾപ്പെടുന്നു. അതിന്റെ അർത്ഥം ആത്മാവിനെ പുതിയതും ഉൽകൃഷ്ടവുമായ ജീവിതത്തിലേക്കുയർത്തുകയെന്നതാണ്. ഈ ഓരോ യഥാർത്ഥ നവീകരണത്തിനും അതിന്റെ സ്ഥാനം മൂന്നാം ദൂതന്റെ ദൂതിൻ പ്രവർത്തന ത്തിലുണ്ട്. പ്രത്യേകിച്ചു മിതത്വ ജീവിത നവീകരണം നമ്മുടെ ശ്രദ്ധയും പിൻബലവും ആവശ്യപ്പെടുന്നു. നമ്മുടെ വാർഷികയോഗങ്ങളിൽ ഇക്കാര്യത്തെപ്പറ്റി സജീവ ചർച്ചകൾ നടത്തി ശ്രദ്ധയ്ക്ക് വിഷയീഭവിപ്പിക്കണം. യഥാർത്ഥ മിതത്വ ജീവിതതത്വം നാം ജനങ്ങൾക്കു വ്യക്തമാക്കിക്കൊടുക്കുകയും അത് പാലിക്കാമെന്ന പ്രതിജ്ഞയെടുക്കുവാൻ ആവശ്യപ്പെടുകയും വേണം. ചീത്ത സ്വഭാവങ്ങൾക്കു അടിമകളായിട്ടുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം, അവരെ ക്രിസ്തുവിന്റെ ക്രൂശിലേക്കു നായിക്കണം.സആ 372.3

    അവസാനകാലത്തോടു സമീപിക്കുംതോറും ആരോഗ്യ നവീകരണത്തിലും ക്രിസ്തീയ വർജ്ജനത്തിലും കൂടുതൽ കൂടുതൽ ഉയർന്നു അതിനെ കൂടുതൽ വ്യക്തമായി ലോകത്തിനു നല്കുക. വാക്കുകൾ കൊണ്ടു മാത്രമല്ല, പ്രവ്യത്തിയിലുംകൂടെ ജനങ്ങളെ പഠിപ്പിക്കാൻ നാം നിരന്തരം ശ്രമിക്കണം. നിയമവും പ്രവർത്തനവും യോജിച്ചാൽ അതിനു സുനിശ്ചിതമായ പ്രേരണാശക്തിയുണ്ട്. (6T110, 112)സആ 372.4

    *****