Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ആരോഗ്യ നവീകരണ തത്വങ്ങളുടെ പ്രയോഗം

    ആഹാര നവീകരണം വാസ്തവത്തിൽ വിവേകപൂർണ്ണമായിരിക്കുന്നു. ഈ വിഷയം വളരെ വിശാലമായും അഗാധമായും പഠിക്കണം, മറ്റുള്ളവരുടെ പരിചയം എല്ലാക്കാര്യത്തിലും തന്റേതിനോടു യോജ്യമല്ലാത്തതിനാൽ ആരും മറ്റുള്ളവരെ വിമർശിക്കരുത്. പരിചയത്തെ ക്രമീകരിക്കത്തക്ക അച് ഞ്ചലമായ ഒരു ചട്ടം ഉണ്ടാക്കുക അസാദ്ധ്യം. ഏവരുടെയും മാനദണ്ഡം താനാണെന്നു ആരും ചിന്തിക്കരുത്. എല്ലാവർക്കും ഒരേ ആഹാരം കഴിക്കാൻ സാദ്ധ്യമല്ല, ഒരാളുടെ സമ്പൂർണ്ണവും രുചികരവുമായ ആഹാരം മറ്റൊരാൾക്കു രുചികരമല്ലായിരിക്കാം, വേറൊരാൾക്കു ഹാനികരമായും ഇരുന്നേക്കാം. ചിലർക്കു പാൽ ഉപയോഗിച്ചുകൂടാ, ചിലർക്കതു വളരെ നല്ലതാണ്. ചിലർക്കു പയറും അമരയും ദഹിക്കുകയില്ല, മറ്റു ചിലർക്കതു സമ്പൂർണ്ണമായിരിക്കും. പരുക്കൻ ധാന്യങ്ങൾ ചിലർക്കു പറ്റിയതും മറ്റു ചിലർക്കു ഒട്ടും യോജിച്ചതുമല്ല. (MH319, 320)സആ 380.6

    തെറ്റായ ആഹാര രീതിയുള്ളിടത്ത് നവീകരണത്തിനു ഒട്ടും കാലതാമസം വരുത്തരുത്. ഉദരത്തിന്റെ ദുർവിനിയോഗത്താൽ അജീർണ്ണം ബാധിക്കുമ്പോൾ ജീവശക്തിയെ വീണ്ടെടുക്കത്തക്കവണ്ണം എല്ലാ ഭാരങ്ങളെയും ഒഴിവാക്കാൻ വളരെ സൂക്ഷ്മതയോടെ ശ്രമിക്കണം. അധികനാൾ ദുർവിനിയോഗിക്കപ്പെട്ട ഉദരം പൂർണ്ണ ആരോഗ്യം വീണ്ടെടുത്തില്ലെന്നു വന്നേക്കാം; എന്നാൽ ശരിയായ ആഹാരങ്ങളുടെ ഉപയോഗത്താൽ കൂടുതൽ ബലഹീനതയിൽ നിന്നും രക്ഷിക്കുകയും ഏറെക്കുറെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തേക്കാം.സആ 381.1

    നല്ല കായികാദ്ധ്വാനത്തിലേർപ്പെട്ടിരിക്കുന്നവർ കഴിക്കുന്ന ആഹാരത്തിന്റെ ഗുണമോ അളവോ കായികാദ്ധ്വാനമില്ലാത്ത സാധാരണ ജോലി ചെയ്യുന്നവരുടേതുപോലെ അത്ര സൂക്ഷ്മത പാലിക്കാൻ നിർബ്ബന്ധിതമല്ല. പക്ഷെ അവർ സൂക്ഷിച്ചു തീറ്റിയിലും കുടിയിലും ആത്മനിയന്ത്രണം പാലിച്ചാൽ കൂടുതൽ ആരോഗ്യം ഉണ്ടായിരിക്കും.സആ 381.2

    ശരിയായ ആഹാര വിവരപ്പട്ടിക ലഭിക്കാൻ ചിലർ ആഗ്രഹിക്കുന്നു. ഒരാളിന്റെ ആഹാരത്തെപ്പറ്റി കൃത്യമായ ചട്ടം ഉണ്ടാക്കാൻ മറ്റൊരാൾക്കു സാദ്ധ്യമല്ല. എല്ലാവരും സ്വയനിയന്ത്രണവും വിവേചനശക്തിയും ഉള്ളവരായി തത്വ പ്രകാരം പ്രവർത്തിക്കുന്നവരുമായിരിക്കണം. (MH 308, 310)സആ 381.3

    ആഹാര നവീകരണം പുരോഗമനാത്മകമായിരിക്കണം. മൃഗങ്ങളിൽ രോഗം വർദ്ധിച്ചു വരുന്തോറും പാലും മുട്ടയും ഉപയോഗിക്കുന്നതു സുരക്ഷിതമല്ലാതെ വരും. അവയുടെ സ്ഥാനത്തു ആരോഗ്യകരവും ചെലവുകൂടാത്തതുമായ മറ്റു സാധനങ്ങൾ നല്കുന്നതിനു ശമിക്കണം. കഴിയുന്നത്ര മുട്ടയും പാലും കൂടാതെ രുചികരവും സമ്പൂർണ്ണവുമായ ആഹാരം പാകം ചെയ്വാൻ എല്ലായിടത്തും ജനങ്ങളെ പഠിപ്പിക്കണം.സആ 381.4

