Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സാത്താന്റെ ഏറ്റവും ശക്തമായ നശീകരണതന്ത്രം

    നിപതിച്ച ദൂതവൃന്ദത്തെ മുഴുവനും സാത്താൻ വിളിച്ചുകൂട്ടി, കഴിയാവു ന്നതിൽ ഏറ്റവും വലിയ നശീകരണം മനുഷ്യവർഗ്ഗത്തിനു ചെയ്യാൻ തന്ത മാർഗ്ഗം ആരാഞ്ഞു. ഒടുവിൽ സാത്താൻ ഒരു പദ്ധതി ആലോചിച്ചുറയ്ക്കുന്ന തുവരെ ഒന്നിനു പുറകെ ഒന്നായി അഭിപ്രായങ്ങൾ ഓരോരുത്തർ ഉന്നയിച്ചു. ദൈവം മനുഷ്യനു ആഹാരത്തിനായി കൊടുത്ത ഗോതമ്പു, മുന്തിരങ്ങ മുത ലായവ എടുത്തു അവയെ മനുഷ്യന്റെ കായികവും മാനസികവും സാന്മാർഗ്ഗികവുമായ ശക്തികളെ നശിപ്പിക്കുന്ന വിഷമായി മാറ്റി ഇന്ദിയ ങ്ങളെ കീഴടക്കി തന്റെ പൂർണ്ണനിയന്ത്രണത്തിൻ കീഴിലാക്കാമെന്നു വിചാരി ച്ചു. മദ്യപാനത്തിന്റെ പ്രേരണാശക്തിയിൽ മനുഷ്യനെക്കൊണ്ടു കുറ്റം ചെയ്യി പ്പിക്കാമെന്നും; തെറ്റായ ഭക്ഷണപ്രിയത്താൽ ലോകം അധഃപതിക്കുമെന്നും അവൻ ചിന്തിച്ചു. മനുഷ്യരെ മദ്യപാനത്തിലേക്കു വഴി തെളിച്ചു താണ മാനദ ണ്ഡത്തിലേക്കു ആഴത്തുവാൻ സാത്താൻ ആഗ്രഹിക്കുന്നു. (Te12)സആ 400.1

    മദ്യം, പുകയില, ചായ, കാപ്പി എന്നിവയുടെ ഉപയോഗത്താൽ സാത്താൻ ലോകത്തെ അടിമയാക്കുന്നു. ഭംഗിയായി സൂക്ഷിക്കേണ്ട ദൈവദത്തമായ മനസ്സു ലഹരി സാധനങ്ങളുടെ ഉപയോഗത്താൽ ദുഷിക്കപ്പെടുന്നു. ശരി യായി വിവേചിക്കാൻ തലച്ചോറിനു കഴിവില്ലാതെ വരുന്നു. ശത്രുവിന്റെ നിയ ന്ത്രണത്തിലാകുന്നു. മനുഷ്യനെ ഭാന്തനാക്കുന്ന കാര്യങ്ങൾക്കായി അവന്റെ വിവേചനാശക്തി വിട്ടുകളഞ്ഞു. ശരി എന്തെന്നറിയാൻ ബുദ്ധിയില്ല. (EV 529). സഷ്ടാവു തന്റെ അനുഗ്രഹങ്ങൾ ഔദാര്യമായി മനുഷ്യനു നല്കി. ഈ അനുഗ്രഹങ്ങളെല്ലാം ബുദ്ധിപൂർവ്വമായും മിതമായും ഉപയോഗിച്ചിരു ന്നെങ്കിൽ ക്ഷാമവും രോഗവും ദുരിതവും ഭൂമിയിൽ നിന്നും അപ്രത്യക്ഷമാ കുമായിരുന്നു. എന്നാൽ, എവിടെയും ദൈവാനുഗ്രഹങ്ങളെ മനുഷ്യന്റെ ദുഷ്ടതയാൽ ശാപമാക്കിത്തീർത്തിരിക്കുന്നതു നമുക്കു കാണാം.സആ 400.2

    ഭൂമിയിലെ ഉല്പന്നങ്ങളെ ലഹരി പാനീയങ്ങൾ നിർമ്മിക്കുന്നതിന്നു ഉപ യോഗിക്കുന്നവരെക്കാൾ ദൈവദാനങ്ങളെ ദുർവിനിയോഗം ചെയ്ത ദുഷി പ്പിക്കുന്ന മറ്റൊരു കൂട്ടരും ഇല്ല. പോഷകാംശം അടങ്ങിയ ധാന്യങ്ങൾ, ആരോഗ്യപ്രദവും രുചികരവുമായ പഴവർഗ്ഗങ്ങൾ തുടങ്ങിയവയെ തലച്ചോ റിനെയും ബുദ്ധിയെയും കീഴ്മേൽ മറിക്കുന്ന ലഹരി പാനീയങ്ങളായി രൂപാ ന്തരപ്പെടുത്തുന്നു. ഈ വിഷങ്ങളുടെ ഉപയോഗത്താൽ ആയിരക്കണക്കിനു കുടുംബങ്ങൾ ജീവിതാവശ്യങ്ങളോ ആശ്വാസമോ ലഭിക്കാതെ, സന്തോഷരഹിതരായിക്കഴിയുന്നു. ആക്രമവും ലംഘനവും വർദ്ധിക്കുന്നു. ഇതിന്നു ബലിയായിത്തീർന്ന ആയിരങ്ങളെ രോഗവും മരണവും കുടിയന്റെ കല്ലറയിലേക്കു ബദ്ധപ്പെടുത്തന്നു. (GW 385, 386).സആ 400.3