Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഞായറാഴ്ച നിയമങ്ങൾ

    വിശ്വാസത്തിൽ സ്വർഗ്ഗത്തോടു സഖ്യതയുള്ളവരും കുഞ്ഞാടിന്റെ പ്രത്യേക ഗുണങ്ങൾ അവകാശപ്പെടുന്നവരുമായ മത ശക്തികൾ തങ്ങൾക്കു മഹാസർപ്പത്തിന്റെ ഹൃദയമുണ്ടെന്നും സാത്താനാൽ പരിതരും നിയന്ത്രിതരുമാണെന്നും പ്രവൃത്തികളാൽ കാണിക്കുന്നു. ഏഴാം ദിവസം വിശുദ്ധമായി ആചരിക്കുന്നതു മൂലം പീഡനത്തിന്റെ കറുത്ത കരം ദൈവജനങ്ങൾ സ്പർശിക്കുന്ന സമയം അടുത്തുവരുന്നു. ദൈവത്തിന്റെ പദ്ധതിയെ പരാജയപ്പെടുത്തുവാനുള്ള ഉദ്ദേശം നിർവ്വഹിക്കാൻ ശബ്ബത്തു മാറ്റം സാത്താൻ വരുത്തിവെച്ചു. ലോകത്തിൽ മാനുഷ നിയമങ്ങളെക്കാൾ കുറഞ്ഞ ശക്തി മാത്രമേ ദൈവകല്പനയ്ക്കുള്ളു എന്നു വരുത്താൻ സാത്താൻ ശ്രമിക്കുന്നുസആ 431.3

    ണ്ട്. സമയങ്ങളെയും നിയമങ്ങളെയും മാറ്റാൻ നിരൂപിച്ചവനും ദൈവജനങ്ങളെ എപ്പോഴും പീഡിപ്പിച്ചവനുമായ അധർമ്മമൂർത്തി ആഴ്ചവട്ടത്തിന്റെ ഒന്നാം നാളിനെ ആചരിക്കുവാൻ നിർബ്ബന്ധിക്കുന്ന നിയമങ്ങൾ ഉണ്ടാക്കും. പക്ഷെ, ദൈവജനങ്ങൾ ഉറച്ചു നില്ക്കണം. കർത്താവു മഹാ ദൈവമായി അവർക്കുവേണ്ടി പ്രവർത്തിക്കും. വിശ്വാസത്യാഗിയായ ഒരു ക്രൈസ്തവ സമൂഹത്തിന്റെ നിർമ്മാണമാണു ഒന്നാം ദിനാചരണം. ദൈവത്തിന്റെ വിശുദ്ധ ദിവസത്തിനുപരിയായി ക്രൈസ്തവലോകം പുകഴ്ത്തുന്ന ഞായറാഴ്ച പാപ്പാത്വത്തിന്റെ ശിശുവാണ്. ദൈവജനം ഒരിക്കലും അതിനെ വണങ്ങേണ്ടതില്ല. എന്നാൽ എതിർപ്പുകളെ ഒഴിവാക്കാൻ ദൈവം കാംക്ഷിക്കു മ്പോൾ എതിർപ്പുകൾ ഉണ്ടാക്കുകയാണെങ്കിൽ ദൈവേഷ്ടമല്ല ചെയ്യുന്നതെന്നു അവർ മനസ്സിലാക്കട്ടെ. സത്യം ഘോഷിക്കപ്പെടാൻ സാദ്ധ്യമല്ലാത്ത വിധം ഒരു കടുത്ത മുൻവിധി അവർ സംജാതമാക്കും. നിയമത്തെ എതിർക്കുന്ന പ്രകടനങ്ങൾ ഞായറാഴ്ച നടത്തരുത്. ഇതു ഒരു സ്ഥലത്തുണ്ടായാൽ നിങ്ങൾ താഴ്ത്തപ്പെടും. അതുതന്നെ മറ്റുസ്ഥലങ്ങളിലും ആവർത്തിക്കപ്പെടും. കിസ്തുവിന്റെ വേലയുടെ പുരോഗതിക്കു ഞായറാഴ്ചയെ ഉപയോഗിക്കാം. സകല സൗമ്യതയോടും താഴ്മയോടും നമ്മുടെ ഭാഗം ഭംഗിയായി ചെയ്യേണ്ടതാണ്.സആ 431.4

