Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പുകയില ഒരു സാവധാനവിഷം

    പുകയിലയുടെ ഉപയോഗം കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ, പറഞ്ഞറിയിക്കാൻ വഹിയാത്ത ദോഷം പ്രവർത്തിക്കുന്നു. ആൺകുട്ടികൾ വളരെ ചെറുപ്പത്തിലേ പുകയില ഉപയോഗിക്കാൻ തുടങ്ങുന്നു. ഇങ്ങനെ രൂപീകരിക്കുന്ന ശീലം, പ്രത്യേകിച്ചും ശരീരവും മനസ്സും അതിന്റെ ദോഷഫലങ്ങൾക്കു വിധേയമായിരിക്കുമ്പോൾ, കായിക ശക്തിയെ നശിപ്പിക്കുകയും ശരീരത്തെ വളരാതാക്കുകയും, ബുദ്ധിയെ മന്ദീഭവിപ്പിക്കുകയും സദാചാരത്തെ നശിപ്പിക്കുകയും ചെയ്യുന്നു. (MH 327-329)സആ 402.3

    പാരമ്പര്യമായി കിട്ടുന്നതൊഴികെ, പ്രകൃത്യാ ഒരുവനിൽ പുകയില പ്രിയം ഉണ്ടാകുന്നില്ല. ചായയും കാപ്പിയും ഉപയോഗിക്കുന്നതു മൂലം പുകവലിക്കു ആഗ്രഹം ഉണ്ടാകുന്നു. കറിമസാലകൾ, സുഗന്ധവർഗ്ഗങ്ങൾ മുതലായവ കൂടുതൽ ചേർത്തുണ്ടാക്കുന്ന ആഹാരങ്ങൾ ഉദരത്തിൽ എരിച്ചിൽ ഉണ്ടാക്കുകയും രക്തത്തെ ദുഷിപ്പിക്കുകയും കൂടുതൽ ഉത്തേജക വസ്തുക്കൾക്കുവേണ്ടി അടിത്തറ പാകുകയും ചെയ്യുന്നു. (Te 56, 57)സആ 402.4

    ചില മാതാപിതാക്കൾ കുട്ടികൾക്കു മസാലക്കൂട്ടിനാൽ രുചി വരുത്തിയ മാംസവും ചായയും കാപ്പിയും ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഇതു പുകയിലയെപ്പോലെ കൂടുതൽ ഉത്തേജനവസ്തുക്കൾ ഉപയോഗിക്കാനുള്ള ആർത്തി അവരിൽ ജനിപ്പിക്കുന്നു. പുകയില ഉപയോഗം ലഹരി പാനീയങ്ങൾക്കായുള്ള ആസക്തിയെ പ്രചോദിപ്പിക്കുന്നു. (3T 488, 489)സആ 402.5