    ശരീരം അവഗണിക്കപ്പെടുകയോ ദുർവ്വിനിയോഗപ്പെടുത്തുകയോ ചെയ്യുമ്പോൾ ദൈവം മഹത്വപ്പെടുന്നില്ല. ഇങ്ങനെ അവന്റെ സേവനത്തിന അയോഗ്യമായിത്തീരുന്നു. ഗൃഹനായകന്റെ പ്രഥമ കർത്തവ്യങ്ങളിൽ ഒന്നു ശരീരത്തെ സൂക്ഷിച്ചു രുചികരവും ശക്തിദായകവുമായ ആഹാരം നല്കുകയെന്നുള്ളതാണ്. ആഹാരം ചുരുക്കുന്നതിനെക്കാൾ വളരെ നല്ലതു വിലപിടിച്ച തുണിയോ വീട്ട സാധനങ്ങളോ കൂടാതിരിക്കുന്നതാണ്.സആ 381.5

    സന്ദർശകരെ മാന്യമായി സൽക്കരിക്കുന്നതിനു ചില വീടുകളിൽ മറ്റംഗങ്ങളുടെ ആഹാരം ചുരുക്കുന്നു. ഇതു ബുദ്ധിപൂർവ്വമല്ല. അതിഥി സൽക്കാരം ലഘുവായിട്ടു മതി. വീട്ടിലുള്ളവരുടെ ആഹാര കാര്യത്തിൽ പ്രഥമ ശ്രദ്ധ പതിപ്പിക്കുക.സആ 382.1

    ബുദ്ധിപൂർവ്വമല്ലാത്ത ചെലവുകളും കൃതിമ ആചാരങ്ങളും പലപ്പോഴും അതിഥി സൽക്കാരത്തെ, ആവശ്യവും അനുഗ്രഹവുമായിട്ടുള്ളിടത്തു തടയുന്നു. ഗൃഹനായികയെ ഭാരപ്പെടുത്താതെ അപ്രതീക്ഷിതാഥിതിയെക്കുടെ ക്ഷണിക്കത്തക്കവിധമായിരിക്കണം നമ്മുടെ സാധാരണ ഭക്ഷണം,സആ 382.2

    നിങ്ങളുടെ ആഹാരം സൂക്ഷ്മതയോടെ പരിഗണിക്കുക. കാര്യകാരണ സഹിതം പഠിക്കുക. ആത്മനിയന്ത്രണം ശീലിക്കുക, ആഹാരരുചിയെ വിവേചനാപൂർവ്വം നിയന്ത്രിക്കുക. അമിതാഹാരത്താൽ ഒരിക്കലും വയറിനെ ദുർവിനിയോഗപ്പെടുത്തരുത്. എന്നാൽ ആരോഗ്യകരവും രുചികരവും സമ്പൂർണ്ണവുമായ ആഹാരം നല്കുകയും വേണം.സആ 382.3

    ആരോഗ്യനിയമങ്ങൾ മനസിലാക്കി, തത്വത്താൽ നിയന്ത്രിക്കപ്പെടുന്നവർ, അമിതഭോജനം, നിയന്ത്രണം എന്നീ കടുംകൈകൾ ഉപേക്ഷിക്കും. അവർ ആഹാരം തെരഞ്ഞെടുക്കുന്നതു രുചിയുടെ സംതൃപ്തിക്കുവേണ്ടിയല്ല, ശരീര വളർച്ചയ്ക്കുവേണ്ടിയാണ്, ദൈവത്തിന്റെയും മനുഷ്യന്റെയും ഉന്നത സേവനത്തിനു അവരുടെ സർവ്വശക്തികളെയും നല്ല അവസ്ഥയിൽ കാത്തുകൊള്ളാൻ അവർ ശ്രമിക്കുന്നു. രുചി മനസ്സാക്ഷിയുടെയും വിവേചന ത്തിന്റെയും നിയന്ത്രണത്തിലാകുമ്പോൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ പ്രതിഫലം ലഭിക്കുന്നു. അവരുടെ ആശയം മറ്റുള്ളവരുടെ മേൽ കെട്ടിവെയ്ക്കാൻ ആവശ്യപ്പെടാതെ, അവരുടെ മാതൃക ശരിയായ തത്വ ങ്ങളുടെ ജീവനുള്ള സാക്ഷിയായിരിക്കുന്നു. ഈ ആളുകൾക്കു നന്മയ്ക്കായുള്ള വിപുല പ്രേരണാശക്തിയുണ്ട്. (MH319, 323)സആ 382.4

    മറ്റു ദിവസങ്ങളിൽ ഉള്ളതിനെക്കാൾ കൂടുതൽ ആഹാരമോ കൂടുതൽ വൈവിധ്യം നിറഞ്ഞ ആഹാരമോ ശബ്ദത്തിൽ നല്കരുത്. ഇതിനുപകരം, ആഹാരം കൂടുതൽ ലഘുവും ആത്മിക സംഗതികളെ ഗ്രഹിക്കാൻ മനസ്സു പ്രസന്നവും ജാഗത്തുമായിരിക്കാൻ കുറച്ചു മാത്രം കഴിക്കുകയും വേണം.സആ 382.5

    ശബ്ബത്തിൽ ആഹാര പാചകം ഒഴിവാക്കണം; എന്നാൽ അതുകൊണ്ടു തണുത്ത ആഹാരം കഴിക്കേണ്ട ആവശ്യമില്ല. തണുപ്പു കാലങ്ങളിൽ തലേദിവസം തയ്യാറാക്കിയ ആഹാരം ചൂടാക്കണം. ആഹാരം ലഘുവും രുചികരവും ആകർഷണീയവുമായിരിക്കട്ടെ, വിശിഷ്യാ, കുട്ടികളുള്ള ഭവനത്തിൽ ശബ്ബത്തുദിവസം മറ്റുദിവസങ്ങളിൽ ഇല്ലാത്ത എന്തെങ്കിലും വിശേഷ സാധനം ഉള്ളതു നല്ലതാണ്. (MH307)സആ 382.6

    Larger font
    Smaller font
    Copy
    Print
    Contents