Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സെവന്ത്-ഡേ അഡ്വന്റിസ്റ്റുകാർ ലോകത്തിനൊരു മാതൃക

    ലോകത്തിലെ ദീപവാഹകരായും നവീകരണ കർത്താക്കളായും, ഭക്ഷണപ്രിയത്തെ ദുഷിപ്പിക്കാൻ സാത്താൻ പ്രവേശിക്കാതെ ഓരോ പാതയെയും കാക്കുന്ന കാവൽ ഭടരായും നാം അഭിമാനിക്കുന്നു. നമ്മുടെ മാതൃകയും പ്രേരണാശക്തിയും നവീകരണത്തിന്റെ പക്ഷത്തായിരിക്കണം. മനസ്സാക്ഷിയുടെ മൂർച്ച കുറക്കുന്നതോ,പരീക്ഷകളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഏതൊരു പരിചയത്തിൽനിന്നും നാം ഒഴിഞ്ഞിരിക്കണം. ദൈവസ്വരൂപത്തിൽ സൃഷ്ട്ടിക്കപ്പെട്ട മനുഷ്യ മനസ്സിലേക്കു സാത്താനു പ്രവേശിക്കുവാൻ ഒരു കവാടവും നാം തുറക്കരുത്. (5T 360 )സആ 404.4

    ചായ, കാപ്പി, വീഞ്ഞു, പുകയില, കറുപ്പ്, മദ്യപാനീയങ്ങൾ ഇവ കൈകാര്യം ചെയ്യുകയോ, സ്പർശിക്കയോ, രുചിക്കയോ ചെയ്യാതിരിക്കുകല്ലെന്നതാണു ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. സാത്താന്റെ പരീക്ഷകളെ അഭിമുഖീകരിച്ചു വികൃതമായ ഭക്ഷണാസക്തിയിൽ അല്പം പോലും മുഴുകാതെ ചെറുത്തു നില്ക്കുവാൻ ദൈവകൃപയാൽ സുശക്തമാക്കപ്പെട്ട ആജ്ഞാശക്തിയെ സഹായത്തിന്നായി ക്ഷണിക്കുകയെന്നതാണു ഈ തല മുറയിലെ ജനങ്ങളുടെ ആവശ്യം. ഈ ആവശ്യം അനേക തലമുറകളിലുണ്ടായിരുന്നതിനെക്കാൾ ഇരട്ടിയാണ്. എന്നാൽ, അക്കാലത്തുണ്ടായിരുന്നവരെക്കാൾ ആത്മ സംയമനശക്തി ഈ തലമുറക്കു കുറവാണ്. ഈ ഉത്തേജക വസ്തുക്കളിൽ മുഴുകിയിരുന്നവർ ചീത്തയായ ഭക്ഷണപിയത്തെയും വികാരങ്ങളെയും കുട്ടികളിലേക്കു പകർന്നു കൊടുത്തിരിക്കയാൽ അമിതത്വത്തിനോടെതിർത്തു നില്ക്കാൻ അധികം സദാചാരശക്തി അവർക്കു ആവശ്യമായിരിക്കുന്നു. പിന്തുടരേണ്ടി പരിപൂർണ്ണമായ ഏക സുരക്ഷിതമാർഗ്ഗം ആപൽക്കരമായ പാതയിൽ നടക്കുവാൻ മുതിരാതെ വർജ്ജനപക്ഷത്തു ഉറച്ചു നില്ക്കുകയെന്നുള്ളതാണ്,സആ 405.1

    എല്ലാറ്റിലും വർജ്ജനം ആചരിക്കുകയെന്ന വിഷയത്തിൽ ക്രിസ്ത്യാനികളുടെ സദാചാരബോധം ഉണർത്തപ്പെട്ടിരുന്നെങ്കിൽ അവരുടെ തീൻമേശയിൽ വെച്ചുതന്നെ ആത്മസംയമനത്തിൽ ദുർബ്ബലരും, ഭക്ഷണപ്രിയത്ത ചെറുത്തുനില്പാൻ മിക്കവാറും ശക്തിഹീനരുമായവരെ സ്വന്ത മാതൃകയാൽ സഹായിക്കുവാനുള്ള വേല ആരംഭിക്കുവാൻ കഴിയും. ഈ ജീവിതത്തിൽ നാം രൂപീകരിക്കുന്ന ശീലങ്ങൾ നമ്മുടെ നിത്യജീവിത താല്പര്യങ്ങളെ ബാധിക്കുമെന്നും നമ്മുടെ നിത്യഭാവി സ്ഥിതിചെയ്യുന്നതു കണിശമായി മിതാഹാര ശീലത്തെ ആശ്രയിച്ചാണെന്നും നമുക്കു ബോദ്ധ്യമായാൽ, നാം ഭക്ഷണ പാനീയങ്ങളിൽ കണിശമായ വർജ്ജനശീല ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കണം. നമ്മുടെ മാതൃകയാലും വ്യക്തിപരമായ പ്രയത്നത്താലും അടിമത്വത്തിന്റെയും അക്രമത്തിന്റെയും മരണത്തിന്റെയും അപമാനത്തിൽ നിന്നു ആത്മാക്കളെ രക്ഷിക്കുന്ന ഉപാധികളായി നാം തീരും. ഭക്ഷ ണമേശയിൽ ആരോഗ്യസംവർദ്ധകവും പോഷകപൂർണ്ണവുമായ ആഹാരങ്ങൾ മാത്രം നിർത്തിവെച്ചു മറ്റുള്ളവരെ രക്ഷിക്കുന്ന വേലയിൽ നല്ല പങ്കുവഹിക്കുവാൻ നമ്മുടെ സഹോദരിമാർക്കു കഴിയും. അവരുടെ വിലയേറിയ സമയം കുട്ടികളുടെ ഭക്ഷണപ്രിയത്തിലും വാസനയിലും പരിശീലനം നല്കുന്നതിനും എല്ലാറ്റിലും വർജ്ജനം ആചരിക്കുവാൻ ശീലിക്കുന്നതിനും മറ്റുള്ളവരുടെ നന്മയ്ക്കു സ്വയവർജ്ജനവും ഔദാര്യ ശീലവും പ്രോത്സാഹി പ്പിക്കുന്നതിനും ചെലവിടാം. (3T 488, 489 )സആ 405.2

    *****