Loading...
Larger font
Smaller font
Copy
Print
Contents

സഭയ്ക്കുള്ള ആലോചന

 - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സ്വർഗ്ഗീയ സംരക്ഷണയിൽനിന്നു മാറുന്നതിലുള്ള ആപത്ത്

    ദൈവജനങ്ങൾ കർത്തവ്യമാർഗ്ഗത്തിൽ ചരിക്കുമ്പോൾ ദൈവദൂതന്മാർ അവരെ കാത്തുകൊള്ളും. സാത്താന്റെ പക്ഷത്തു മനഃപൂർവ്വം ചരിക്കുവാൻ ധൈര്യപ്പെടുന്നവർക്കു ഇപ്രകാരമുള്ള ഉറപ്പില്ല. തന്റെ ഉദ്ദേശനിർവ്വഹണത്തിനുവേണ്ടി വലിയ വഞ്ചകൻ എന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്യും. ഒരു പതാത്മവാദക്കാരനെന്നോ, എലകുടിക്ക് ഡോക്ടറെന്നോ, മാഗ്നറ്റിക്ക് വൈദ്യനെന്നോ സ്വയം വിളിക്കുന്നതിൽ അയാൾക്കു വലിയ കാര്യമില്ല. പകിട്ടുവേലകൾ നടിച്ചു അശദ്ധരായവരുടെ വിശ്വാസം ആർജ്ജിക്കുന്നു. തന്നെ സമീപിക്കുന്നവരുടെ ജീവിത ചരിത്രം വായിക്കുകയും കഷ്ടപ്പെടതകളും പ്രയാസങ്ങളും ഗ്രഹിക്കുന്നുവെന്നും നടിക്കുന്നു. ഹൃദയത്തിൽ അന്ധകാരകുപം ഇരിക്കെ വെളിച്ചദൂതന്റെ വേഷം പൂണ്ടു ഉപദേശം ആരാഞ്ഞു വരുന്ന സ്ത്രീകളിൽ വളരെ താല്പര്യം പ്രദർശിപ്പിക്കുന്നു. അവരുടെ കുഴപ്പമെല്ലാം സന്തോഷകരമല്ലാത്ത വിവാഹം മൂലമെന്നു പറയുന്നു. അതു ശരിയായിരുന്നേക്കാം. എന്നാലോ, അപ്രകാരമുള്ള ഉപദേഷ്ടാവു അവരുടെ അവസ്ഥയെ നന്നാക്കുന്നില്ല. അവർക്കു സഹതാപവും നേഹവും ആവശ്യമെന്നവൻ പറയുന്നു. അവരുടെ ക്ഷേമത്തിൽ വളരെ താല്പര്യമുണ്ടെന്നു അഭിനയിച്ചു പേടിച്ചു വിറയ്ക്കുന്ന പക്ഷിയെ പാമ്പു വശീകരിക്കുന്നതുപോലെ നിസ്സന്ദേഹികളായ തന്റെ ഇരകളുടെ മേൽ ആഭിചാരമന്ത്രം പ്രയോഗിക്കുന്നു. പെട്ടന്നവർ പരിപൂർണ്ണമായി അവന്റെ ശക്തിക്കടിമകളാക്കുന്നു. അതിന്റെ ഭയങ്കര പരിണാമം പാപവും നിന്ദയും നാശവും ആകുന്നു.സആ 434.1

    ഈ അധർമ്മ പ്രവർത്തകർ ചുരുക്കമല്ല. ശൂന്യമാക്കപ്പെട്ട ഭവനങ്ങൾ, അപകീർത്തികൾ, തകർന്ന ഹൃദയങ്ങൾ എന്നിവ അവന്റെ പാതയിൽ വ്യക്തമായിക്കാണാം. ലോകർ വളരെക്കുറച്ചു മാത്രമേ ഇവയെക്കുറിച്ചറിയുന്നുള്ളു. എങ്കിലും, അവർ പുതിയ ആളുകളെ ഇരകളാക്കിക്കൊണ്ടിരിക്കുന്നു. താൻ വരുത്തിക്കൂട്ടിയ നാശത്തിൽ ആഹ്ലാദിക്കുകയും ചെയ്യുന്നു. (5T 1983സആ 434.2