    ഞായറാഴ്ചയെ മിഷനറി പ്രവർത്തനത്തിനു വിനിയോഗിക്കുമ്പോൾ സെവന്ത് ഡെ അഡ്വന്റിസ്റ്റുകാരെ തോല്പിക്കുന്നതിൽ സന്തുഷ്ടരും തോന്നിയവാസികളുമായ മതാസക്തരുടെ കയ്യിൽനിന്നും ചമ്മട്ടി എടുത്തുകളയും. നാം ജനങ്ങളെ ഞായറാഴ്ച സന്ദർശിക്കുകയും വേദപഠനം നല്കുകയും ചെയ്യുമ്പോൾ ഞായറാഴ്ച നിയമം ഉണ്ടാക്കി നമ്മുടെ വേലയെ തടസ പ്പെടുത്തുന്നതു നിഷ്പ്രയോജനമെന്നവർ ഗ്രഹിക്കും. കർത്താവിനുവേണ്ടി വിവിധ കാര്യങ്ങൾ ചെയ്തുതീർക്കുവാൻ ഞായറാഴ്ച വിനിയോഗിക്കാം. വെളിയോഗങ്ങളും ഭവനയോഗങ്ങളും നടത്താം. വീടുതോറും സന്ദർശിച്ചു വേല ചെയ്യാം. എഴുത്തുകാർക്കു ലേഖനങ്ങൾ എഴുതാം. അവസരമുള്ള പ്പോഴൊക്കെ മതപരമായ പൊതുയോഗങ്ങൾ നടത്താം. ഈ യോഗങ്ങൾ വളരെ താല്പര്യപദങ്ങളാക്കുക. നല്ല ഉണർവുഗാനങ്ങൾ പാടുക. രക്ഷകന്റെ സ്നേഹത്തെക്കുറിച്ചു ശക്തിയോടും ഉറപ്പോടും സംസാരിക്കുക. വർജ്ജനത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുക, ഇങ്ങനെ, നിങ്ങൾ എപ്രകാരം വേല ചെയ്യണമെന്നു പഠിക്കുകയും അനേകാത്മാക്കളെ സമീപിക്കുകയും ചെയ്യും.സആ 432.1

    സ്കൂളുകളിൽ നമ്മുടെ അദ്ധ്യാപകർ മിഷനറി യോഗങ്ങൾ ഞായറാഴ്ച നടത്തട്ടെ. അങ്ങനെ അവർക്കു ശത്രുവിന്റെ ഉദ്ദേശത്തെ പരാജയപ്പെടുത്താമെന്നു എനിക്കു നിർദ്ദേശം ലഭിച്ചു. സത്യം അറിഞ്ഞുകൂടാത്തവർക്കുവേണ്ടി യോഗങ്ങൾ നടത്താൻ വിദ്യാർത്ഥികളെക്കൂടെ അവർ കൊണ്ടുപോകട്ടെ. മറ്റൊരു പ്രകാരത്തിലും ചെയ്തു തീർക്കാവുന്നതിൽ കൂടുതൽ ഇങ്ങനെ അവർ ചെയ്യും.സആ 432.2

    ഋജുവായതും സ്പഷ്ടവുമായ സത്യം ജനങ്ങൾക്കു നല്കണം. ഇതു ക്രിസ്തുവിന്റെ ആത്മാവിൽ നല്കണം, നാം ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ആയിരിക്കണം. ക്രിസ്തുവിനുവേണ്ടി അവന്റെ മുന്ന റിവുകളെ ശ്രദ്ധിക്കാതെയും ക്ഷമയും ആത്മനിയന്ത്രണവും അനുഷ്ഠിക്കാതെയും കഴിയുന്നവർ കർത്താവിനുവേണ്ടി പ്രവർത്തിക്കാനുള്ള വിലയേറിയ സന്ദർഭങ്ങൾ നഷ്ടമാക്കും. ദൈവനിയമം ലംഘിക്കുന്നവർക്കു എതിരായി ആക്ഷേപസംഗം ചെയ്യുന്നതു ദൈവജനങ്ങൾക്കുള്ളതല്ല. ഒരു പകാരത്തിലും നാം മറ്റു സഭകളെ ആക്രമിക്കരുത്.സആ 432.3

    നമ്മുടെ വേലയ്ക്കും ബൈബിൾ ശബ്ദത്തിനുമെതിരായി ജനഹൃദയങ്ങളിൽ കുടികൊള്ളുന്ന എതിർ മനോഭാവങ്ങളെ നീക്കുവാൻ നമ്മാൽ കഴിയുന്നതെല്ലാം ചെയ്യുക. (9T229-238)സആ 432.4

    *****