Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 52 - ദൈവവുമായുള്ള മനുഷ്യന്റെ ബന്ധം വ്യക്തമായി സൂക്ഷിക്കുക

    മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങളുമായി ബന്ധം പുലർത്തുന്ന തലച്ചോറിലെ സിരകളിൽക്കൂടെ മാത്രമാണു സ്വർഗ്ഗവുമായി സംസർഗ്ഗം ചെയ്യാനും ആന്തരീക ജീവിതത്തെ സ്പർശിക്കാനും സാധിക്കുന്നത്. സിരാ സമൂഹത്തിൽക്കൂടെയുള്ള വിദ്യുച്ഛക്തി പ്രവാഹത്തെ വിഘാതപ്പെടുത്തുന്നതെല്ലാം പ്രധാനശക്തികളെ ക്ഷയിപ്പിക്കുകയും അതു മനസ്സിന്റെ ഗ്രഹണശക്തികളെ മൃതമാക്കുകയും ചെയ്യും. (2T34)സആ 399.1

    ഏതു തരത്തിലുമുള്ള അമിതത്വവും ഗ്രഹണേന്ദ്രിയങ്ങളെ മരവിപ്പിക്കുകയും തലച്ചോറിന്റെ സിരാശക്തിയെ ക്ഷയിപ്പിച്ചു നിത്യജീവിത കാര്യങ്ങളെ വിലമതിക്കാതെ സാധാരണ കാര്യങ്ങളുടെ തോതിലാക്കുകയും ചെയ്യുന്നു. ശ്രേഷ്ഠകാര്യങ്ങൾക്കായുള്ള മനസ്സിന്റെ ഉന്നതശക്തികൾ അധമവികാരങ്ങൾക്കടിമപ്പെടുത്തുന്നു. നമ്മുടെ ശാരീരിക സ്വഭാവങ്ങൾ ശരിയല്ലെങ്കിൽ മാനസികവും സാന്മാർഗ്ഗികവുമായ ശക്തികൾ ബലവത്തായിരിക്കയില്ല; കാരണം കായികവും സാന്മാർഗ്ഗികവുമായ ശക്തികൾ തമ്മിൽ സഹതാപമുള്ളതിനാൽ തന്നെ. (3T 50, 51)സആ 399.2

    മനുഷ്യവർഗ്ഗം കഷ്ടാരിഷ്ടതകളിൽ അഗാധമായി നിപതിക്കുന്നതു കാണാൻ സാത്താൻ സന്തോഷിക്കുന്നു. തെറ്റായ സ്വഭാവങ്ങളും ആരോഗ്യമില്ലാത്ത ശരീരവും ഉള്ളവർക്കു, ഇവ രണ്ടും ഉള്ളവരെപ്പോലെ തീക്ഷ്ണതയോടും സ്ഥിരോത്സാഹത്തോടും കൂടെ ദൈവത്തെ സേവിപ്പാൻ സാദ്ധ്യമല്ലെന്നു സാത്താനറിയാം. രോഗശരീരം തലച്ചോറിനെയും ബാധിക്കുന്നു. മനസ്സുകൊണ്ടു നാം ദൈവത്തെ സേവിക്കുന്നു. ശരീരത്തിൽ തല മുഖ്യസ്ഥാനമാണ്. തങ്ങളെയും മറ്റുള്ളവരെയും നശിപ്പിക്കുന്ന പരിചയങ്ങളിൽ ആസക്ത രാകുവാൻ മാനവകുടുംബത്തെ നയിച്ചുകൊണ്ടു സാത്താൻ തന്റെ നശീകരണ പ്രവൃത്തിയിൽ വിജയിക്കുന്നു. ഈ മാർഗ്ഗത്തിലൂടെ ദൈവത്തിനർഹമായ സേവനം അവൻ അപഹരിക്കുകയും ചെയ്യുന്നു.സആ 399.3

    മനുഷ്യവർഗ്ഗത്തെ തന്റെ മുഴു നിയന്ത്രണത്തിൻ കീഴാക്കാൻ സാത്താൻ നിരന്തരം ജാഗരിച്ചിരിക്കുന്നു. അവനു മനുഷ്യന്റെ മേലുള്ള ശക്തിയായ അധികാരം ഭക്ഷണ പ്രിയത്തിൽക്കൂടെയാണ്. സാദ്ധ്യമായ എല്ലാ മാർഗ്ഗങ്ങ ളിൽക്കൂടിയും അതിനെ പ്രാത്സാഹിപ്പിക്കാൻ അവൻ ശ്രമിക്കുന്നു.(Te13,14)സആ 399.4