    “അഹസ്യാവു ശമര്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽക്കൂടി വീണു ദീനം പിടിച്ചു; അവൻ ദൂതന്മാരെ അയച്ചു; ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്നു എകാനിലെ ദേവനായ ബാൽസെബൂബിനോടു ചെന്നു ചോദിപ്പിൻ എന്നു അവരോടു കല്പിച്ചു. എന്നാൽ യഹോവയുടെ ദൂതൻ തിബ്യനായ ഏലിയാവോടു കല്പിച്ചതു: നീ എഴുന്നേറ്റു ശമര്യാ രാജാവിന്റെ ദൂതന്മാരെ എതിരേറ്റു ചെന്നു അവരോടു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എകോനിലെ ദേവനായ ബാൽസബുബിനോടു അരുളപ്പാടു ചോദിപ്പാൻ പോകുന്നത്? ഇതു നിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽ നിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.” 2 രാജാ. 1:2-4.സആ 434.3

    അഹസ്യാ രാജാവിന്റെ പാപത്തിന്റെയും ശിക്ഷയുടെയും ചരിത്രത്തിൽ അനപായമായി അവഗണിക്കുവാൻ പാടില്ലാത്ത മുന്നറിയിപ്പിൻ പാഠമുണ്ട്. ജാതികളുടെ ദേവന്മാരെ നാം വന്ദിക്കുന്നില്ലെങ്കിലും യിസായേൽ രാജാവിനെപ്പോലെ ആയിരങ്ങൾ സാത്താന്റെ ക്ഷേത്രത്തിൽ ആരാധിക്കുന്നു. വിദ്യാ ഭ്യാസത്തിന്റെയും ശാസ്ത്രത്തിന്റെയും പുരോഗമനപരണയിൽ കൂടുതൽ ആകർഷണീയവും സംസ്കൃതവുമായ രൂപം കൈക്കൊണ്ടെങ്കിലും അക്രൈസ്തവ വിഗ്രഹാരാധയുടെ ആത്മാവു ഇന്നു സർവ്വത്ര പരന്നിരിക്കുന്നു. സ്ഥിരമായ പ്രവചനവാക്യത്തിൽ അനുദിനം വിശ്വാസം കുറയുകയും അതിനുപകരം അന്ധവിശ്വാസവും സാത്താന്യ മാന്ത്രിക വിദ്യയും ജനഹൃദയങ്ങളെ വശീകരിക്കുന്ന സങ്കടകരമായ തെളിവുകൾ കൂടിക്കുട്ടി വരുന്നു. ആത്മാർത്ഥതയോടുകൂടി തിരുവചനം ശോധനചെയ്ത ജീവിത ആഗ്രഹങ്ങളും ഉദ്ദേശങ്ങളും തെറ്റുപറ്റാത്ത പരീക്ഷക്കു വിധേയമാകാത്തവരും ദൈവഹിതപരിജ്ഞാനത്തിനുവേണ്ടി പ്രാർത്ഥനയിൽക്കൂടെ ദൈവത്ത അന്വേഷിക്കാത്തവരും തീർച്ചയായും ശരിയായ പാതയിൽ നിന്നു വ്യതിചലിച്ചു സാത്താന്റെ വഞ്ചനയിൽ കുടുങ്ങും.സആ 435.1

    യഥാർത്ഥ ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം ലഭിക്കുവാനുള്ള ആനുകൂല്യം എബായ ജാതിക്കു മാത്രമേ ഉണ്ടായിരുന്നുള്ളു. യിസ്രായേൽ രാജാവു അജ്ഞാനദേവന്റെ അരുളപ്പാടന്വേഷിച്ചപ്പോൾ സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും സഷ്ടാവായ തന്റെ ജനത്തിന്റെ ദൈവത്തിലുള്ളതിനെ ക്കാൾ കൂടുതൽ വിശ്വാസം ദേവനിലുണ്ടെന്നു പ്രഖ്യാപിച്ചു. അതുപോലെ തിരുവചനത്തിൽ പരിജ്ഞാനമുണ്ടെന്നഭിമാനിക്കുന്നവർ ശക്തിയുടെയും ജ്ഞാനത്തിന്റെയും ഉറവിടത്തിൽ നിന്നു മാറി അന്ധകാരശക്തിയിൽ നിന്നു ഉപദേശം ആരായുമ്പോൾ ദൈവത്തെ അനാദരിക്കുകയാണു ചെയ്യുന്നത്. വിഗ്രഹാരാധിയായ ഒരു ദുഷ്ട രാജാവിനോടു ദൈവകോപം ജ്വലിച്ചെങ്കിൽ തന്റെ ദാസന്മാരെന്നഭിമാനിക്കുന്നവർ തെറ്റായ മാർഗ്ഗം സ്വീകരിക്കുന്നതു താൻ എങ്ങനെ പരിഗണിക്കും? (5T 191, 192, 196)സആ 435.2